22/04/2017
മലയോര മേഖലയിൽആതുരസേവന രംഗം മാറ്റത്തിന്റെ പാതയിൽ; ആശ്വാസമായി മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ
മുക്കം: ഏതാനം വർഷങ്ങൾക്കു മുൻപുവരെ രോഗമോ അപകടമോ വന്നാൽ മലയോര മേഖലയിലെ ജനങ്ങൾക്ക് വല്ലാത്ത ആശങ്കയായിരുന്നു. പെട്ടെന്ന് എത്തിക്കാൻ അത്യാവശ്യ സൗകര്യങ്ങളുള്ള ആസ്പത്രികളുടെ അഭാവമായിരുന്നു ഈ നാട്ടുകാരുടെ പ്രതിസന്ധി. പിന്നീട് വിവിധ സ്ഥലങ്ങളിൽ സർക്കാർ, സ്വകാര്യ ആസ്പത്രികൾ വന്നു.പക്ഷെ ആധുനിക രോഗനിർണയ ഉപകരണങ്ങൾ, അടിയന്തിര ശസ്ത്രക്രിയ പോലുള്ളവക്കുള്ള സൗകര്യങ്ങൾ, വെന്റിലേറ്റർ, കാത്ത് ലാബ്, ഡയാലിസിസ്, എം.ആർ.ഐ. പോലുള്ള ജീവൻ രക്ഷാസൗകര്യങ്ങൾ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങിയവക്ക് അൻപതും അറുപതും കിലോമീറ്റർ വരെ യാത്ര ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലോ നഗരത്തിലെ സ്വകാര്യ ആസ്പത്രികളിലോ എത്തണമായിരുന്നു.ഇത് നിരവധി പേരുടെ അകാലമരണത്തിനു വരെ ഇടയാക്കിയിട്ടുമുണ്ട്.
എന്നാലിപ്പോൾ കെ.എം.സി.ടി.മെഡിക്കൽക്കോളേജ് മണാശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച ശേഷം ഈ വലിയ പ്രയാസത്തിനാണ് പരിഹാരമായത്. മലയോര മേഖലയുടെ കേന്ദ്രസ്ഥാനത്തായി സ്ഥിതി ചെയ്യുന്നതിനാൽ, മുക്കം, ചാത്തമംഗലം, കൊടുവള്ളി, ഓമശ്ശേരി ,തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി ,കീഴുപറമ്പ്, താമരശ്ശേരി, വയനാട്, മാവൂർ കൊടിയത്തൂർ, എടവണ്ണ അരീക്കോട് തുടങ്ങിയ മുൻസിപ്പൽ - പഞ്ചായത്ത് പ്രദേശങ്ങളിലെ രോഗികൾക്ക് കുറഞ്ഞ ദൂരം യാത്ര ചെയ്ത് പെട്ടെന്ന് മെഡിക്കൽ കോളേജിലെത്താം. അതേപോലെ തന്നെ മെഡിക്കൽ കോളേജ് നടപ്പിലാക്കി വരുന്ന വിവിധ സൗജന്യ ചികിത്സാ പദ്ധതികളും സഹായങ്ങളും പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസ സമാണ്
ഇടക്കിടെ നടക്കാറുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകളി
ൽ അനേകം പാവപ്പെട്ട രോഗികളാണ് പങ്കെടുക്കാറ്. സംസ്ഥാന സർക്കാരിന്റെ കാരുണ്യ, ആർ.എസ്.സി.വൈ, ഇ.എസ്.ഐ., ഇ.സി.എച്ച്.എസ്. പദ്ധതി ലഭിക്കുന്ന ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളേജാണ്. സുകൃതം', കെയർ, ആയുസ് ,ഹംസഫർ, എക്കോ കെയർ, ശ്രേയസ് തുടങ്ങിയ പേരുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ചികിത്സാ പദ്ധതികൾ മുക്കം, കാരശ്ശേരി, കൊടിയത്തൂർ, കോടഞ്ചേരി ,തിരുവമ്പാടി, നരിക്കുനി, വയനാട്, താമരശ്ശേരി, നിലമ്പൂർ തുടങ്ങിയ വിപുലമായ പ്രദേശത്തെ സ്ത്രീകൾ, കുട്ടികൾ, പാവപ്പെട്ടവർ, ഡ്രൈവർമാർ, കുടുംബശ്രീ അംഗങ്ങൾ, തുടങ്ങിയവർക്കൊക്കെ ലഭിക്കുന്ന അനുഗ്രഹമാണ്. നന്മ പദ്ധതിയിൽ 100 ബൈപ്പാസ് ശസ്ത്രക്രിയകൾ നടത്തുന്നതിൽ അൻപതോളം നടത്തിക്കഴിഞ്ഞു. പതിനഞ്ചോളം വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് സൗജന്യ ചികിത്സ നൽകി വരുന്നു.കേന്ദ്ര സർക്കാരിന്റെ ജനൗഷധി ഫാർമസിയും ഇവിടെയുണ്ട്. ജില്ലയിലെ ആദ്യത്തെ ജന ഔഷധി കേന്ദ്രമാണിത്.
