Vedagram

Vedagram Vedagram, the resort Ayurvedic hospital of Vedagram group where we practice traditional Ayurveda. Ayurveda and Allopathy coexist here.

Vedagram Group
Vedagram hospitals, We offer a holistic health and rejuvenation center equipped for treating in patients and out patients also proposed is a fully fledged pharmacy within the premise of the hospital. Vedagram Back Care Clinics
Veda Herbs & Drugs Pvt. Ltd - the GMP certified manufacturing plant

01/12/2025

✨“ആയുർവേദ ചികിത്സകൾ ആഡംബരമല്ല… ആരോഗ്യത്തിന്റെ അനിവാര്യഘടകമാണ്.”✨

📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com

29/11/2025

🌿 പലർക്കും ഉള്ള ഒരു വലിയ സംശയം…
ആയുർവേദ ചികിത്സ ചെലവ് കൂടുതലോ?

📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com

25/11/2025

How to Improve your quality of life 🌿
our doctor says a few steps✔️

📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com

ആയുർവേദത്തിൽ ഒത്തിരി ഔഷധങ്ങൾ  കഴിക്കണോ .ചികിത്സയ്ക്ക് ആയുർവേദ ഔഷധങ്ങൾ ഒരു സഞ്ചിയിൽ കൊണ്ടുപോകേണ്ടി വരുമ്പോൾ അലോപ്പതി ഔഷധങ...
24/11/2025

ആയുർവേദത്തിൽ ഒത്തിരി ഔഷധങ്ങൾ കഴിക്കണോ .

ചികിത്സയ്ക്ക് ആയുർവേദ ഔഷധങ്ങൾ ഒരു സഞ്ചിയിൽ കൊണ്ടുപോകേണ്ടി വരുമ്പോൾ അലോപ്പതി ഔഷധങ്ങൾ പോക്കറ്റിൽ കൊണ്ടുപോകാം. ആയുർവേദത്തിൽ ഒത്തിരി ബൾക്കായി ഔഷധങ്ങൾ കഴിക്കാൻ ഉണ്ട് എന്ന ഒരു ധാരണ ആളുകൾക്കിടയിൽ ഉണ്ട്. ചികിത്സയ്ക്ക് വരുന്ന പലരും പരാതി പറയാറുമുണ്ട്.അലോപ്പതി ഔഷധങ്ങൾ സ്ഥിരമായി കഴിക്കുന്നവരാണ് ഇങ്ങനെ ഒരു പരാതി സാധാരണ പറയുന്നത്.

രണ്ട് മൂന്ന് കഷായങ്ങൾ, കുറെ ഗുളികകൾ, ചൂർണ്ണം അരിഷ്ടം , ലേഹ്യം കുഴമ്പ് എണ്ണ ഇതൊക്കെ ഒരു രോഗിക്ക് കഴിക്കാൻ , തേക്കാൻ, ലേപമിടാൻ ഒക്കെ ആയി ഉണ്ടാകും.


ആധുനികവൈദ്യത്തിൽ എല്ലാം ഗുളിക രൂപത്തിലാണ്. അതുതന്നെ ഏറ്റവും ചെറിയ ഗുളിക . അതാണല്ലോ പോളിസി.
അത് ചെടികളുടെ കോൺസെൻട്രേറ്റ് ആകാം അല്ലെങ്കിൽ കെമിക്കൽ ആയിരിക്കാം. ഇവയെ ചെറുതാക്കാൻ കഴിയും. ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് ഒരു ഗുളിക ഉണ്ടാക്കുക . അതിന് ശരീരത്തിൽ വേറൊന്നും ചെയ്യാൻ ഉണ്ടാവില്ല. സൈഡ് എഫക്ടുകൾ ഒഴികെ.

ആയുർവേദ ഔഷധങ്ങൾ അങ്ങനെയല്ല. ആഹാരം പോലെയാണ് . അല്ലെങ്കിൽ അവ ആഹാരം തന്നെയാണ്. പല വസ്തുക്കൾ ഒരുമിച്ച് ചേർന്ന് ഉണ്ടാക്കുന്നതാണ്.

