District Hospital Kozhencherry

District Hospital Kozhencherry ᴅɪsᴛʀɪᴄᴛ ʜᴏsᴘɪᴛᴀʟ
ᴋᴏᴢʜᴇɴᴄʜᴇʀʀʏ

ആർദ്ര കേരളം പുരസ്ക്കാരം സംസ്ഥാനതല ഉദ്ഘാടനം 29th ഒക്ടോബർ തീയതി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്ര...
03/11/2025

ആർദ്ര കേരളം പുരസ്ക്കാരം സംസ്ഥാനതല ഉദ്ഘാടനം 29th ഒക്ടോബർ തീയതി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് നിർവഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മികവുറ്റ 2023-24 ലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആർദ്ര കേരളപുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ലഭിച്ചു. കൂടാതെ 95.72 സ്കോർ ലഭിച്ച ജില്ല ആശുപത്രി കോഴഞ്ചേരിക്ക് MBFH| സർട്ടിഫിക്കേഷനും ലഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡൻ്റ് ശ്രീമതി. ബിന പ്രഭ , ആരോഗ്യ സ്ഥിരസമതി അദ്ധ്യക്ഷൻ ശ്രീ ആർ. അജയ് കുമാർ, ക്ഷേമകാര്യ സ്ഥിരസമതി അദ്ധ്യക്ഷൻ, ശ്രീ ജിജി മാത്യു, വികസന കാര്യ സ്ഥിരസമതി അദ്ധ്യക്ഷ ശ്രീമതി. സി.കെ ലതകുമാരി, പൊതുമരാമത്ത് സ്ഥിരസമതി അദ്ധ്യക്ഷ ശ്രീമതി. ലേഖ സുരേഷ്, ശ്രീ സി. കൃഷ്ണകുമാർ, ശ്രീമതി.ജസ്സി അലക്സ് , ശ്രീമതി. മായ അനിൽകുമാർ. ശ്രിമതി. രാജി പി. രാജപ്പൻ, ശ്രീ.ജിജോ മോഡി, ശ്രി . അജോമോൻ, സുപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സമുവേൽ, ഡോ . സാറ നന്ദന മാത്യു. ഡോ. ഗോപകുമാർ, പി. ആർ.ഒ ശ്രീമതി. ലെയ സി. ചാക്കോ, ശ്രി അനു തോമസ്, ശ്രി അരുൺ കുമാർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

12/10/2025

സംസ്ഥാനത്ത് ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ: മന്ത്രി വീണാ ജോർജ്
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളെ രോഗമുക്തരാക്കി ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. അഞ്ചു വയസ്സിന് താഴെയുള്ളവർക്കാണ് തുള്ളിമരുന്ന് നൽകുന്നത്. 21,11,010 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 12ന് ബൂത്തുകളിൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്തവർക്ക് 13നും 14 നും വോളണ്ടിയർമാർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും. എല്ലാ രക്ഷാകർത്താക്കളും അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണം.

കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് വാക്സിൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷനായി.

വനിത ശിശു വികസനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, നാഷണൽ സർവീസ് സ്കീം, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. സൈറ ഭാനു,ഡോ. ആശാ രാഘവൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, അംഗം സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാ ദേവി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലു, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്, അംഗങ്ങളായ ഗീതു മുരളി,ബിജലി പി ഈശോ, റോട്ടറി ജില്ല പ്രോജക്ട് ഓപ്പോൾ ചീഫ് കൺവീനർ നിഷ ജോസ്, ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ
മീഡിയ ഓഫീസർ ജെ. ഡോമി, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് ജില്ലാ സെക്രട്ടറി ഡോ.ബിബിൻ സാജൻ, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവൽ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്. ശ്രീകുമാർ, റോട്ടറി റവന്യൂ ജില്ലാ ഡയറക്ടർ ഷാജി വർഗീസ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രമോദ് ഫിലിപ്പ്, കോഴഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു എബ്രഹാം, കോഴഞ്ചേരി സെൻറ് തോമസ് കോളജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്, പൊയ്യാനിൽ നഴ്സിംഗ് കോളജ് മുത്തൂറ്റ്നഴ്സിംഗ് കോളജ്, ഗവ. നഴ്സിങ് സ്കൂൾ ഇലന്തൂർ എന്നിവിടങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Pulse polio state level  Inauguration by Hon Minister of health  at Kozhencherry today at 10 am
12/10/2025

