01/12/2025
ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു.
ക്രസന്റ് കെയർ ഹോമിൽ 'ഹെൽപ്പ് ഡെസ്ക്ക്' ഇന്നുമുതൽ ആരംഭിച്ചു. കെയർ ഹോമിൽ വിവിധ സേവനങ്ങൾക്ക് വരുന്ന ഗുണഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുക. എക്സക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഓരോ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സെന്ററിൽ ഈ സേവനത്തിൽ ഉണ്ടാകും. ഇതുവഴി കെയർ ഹോമിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും കമ്മിറ്റി അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നതിനും, ഇവിടെ വിവിധ സേവനങ്ങൾക്ക് വരുന്ന ഗുണഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുകയും ആണ് ലക്ഷ്യമിടുന്നത്.
ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനങ്ങൾ ഇന്ന് രാവിലെ 9 മണിക്ക് ക്രസന്റ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. കോർഡിനേറ്റർ രാധാകൃഷ്ണൻ ആമുഖമായി സംസാരിച്ചു. ആർ. ബാലകൃഷ്ണൻ, ഡയാലിസിസ് ഇൻ - ചാർജ്ജ് പ്രിയങ്ക, സ്റ്റാഫ് പുഷ്പ, EIC സ്‌പീച്ച് തെറാപ്പിസ്റ്റ് അഞ്ജലി, എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ കെ. പി. കുഞ്ഞബ്ദുള്ള മാസ്റ്റർ നന്ദി പറഞ്ഞു.