"ബഹുകൽപം ബഹുഗുണം സമ്പന്നം യോഗ്യമൗഷധം. "
അതാണ് ആയുർവേദ പോളിസി.
ഒറ്റ ഗുണം ഔഷധത്തിന് ഉണ്ടാകാൻ പാടില്ല . അത് പലത് ചേർന്ന് ഉണ്ടായതായിരിക്കണം, ഗുണസമ്പന്നമായിരിക്കണം.

നീണ്ട ഫല ശ്രുതികളാണ് ഇങ്ങനെ യോഗങ്ങൾക്ക് ഉണ്ടാവുക.

ഒരു ഉദാഹരണം പറയാം .ഗന്ധർവഹസ്താദി കഷായത്തിന്റെ ഫല ശ്രുതിയാണ്.

" പവനസ്യ ശാന്തൈ വന്ഹേർ ബലായ രുചയേർ മലശോധനായ"

ഒരേ ഒരു യോഗം വാതത്തിന് ശാന്തി ഉണ്ടാക്കും, അഗ്നി ബലം ഉണ്ടാക്കും, രുചി വർദ്ധിപ്പിക്കും, മലശോധന ഉണ്ടാക്കും. ഇങ്ങനെ വരുമ്പോൾ അതിൽ പല ഔഷധങ്ങൾ വേണം. ഇത് കഷായം ആക്കിയാലും ഗുളിക ആക്കിയാലുംഒരു പരിധിയിൽ കൂടുതൽ കോൺസെൻട്റേറ്റ് ആക്കുകയല്ല ആയുർവേദ രീതി. അതുകൊണ്ടുതന്നെ കുറച്ച് ബൾക്ക് കാണും.

മറ്റൊരു പ്രശ്നം ബഹി പരിമാർജനം അഥവാ പുറത്തേക്ക് ഉള്ള ചികിത്സകൾ ആയുർവേദത്തിൽ ധാരാളം ഉണ്ട് എന്നുള്ളതാണ്. ഉള്ളിലേക്ക് ഔഷധമില്ലാതെ ചികിത്സിക്കുന്ന രീതിയാണിത്.ഇത് അലോപ്പതിയുടെ രീതിയല്ല. കുഴമ്പ് തേക്കുക, ചൂട് വെക്കുക, പൂച്ചിടുക ,ഉപനാഹം ചെയ്യുക മുതലായവയ്ക്കൊക്കെ ഔഷധങ്ങളുടെ ബൾക്ക് വേണം.

അതൊരു കുഴപ്പമല്ല ഗുണമാണ് എന്ന് മനസ്സിലാക്കുക. ആയുർവേദ ഔഷധങ്ങൾ വാങ്ങാൻ സഞ്ചിയുമായി തന്നെ പോകുക.

ഡോ. റാം മോഹൻ, ഓമല്ലൂർ.

19/11/2025

കാൻസർ ആയുർവേദത്തിലൂടെ ചികിൽസിക്കാമോ? പലർക്കും ഉള്ള ഈ വലിയ സംശയത്തിന് പരിചയസമ്പന്നരായ വേദഗ്രാമിലെ ഡോക്ടർ പറയുന്നത്. 🌿✨

For more details, contact👇

📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com

13/11/2025
At Vedagram, we believe every child deserves deep roots of love and the wings of freedom to grow. 🌱Wishing all little he...
13/11/2025

At Vedagram, we believe every child deserves deep roots of love and the wings of freedom to grow. 🌱
Wishing all little hearts a joyful Children’s Day! 💚

From the heart of Kerala, where Ayurveda blooms eternal. 🌿Happy Kerala Piravi from Vedagram💚📍 Vedagram, Attarikam, Omall...
31/10/2025

From the heart of Kerala, where Ayurveda blooms eternal. 🌿
Happy Kerala Piravi from Vedagram💚

📍 Vedagram, Attarikam, Omalloor P.O., Pathanamthitta
📞 99477 11111 | 96564 51444

Feeling drained after hours at your desk? 🌿 It’s time to TAKE A BREAK — a 5-minute Ayurvedic-inspired desk routine by Ve...
30/10/2025

Feeling drained after hours at your desk? 🌿 It’s time to TAKE A BREAK — a 5-minute Ayurvedic-inspired desk routine by Vedagram Ayurveda Hospital to help you refresh your body, calm your mind, and restore your focus right where you work.

