Paithrka Ayurvedic Clinic

Paithrka Ayurvedic Clinic Paithrka Ayurvedic Clinic, located between Mankkapdy (400 Mtr west ) & Anachal Bus stops, provide Ayurveda treatments for all age groups.

The Clinic provides treatments for chronic ailments like asthma, arthritis, back pain, cervical spondylosis, diabetes, frozen shoulder, hair fall, knee pain, lumbago, migraine, obesity, rheumatism, sciatica and sinusitis. Treatments for Piles, pimples, dandruff, skin diseases, fibroids, constipation, acidity, osteoarthritis, cholesterol, osteoporosis, gastric problems, cough, and insomnia..

സ്വന്തം വൈദ്യശാസ്ത്രത്തെ മാത്രമറിയുക എന്നതിനപ്പുറം മറ്റ് ശാസ്ത്രങ്ങളെ കൂടി മനസ്സിലാക്കുകയും അർഹിക്കുന്ന ആദരവ് നൽകുകയും ച...
06/10/2025

സ്വന്തം വൈദ്യശാസ്ത്രത്തെ മാത്രമറിയുക എന്നതിനപ്പുറം മറ്റ് ശാസ്ത്രങ്ങളെ കൂടി മനസ്സിലാക്കുകയും അർഹിക്കുന്ന ആദരവ് നൽകുകയും ചെയ്യണമെന്ന് അനുശാസിക്കുന്ന നൈതികതയാണ് ആയുർവേദത്തിനുള്ളത്.

എല്ലാ അറിവുകളും ജനനന്മക്കായി ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം മനുഷ്യ സ്നേഹികളായവരുടെ ലക്ഷ്യം.

നിർഭാഗ്യവശാൽ , വെല്ലുവിളികളുടെയും വാഗ്വാദങ്ങളുടെയും വിദ്വേഷവാക്കുകളുടെയും
വിഹാര വേദിയായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ മാറിയ കാലത്താണ് നാം ജീവിക്കുന്നത്. വൈദ്യശാസ്ത്ര വിഷയങ്ങളും
ആ കുത്തൊഴുക്കിൽത്തന്നെയാണ്
സംവാദങ്ങൾക്കപ്പുറത്ത് വിവാദങ്ങൾ തന്നെ ലക്ഷ്യമാക്കുന്നവരുണ്ടെന്ന് വെളിവായിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തിലാണ്, ആയുർവേദത്തെപ്പറ്റി , കേരളത്തിലെ പ്രശസ്തനായ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം ഗവ: മെഡിക്കൽ കോളേജിൻ്റെ സൂപ്രണ്ടുമായ ഡോ: ടി കെ ജയകുമാർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നത്.

എന്ത് കാര്യം തീരുമാനിക്കുമ്പോഴും സമൂഹത്തിലെ അവസാനത്തെ മനുഷ്യനുപകാരപ്പെടുമോ എന്നു ചിന്തിക്കുക എന്ന് പഠിപ്പിച്ച രാഷ്ട്ര പിതാവുള്ള രാജ്യത്ത്
നമുക്ക് കൂടുതൽ കൂടുതൽ സഹവർത്തിത്വത്തോടെ മുന്നോട്ട് പോകാം
വൈദ്യത്തിലും
വിജ്ഞാനത്തിലും ...





National Ayurveda Day!
23/09/2025

National Ayurveda Day!

05/09/2025

Happy Onam!

🌿🌿🌿🌿🌿🌿🌿🌿*ആരോഗ്യമാസത്തിൽ , ആയുർവേദത്തിലൂടെ ...*എല്ലാദിവസവും, എല്ലാമാസവും, എല്ലാ ഋതുക്കളിലും ആരോഗ്യപരമായ ഒരുക്കങ്ങളും ഒഴിവ...
24/07/2025

🌿🌿🌿🌿🌿🌿🌿🌿

*ആരോഗ്യമാസത്തിൽ , ആയുർവേദത്തിലൂടെ ...*

എല്ലാദിവസവും, എല്ലാമാസവും, എല്ലാ ഋതുക്കളിലും
ആരോഗ്യപരമായ ഒരുക്കങ്ങളും ഒഴിവാക്കലുകളും ചിട്ടകളും നിർദ്ദേശിക്കുന്ന വൈദ്യശാസ്ത്രമാണ് ആയുർവേദം.

