05/06/2019
പൊന്നുണ്ണി വിഷ്ണുമായാ ചാത്തൻസ്വാമിയുടെ പുണു നൂൽ ധാരണവും പേര് വിളിയും
നിറ പറ മുന്നിൽ വെച്ച് ദീപം തെളിയിച്ച് ശ്രീ പരമേശ്വരനായ നല്ലഛൻ നിലവിളക്കിന്റെ വലത് ഭാഗത്ത് ആദ്യം കിഴക്ക് തിരിഞ്ഞിരുന്ന് നല്ലഛന്റെ മടിയിൽ വസ്ത്രം വിരിച്ച് ഓരോ മക്കളേയും എടുത്ത് മടിയിൽ വെക്കുന്ന നേരം
കൂളിവാക മാതാവിന്റെ സാന്നിധ്യത്താൽ പാർവള്ളി കെട്ടുന്നു.പരമേശ്വരനായ നല്ല ഛൻ എല്ലാ മായകൾക്കുമൊടുവിൽ പിറന്ന മകനേ .പാർവ്വള്ളി കൊണ്ട് കെട്ടാനും പേര് വിളിക്കാനും ചെല്ലുമ്പോൾ 28 കഴിയാത്ത പൈതലായിരിക്കുന്ന പൊന്നുണ്ണി മായാ സ്വാമി അഛന്റെ മടിയിൽ മുട്ട് കുത്തി എഴുന്നേറ്റിരുന്ന് അഛനോട് കൊഞ്ചലോടെ പറയുന്നു. കൊഞ്ചി കൊഞ്ചി ചിരിക്കുന്നു നാണാർ തത്ത പറയുന്ന പോലെ കഥകൾ പറയുന്നു.അഛാ കൈലാസത്തിൽ വന്ന്. ചക്കയോ.മാങ്ങയോ ഞാൻ കട്ടിട്ടില്ല. അഛന്റെ തേവാരപാത്രം മോഷ്ടിച്ച വനല്ല .അഥവാ അഛന് നല്ലരഞ്ഞാണം കെട്ടണം നാൾ പേര് വിളിക്കണം എന്ന് വന്നാൽ അഛന്റെ ബ്രഹ്മസ്വം പുണൂലിൽ നിന്ന് മൂന്നിഴ വലിച്ച് പൊട്ടിച്ച് മുപ്പിരിയിട്ട്. നവരസ കല്ല് കോർത്ത് എന്റെ ഇട ഭാഗത്ത് ആശ കാട്ടി വലത് ഭാഗത്ത് കെട്ടി പേര് പറഞ്ഞ് പേര് വിളിക്കണം എന്റെ അഛാ പരമേശ്വരാ എന്ന സ്വാമിയുടെ വചനം കേട്ട് മഹാദേവൻ പോലും ങ്ങെട്ടി വിറച്ചു.28 കഴിയാത്ത പൊന്ന് പൈതലിന്റെ വചനം കേൾക്കുമ്പോൾ അഛൻ പരമേശ്വരൻ നല്ലഛനാകുന്നു.. പേടിച്ച് വിറച്ച് ഭയപ്പെട്ട് ഉള്ളം തല്ലിഉടൽ വിറച്ച് വേഗം തന്നെ ബ്രഹ്മസ്വം പുണു നൂലിൽ നിന്ന് മൂന്നിഴ വലിച്ച് പൊട്ടിച്ച് മുപ്പിരിയിട്ട് നവരസ കല്ല് കോർത്ത് ഇടത് ഭാഗത്ത് ആശ കാട്ടി വലത് ഭാഗത്ത് പേര് ചൊല്ലി 336 മക്കളെ പേര് ചൊല്ലി വിളിക്കുന്നു നല്ലഛനായ പരമേശ്വരൻ . ആദിക്കുട്ടി.. അനാദിക്കുട്ടി.. തീക്കുട്ടി. പൂക്കുട്ടി പറക്കുട്ടി.. മായക്കുട്ടി. മകിടക്കുട്ടി. മന്ത്രക്കുട്ടി. മാരണക്കുട്ടി. പ്രശ്നക്കുട്ടി. മണിക്കുട്ടി.. മറയും കുട്ടി. ഇടവഴി ക്കുട്ടി.. നടുവഴിക്കുട്ടി.ഏലത്ത് കുട്ടി.. അധികാരക്കുട്ടി.മേപ്പുള്ളിക്കുട്ടി .തീപ്പുള്ളി കുട്ടി.. ഏറ്റത്ത് കുട്ടി ഇറക്കത്ത് കുട്ടി.. പുഞ്ചനെല്ലൂർ കുട്ടി. വാക നെല്ലൂർ കുട്ടി.. കാട്ടുമാടത്തെ കുട്ടി. ഓല കുട്ടി. മണി വർണ്ണക്കുട്ടി - ജലക്കുട്ടി. .ഗന്ധകുട്ടി.. കളഭക്കുട്ടി ..
മറ്റത്തൂർ കുട്ടി.കരിക്കുട്ടി. കരിനീലവർണ്ണക്കുട്ടി.ജാലക്കുട്ടി. പുഷ്പക്കുട്ടി.ദീപക്കുട്ടി. മണിവർണ്ണക്കുട്ടി. മേഘവർണ്ണക്കുട്ടി .കലിക്കുട്ടി. നാമക്കുട്ടി. പകിടക്കുട്ടി. ജ്വാലക്കുട്ടി. ഒല കുട്ടി.. അട്ടത്ത് ക്കുട്ടി.. ജ്ഞാനക്കുട്ടി.ഓടും കുട്ടി. പറക്കും കുട്ടി, ചാടും കുട്ടി. ആദ്യം പറത്ത് കുട്ടി.വാസുരാം കുട്ടി .പച്ചക്കുട്ടി.. പവിഴക്കുട്ടി. മരതകക്കുട്ടി' മാണിക്യ കുട്ടി
മറയും കുട്ടി .മന്ത്രക്കുട്ടി.മുത്ത് കുട്ടി.രത്ന കുട്ടി .ഓല നീല മണിവർണ്ണക്കുട്ടി.. അഗ്നിക്കുട്ടി. വെള്ളാരം കുട്ടി. വെള്ളാരം പൊന്നാരം കരിങ്കുട്ടി.. എന്ന പേരും വിളിച്ചു. എല്ലാത്തിനുമൊടുവിൽ സർവ്വ ശക്തിയോടെ പിറന്ന മകനെ പേര് വിളിക്കുന്നു.. വിഷ്ണുവിന്റെ അവതാരത്തിൽ പിറന്ന മകനേ ...
പൊന്നുണ്ണി വിഷ്ണുമായ ചാത്താ.
വിഷ്ണു മായാ ചാത്താ
വിഷ്ണു മായാ ചാത്താ എന്ന ഓമന പേരും വിളിച്ചു
മൂന്ന് പേരും മുപ്പേരും കൂട്ടി നാമകരണവും ചെയ്യുന്നു ശ്രീ പരമേശ്വരൻ
ശരണം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