T h e M i n Dz M a p p e Rz

T h e  M i n Dz  M a p p e Rz C l i n i c a l P s y c h o l o g y S e r v i c e s

Dr. Promodus Institute of Sexual and Marital Health received NABH accreditation.Congratulations Dr.K Promodu
17/10/2025

Dr. Promodus Institute of Sexual and Marital Health received NABH accreditation.

Congratulations Dr.K Promodu

ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് അംഗീകാരം

എറണാകുളത്തെ ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിന് എൻ.എ.ബി.എച്ച് അംഗീകാരം. ഇന്ത്യയിലാദ്യമായാണ് ലൈംഗീകാരോഗ്യ ചികിത്സക്കായി സ്ഥാപിച്ച ഒരു ആശുപത്രിക്ക് എൻ.എ.ബി.എച്ച് ഫുൾ അക്രഡിറ്റേഷൻ ലഭിക്കുന്നത് . ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വിവിധ സ്പെഷ്യാലിറ്റികളും മനഃശാസ്ത്ര ചികിത്സയും കോർത്തിണക്കി , പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ലൈംഗീകാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്ന ശാസ്ത്രമാണ് സെക്ഷ്വൽ മെഡിസിൻ.

2006 ലാണ് ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്ത് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചത്. യൂറോളജി, ആൻഡ്രോളജി, ഗൈനക്കോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഡയബറ്റോളജി, റേഡിയോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് സെക്ഷ്വൽ മെഡിസിനിൽ ചികിത്സ നൽകുന്ന ഇന്ത്യയിലെ ഏക സ്ഥാപനവും ഡോ.പ്രമോദുസ് ഇൻസ്റ്റിട്യൂട്ടാണ്. സെക്ഷ്വൽ മെഡിസിൻ, ആൻഡ്രോളജി, യൂറോളജി എന്നിവ മാത്രം കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 20 കിടക്കകളും അത്യാധുനിക സൗകര്യമുള്ള ഓപ്പറേഷൻ തീയേറ്റർ, ഉന്നത നിലവാരം പുലർത്തുന്ന ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി തുടങ്ങിയ എല്ലാ സംവിധാനങ്ങളുമുണ്ട്.

2021 ജൂലൈയിലാണ് ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് എൻട്രി ലെവൽ അക്രഡിറ്റേഷൻ ലഭിച്ചത്.
അസംപ്‌തൃപ്ത ദാമ്പത്യം, അൺകൺസ്യൂമേറ്റഡ് മാര്യേജ്( വിവാഹശേഷം ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയാത്ത അവസ്ഥ),ലൈംഗികബന്ധ സമയത്തെ വേദന, യോനീ സങ്കോചം, ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്‍നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള അൻപതിനായിരത്തിലേറെ പേരെയാണ് ഇരുപത് വർഷത്തിനുള്ളിൽ ഡോ. പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ചികിൽസിച്ചത്. സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ ചികിത്സ രോഗികൾക്ക് നൽകുന്നതിനുള്ള ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരന്തര പരിശ്രമമാണ് എൻ.എ.ബി.എച്ച് ഫുൾ അക്രഡിറ്റേഷൻ നേടിത്തന്നത്. രോഗികളുടെ സുരക്ഷിതത്വവും ചികിത്സയുടെ ഗുണനിലവാരവും മുൻനിർത്തി ആശുപത്രികൾക്കും അനുബന്ധ ആരോഗ്യ പ്രവർത്തന സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നതും കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജൻസിയാണ് എൻ.എ.ബി.എച്ച്.

Distance കോഴ്സുകളുടെ യഥാർത്ഥ ഉദ്ദേശം എന്താണ്?... ഇഷ്ടമുള്ള വിഷയങ്ങളിൽ പ്രായഭേദമന്യേ  അറിവ് നേടാനുള്ള ഒരു അവസരം മാത്രമാണ്...
17/08/2025

Distance കോഴ്സുകളുടെ യഥാർത്ഥ ഉദ്ദേശം എന്താണ്?...

ഇഷ്ടമുള്ള വിഷയങ്ങളിൽ പ്രായഭേദമന്യേ അറിവ് നേടാനുള്ള ഒരു അവസരം മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..

എന്നാൽ ചിലർക്ക് ഇത്
പ്രൊമോഷൻസ് കിട്ടാനുള്ള ഒരു ക്വാളിഫിക്കേഷൻ എടുക്കാനുള്ള മാർഗമായി കാണുന്നു.

