15/04/2016
ദുരന്ത ഭൂമുഖത്തു നിന്നും.....
കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്തേക്ക് ഇന്ന് Drive ചെയ്ത് എത്തുമ്പോള്‍ അവിടുത്തെ അന്തരീക്ഷത്തിലെ മരണത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥനാക്കി. INDIAN ASSOCIATION OF CLINICAL PSYCHOLOGISTS-KERALA CHAPTER-ന്‍റെ സന്നദ്ധ PSYCHOLOGICAL TRAUMA CARE UNIT ഇന്നലെ മുതല്‍ ക്ഷേത്രപരിസരത്ത് സജനി മാഡവും അനില്‍കുമാറും ചേര്‍ന്ന് ആരംഭിച്ചു. ഇന്ന് ഞാനും സിസ്റ്റര്‍ ഡോണയും പ്രിയങ്കയും അവിടെ എത്തുമ്പോള്‍ ദുരന്തം ബാക്കിവെച്ചത് ശ്മശാന മൂകത മാത്രമായിരുന്നു.
സന്ദര്‍ശിച്ച വീടുകളിലെല്ലാം നാശനഷ്ടങ്ങള്‍ മാത്രം....പരിസരവാസികളുടെ കണ്ണുകളില്‍ ഭയം നിറയുന്നത് ഞങ്ങള്‍ കണ്ടു. ദുരന്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ഭീതിജനകമായ അരക്ഷിതാവസ്ഥയിലേക്ക് എത്തുന്നു. ഉറക്കവും വിശപ്പും നഷ്ടപെട്ടവര്‍, ചിരിക്കാന്‍ മറന്നവര്‍, പുറത്തേക്കിറങ്ങാന്‍ ഭയക്കുന്നവര്‍, ചെറിയ ശബ്ദം കേട്ടാല്‍പോലും ഞെട്ടിതിരിഞ്ഞു നോക്കുന്നവര്‍, അലറിക്കരയാന്‍ കൊതിക്കുന്നവര്‍ തുടങ്ങി ദുരന്തത്തിന്‍റെ എല്ലാ അരക്ഷിതാവസ്ഥയും നേരിട്ടനുഭവിക്കുന്നവരെ കണ്ടു.
ഐശ്വര്യം നിറഞ്ഞുനിന്ന ക്ഷേത്രപരിസരം ഇപ്പോള്‍ ശവപറമ്പായി മാറി എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അത് സത്യമാണെന്ന് തോന്നി. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും, കരിഞ്ഞുപോയ മൃതദേഹങ്ങളും, ചോരയൊലിക്കുന്ന സഹായത്തിനായി കേഴുന്ന മുഖങ്ങളും, കൈയോ കാലോ നഷ്ടപ്പെട്ട് വീടിന്നു മുന്നില്‍ തളര്‍ന്നുവീഴുന്ന അപരിചിതര്‍, കൂട്ട നിലവിളി, ആംബുലന്‍സുകളുടെ നീണ്ട സൈറന്‍, ഇതൊക്കെ ആ സന്ദര്‍ഭത്തില്‍ നേരിടാന്‍ സാധിച്ചുവെങ്കിലും ഇപ്പോള്‍ തങ്ങള്‍ ആകെ തളര്‍ന്നു പോയിരിക്കുകയാണ് എന്ന് സമീപവാസികള്‍ പറയുന്നു.
ഈ ദുരന്തം ഈശ്വരന്‍റെ സൃഷ്ടിയോ അതോ ഈശ്വരപ്രീതിക്കായി എന്ന വിശ്വാസത്തില്‍ മനുഷ്യന്‍ വരുത്തി തീര്‍ത്തതോ.......