💺 Why Desk Breaks Matter
Long sitting hours can block your body’s energy flow, causing stiffness, fatigue, and mental fog. Short mindful breaks can enhance blood circulation, improve posture, and sharpen your focus — so you return to work feeling lighter and clearer.

🧘‍♀️ Stretch & Move
Get up and gently roll your shoulders, twist side to side, and reach your arms high. These simple movements can instantly release tension from your neck and back while re-energizing your body.

🌬️ Breathe & Reset
Take a moment for mindful breathing — inhale deeply for 4 seconds, hold for 2, and exhale slowly. Repeat for a minute or two. This simple rhythm helps calm your mind, lower stress, and restore mental balance.

🍃 Ayurvedic Refreshers
Rejuvenate naturally: sip on warm herbal tea or jeera water, apply rose water to soothe your eyes, or gently massage your temples with cooling oil. These small rituals reconnect you with Ayurveda’s healing essence — anytime, anywhere.

✨ Bring Ayurveda to Your Workday
Tiny Ayurvedic habits can make a big difference in your productivity, posture, and peace of mind. Follow Vedagram Ayurveda Hospital for more daily Ayurvedic lifestyle tips and make wellness part of your everyday routine.

🌿 Website: www.vedagramhospital.com
📞 +91 9947711111 | +91 9656451444

30/10/2025

ആർത്രൈറ്റിസ് അഥവാ ആമവാതം.

ഭർത്താവാണ് ഫോണിൽ വിളിച്ചത്. ദുബായിൽ നിന്നാണ്. ഒരു നോർത്തിന്ത്യൻ ചുവ.നല്ല മലയാളം അല്ല. ഭാര്യക്ക് നടക്കാൻ കഴിയുന്നില്ല. അതാണ് പ്രശ്നം. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആമവാതം ആണ്.

ഒരു വർഷമായി ദുബായിൽ ചികിത്സയിലാണ്. മുട്ടുകൾ രണ്ടും ഏകദേശം പണിയായി. അനങ്ങാത്ത അവസ്ഥയിലാണ്. നടക്കാൻ സഹായം വേണം.
ഫോൺ ഭാര്യക്ക് കൊടുത്തു.

"എൻറെ കാര്യങ്ങൾ നോക്കാൻ കഴിയുന്ന അവസ്ഥയിൽ എങ്കിലും ആവണം "

അത്രയേ ഉള്ളൂ.

ആധുനിക വൈദ്യ ശാസ്ത്രത്തിലെ ആമവാത മേഖലയിൽ വരുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളെല്ലാം ഭാരതീയ അഗ്നി സങ്കല്പങ്ങൾ ഉപയോഗിച്ച് ആയുർവേദത്തിൽ നന്നായി ചികിത്സിക്കാൻ കഴിയും .

ആ ബലം എപ്പോഴും മനസ്സിൽ ഉണ്ട്.

അത് വെച്ച് തന്നെ
അടുത്ത ഫ്ലൈറ്റിന് കയറി പോരാൻ പറഞ്ഞു. മുമ്പുള്ള എക്സ്പീരിയൻസുകൾ വച്ച് അത് സാധ്യവുമാണ്.

അമവാതം അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ് സന്ധികളെയും രക്ത കുഴലുകളെയും ബാധിക്കുന്ന അസുഖമാണ്.

സന്ധികളുടെ ചലനവും സ്റ്റെബിലിറ്റിയും ഉറപ്പാക്കുന്ന , ഇലാസ്റ്റികതയും, ബലവും ഉള്ള കൊളാജൻ ഫൈബറുകളെ നശിപ്പിക്കുകയാണ് റൂമാറ്റോയ്ഡ് ചെയ്യുന്നത്.

ചികിത്സിക്കാൻ ഏറ്റവും പ്രയാസമുള്ള ഓട്ടോ ഇമ്മ്യൂൺ വിഭാഗത്തിൽ പെടുന്ന വാതരോഗമാണ്.

ശരീരത്തിൽ ഉഷ്ണം വർദ്ധിപ്പിക്കുന്ന എരിവ് പുളിവ് ഉപ്പ് ഇവയുടെ അധിക ഭക്ഷണം, പിരിമുറുക്കം, ദേഷ്യമടക്കൽ , ഒതുക്കിവെച്ച സങ്കടം ഇതൊക്കെ തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഇതിന് നിദാനമായി വരാം.

