Prana Healthcare Directions, Taliparamba

Prana Healthcare Directions, Taliparamba Welcome to the world of healthcare. We provide the most natural ayurvedic remedy for your ailments

*കോവിഡാനന്തര ചികിത്സക്ക് ആയുർവേദം* കോവിഡ് ബാധിച്ച് അത്രയധികം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നവരിൽപോലും അവർ നെഗറ്റീവായ ശ...
08/06/2021

*കോവിഡാനന്തര ചികിത്സക്ക് ആയുർവേദം*

കോവിഡ് ബാധിച്ച് അത്രയധികം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നവരിൽപോലും അവർ നെഗറ്റീവായ ശേഷം മാസങ്ങളോളം തുടരുന്ന ബുദ്ധിമുട്ടുകളുണ്ടാകുന്നതായി കാണുന്നു. അവയിൽ പലതും ദൈനംദിന ജീവിതത്തെ പോലും ബാധിക്കുകയും ചിലരിലെങ്കിലും മാരകമാകുകയും ചെയ്യുന്നവയാണ്. കോവിഡ് പോസിറ്റീവ് ആയപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നവർക്ക് പിന്നീട് പ്രശ്നങ്ങളൊന്നുമില്ലെന്നല്ല ഇതിന്റെ അർത്ഥം. അവരും ഇത്തരം ബുദ്ധിമുട്ടുകൾ എത്ര ചികിത്സിച്ചിട്ടും മാറുന്നില്ലെന്ന പരിഭവത്തോടെ ഇപ്പോൾ ആയുർവേദ ചികിത്സ തേടിയെത്തുന്നുണ്ട്.

കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഉണ്ടായ ലക്ഷണങ്ങൾ തന്നെ നെഗറ്റീവായ ശേഷവും തുടരുന്നവരും ബുദ്ധിമുട്ടുകൾ കുറയുമെങ്കിലും അവ മാറാതിരിക്കുന്നവരും പ്രശ്നങ്ങൾ ക്രമേണ വർദ്ധിക്കുന്നവരുമുണ്ട്. മുമ്പ് ഇല്ലാതിരുന്ന ചില ലക്ഷണങ്ങളും രോഗങ്ങളും പുതിയതായി പ്രത്യക്ഷപ്പെടുന്നതായും കാണുന്നു.പലർക്കും വളരെ വ്യത്യസ്തവും വിപരീതവുമായ പ്രയാസങ്ങളും കാണുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നാൽ കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ആയുർവേദ ചികിത്സ ചെയ്തവർക്ക് അത്ര ഗുരുതരമായ ബുദ്ധിമുട്ടുകൾ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.

തോളുകൾക്കും കഴുത്തിനോട് ചേർന്ന ഭാഗത്തും വേദനയും അനക്കുവാൻ പ്രയാസവും കാലുകളിൽ പ്രത്യേകിച്ചും മുട്ടിനുതാഴെ ശക്തമായ കഴപ്പും വേദനയും അതിയായ തലവേദനയും കണ്ണ് ചുവപ്പും ശബ്ദ വ്യത്യാസവും വയറുവേദനയും ഉൽകണ്ഠയും ആശയക്കുഴപ്പവും മണം അറിയുവാൻ സാധിക്കായ്കയും കിതപ്പും ശ്വാസതടസവും നെഞ്ചിടിപ്പും തലയിലും മുഖത്തും കഴുത്തിലും ദേഹത്തും ചൊറിച്ചിലും കരുവാളിപ്പും ചുമയും അൽപമൊന്ന് നടന്നാൽ പോലും കുഴഞ്ഞുവീഴുമെന്ന പ്രതീതിയും കാണുന്നവരുണ്ട്. ചിലർക്ക് വിശപ്പില്ലെങ്കിൽ മറ്റുചിലർക്ക് അമിതമായ വിശപ്പാണ്. കോവിഡ് കാരണം നാലുമുതൽ ആറുവരെ കിലോ ശരീര ഭാരം കൂടിയ വരും കുറഞ്ഞവരുമുണ്ട്. രുചിയറിയാത്തവരും നാവിന് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നുന്നുണ്ടെന്ന പരാതിയുള്ളവരുമുണ്ട്. ചിലർക്ക് ഉറക്കം കുറവാണെങ്കിൽ മറ്റുചിലർക്ക് അമിതമായ ഉറക്കമാണ്. പടികൾ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നവരുമുണ്ട്. ഇതുകൂടാതെയാണ് ഫംഗസ് രോഗവും ബാധിക്കാവുന്നത്.