Pulse polio state level Inauguration by Hon Minister of health at Kozhencherry today at 10 am

കോഴഞ്ചേരി -ലോക മാനസികാരോഗ്യ ദിനാചരണതിന്റെ ഭാഗമായിജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി കോഴഞ്ചേരിയുടെയും ജില്ലാ മെഡിക്കൽ ഓഫീസ...
10/10/2025

കോഴഞ്ചേരി -ലോക മാനസികാരോഗ്യ ദിനാചരണതിന്റെ ഭാഗമായിജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രി കോഴഞ്ചേരിയുടെയും ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ടയുടെയും ആരോഗ്യകേരളത്തിന്റെയും ലയൺസ് ഇൻ്റർനാഷണൽ സിസ്ട്രിക്റ്റ്
318 B ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 9. 30ന് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോർജ് ഏബ്രഹാം റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്ത് കോഴഞ്ചേരിയിലെ കമ്മ്യൂണിറ്റിൽ ഹാളിൽ നടന്ന പൊതുസമ്മേളനം ബഹു .ശ്രീമതി സാലി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോഴഞ്ചേരി ഉദ്ഘാടനം ചെയ്യുകയും ഡോ.സീമ കെ.റ്റി അധ്യക്ഷത വഹിക്കുകയും ചെയ്തു. ഡോ. സാഗർ റ്റി സീനിയർ കൺസൾട്ടൻ്റ് ഇൻ സൈക്യാട്രി സ്വാഗതം ആശംസിക്കുകയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി എൽ മുഖ്യപ്രഭാഷണം നടത്തുകയും ലയൺസ് ക്ലബ് സിസ്ടിക് ഗവർണർ ലയൺ.വിന്നി ഫിലിപ്പ് , മൾട്ടിപ്പിൾ കോർഡിനേറ്റർ ലയൺ. പ്രൊഫ. ജെയിംസ് കെ. ഫിലിപ്പ്, പി.ആർ ഒ ലെയ സി ചാക്കോ എന്നിവർ ആശംസകൾ അറിയിക്കുകയും ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ശ്രീ. ബിജു കുമാർ എം പി കൃതജ്ഞത അറിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടി നോഡൽ ഓഫീസർ.DMHP ഡോ സാഗർ റ്റി, ഡോ. സന്ദീഷ് പി.ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സുമിത് കോശി മെഡിക്കൽ ഓഫീസർ ജില്ലാ മാനസിക ആരോഗ്യ പരിപാടി എന്നിവർ നേതൃത്വം നൽകി. റാലിയിലും പൊതുസമ്മേളനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാം സമ്മാനത്തിന് അർഹരായ പൊയ്യാനിൽ കോളേജ് ഓഫ് നഴ്സിംഗ്, ഗവ. കോളേജ് ഓഫ് നഴ്സിംഗ് ഇലന്തൂർ രണ്ടാം സ്ഥാനവും മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

02/09/2025

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തിയറ്റര്‍, നേത്ര വിഭാഗം (ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്), വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം, ജില്ലാ ടി.ബി. സെന്ററിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്നിവ സെപ്റ്റംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ജില്ല ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പുറകുവശത്തെ മലിനജലം നിർമ്മാർജ്ജനം ചെയ്യുന്നതിന് ശാശ്...
25/07/2025

