02/12/2021
*പിറന്നാൾ ദിനത്തിൽ കൈൻഡിന് കൈത്താങ്ങുമായി അഫ്‌ലഹ് റോഷൻ*
*ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഓർത്തു വെക്കുന്ന ഒരു തീയതി ജന്മദിനമാണ് .അറിഞ്ഞും അറിയാതെയും ആഘോഷിച്ചും അവഗണിച്ചുമൊക്കെ ആയുസ്സിൻ്റെ പുസ്തകത്തിൽനിന്നും ഒരു താൾ കൂടി ചീന്തിയെടുത്ത് അതങ്ങ് കടന്നുപോകും. എന്നാൽ ചിലർ ഇങ്ങനെയാണ്. പിറവിയെ ഒരു സുകൃതമാക്കുന്നവർ.അത്തരമൊരു മിടുക്കനെ അഭിമാനത്തോടെ പരിചയപ്പെടുത്തട്ടെ.കൈൻഡ് പാലിയേറ്റീവ് കെയറിന്റെ സഹകാരികളായ തയ്യിൽ ഹനീഫയുടെയും ഷാഹിദയുടെയും മകനായ അഫ്‌ലഹ് റോഷൻ തന്റെ പതിമൂന്നാം ജന്മദിനമായ ഇന്ന് രാവിലെ സ്വന്തം സമ്പാദ്യക്കുടുക്കയിലെ 3539 രൂപ ജന്മദിന സമ്മാനമായി കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് മാസ്റ്ററെ ഏൽപ്പിച്ചു.രോഗങ്ങളിലും അവശതകളിലും നാളുകൾ തള്ളിനീക്കുന്നവർക്ക് തണലൊരുക്കുന്ന നമ്മുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തന ചെലവിലേക്ക്.ഇതൊരു മാതൃകയാണ് പിന്തുടരാവുന്ന മാതൃക. അഫ്‌ലഹ് റോഷന്റെ നാണയത്തുട്ടുകൾ നമുക്ക് ചുറ്റുമുള്ള അർഹരായ വേദനയാനുഭവിക്കുന്നവർക്ക് ആശ്വാസമായി, മരുന്നായി, ആഹാരമായി, ഉപകരണങ്ങളായി തീർച്ചയായും എത്തും.*
❤️❤️❤️❤️❤️❤️❤️❤️❤️❤️
*അഫ്‌ലഹ് റോഷന് പ്രാർത്ഥനകൾ നിറഞ്ഞ ജന്മദിനാശംസകൾ.*
*ടീം കൈൻഡ്*
*കീഴരിയൂർ*