ആദ്യമൊക്കെ ആർട്സ് (languages, economics, history, political science etc) വിഷയങ്ങൾ മാത്രമായിരുന്നു.. പിന്നീട് സൈക്കോളജിയും, ഇപ്പൊൾ സയൻസ് വിശയങ്ങൾക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

സൈക്കോളജി distance ആയി മാറ്റിയകാലമ്മുതൽ തന്നെ സൈക്കോളജി പ്രൊഫഷനിൽ ഉള്ളവരുടെ ആവശ്യമായിരുന്നു സൈക്കോളജി കോഴ്സുകൾ റെഗുലർ പഠന സമ്പ്രദായത്തിൽ മാത്രം അവതരിപ്പിക്കുക എന്നത്.

Distance പ്രോഗ്രാമുകളിൽ സൈക്കോളജി പോലെ സങ്കീർണ്ണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സെൽഫ് സ്റ്റഡിയിൽനിന്നും വളരെ പരിമിതമായ അറിവ് മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.

കൂടുതൽ ആളുകളും ബാച്ച്ലർ ഡിഗ്രി മറ്റു വിഷയങ്ങളിൽ കഴിഞ്ഞിട്ട് വരുന്നതുമൂലം അടിസ്ഥാനതത്വങ്ങൾ എന്താണെന്ന് മനസിലാക്കാതെ മാസ്റ്റേഴ്സ് കോഴ്സ് തുടങ്ങുന്നു.
ഈ അറിവുവെച്ചു പിന്നീട് അവരിൽ ചിലർ ചികിത്സകർ ആയി മാറുന്ന അവസ്ഥയുമാണ് നിലവിൽ.
മറ്റുള്ളവർ competative exams എഴുതി national institute ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എം.ഫിൽ കോഴ്സോ സൈ. ഡി കോഴ്സോ പഠിച്ച് പഠനവും കരിയറും അപ്ഗ്രേഡ് ചെയ്യുന്നു.
അവരുടെയൊക്കെ എണ്ണം വളരെ വളരെ കുറവാണ്. ഒരുവർഷം ശരാശരി ഒന്നോ രണ്ടോ വിദ്യാർത്ഥികൾ മാത്രമാണ് അങ്ങനെ അപ്ഗ്രേഡ് ചെയ്യുന്നത്.

ബാക്കിയുള്ളവർ സ്വയം പ്രിഖ്യാപിത ചികിത്സകർ ആയി മാറുന്നു. ഇതിന് ഒരു മാറ്റമാകും ഇപ്പോൾ യുജിസി എടുത്തിട്ടുള്ള ഈ തീരുമാനം.

"തപാലിലൂടെ" നീന്തൽ പഠിച്ചിട്ട് റെസ്ക്യൂ ഓഫീസർമ്മാരായാൽ എന്തായിരിക്കും "നാട്ടുകാരുടെ" അവസ്ഥ..

✍️

Jacob K John

https://youtu.be/9R3PzkMKRa8?si=UqEHDg_lzBPPa365Sunny Joseph Clinical Psychologist
24/05/2025

https://youtu.be/9R3PzkMKRa8?si=UqEHDg_lzBPPa365

Sunny Joseph Clinical Psychologist

This song is aimed at spreading Mental Health Awareness and captures the spirit of 'the role of community care for individuals with mental health concerns'. ...

Mind Solution Clinic Nivya Maryia Thomas
01/05/2024

Mind Solution Clinic Nivya Maryia Thomas

Good News!!!📣📣UGC extends the validity of 2 year M.Phil. Clinical Psychology (Cl.Psy) and M. Phil. Psychiatric Social Wo...
29/01/2024

Good News!!!📣📣

UGC extends the validity of 2 year
M.Phil. Clinical Psychology (Cl.Psy) and M. Phil. Psychiatric Social Work (P.S.W.) till 2025-2026 academic session.
From 2026-27 onwards nomenclature to be changed and continued.

Considering the vital role played by the clinical psychologists and psychiatric social workers in delivering mental health services, the UGC has decided to extend the validity of MPhil in Clinical Psychology and MPhil in Psychiatric Social Work till 2025-2026 academic session only.

Mind Solution Clinic Barsleeby Alex Daniel,Clinical Psychologist
20/12/2023

Mind Solution Clinic

Barsleeby Alex Daniel,Clinical Psychologist

Barsleeby Alex Daniel,Clinical Psychologist "നീ എപ്പോ ഫ്രീ ആകും ?എൻറെ അടുത്ത വീട്ടിലെ പയ്യനെ അങ്ങോട്ട് വിടാം. ഫ്രീ ആകുമ്...
13/12/2023

Barsleeby Alex Daniel,Clinical Psychologist

"നീ എപ്പോ ഫ്രീ ആകും ?എൻറെ അടുത്ത വീട്ടിലെ പയ്യനെ അങ്ങോട്ട് വിടാം. ഫ്രീ ആകുമ്പോൾ നീ അവനോട് ഒന്ന് സംസാരിക്കണം . അവന് ഭയങ്കര ടെൻഷൻ ആണ്. നീ സംസാരിച്ചാൽ പ്രശ്നം ഒക്കെ തീരും."
ഈ സഹായത്തിന് ചില പ്രശ്നങ്ങൾ ഉണ്ട്.