ജില്ല ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പുറകുവശത്തെ മലിനജലം നിർമ്മാർജ്ജനം ചെയ്യുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായി ഇഫ്ളു വെൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് അനുമതി കിട്ടുകയും പുതിയ ഒ.പി ബ്ലോക്ക് പണിയുന്ന ഏജൻസിയെ പണി ഏൽപ്പിക്കുകയും പുതിയ കെട്ടിടം പൂർത്തിയാകുന്ന മുറയ്ക്ക് ഇറ്റിപിയുടെ പണിയും പൂർത്തികരിച്ച് കെട്ടി കിടക്കുന്ന മലിന ജലത്തിന് പരിഹാരം കാണുന്നതാണ്. കൂടാതെ കെട്ടിടത്തിൻ്റെ മെയിൻ്റനസിനായി 3 കോടി രൂപ അനുവദിക്കുകയും കരാർ നൽകുകയും DPR സമർപ്പിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേഷൻ സാക്‌ഷൻ ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കുകയും ചെയ്യുന്നതാണ്. ഈ ആശുപത്രിയിൽ നാല് വിവിധ കൺസ്ട്രക്ഷനുകളാണ് നടന്നത്. ഇതിൽ മൂന്നെണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ കോമ്പൗണ്ടിൽ വിവിധ അഡ്മിനിസ്ട്രേഷനിലുള്ള നാല് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇൻ്റഗ്രേറ്റഡ് പബ്ലിക്ക് ഹെൽത്ത് ലാബ്, ഡിസ്ട്രിക് കാൻസർ കെയർ സൊസൈറ്റി , ജില്ല ആശുപത്രി, റ്റി.ബി സെൻ്റെർ . ആറ് മാസം കൂടുമ്പോൾ ആശുപത്രിയിൽ ഉപയോഗിക്കുന്ന വാട്ടർ ടെസ്റ്റ് ചെയ്യുകയും റ്റാങ്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വെള്ളമാണ് രോഗികൾ ഉപയോഗിക്കുന്നത്. അനുബന്ധ സ്ഥാപനങ്ങളിൽ വെള്ളം ടെസ്റ്റ് നടത്താനും ടാങ്ക് വൃത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ പുറകു വശത്ത് വളർന്ന പുല്ല് മൂന്ന് മാസം കൂടുമ്പോൾ വെട്ടിവൃത്തിയാക്കാറുണ്ട്. തുടർച്ചയായമഴ കാരണം പെട്ടെന്ന് വളരുന്നതാണ്.

25/07/2025
25/07/2025
18/01/2025
ജില്ലാ ആശുപത്രിയിൽ KIIFB പദ്ധതിയിൽ HITES വർക് ഏറ്റെടുത്തിരിക്കുന്ന OP-Diagnostic ബ്ലോക്കിൻ്റെ നിർമാണം പുരോഗമിക്കുന്നു. ഈ...
16/01/2025

ജില്ലാ ആശുപത്രിയിൽ KIIFB പദ്ധതിയിൽ HITES വർക് ഏറ്റെടുത്തിരിക്കുന്ന OP-Diagnostic ബ്ലോക്കിൻ്റെ നിർമാണം പുരോഗമിക്കുന്നു. ഈ വർഷം മെയ് അവസനത്തോട് കൂടി പണി പൂർത്തിയാകും. 49 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്പേസ് ഉൾപ്പടെ നിലവിൽ നേരിടുന്ന OP congestion, പാർക്കിംഗ് ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിച്ച് സ്പെഷ്യാലിറ്റി, സൂപ്പർസ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ നൽകും. 2 ഡിജിറ്റൽ xray,CT സ്കാൻ, എൻഡോക്കോപ്പി ,limb fitting centre,psychiatry de-addiction services, കോൺഫറൻസ് ഹാളും ,ക്യാൻ്റീൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ട്.ഇതോടൊപ്പം 14 ബെഡ് പാലിയേറ്റീവ് - ജീറിയട്രിക് വാർഡും വരുന്നുണ്ട്.എല്ലാ ആഴ്ചയും സിവിൽ വർക്കുകളുടെ റിവ്യൂ നടത്തപെടുന്നുണ്ട്

Address

Pathanamthitta
689641

Telephone

+918281113909

Website

Alerts

Be the first to know and let us send you an email when District Hospital Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District Hospital Kozhencherry:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category