ദിനചര്യ, എന്നും ഋതുചര്യ എന്നുമുള്ള പാഠഭാഗങ്ങളിലൂടെ സ്വസ്ഥമായ ജീവിതത്തിലേക്കു വഴി തുറക്കാൻ നമ്മെ പ്രാപ്തരാക്കുന്നുണ്ട് ആയുർവേദം.

കേവലം ശരീരത്തിന് മാത്രമായല്ല , മനസ്സിനും ആത്മാവിനും പ്രകൃതിക്കും സർവ ചരാചരങ്ങൾക്കും സൗഖ്യമുണ്ടാകുന്ന പദ്ധതി
ആയുർവേദം വിശദീകരിക്കുന്നുണ്ട്.

കേരളത്തിൻ്റെ പശ്ചാത്തലത്തിൽ മഴയിങ്ങനെ തിമിർത്തു പെയ്യുമ്പോൾ ആഹാരമായും ഔഷധമായും ആയുർവേദത്തോടൊപ്പം ജീവിക്കുന്ന ശീലം കർക്കടകമെന്ന മാസത്തിലുണ്ട്.

ആകെ ഹാങ്ങായിരിക്കുമ്പോ നമുക്കൊന്ന് റിഫ്രഷാകാന്നേ..

*ആരോഗ്യമാസത്തിൽ , ആയുർവേദത്തിലൂടെ ...*







July 1 National Doctor"s Day
01/07/2025

July 1
National Doctor"s Day

14/09/2024

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

സർവീസ് റെഗുലറായാൽകൂടുതൽ ദൂരം സേഫായി പോകാം..വണ്ടിക്കു മാത്രമല്ലനമുക്കും.ഈ കർക്കടകംഅതിനൊരു തുടക്കമാകട്ടെ.വെറും വാഷിംഗും  പ...
17/07/2024

സർവീസ് റെഗുലറായാൽ
കൂടുതൽ ദൂരം
സേഫായി പോകാം..

വണ്ടിക്കു മാത്രമല്ല
നമുക്കും.

ഈ കർക്കടകം
അതിനൊരു തുടക്കമാകട്ടെ.

വെറും വാഷിംഗും പോളീഷിംഗും മാത്രമായി സർവ്വീസ് ചുരുങ്ങിയാൽ നഷ്ടം ആർക്കാണ് ?

എഞ്ചിനോയിൽ മാറ്റലോ, ബ്രേക്ക് ചെക്കിങ്ങോ മറ്റു പ്രധാന സർവ്വീസോ നടന്നില്ലെങ്കിലോ ?

ശരീരത്തിൻ്റെ സർവ്വീസ് നടത്തുമ്പോഴും ആയുർവേദ ചികിത്സയിലെ പ്രധാനമായ ശോധനചികിത്സ ആവശ്യമുള്ള സന്ദർഭങ്ങളിൽ അത് ചെയ്യാതെ കിഴികളും ആവിയും ഉഴിച്ചിലും മാത്രമായാൽ നമുക്ക് തന്നെയാണ് നഷ്ടം.

കർക്കടകത്തിലെ ചികിത്സകൾ കൊണ്ടു മാത്രം ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം
എല്ലാ കാലത്തേക്കുമായി ഉണർന്നു പ്രവർത്തിക്കുമെന്ന ധാരണയോടെ ഇതിനെ സമീപിക്കുകയുമരുത്.

