30/10/2025
ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ന്യൂറോ സയന്‍സസ് വിഭാഗം പെരിന്തല്‍മണ്ണ ഐ .എം. എ യുമായി സഹകരിച്ച് വിവിധ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മൗലാന ആശുപത്രിയില്‍ ഒരുക്കിയബോധവല്‍ക്കരണ സെമിനാര്‍ ഐ .എം. എ പെരിന്തല്‍മണ്ണ ഘടകം പ്രസിഡണ്ട് ഡോ. ഷറഫുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌ട്രോക്ക് അഥവാ പക്ഷാഘാതം, എന്ത്, ലക്ഷണങ്ങള്‍, നൂതന ചികിത്സകള്‍, പ്രതിരോധം എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൗലാന കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ എക്‌സിബിഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം മൗലാന ആശുപത്രി ചീഫ് ന്യൂറോസര്‍ജന്‍ ഡോ. ജ്ഞാനദാസ് നിര്‍വഹിച്ചു. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് പാലക്കാട് റെയില്‍വേ അഡീഷണല്‍ ഡിവിഷന്‍ മാനേജര്‍ ശ്രീ. ജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് മൗലാന ന്യൂറോ സയന്‍സസ് മേധാവികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മൗലാന നേഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പക്ഷാഘാതത്തെ ആസ്പദമാക്കി ഒരുക്കിയ ലഘുനാടകം ജനശ്രദ്ധ പിടിച്ചുപറ്റി. പഞ്ചായത്ത് മെമ്പര്‍ ശ്രീ. രതീഷ്, മൗലാന ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രാംദാസ് എന്നിവര്‍ സംസാരിച്ചു. ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമാനമായ പരിപാടികള്‍ക്ക് ഡോ : അനൂപ് ചെറിയാന്‍, ഡോ : അഷര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റെയില്‍വേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രത്തിനു സമീപം മൗലാന ആശുപത്രി തയ്യാറാക്കിയ വ്യായാമ കോര്‍ണറിന്റെ ഉദ്ഘാടനം ഏഷ്യന്‍ ഗെയിംസിലൂടെ പ്രശസ്തയായ അത്ലറ്റ് ശ്രീമതി ടിന്റു ലൂക്കയുടെ സാന്നിധ്യത്തില്‍ റെയില്‍വേ അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ ശ്രീ. ജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടികള്‍ക്ക് പ്രകാശ്, ഫൈസല്‍, നൗഫല്‍, സന്തോഷ്, മനോജ്, നന്ദു എന്നിവര്‍ നേതൃത്വം നല്‍കി.