ഇവയിൽ എല്ലാ ലക്ഷണങ്ങളും ഒരുപോലെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കണമെന്നില്ല. എന്നാൽ ഇവ ഓരോന്നും ശരിയായി പരിഹരിക്കുവാൻ ആയുർവേദ ചികിത്സകർക്ക് സാധിക്കുന്നുണ്ടെന്നതാണ് വാസ്തവം. കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെങ്കിൽ കോവിഡ് ബാധിച്ചപ്പോൾ ചെയ്ത ചികിത്സകൾക്കൊപ്പം ഭക്ഷണത്തിനും ശരിയായ ശ്രദ്ധ നൽകേണ്ടതുണ്ട്. എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ആഹാരങ്ങളായ കഞ്ഞിയും പയറും അതുപോലുള്ളവയും എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണവും ആവശ്യത്തിന് ഇടയ്ക്കിടെ ചൂടാക്കി തണുപ്പിച്ച വെള്ളം കുടിക്കുകയും ചെയ്താണ് ഭക്ഷണം ശ്രദ്ധിക്കേണ്ടത്. മാംസാഹാരവും മുട്ടയും പാലും കഴിച്ച് കോവിഡിനെ വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ക്രമേണ ബുദ്ധിമുട്ടുകൾ കുറയുന്ന മുറയ്ക്ക് പോഷണമുള്ള ആഹാരത്തിലേക്ക് മാറുകയും വേണം. 'ഒന്നോ രണ്ടോ ദിവസം മാത്രം പനിയോ ജലദോഷമോ ഉണ്ടായിരുന്നതേയുള്ളൂ' എന്ന് വാദിക്കുന്ന കോവിഡ് രോഗികളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇതുപോലെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആരോഗ്യമുണ്ടാകട്ടെ എന്ന് കരുതി ആവശ്യത്തിലേറെ മുട്ടയൊക്കെ കഴിച്ച് അബ്സസ് അഥവാ പൊന്നി പോലുള്ള കുരുക്കൾ ഉണ്ടാക്കിവെച്ച വരുമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ചികിത്സിക്കുന്ന ആയുർവേദ ഡോക്ടറുടെ ഉപദേശം അനുസരിക്കുന്നതാണ് നല്ലത്.
കരളിനും മെറ്റബോളിസത്തിനും ശ്വാസകോശത്തിനും ഹൃദയപ്രവർത്തനത്തിനും അധിക ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ടാണ് ഇത്തരം സെക്കൻന്ററി കോംപ്ലിക്കേഷനുകൾ കൂടി ഉണ്ടാകുന്നത്. അതുകൊണ്ട് ലക്ഷണങ്ങളേക്കാൾ പ്രാധാന്യത്തോടെയും ഈ അവയവങ്ങളുടെ പ്രവർത്തനം ശരിയാക്കണമെന്ന വിചാരത്തോടെയുമുള്ള ചികിത്സ അനിവാര്യമാണ്.

പ്രമേഹരോഗികളും കരൾ രോഗമുള്ളവരും കൂടുതൽ ശ്രദ്ധയോടെ അവർക്കുണ്ടായിരുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കണം. കോവിഡ് കാരണം പ്രമേഹം അനിയന്ത്രിതമായ രീതിയിൽ വർദ്ധിച്ചവരും പുതുതായി പ്രമേഹം ബാധിച്ചവരുമുണ്ട്.
അവർക്ക് ദഹനസംബന്ധമായതും മൂത്രപഥ അണുബാധയും ഫംഗസ് രോഗങ്ങളും ബാധിക്കാവുന്നതാണ്.

