23/02/2021
STRETCH MARKS
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പാടുകൾ നിരുപദ്രവകാരികൾ ആണ് എങ്കിലും ശരീരത്തിന്റെ രൂപഭംഗിക്ക് അത് തെല്ലു കോട്ടം ഉണ്ടാക്കുന്നു. ഇവ ഗർഭിണികളിൽ ആണ് കൂടുതലായി കാണാറുള്ളത് എങ്കിലും ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ, പാരമ്പര്യം, മനസികപിരിമുറുക്കം എന്നിവയും കാരണമാകുന്നു. ചർമ്മത്തിൽ വലിച്ചിൽ വരുമ്പോൾ, Collagen ദുർബലമാവുകയും മുകളിലത്തെ പാളിയിൽ വിള്ളൽ ഉണ്ടാവുകയും ചെയ്യുന്നു. ആദ്യം ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ഇവ കാലം ചെല്ലുന്നതോടെ വെള്ള നിറത്തിൽ ഉള്ള വരകൾ ആയി മാറുന്നു. സാദാരണയായി കാണപ്പെടുന്നത് വയർ, തുട, പുറം, ഇടുപ്പ്, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിൽ ആണ്.
ഗർഭകാലത്തു തന്നെ ശ്രദ്ധിച്ചാൽ Stretch marks അധികം വരാതെ നോക്കാം. ഗർഭിണികളിൽ മൂന്നു മുതൽ ആറ് വരെയുള്ള മാസങ്ങളിൽ ആണ് സാധാരണയായി പാടുകൾ വീണു തുടങ്ങുക. വരണ്ട ചർമം ഉള്ളവർക്ക് പാടുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. എണ്ണതേച്ചു തടവി കുളിക്കുന്നത് നല്ലതാണ്, ഇത് രക്തയോട്ടം കൂട്ടുകയും കൊഴുപ്പു അടിയുന്നത് കുറക്കുകയും ചെയ്യുന്നു. ധാന്വന്തരം തൈലം, പിണ്ഡ തൈലം മുതലായ ആയുർവേദ എണ്ണകൾ കൂടാതെ വെളിച്ചെണ്ണ, ഒലീവ് ഓയിൽ, നല്ലെണ്ണ, കടുകെണ്ണ, Vit E oil, Olive oil മുതലായ എണ്ണകളും skin type അനുസരിച്ചു ഉപയോഗിക്കാം. എണ്ണമയം കളയുവാനായി വാകപ്പൊടി, കടലമാവ് , ചെറുപയർ പൊടി ,Mild soaps എന്നിവ Skin type അനുസരിച്ചു തിരഞ്ഞു എടുക്കാം. കുളി കഴിഞ്ഞ ഉടനെ moisturizer തേക്കുന്നത് നല്ലതാണ്. Shea butter, Cocoa butter അടങ്ങിയ thick, harmful chemical free, fragrance free moisturizers ആണ് ഗർഭകാലത്ത് ഉപയോഗിക്കാൻ നല്ലത്.
ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഉണ്ടായ പാടുകൾ ത്വക് പരിചരണം, ചിട്ടയായ വ്യയാമം, ഭക്ഷണക്രമം എന്നിവ കൊണ്ട് ആണ് മാറ്റിയെടുക്കേണ്ടത്. Dry skin ഉള്ളവർക്ക് Strech marks വരാൻ ഉള്ള സാധ്യത കൂടുതൽ ആണ്, അതുകൊണ്ടു skin moisture content കൂട്ടുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിത്യേനെ എണ്ണ തേച്ചു തടവി കുളിക്കുക. ഇത് നശിച്ച ചർമ്മകോശങ്ങൾ വീണ്ടും ഉണ്ടാകുന്നതിനും പാടുകൾ ഉണ്ടായ ഭാഗത്തെ ചർമ്മത്തിന്റെ നിറം തിരിച്ചു ലഭിക്കുന്നതിനും കാരണം ആകുന്നു. കുളി കഴിഞ്ഞ ഉടനെ Moisturizer പുരട്ടുക. ശ്രദ്ധിക്കുക നല്ല മണമുള്ള Moisturizer നു പകരം നല്ല ഗുണമുള്ള Moisturizer ഉപയോഗിക്കുക. നമ്മുടെ തൊലിപ്പുറത്തു പുരട്ടുന്നത് എല്ലാം നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട് എന്ന് ഓർക്കുക. പാൽ പാട, കറ്റാർവാഴ, ആവണക്കെണ്ണ ,ബദാം ഓയിൽ, Olive oil എന്നിവ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരുതവണയെങ്കിലും Scrub ചെയ്യുന്നത് നല്ലതാണ്. പഞ്ചസാര പൊടിച്ചതും + ബദാം ഓയിലും, Oats + Milk
എന്നിവ ഉപയോഗിച്ച് scrub ചെയ്യാം.
ചിട്ടയായ വ്യായാമം ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കുന്നതിനും മസിലുകൾ ദൃഢമുകുന്നതിനും, ചർമ്മത്തിന് മുറുക്കം കൂട്ടുന്നതിനും, Stretch marks കുറക്കുന്നതിനും സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക, അത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നു. ചർമ്മത്തിന് ഇറുക്കം നൽകുന്ന Collagen ഉല്പാദനത്തിന് സഹായിക്കുന്നു. ദിവസവും എട്ടു മുതൽക്കു പത്തു ഗ്ലാസ് വെള്ളം വരെ കുടിക്കുന്നത് നല്ലതാണ്. സ്ത്രീകളിൽ പ്രസവശേഷം മുലപ്പാൽ ഉൽപാദനത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണു. Stretch marks വരുന്നത് തടയാനും, വന്നത് പോകാനും വെള്ളം കുടിക്കുന്നത് നല്ലതാണു.
Vitamins, minerals അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും stretch marks തടയുവാനും സഹായിക്കുന്നു. Protein, fiber അടങ്ങിയ ആഹാരങ്ങൾ ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നു