17/09/2025
*_GST പരിഷ്കാരങ്ങൾ & ഇൻഷുറൻസ് – ഉപഭോക്തൃ ചോദ്യോത്തരങ്ങൾ_*
❓ *1. ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിന്നും GST ഒഴിവാക്കിയോ?*
✅ അതെ. 2025 സെപ്റ്റംബർ 22 മുതൽ, വ്യക്തിഗത ഹെൽത്ത് & ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിൽ 18% GST ഒഴിവാക്കി, 0% (നിൽ) ആക്കി.
❓ *2. പുതിയതും റിന്യൂവലും രണ്ടു പോളിസികൾക്കും ബാധകമാണോ?*
✅ അതെ. 22 സെപ്റ്റംബർ 2025-ന് ശേഷം വരുന്ന എല്ലാ പുതിയ പോളിസികൾക്കും, റിന്യൂവലുകൾക്കും ബാധകമാണ്.
❓ *3. സെപ്റ്റംബർ 22-ന് മുമ്പ് അടച്ച പ്രീമിയങ്ങൾക്ക് എന്താകും?*
✅ സെപ്റ്റംബർ 22-ന് മുമ്പ് (GST ഉൾപ്പെടെ) അടച്ച പ്രീമിയങ്ങൾക്ക് റീഫണ്ട് ഇല്ല. ആനുകൂല്യം 22-ന് ശേഷം മാത്രം.
❓ *4. ഗ്രേസ് പീരിയഡിൽ അടച്ച പ്രീമിയങ്ങൾക്ക് GST ഒഴിവുണ്ടോ?*
✅ ഇല്ല. സെപ്റ്റംബർ 22-ന് മുമ്പ് അടച്ച ഗ്രേസ് പീരിയഡ് പ്രീമിയങ്ങൾക്ക് ഒഴിവില്ല.
❓ *5. GST ഒഴിവാക്കിയാൽ എത്ര ലാഭമുണ്ടാകും?*
✅ ഉപഭോക്താക്കൾക്ക് പരമാവധി 18% വരെ ലാഭം. ഉദാ: ₹1,18,000 പ്രീമിയം ഇനി ₹1,00,000 മാത്രം.
❓ *6. എല്ലാ തരത്തിലുള്ള പോളിസികൾക്കും ബാധകമാണോ?*
✅ അതെ. വ്യക്തിഗത ഹെൽത്ത് പോളിസി, ലൈഫ് (ടേം, ULIP, എൻഡൗമെന്റ്), ഫാമിലി ഫ്ലോട്ടർ, സീനിയർ സിറ്റിസൺ പോളിസികൾ എന്നിവക്ക് ബാധകമാണ്. ഇവയുടെ റീ-ഇൻഷുറൻസിനും ഒഴിവുണ്ട്.
❓ *7. ഇൻഷുറൻസ് കമ്പനികൾ ഉടനെ പ്രീമിയം കുറയ്ക്കുമോ?*
✅ GST ഭാഗം മാത്രം ഒഴിവാകും. അടിസ്ഥാന പ്രീമിയം അതേപോലെ തുടരും.
❓ *8. ഗ്രൂപ്പ് ഇൻഷുറൻസ് (കമ്പനികളിലെ) ഉൾപ്പെടുമോ?*
✅ ഇപ്പോൾ തീരുമാനം വ്യക്തിഗത പോളിസികൾക്കാണ്. ഗ്രൂപ്പ് പ്രോഡക്റ്റുകൾക്ക് ബാധകമല്ല.
❓ *9. സാധാരണ ജനങ്ങൾക്ക് ഇതിന്റെ പ്രാധാന്യം?*
✅ ഇൻഷുറൻസ് കൂടുതൽ വിലകുറഞ്ഞതായതിനാൽ, മധ്യവർഗ്ഗ കുടുംബങ്ങൾക്കും കവറേജ് വർധിക്കും. ഹെൽത്ത് ചെലവും കുറയും.
❓ *10. പോളിസി നിബന്ധനകളിൽ മാറ്റമുണ്ടോ?*
✅ ഇല്ല. പ്രീമിയം (പേയ്മെന്റ്) മാത്രം മാറും. കവറേജ്, ബെനഫിറ്റ് മാറ്റമില്ല.
❓ *11. ടോപ്പ്-അപ്പ്, സൂപ്പർ ടോപ്പ്-അപ്പ് പ്ലാനുകൾക്കും ബാധകമാണോ?*
✅ അതെ. അവയും വ്യക്തിഗത ഹെൽത്ത് പ്രോഡക്റ്റുകളായതിനാൽ GST ഒഴിവുണ്ട്.