കോവിഡ് കാരണം ശരീരബലത്തിനുണ്ടായ കുറവ് പരിഹരിക്കും വിധമുള്ള ഭക്ഷണരീതി മറ്റ് അനുബന്ധ പ്രശ്നങ്ങൾ കുറയുന്ന മുറയ്ക്ക് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ കോവിഡ് ബാധിച്ച് നെഗറ്റീവായവരുടെ ക്ഷീണം മാറ്റാനെന്ന പേരിൽ അവരെ തെരഞ്ഞുപിടിച്ച് ആട്ടിൻ സൂപ്പ്, അജമാംസരസായനം തുടങ്ങിയവ തയ്യാറാക്കി കൊടുക്കുന്ന സംഘടനകൾ വരെ ഉള്ളതായി കേൾക്കുന്നു. കൊടുക്കുന്നവർക്ക് കാര്യം മനസ്സിലായില്ലെങ്കിൽ വാങ്ങിക്കഴിക്കുന്നവരെങ്കിലും ഇതൊക്കെ തിരിച്ചറിയണ്ടേ? അപകടമുണ്ടാക്കുന്ന രീതികളാണ് ഇവയെല്ലാം. അതു മനസ്സിലാക്കി വിവേകത്തോടെ പ്രവർത്തിക്കുവാൻ ഏറ്റവും അടുത്ത ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കട്ടെ. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും ചികിത്സയും മരുന്നും ഫ്രീ ആയിട്ടാണ് ലഭിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ? ഈ ആവശ്യത്തിനായുള്ള ആയുർവേദ മരുന്നുകൾ രോഗികൾക്ക് വാങ്ങി നൽകുന്നതിനുള്ള തുക പുതുക്കിയ ബഡ്ജറ്റിൽ സർക്കാർ പുതിയതായും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിലർ വാട്ട്സ് ആപ്പ് മെസ്സേജുകൾ പ്രചരിപ്പിക്കുന്നതുപോലെ ആയുർവേദ കോവിഡ് കിറ്റ് എന്ന രീതിയിൽ നൽകുവാനുള്ളതല്ല ഈ മരുന്നുകൾ. കോവിഡ് ബാധിച്ച ഓരോരുത്തരുടെയും നിലവിലുള്ള അസുഖങ്ങളും കോവിഡ് കാരണവും ശേഷവുമുള്ള ബുദ്ധിമുട്ടുകളും ഓരോ വ്യക്തികളുടേയും പ്രത്യേകതകളും മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി ആവശ്യമായ മരുന്നുകൾ കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ച് തയ്യാറാക്കിയാണ് നൽകുന്നത്.ഏത് മരുന്നാണ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാണ്. ആയതിനാൽ കോവിഡ് പോലുള്ള പ്രതിസന്ധി കാലത്തും ആൾക്കാരെ പറ്റിക്കുംവിധമുള്ള ഇത്തരം മെസേജുകൾ പ്രചരിപ്പിക്കുന്നത് അർഹമായ അവഗണനയോടെ തള്ളിക്കളയുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കോവിഡ് വരുന്നവർക്ക് മാത്രമേ കോവിഡാനന്തര ബുദ്ധിമുട്ടുകളും ഉണ്ടാകുകയുള്ളൂ. ചുരുക്കത്തിൽ ഇത്രയേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെങ്കിൽ കോവിഡ് വരാതെ സൂക്ഷിക്കുക മാത്രമേ നിവൃത്തിയുള്ളു.
ഡോ. ഷർമദ് ഖാൻ.