അനാരോഗ്യ ശീലങ്ങളിൽ നിന്നുള്ള വഴി മാറി നടത്തം എല്ലാ കാലത്തും തുടരുവാൻ
കർക്കടകത്തിലെ ആരോഗ്യരക്ഷ അനുഭവം ഒരു നിമിത്തമാകണം.

കാലത്തിനും വ്യക്തികൾക്കും അനുസരിച്ച് ആരോഗ്യ രക്ഷാ മാർഗങ്ങളറിയാൻ അംഗീകൃത ആയുർവേദ ഡോക്ടർമാരെ സമീപിക്കുക..

ശരിക്കും ശരിയായ ആയുർവേദം...ദേഹച്ചൂട് കുറഞ്ഞാൽ  പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ? വിശപ്പില്ലായ്മയും വായ് കയ്പ്പും ക...
07/07/2024

ശരിക്കും ശരിയായ ആയുർവേദം...

ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?

വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?

വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.

താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.

ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.

ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ
1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.
2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.
3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.

ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.

രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.

മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.
ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.

വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.

രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.

ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വെദ്യശാസ്ത്രമാണ്.

ആയുർവേദ  മരുന്ന് കഴിച്ചാൽ, കരളും കിഡ്നിയുമൊക്കെ തകരാറിലാവും എന്ന രീതിയിലുള്ള സംഘടിത പ്രചരണം തുടങ്ങിയിട്ട് വർഷങ്ങളായി.യൂട...
03/07/2024

ആയുർവേദ മരുന്ന് കഴിച്ചാൽ, കരളും കിഡ്നിയുമൊക്കെ തകരാറിലാവും എന്ന രീതിയിലുള്ള സംഘടിത പ്രചരണം തുടങ്ങിയിട്ട് വർഷങ്ങളായി.

യൂട്യൂബിലും ഫേസ്ബുക്കിലും ഉൾപ്പെടെ ഇത്തരത്തിലുള്ള അനേകം വീഡിയോകൾ ദിനംപ്രതി നിർമ്മിക്കപ്പെടുന്നുമുണ്ട്.

ഇപ്പോൾ ഒരു പടി കൂടി കടന്ന്, "പ്രസവരക്ഷാ മരുന്നുകൾ ഒന്നും കഴിക്കരുത്,..
ആയുർവേദ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ പിന്നെ ഇങ്ങോട്ട് വരരുത്.."
എന്നൊക്കെ പല ഡോക്ടർമാരും നേരിട്ട് തന്നെ നിർദേശിക്കാനും തുടങ്ങിയിരിക്കുന്നു.

എല്ലാ അർത്ഥത്തിലും ആയുർവേദത്തിനെതിരെയുള്ള ഈ പ്രചരണങ്ങളെല്ലാം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.

ആയുർവേദം കഴിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് സംശയിക്കുന്ന കുറെയേറെ ആളുകളെ സൃഷ്ടിക്കുന്നതിൽ, ഈ പ്രചാരണങ്ങളെല്ലാം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടിവരും.

ശരിയായ വൈദ്യ നിർദ്ദേശപ്രകാരം, ആയുർവേദ മരുന്നുകൾ കഴിച്ചത് കൊണ്ട് കരളും കിഡ്നിയും തകരാറിലായ ആരെയും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല..

ചികിത്സിച്ച കരൾ- കിഡ്നി രോഗികളിൽ അധികവും ജീവിതശൈലിയോ മറ്റെന്തെങ്കിലും കൃത്യമായ കാരണം കൊണ്ടോ അസുഖബാധിതർ ആയവരായിരുന്നു.

വൈദ്യ നിർദ്ദേശം ഇല്ലാതെ, വേദനസംഹാരികളുടെ ദുരുപയോഗം കൊണ്ട് അസുഖത്തിലായ കുറച്ച് ആളുകളെയും അക്കൂട്ടത്തിൽ കണ്ടിട്ടുണ്ട്.