1.ഒരാളുടെ എല്ലാ തിരക്കുകളും കഴിഞ്ഞിട്ടല്ല മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടത്. പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുമ്പോൾ അത് എത്രയും വേഗം സഹായം തേടാമോ അത്രയും എളുപ്പത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നുള്ളതാണ് വാസ്തവം.
2.പല മാനസികാരോഗ്യ പ്രശ്നങ്ങളും തുടർച്ചയായിട്ടുള്ള സെഷൻസ് ആവശ്യമായി വന്നേക്കാം .എന്നാൽ ഒരു തവണ കൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളും സംസാരിച്ച് തീർക്കാനായിട്ടാവും ചിലരെങ്കിലും മനശാസ്ത്രജ്ഞരെ കാണുന്നത്. തെറാപ്പിക്ക് ആവശ്യമായ സമയവും സാഹചര്യവും ഉണ്ടെന്ന് സ്വയം ഉറപ്പുവരുത്തുക.

3.നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം അപ്പപ്പോൾ ഉത്തരങ്ങൾ നൽകാൻ സൈക്കോളജിസ്റ്റ്റിന് സാധിക്കും എന്നത് തെറ്റിദ്ധാരണയാണ്.
സൈക്കോതെറാപ്പിയും കൗൺസിലിങ്ങും ഒരു കൂട്ടായ ഉത്തരവാദിത്വമാണ്. കൂട്ടായ പരിശ്രമങ്ങളിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം. അത് മറ്റൊരാൾക്ക് ഫിറ്റ് ആകണമെന്ന് നിർബന്ധമില്ല.
4. മനശാസ്ത്രജ്ഞന്റെ സമയത്തെയും മാനിക്കുക, അപ്പോയിൻമെന്റ് എടുക്കുമ്പോൾ നൽകുന്ന സമയത്തിന് 10 മിനിറ്റ് മുമ്പ് എങ്കിലും ക്ലിനിക്കിലേക്ക് എത്തുന്നത് നല്ലതായിരിക്കും. അപ്പോയിൻമെന്റ് ക്യാൻസൽ ചെയ്യുന്നുണ്ട് എങ്കിൽ മുൻകൂട്ടി തന്നെ നിങ്ങളുടെ സൈക്കോളജിസ്റ്റിനെ അറിയിക്കുക.
5. ശാസ്ത്രീയമായി നിങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കപ്പെടുന്നതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ചുരുങ്ങിയത് 7 വർഷമെങ്കിലും പഠിച്ച് നേടിയിട്ടുള്ള അറിവിന് അർഹിക്കുന്ന ഫീസ് നൽകാൻ മടി കാണിക്കേണ്ടതില്ല. ഒന്നും സൗജന്യമായി പ്രതീക്ഷിക്കാതിരിക്കുക. എന്നാൽ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജിൽ കളിലും മാനസികാരോഗ്യ വിദഗ്ധരുടെ സൗജന്യ സേവനം ലഭ്യമാണ്.

6. നിങ്ങൾ സമീപിക്കുന്ന സൈക്കോളജിസ്റ്റിന് കൗൺസിലിങ്ങും സൈക്കോതെറാപ്പിയും പ്രാക്ടീസ് ചെയ്യാൻ തക്കതായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

7. ഓരോ വ്യക്തികളും വ്യത്യസ്തരാരാണ് അത്കൊണ്ട് തന്നെ, നിങ്ങളുടെ സുഹൃത്തിൻറെ തെറാപ്പിസ്റ്റ് ചിലപ്പോൾ നിങ്ങൾക്ക് യോജിക്കണമെന്ന് നിർബന്ധമില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെക്കിൽ സൈക്കോളജിസ്റ്റുമായി തുറന്നു സംസാരിച്ച് പരിഹരിക്കപ്പെടാൻ വേണ്ട ശ്രമങ്ങൾ നടത്താം. നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തെറാപ്പി മുന്നോട്ടു പോകുന്നില്ല എങ്കിൽ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കുക.
Barsleeby Alex Daniel
Clinical psychologist

Image courtesy: Downloaded from internet

Address

T H E M I N D M A P P E R S Mumbai
Mumbai
400081

Telephone

+919072943577

Website

Alerts

Be the first to know and let us send you an email when T h e M i n Dz M a p p e Rz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram