01/07/2021
#ബാസിൽ_ഡോക്ടറുടെ_ഡയറിക്കുറിപ്പുകൾ
ജൂലൈ 1. Doctors Day... എല്ലാ വർഷവും ഈ ദിവസം രാവിലെ ആശംസാ സന്ദേശങ്ങളും മിസ്സ് കോളുകളും കാണുമ്പോഴാണ് Doctors Day ആണ് എന്ന് ഓർമ്മയിൽ വരാറുള്ളത്. ഈ വർഷവും സ്നേഹത്തോടെ ചേർത്തു പിടിക്കുന്ന ഒരുപാടു പേരിൽ നിന്ന് വൈദ്യദിന സന്ദേശം ലഭിക്കുകയുണ്ടായി. ചെയ്യുന്ന തൊഴിലിൻ്റെ മഹത്വത്തെക്കുറിച്ചും ചെയ്യാനുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ചുമുള്ള ഓർമപ്പെടുത്തലുകൾ ആയിരുന്നു അവ ഓരോന്നും... മഹത്തായ ഈ തൊഴിൽ ചെയ്യുന്നതിന് എന്നെ തെരഞ്ഞെടുത്ത പടച്ച തമ്പുരാന് നന്ദി.....
പുതിയതും പഴയതും അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് രോഗങ്ങൾ മനുഷ്യകുലത്തെ കീഴ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, രോഗത്തിൻറെ ആധിയും വ്യാധിയും വേദനയും യാതനയും അനുഭവിക്കുന്നവന് ഒരു തലോടൽ കൊണ്ടോ നല്ല വാക്കുകൊണ്ടോ ആശ്വാസം ആവാൻ കഴിയണേ എന്നാണ് ഓരോ
ദിവസത്തെയും പ്രാർത്ഥന.
കഷ്ടപ്പെടുന്നവരുടെ പ്രയാസത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ്, താണ്ടിയ വഴികളല്ല, താണ്ടാനുള്ള വഴികളാണ് കൂടുതൽ വളുതെന്ന യാഥാർത്ഥ്യം മനസ്സിലായത്.
ഒരു ഡോക്ടർ എന്ന നിലയിൽ വ്യക്തിപരമായ രണ്ട് കാര്യങ്ങളാണ് ആഗ്രഹിച്ചിട്ടുള്ളത്. ഒന്ന്, സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിൽ ആർക്കും ചികിത്സകിട്ടാതിരിക്കരുത്. ഏറ്റവും മികച്ച ചികിത്സയും ഗുണമേന്മയേറിയ മരുന്നുകളും കൊടുക്കുമ്പോൾ തന്നെ രോഗിക്ക് അതൊരു ബാധ്യതയാവരുതെന്ന് എന്ന് പരമാവധി ആഗ്രഹിച്ചിട്ടുണ്ട്. ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവരോടും അത് പ്രത്യേകം ഓർമ്മിപ്പിക്കാറുണ്ട്. വിട്ടു പിരിഞ്ഞ ഉമ്മയായിരുന്നു ഇതിന് പ്രചോദനമായിരുന്നത്. ഉമ്മാക് അർഹമായ പ്രതിഫലം കിട്ടട്ടെ എന്ന എന്നത്തെ പോലെ ഇന്നും പ്രാർത്ഥിക്കുന്നു.
രോഗം വന്ന് ചികിത്സിക്കുന്നതോടൊപ്പം തന്നെ രോഗം വരാതിരിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും പ്രതിവിധികളും പരമാവതി നൽകണം എന്നതാണ് രണ്ടാമത്തെ ആഗ്രഹം. റോഡിലെ കുഴിയിൽ ചാടി കാലുകൾ മുറിഞ്ഞ ഒരാളുടെ മുറിവ് മരുന്ന് വെച്ച് ശുശ്രൂഷിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ഇവിടെ ഒരു കുഴിയുണ്ട് ആരും ചാടരുത് എന്ന മാർഗ്ഗനിർദ്ദേശം നൽകുന്നത് എന്നും വിശ്വസിക്കുന്നു.
ഈ വർഷത്തെ ഡോക്ടേഴ്സ് ഡേ പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു. എല്ലാ ദിവസത്തെയും പോലെ Doctors Day ആയോ എന്നറിയാൻ മെസ്സേജുകൾ തുറന്നു നോക്കേണ്ടി വന്നില്ല. മലപ്പുറം ജില്ലയിലെ കുണ്ടൂർ പി എം എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും എൻഎസ്എസ് യൂണിറ്റിന് വേണ്ടി സഹോദരി NISHWA PK ഒരാഴ്ച മുമ്പേ വിളിച്ചിട്ടുണ്ടായിരുന്നു. ഡോക്ടേഴ്സ് ഡേ ആണ് വരുന്നത്, ഒരു ബോധവൽക്കരണം നടത്തണം എന്ന് പറഞ്ഞുകൊണ്ട്!! ഡോക്ടേഴ്സ് ഡേയിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന കാര്യം ചെയ്യാൻ അവസരം കിട്ടിയപ്പോൾ മനസ്സിൽ ശരിക്കും ലഡ്ഡു പൊട്ടി!! PMST കോളജിനും സാരഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി.
അവസാന വരി:
നിങ്ങളുടെ നാട്ടിലെ ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഇതു വായിക്കുന്ന ഓരോരുത്തർക്കും എന്നെ ബന്ധപ്പെടാം. രോഗവ്യാധിയെ നമുക്ക് ഒരുമിച്ച് ചെറുക്കാം. അതിന് ഈ ദിവസം ഒരു തുടക്കമാവട്ടെ...
സ്നേഹത്തോടെ,
Dr.ബാസിൽ യൂസുഫ്
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ
പാണ്ടിക്കാട്, മലപ്പുറം ജില്ല
9847057590