❓ *12. EMI/മന്ത്‌ലി മോഡിൽ അടക്കുന്ന പ്രീമിയങ്ങൾക്കും ബാധകമാണോ?*
✅ അതെ. വാർഷികം, പകുതി, ത്രൈമാസം, മാസാന്തം എല്ലാം ഉൾപ്പെടും.
❓ *13. GST ഒഴിവായാൽ ഇൻഷുറൻസിലെ ഇൻകം ടാക്‌സ് ബെനഫിറ്റുകൾ കുറയുമോ?*
✅ ഇല്ല. സെക്ഷൻ 80C (ലൈഫ്), 80D (ഹെൽത്ത്) ബെനഫിറ്റുകൾ അതേപോലെ തുടരും. ഉപഭോക്താവിന് ഇരട്ട ആനുകൂല്യം – കുറഞ്ഞ പ്രീമിയം + ടാക്‌സ് സെവിംഗ്.
❓ *14. ക്ലെയിം സെറ്റിൽമെന്റിൽ മാറ്റമുണ്ടാകുമോ?*
✅ പരോക്ഷമായി, അതെ. IRDAI, ഫിനാൻസ് മന്ത്രാലയം NHCX (ക്ലെയിം എക്‌സ്‌ചേഞ്ച്) ശക്തിപ്പെടുത്തുന്നതിനാൽ, ക്ലെയിംസ് കൂടുതൽ സുതാര്യവും എളുപ്പവുമാകും.
❓ *15. ഇന്ത്യയിൽ പോളിസി എടുക്കുന്ന NRIകൾക്കും ആനുകൂല്യമുണ്ടോ?*
✅ അതെ. NRIകൾക്കും 0% GST-യിൽ പ്രീമിയം അടയ്ക്കാം.
❓ *16. GST ഒഴിവായിട്ടും പ്രീമിയം വീണ്ടും ഉയരുമോ?*
✅ മെഡിക്കൽ ഇൻഫ്ലേഷൻ/മോർട്ടാലിറ്റി റിസ്‌ക് മൂലം അടിസ്ഥാന പ്രീമിയം ഉയരാം. പക്ഷേ 18% GST സ്ഥിരമായി ഒഴിവായി.
❓ *17. റൈഡറുകൾക്കും (ക്രിട്ടിക്കൽ ഇല്ല്നെസ്, ആക്സിഡന്റൽ കവറുകൾ) ബാധകമാണോ?*
✅ അതെ. അവയും ലൈഫ്/ഹെൽത്ത് പോളിസികളോട് ബന്ധമുള്ളതിനാൽ ഒഴിവുണ്ട്.
❓ *18. എംപ്ലോയർ നൽകിയ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പെടുമോ?*
✅ ഇല്ല. അത് വ്യക്തിഗത പോളിസികളിൽ മാത്രം ബാധകമാണ്.
❓ *19. ECS/ഓട്ടോ-ഡെബിറ്റ് പ്രീമിയങ്ങൾ സ്വയം മാറുമോ?*
✅ അതെ. 22-ന് ശേഷം കമ്പനി GST ഒഴിവാക്കി പുതുക്കിയ പ്രീമിയം മാത്രം ഡെബിറ്റ് ചെയ്യും.
❓ *20. ഇൻഷുറൻസ് കമ്പനികൾ GST ആനുകൂല്യം നൽകുന്നുണ്ടെന്ന് ഉപഭോക്താവിന് എങ്ങനെ അറിയാം?*
✅ പ്രീമിയം രസീതിൽ GST = 0% എന്ന് വ്യക്തമായി കാണിക്കും.
❓ 21. *GST ഒഴിവായത് കൊണ്ട് ഇൻഷുറൻസ് മ്യൂച്വൽ ഫണ്ടിനേക്കാൾ വിലകുറവാണോ?*
✅ അതെ. ഇൻഷുറൻസിന് ഇനി 0% GST + ഇൻകം ടാക്‌സ് ബെനഫിറ്റ് (80C/80D) ഉള്ളതിനാൽ ഏറ്റവും cost-efficient ആയ സാമ്പത്തിക ഉൽപ്പന്നമായി മാറുന്നു.
കൂടുതൽ അറിയുവാൻ വിളിക്കു...
8330050401
wa.me/919447368473