കരളും കിഡ്നിയും പോലെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തന തകരാറുകൾക്ക് പ്രധാന കാരണം, നമ്മുടെ തെറ്റായ ആഹാര ശൈലിയും ജീവിതശൈലിയും ഒക്കെയാണ്..

നിർഭാഗ്യവശാൽ സംഘടിത പ്രചരണങ്ങൾ എല്ലാം ചെന്ന് നിൽക്കുന്നത് ആയുർവേദ ഔഷധങ്ങളിലേക്കാണ്.

റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള ദീർഘകാലം മരുന്നു കഴിക്കേണ്ട വാതരോഗികളിൽ, ആയുർവേദ മരുന്ന് കഴിക്കുന്നതിനു മുമ്പും ശേഷവും എന്ന രീതിയിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനങ്ങൾ രക്ത പരിശോധന രൂപത്തിൽ പല രോഗികളിലും താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്.

ഒരു തകരാറും കണ്ടില്ല എന്ന് മാത്രമല്ല, ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം മെച്ചപ്പെടുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

പോരാത്തതിന് നീണ്ടുനിൽക്കുന്ന കരൾ കിഡ്നി രോഗികളിൽ ആയുർവേദ ഔഷധങ്ങൾ വളരെ ഫലപ്രദവുമാണ്.

ഇത്തരത്തിലുള്ള സംഘടിത പ്രചാരണങ്ങൾക്കെതിരെ, ജനങ്ങളെ ബോധവൽക്കരിക്കുന്ന ഒരു വലിയ മിഷനറി ആയുർവേദത്തിന് ഇല്ല എന്നുള്ളതാണ് സത്യം..

ഈ കുറവ് തന്നെയാണ്, വ്യാജ പ്രചാരകരുടെ പിടിവള്ളിയും..!

ആയുർവേദ മേഖലയിൽ നിന്ന്, മാത്രമല്ല, ആയുർവേദ ചികിത്സയുടെ ഗുണഭോക്താക്കളായ ആയുർവേദത്തെ ഇഷ്ടപ്പെടുന്ന
അനേകം ജനങ്ങളിൽ നിന്നും ഒരു ചെറുത്തുനിൽപ്പ് ഉയർന്നു വരേണ്ടത് അനിവാര്യമാണ് എന്ന് തോന്നുന്നു.

ഇത്തരം പ്രചാരണങ്ങളിൽ അകപ്പെട്ടുപോയ, ആയുർവേദ ഫോബിയ ബാധിച്ച പല സാധാരണക്കാരെയും കാണുമ്പോൾ, ഒരു തിരുത്തൽ അനിവാര്യമാകുന്നു.

നമ്മുടെ എത്രയോ തലമുറകളെ ഒരു പരിധിവരെ എങ്കിലും രോഗങ്ങളിൽ നിന്ന് കാത്തത് ആയുർവേദമാണ്..

ആ പാരമ്പര്യത്തിന് ഇനിയും അതിശക്തമായ തുടർച്ച ഉണ്ടാവണം..

Dr. Shabu

ഡോക്ടേർസ് ഡേ ദിന ആശംസകൾ : ആതുരശുശ്രൂഷാ രംഗത്തെ അതികായനും സമർപ്പിത ജീവിതവുമായിരുന്ന ബി.സി.റോയിയെ ഓർമ്മിക്കാനാണ് ജൂലായ് 1ന...
01/07/2024

ഡോക്ടേർസ് ഡേ ദിന ആശംസകൾ : ആതുരശുശ്രൂഷാ രംഗത്തെ അതികായനും സമർപ്പിത ജീവിതവുമായിരുന്ന ബി.സി.റോയിയെ ഓർമ്മിക്കാനാണ് ജൂലായ് 1ന് ഇന്ത്യയിൽ ഡോക്ടർമാരുടെ ദിവസമായി ആചരിക്കുന്നത്. പല രാജ്യങ്ങളിൽ പല ദിവസങ്ങളിലാണ് ഡോക്ടേർസ്ഡേ .(അന്താരാഷ്ട്ര ഡോക്ടർ ദിനം ഒക്ടോബർ 1 ആണ് ) ...