വിശപ്പ് തീരെ ഇല്ലാതെ പനിയും മറ്റും ആയി വയറ്റിൽ തുടങ്ങുന്ന കോസ്റ്റ് കോഷ്ടഗത ആമവാതം, രക്തം മുതലായ ധാതുക്കളെ ബാധിച്ച് രക്തക്കുറവും( anaemia) നീരും വേദനയും ചലന അസഹ്യതയും രക്തക്കുഴലുകളെ സങ്കോചിപ്പിച്ച് അതി തീവ്ര വേദനയും വ്രണങ്ങളും ഉണ്ടാക്കുന്ന ധാതുഗത ആമവാതം എന്ന് രണ്ടായി തിരിക്കാം.

പരിശോധനയിൽ രണ്ടാം വിഭാഗത്തിൽപ്പെടുന്ന അമവാതമാണ്. ഉഷ്ണം കുറയ്ക്കുന്നതും, ധാതു പരിണാമം ഉണ്ടാക്കുന്നതുമായ ചികിത്സയാണ് നിർദ്ദേശിച്ചത്.

ഏതാണ്ട് ഒരാഴ്ച കൊണ്ട് നന്നായി വേദന കുറഞ്ഞു. തനിയെ കാര്യങ്ങൾ ചെയ്യാമെന്നായി.

മൂന്നാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമ്പോൾ കോമ്പൗണ്ടിൽ ഒക്കെ നടക്കാവുന്ന സ്ഥിതി ആയിട്ടുണ്ട്.

അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ആളുകൾ ആയുർവേദം തേടി കേരളത്തിൽ വരുന്നത്.

📞 9947711111, 9656451444
📍 Vedagram Hospital, Omalloor, Pathanamthitta
🌍 www.vedagram.com

പിഎം ശ്രീയും കേരളവുംപി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുകയും അത് വലിയ കുഴപ്പമാണ് എന്ന്  വരുത്തി തീർക്കുന്നതും ആണല്ലോ   അടു...
30/10/2025

പിഎം ശ്രീയും കേരളവും

പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുകയും അത് വലിയ കുഴപ്പമാണ് എന്ന് വരുത്തി തീർക്കുന്നതും ആണല്ലോ അടുത്തകാലത്തെ പ്രധാന വാർത്ത.

വിദ്യാഭ്യാസ സിലബസിൽ ആയുർവേദം ഉൾപ്പെടെയുള്ള ഇന്ത്യൻ ശാസ്ത്ര സങ്കേതങ്ങളെ ഉൾപ്പെടുത്തിയതാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. നമ്മൾ ഇതുവരെ പഠിച്ചിരുന്ന
ഭാരത ചരിത്രം യൂറോപ്യന്മാർ എഴുതിയതാണ് . ശാസ്ത്രത്തിൻറെ ഏത് മേഖല എടുത്താലും ചരിത്രത്തിൽ നമ്മൾ വെറും കാടന്മാരായിരുന്നു എന്നും , യൂറോപ്യന്മാർ വന്നത് മുതലാണ് നമ്മൾ ശാസ്ത്ര സംസ്കാരസമ്പന്നരായത് എന്നുമാണ് ഇതിലുള്ള എല്ലാ പാഠനങ്ങളും. സാമൂഹികവും, മതപരവും, സാംസ്കാരികവുമായ നമ്മളിലുള്ള ചില നെഗറ്റീവുകളെ അങ്ങേയറ്റം പെരുപ്പിച്ചു കാട്ടി ഇങ്ങനെ ഒരു ചിന്താഗതി തലമുറകളുടെ മനസ്സിലേക്ക് അടിച്ചു കയറ്റി.

യൂറോപ്പിൽ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങളും, ക്രൂരതകളും, മത വെറിയും മറ്റും സമർത്ഥമായി അവർ മൂടിവയ്ക്കുകയും ചെയ്തു.
ഇങ്ങനെയല്ലല്ലോ നമ്മുടെ കുട്ടികൾ പഠിക്കേണ്ടത്.

മെറ്റലാർജി, വാസ്തുവിദ്യ , വസ്ത്ര നിർമ്മാണം , വൈദ്യം, തത്വശാസ്ത്രം മുതലായവയിൽ ഒക്കെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യം ആയിരുന്നു ഇന്ത്യ.

