30/01/2026
എന്താണ് ഫിസിയോതെറാപ്പി?
മരുന്ന് ഉപയോഗിക്കാതെ അസുഖം ഭേദമാക്കുന്ന ഒരു ചികിത്സയാണ് ഫിസിയോതെറാപ്പി..
മരുന്ന് ഉപയോഗിക്കാതെ അസുഖം ഭേദമാകുമോ?
തീർച്ചയായും.. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.കഴുത്ത് വേദനയുമായി വരുന്ന ഒരു രോഗി.വേദന വരാൻ ഉണ്ടായ കാരണങ്ങൾ (കശേരുക്കൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ, സ്വാഭാവിക വളവിന് ഉണ്ടാകുന്ന വ്യത്യാസങ്ങൾ, പേശികൾക്ക് ഉണ്ടാകുന്ന പിടിത്തം, ബലക്കുറവ് ) കൃത്യമായ പരിശോധനയിലൂടെ കണ്ടെത്തുകയും അത് ചികിത്സയിലൂടെ സാധാരണ രീതിയിൽ ആക്കുകയും ചെയ്യുന്നു.അങ്ങനെ വേദന അറിയാത്ത അവസ്ഥ അല്ല, വേദന പൂർണ്ണമായും ഇല്ലാതെ ആകുന്ന അവസ്ഥയിൽ എത്തിക്കാൻ സാധിക്കും..
ഏതൊക്കെ അസുഖങ്ങൾക്ക് ഫിസിയോതെറാപ്പി ചികിത്സചെയ്യാൻ സാധിക്കും?
കഴുത്ത് വേദന, മുതുക് വേദന, തോൾ വേദന, നടു വേദന,കൈ മുട്ട് വേദന, കാൽ മുട്ട് വേദന തുടങ്ങി പേശി, അസ്ഥി, സന്ധി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും...
സ്ട്രോക്ക്,പാർക്കിൻസൺസ്, കൈ കാലുകൾ തളർന്നു പോകുന്ന അവസ്ഥ തുടങ്ങിയ ഞരമ്പ് സംബന്ധമായ രോഗങ്ങൾ....
കുട്ടികളിലെ ജനന വൈകല്യങ്ങൾ (സെറിബ്രൽ പാൾസി,മസ്കുലർ ഡിസ്ട്രോഫി.....)
സ്പോർട്സ് ഇഞ്ചുറി...
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ....
എന്തൊക്കെ ആണ് ഫിസിയോതെറാപ്പി ചികിത്സാ രീതികൾ?
ഇലക്ട്രോതെറാപ്പി (അൾട്രാസൗണ്ട്, ഇന്റർഫെറന്റ്റ്യൽ തെറാപ്പി, ട്രാൻസ് ക്യൂട്ടേനിയസ് ഇലക്ട്രിക് നേർവ് സ്റ്റിമുലേറ്റർ, ഷോർട് വേവ് ഡയതെർമി,ലോങ്ങ് വേവ്, വാക്സ് ബാത്ത്, മൊയ്‌സ്റ്റ് ഹീറ്റ്, ലേസർ, ഷോക്ക് വേവ്,വാക്വം തെറാപ്പി, ട്രാക്ഷൻ യൂണിറ്റ്, സി പി എം,ഫങ്ക്ഷണൽ ഇലക്ട്രിക് സ്റ്റിമുലേറ്റർ......)
എക്സ്ർസൈസ് തെറാപ്പി ( റേഞ്ച് ഓഫ് മോഷൻ എക്സ്ർസൈസ്, സ്‌ട്രെച്ചിങ് & സ്‌ട്രെങ്തെനിംഗ് എക്സ്ർസൈസ്,ബാലൻസിങ് എക്സ്ർസൈസ്.....)
മാന്വൽ തെറാപ്പി (മാനിപ്പുലേഷൻ, മൊബി ലൈസേഷൻ, ട്രിഗ്ഗർ പോയിന്റ് റിലീസ്, മയോ ഫേഷ്യൽ റിലീസ്,...)
ഡ്രൈ നീഡ്‌ലിംഗ്
ടേപ്പിങ്
തുടങ്ങിയവ ഫിസിയോതെറാപ്പി യിൽ ഉൾപ്പെടുന്നു...