സർജറി ചെയ്യാൻ, ഡോക്ടർ നിർദ്ദേശിച്ച രോഗാവസ്ഥകളുടെ, പരിശോധന റിപ്പോർട്ടുകൾ സഹിതമാണ് പലരും നേരിട്ട് കാണാൻ വരാറുള്ളത്..' സർജറ...
30/06/2024

സർജറി ചെയ്യാൻ, ഡോക്ടർ നിർദ്ദേശിച്ച രോഗാവസ്ഥകളുടെ, പരിശോധന റിപ്പോർട്ടുകൾ സഹിതമാണ് പലരും നേരിട്ട് കാണാൻ വരാറുള്ളത്..

' സർജറി ഇല്ലാതെ ആയുർവേദം കൊണ്ട് ഇത് എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ പറ്റുമോ.. " എന്ന ചോദ്യമാണ് പലപ്പോഴും കേൾക്കേണ്ടി വരാറുള്ളതും..!

എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ, സ്വന്തം ശരീരം കീറിമുറിക്കപ്പെടാൻ താല്പര്യമുള്ളവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ലല്ലോ. അതുണ്ടാക്കുന്ന പണച്ചെലവ് ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങൾ വേറെയും ഉണ്ട്..

ഏതെല്ലാം രോഗങ്ങൾ സർജറിയില്ലാതെ ആയുർവേദത്തിൽ മാറ്റാൻ കഴിയും എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ പ്രയാസമാണ്.

എങ്കിലും പൊതുവായ ഒരു അവബോധം ഉണ്ടാവുന്നതിന് വേണ്ടി,കുറച്ച് രോഗാവസ്ഥകൾ എങ്കിലും ഇവിടെ കുറിക്കാം എന്ന് കരുതുകയാണ്..

അതിൽ ഒന്ന്, ടോൺസിലൈറ്റിസ് ആണ്. സർജറി നിർദ്ദേശിച്ചിട്ടുള്ള ഇത്തരം കേസുകൾ മിക്കവാറും ആയുർവേദ ഔഷധങ്ങൾ കൊണ്ട് തന്നെ മാറാറുണ്ട്.. ഇവിടെ, അണുബാധ മാത്രമല്ല ആയുർവേദ ഔഷധങ്ങൾ കഴിക്കുമ്പോൾ, ടോണിസിലിന്റെ വലിപ്പവും വീക്കവും കുറയ്ക്കാൻ കഴിയുന്നു എന്നുള്ളതാണ് അനുകൂല ഘടകമായി മാറുന്നത്.

Adenoid എന്ന് ചുരുക്കി വിളിക്കപ്പെടുന്ന, Adenoid hypertrophy യും ഇതുപോലെ സർജറി ഇല്ലാതെ, ഉപദ്രവ രോഗങ്ങൾ കുറച്ച് ശമിപ്പിച്ചെടുക്കാവുന്ന അസുഖമാണ്.

അതുപോലെ സൈനസൈറ്റിസ്. സർജറി ഇല്ലാതെ തന്നെ, ബുദ്ധിമുട്ടുകൾ കുറച്ച് ആയുർവേദ ഔഷധങ്ങൾ കൊണ്ട് മുന്നോട്ട് കൊണ്ട് പോവാൻ പറ്റും..

അധികം വലുപ്പത്തിൽ എത്താത്ത, ചില nasal polyp കളും, സർജറിയില്ലാതെ ആയുർവേദത്തിലൂടെ മാനേജ് ചെയ്യാനാവും.

കണ്ണിനെയും മൂക്കിനെ ബന്ധിപ്പിക്കുന്ന, Naso lacrimal duct ന്റെ അടവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, (partial obstruction),
മൂക്കിന്റെ വളഞ്ഞ പാലം (DNS), എന്നിവക്ക് ആയുർവേദ ചികിത്സ തന്നെ മതി.