24 - മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, കാത്ത് ലാബ്, കാർഡിയോ തൊറാസിക് സർജറി, വൃക്കരോഗ വിഭാഗം, പ്രമേഹരോഗ വിഭാഗം, മാനോരോഗ വിഭാഗം, അസ്തി രോഗവിഭാഗം, ന്യൂറോ സർജറി, യൂറോളജി, ന്യൂറോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഇ.എൻ.ടി.ജനറൽ സർജറി, നേത്രരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം, നെഞ്ച് രോഗവിഭാഗം ഫിസിയോ തെറാപ്പി, റേഡിയോളജി വിഭാഗം, എമർജൻസി മെഡിസിൻ സ്ത്രീകൾക്കും കുട്ടികർക്കുമായി പ്രത്യേക ആസ്പത്രി, 24മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻറർ, തുടങ്ങി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ എല്ലാമിവിടെയുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേക ഓപ്പറേഷൻ തീയേറ്ററും ഐ.സി.യൂണിറ്റുകളും വെന്റിലേറ്ററും ഫാർമസിയുമുണ്ട്.കാർഡിയോളജിയിൽ സമ്പൂർണ്ണ റേഡിയൽ ആൻജിയോഗ്രാം ,അത്യാധുനിക റേഡിയൽ ലോബ്, ബൈപ്പാസ് സർജറി, വാൽവ് മാറ്റി വക്കൽ, അപസ്മാര രോഗത്തിന് സർജറി, 3D ന്യൂറോ പാക്കേജുള്ള ഹൈടെക് ഫ്ളാറ്റ് പാനൽകാത്ത് ലാബ് തുടങ്ങി എല്ലാ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഉണ്ടെന്നത് രോഗികൾക്ക് വലിയ അനുഗ്രഹമാണ്.ചികിത്സക്കും പരിശോധനകൾക്കും, പരിചയസമ്പന്നരും വിദഗ്ധരായ കാലിക്കട്ട് മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർമാരുടെ സേവനം പരമാവധി ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ശസ്ത്രക്രിയകൾക്കും പ്രസവത്തിനും താരതമ്യേന കുറഞ്ഞ ചിലവിലുള്ള ചികിത്സയാണ് ആസ്പതി നൽകി വരുന്നതെന്നും അധികൃതർ പറഞ്ഞു. ഏതായാലും സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി മണാശ്ശേരിയിൽ മെഡിക്കൽ കോളേജ് വന്നത് സ്വകാര്യ മേഖലയിലാണെങ്കിലും കുറഞ്ഞ ചിലവിൽ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നത്. പതിനായിരക്കണക്കിന്ന് രോഗികൾക്ക് വലിയ ആശ്വാസം തന്നെയാണ് . ഒപ്പം മണാശ്ശേരി പ്രദേശത്തിന്റെ പുരോഗതിക്കും വലിയ പിന്തുണയായി. അനേകം നാട്ടുകാർക്ക് ഇവിടെ തൊഴിൽ ലഭിക്കുക വഴി സാമ്പത്തിക നേട്ടവും വന്നു ചേർന്നു.