മൂടിവെച്ച ആ ശാസ്ത്ര സംസ്കാര സമ്പന്നത കുട്ടികൾ പഠിക്കുക തന്നെ വേണം. മനോരമയിൽ ഇന്നലെ വന്ന ഒരു ലേഖനത്തിലെ പരാമർശം നോക്കാം. പി എം ശ്രീ സിലബസിൽ ഹെൽത്ത് ആൻ ആൾട്ടർനേറ്റ് ട്രഷറർ എന്ന ഭാഗത്ത് 'ആധുനിക വൈദ്യത്തിന് മുമ്പ് ഭാരതത്തിൽ ഇനാക്കുലേഷൻ വ്യാപകമായിരുന്നു എന്നാണ് വാദം'.

ഇതെഴുതിയ ശ്രീ ജോ ജോസഫിന്റെ വിചാരം ഇതെന്തോ തെറ്റാണ് എന്നുള്ളതാണ് . അതുകൊണ്ടാണല്ലോ വാദം എന്ന പദം അദ്ദേഹം ഉപയോഗിക്കുന്നത് .തെറ്റ് പറയാൻ പറ്റില്ല. അദ്ദേഹവും പഠിച്ചത് ജന്നറാണ് ഇനോക്കുലേഷന്റെ പിതാവ് എന്നതാണല്ലോ?

1796 ലാണ് എഡ്വേഡ് ജെന്നർ കൌ പോക്സ് വാക്സിൻ അവതരിപ്പിക്കുന്നത്.

അതിന് 32 വർഷം മുമ്പ് 1767 'ആൻ അക്കൗണ്ട് ഓഫ് ദി മാനർ ഓഫ് ഇനാക്കുലേറ്റിംഗ് സ്മോൾ പോക്സ് എന്ന ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച ലേഖനം ഇൻറർനെറ്റിൽ ലഭിക്കും. https://www.gutenberg.org/cache/epub/52722/pg52722-images.html ഇതിൽ ഇന്ത്യയിലെ ബംഗാൾ സംസ്ഥാനത്ത് സ്മാൾ പോക്സിനെതിരെ " ബ്രാഹ്മിൻ "എന്ന് ആളുകൾ നടത്തുന്ന ഇനോക്കുലേഷനെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.

ഇത് അവിടെ നൂറ്റാണ്ടുകളായി നടക്കുന്ന പ്രക്രിയയാണ് എന്ന് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൻ്റെ പ്രസിഡണ്ടിനെ അഡ്രസ്സ് ചെയ്ത ലേഖനത്തിൽ നി ന്ന് മനസ്സിലാവും. പക്ഷേ നമ്മുടെ ഒരു പാഠപുസ്തകത്തിലും ഇതുവരെ ഇത് ഇല്ല.

ഇത് ഒരു സത്യo ആയിരിക്കെ നമ്മൾ ഇപ്പോഴും ഇനാക്കു ലേഷന്റെ പിതാവ് ജന്നറാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഇത് മാറണ്ടേ?

പൈത ഗോറസ് മട്ടത്രികോണം എങ്ങനെ കണ്ടുപിടിക്കാം എന്ന് മനസ്സിൽ വിചാരിക്കുന്നതിന് മുമ്പ് നമ്മുടെ ശില്പികൾ എത്ര വിദഗ്ധമായി അത് പ്രായോഗികമാക്കി എന്ന് നമുക്കറിയാം. അതൊന്നും നമ്മുടെ പാഠഭാഗങ്ങളിൽ ഇല്ല.

നമ്മുടെ കുട്ടികളുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുക തന്നെ വേണം. അവരുടെ പൂർവ്വ പരമ്പര ആരുടെയും പുറകിൽ ആയിരുന്നില്ല. സതിയും ജാതി വ്യവസ്ഥയും പോലെയുള്ള ചില പ്രശ്നങ്ങൾ നമുക്ക് ഉണ്ടായിരുന്നു. അവയെല്ലാം പ്രശ്നങ്ങളായി തന്നെ ചർച്ചചെയ്ത് നല്ല കാര്യങ്ങളാണ് പഠിപ്പിക്കേണ്ടത്.

Address

Attarikom
Omalloor
689647

Alerts

Be the first to know and let us send you an email when Vedagram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vedagram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category