അതുപോലെ, മധ്യകർണത്തിൽ പഴുപ്പും Fluid ഉം കെട്ടിനിൽക്കുമ്പോൾ, Myringotomy ചെയ്യാതെ തന്നെ ഔഷധങ്ങൾ കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും.

Orthopedic രോഗാവസ്ഥയിലേക്ക് വന്നാൽ, സർജറിയില്ലാതെ ആയുർവേദം കൊണ്ട് നന്നായി മാനേജ് ചെയ്യാവുന്ന രോഗം നടുവേദന തന്നെയാണ്.

കഴുത്തിലെയും, നട്ടെല്ലിലെയും ഡിസ്ക് ബൾജ്, പ്രോലാപ്സ്, സയാറ്റിക്ക തുടങ്ങിയ അവസ്ഥകളിലെല്ലാം താരതമ്യേന സർജറിയെക്കാൾ ഫലപ്രദം ആയുർവേദ ചികിത്സ തന്നെയാണ്..

ഇതുകൂടാതെ, സന്ധികളിലെ പൂർണ്ണമായും പൊട്ടിയിട്ടില്ലാത്ത Ligament / tendon/ muscular ഇഞ്ചുറികളിലും സർജറിയെക്കാൾ മികച്ച ഫലം തരാൻ ആയുർവേദത്തിന് ആവും.

തുടയിലെ എല്ലിനെ ബാധിക്കുന്ന perthes disease, (avascular necrosis of femur ) കയ്യിൽ തരിപ്പും വേദനയും ഉണ്ടാക്കുന്ന Carpal tunnel syndrome, Tennis elbow, കാൽപാദത്തിലെ capcaneal bone ൽ ഉണ്ടാകുന്ന retro calcaneal bursitis, dequervains disease, trigger finger,മുട്ടിലെ meniscal- ligament tear തുടങ്ങി, നിരവധി ഓർത്തോപീഡിക് രോഗാവസ്ഥകൾ ആയുർവേദത്തിന് സർജറിയില്ലാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്.

മറ്റൊരു രോഗമാണ് വെരിക്കോസ് വെയിൻ. ഇതിൽ സർജറി ചെയ്തതിനുശേഷം കിട്ടുന്ന ആശ്വാസത്തെക്കാൾ മികച്ച ഫലം തരാൻ ആയുർവേദത്തിലെ ലഘു ശസ്ത്രക്രിയകൾക്കും ഔഷധങ്ങൾക്കും സാധിക്കും..

ബ്രയിനിലെ,അധികം വലുപ്പം വയ്ക്കാത്ത ക്യാൻസർ സ്വഭാവം ഇല്ലാത്ത ട്യൂമറുകളും ഔഷധസാധ്യമായി തന്നെ കാണാറുണ്ട്..

ഇതുകൂടാതെ, ഒരു പരിധിയിൽ കൂടുതൽ വലുപ്പം ഇല്ലാത്ത ഗർഭാശയ മുഴകൾ (fibroid ), O***y cyst കൾ എന്നിവ സർജറി ഇല്ലാതെ
ശമിപ്പിച്ചെടുക്കാൻ സാധിക്കും.

തുടക്കത്തിൽ തന്നെ, ഇടപെടുകയാണെങ്കിൽ, കൃത്യമായി ചികിത്സ ചെയ്തു, ഗർഭപാത്രം നീക്കം ചെയ്യുന്ന സർജറി ഒഴിവാക്കാം.

ശരീരത്തിനകത്തും പുറത്തും കാണപ്പെടുന്ന Benign tumor കളും cyst കളും ഒക്കെ, സർജറിയിലേക്ക് എത്താത്ത വിധത്തിൽ, ആദ്യഘട്ടത്തിൽ തന്നെ നോക്കിയാൽ ചികിത്സിച്ച് മാറ്റിയെടുക്കാൻ, സാധിക്കുന്നതും ഇതിന്റെ തുടർച്ച തന്നെയാണ്.

തൈറോയ്ഡ് ഗ്രന്ഥിയിൽ കാണപ്പെടുന്ന, Cyst/ nodules കളുടെ വലുപ്പം നല്ല രീതിയിൽ കുറയ്ക്കാൻ ആവുന്നത് ഇതിനുള്ള ഉദാഹരണമായിട്ട് എടുക്കാം.

അതുപോലെ, കിഡ്നി, ലിവർ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തന വൈകല്യങ്ങൾ തുടക്കത്തിലെ ചികിത്സ വഴി പ്രതിരോധിച്ച്,
Organ transplant എന്ന അവസ്ഥയിൽ എത്താതിരിക്കാൻ ആയുർവേദത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.

സർജറി നിർദ്ദേശിച്ചിട്ടുള്ള വലിപ്പം കൂടിയ മൂത്രക്കല്ലുകൾ പോലും ആയുർവേദ ഔഷധങ്ങൾ കൊണ്ട് സാധ്യമാകാറുണ്ട്.

ഇതൊന്നും കൂടാതെ, അർശസ്, fistula, ചില നേത്ര രോഗങ്ങൾ, തുടങ്ങി പല രോഗാവസ്ഥകളിലും ആധുനിക സർജറിയെക്കാൾ ഫലപ്രദമായ ലഘുവായ ആയുർവേദ സർജറികൾ തന്നെയുണ്ട്...!

എല്ലാ സർജിക്കൽ രോഗാവസ്ഥകളും ആയുർവേദം മതി എന്നൊന്നുമല്ല പറഞ്ഞുവരുന്നത്..! പല സർജിക്കൽ അവസ്ഥകളും ഒഴിവാക്കാനും,
മികച്ച രീതിയിൽ രോഗം മാനേജ് ചെയ്ത് കൊണ്ടുപോകുന്നതിനും ആയുർവേദത്തിന് വലിയ പങ്കുവഹിക്കാൻ ആവും എന്ന് മാത്രമാണ്..

എനിക്ക് വ്യക്തിപരമായി ബോധ്യങ്ങൾ ഉള്ള കുറെ അധികം രോഗങ്ങൾ ആണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.. അതിൽ തന്നെ രോഗത്തിന്റെ സ്വഭാവവും തീവ്രതയും, അവസ്ഥയും ഒക്കെ നോക്കി മാത്രമേ അവസാനമായി ഒരു നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളൂ
എന്നുകൂടി മനസ്സിലാക്കണം.

സർജറി ഒഴിവാക്കാൻ ആവുന്ന, ആയുർവേദം ഫലപ്രദമാകുന്ന ഇവിടെ സൂചിപ്പിച്ചതിൽ അധികം രോഗാവസ്ഥകൾ ഉണ്ടാവാം എന്നുതന്നെ കരുതുന്നു.

സർജറി ചെയ്യുന്നതിന് മുമ്പ്, ആയുർവേദത്തിലെ ചികിത്സാ സാധ്യതകൾ കൂടി അറിയാൻ ആർക്കെങ്കിലും ഈ കുറിപ്പ് പ്രചോദനമാകുന്നു
എങ്കിൽ അതിലപ്പുറം വലിയ സന്തോഷം വേറെയില്ല.

dr. Shabu

Address

Paingulagara Warriam Building, Manakkapady
Paravur
683511

Opening Hours

Monday 9am - 11:30am
4pm - 7:30pm
Tuesday 9am - 11:30am
4pm - 7:30pm
Wednesday 9am - 11:30am
4pm - 7:30pm
Thursday 9am - 11:30am
4pm - 7:30pm
Friday 9am - 11:30am
4pm - 7:30pm
Sunday 4pm - 7:30pm

Telephone

+91 702 5972462

Alerts

Be the first to know and let us send you an email when Paithrka Ayurvedic Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Paithrka Ayurvedic Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category