കോവിഡാനന്തര  ശാരീരികപ്രശ്നങ്ങൾക്ക് ആയുർവേദ രീതിയിൽ പരിഹാരങ്ങൾക്കായി ബന്ധപ്പെടുക.പ്രാണ ആയുർവേദക്ലിനിക്, തൃച്ചംബരം, തളിപറമ...
08/06/2021

കോവിഡാനന്തര ശാരീരികപ്രശ്നങ്ങൾക്ക് ആയുർവേദ രീതിയിൽ പരിഹാരങ്ങൾക്കായി ബന്ധപ്പെടുക.
പ്രാണ ആയുർവേദക്ലിനിക്, തൃച്ചംബരം, തളിപറമ്പ.

കോണ്ടാക്റ്റ്
7902628010/8281396879

വൈറസ് ബാധയ്ക്കു ശേഷമുള്ള പ്രധാന പ്രശ്നങ്ങളായ ക്ഷീണം, ശ്വാസതടസ്സം, നെഞ്ചുവേദന, ഉറക്കക്കുറവ്, വയറിന്റെ പ്രശ്നങ്ങൾ, മാനസികപ്രശ്നങ്ങൾ എന്നിവക്കെല്ലാം ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. വൈറസ് ബാധ മൂലമുള്ള ദൂഷ്യങ്ങൾ പരിഹരിക്കാനും വീണ്ടും അണുബാധ വരാതിരിക്കാനും പാർശ്വഫലവും ചെലവും
കുറഞ്ഞ ചികിത്സയാണ് ആയുർവേദം മുന്നോട്ടു വെക്കുന്നത്.

വിദ്യാധനം പോലെ തന്നെ സർവധനാൽ പ്രധാനമാണു ആരോഗ്യം എന്ന ധനം.വരും വർഷം എല്ലാവർക്കും ആരോഗ്യകരമാവട്ടെ !!! ഏവർക്കും സന്തോഷകരമായ...
14/04/2021

വിദ്യാധനം പോലെ തന്നെ സർവധനാൽ പ്രധാനമാണു ആരോഗ്യം എന്ന ധനം.
വരും വർഷം എല്ലാവർക്കും ആരോഗ്യകരമാവട്ടെ !!! ഏവർക്കും സന്തോഷകരമായ വിഷുവും ഐശ്വര്യപൂർണമായ ഒരു പുതുവത്സരവും ആശംസിക്കുന്നു...!!!

ശ്രദ്ധിക്കാം ചെന്നിക്കുത്ത് എന്ന മൈഗ്രൈനെ.മൈഗ്രൈന്‍ ഒരു 'തലവേദനയാണ്'. കഠിനമായ ദേഷ്യവും അസ്വസ്ഥതകളും പെരുപ്പിക്കുന്ന, വെള...
07/04/2021

ശ്രദ്ധിക്കാം ചെന്നിക്കുത്ത് എന്ന മൈഗ്രൈനെ.

മൈഗ്രൈന്‍ ഒരു 'തലവേദനയാണ്'. കഠിനമായ ദേഷ്യവും അസ്വസ്ഥതകളും പെരുപ്പിക്കുന്ന, വെളിച്ചത്തോടും ശബ്ദത്തോടും അസ്വസ്ഥതയുണ്ടാക്കുന്ന, മനംപിരട്ടലും ഛര്‍ദ്ദിയുമുണ്ടാക്കുന്ന, തലയ്ക്ക് കടുത്ത ഭാരമുണ്ടാക്കുന്ന, സര്‍വ്വോപരി കാണുന്ന എന്തിനോടും പ്രശ്നം സൃഷ്ടിക്കുന്ന, ചുരുക്കത്തില്‍ മറ്റുള്ളവര്‍ക്ക് യഥാര്‍ത്ഥത്തില്‍ 'തലവേദന' യുണ്ടാക്കുന്ന തലവേദനയാണ് മൈഗ്രൈന്‍.

ചെറിയ തലവേദനകളെ പാരസെറ്റാമോള്‍ കൊണ്ടൊതുക്കി, അതൊരു ശീലമാക്കി കൊണ്ടുനടക്കുന്നവരില്‍ പിന്നീട് ഇത് സ്ഥിരം തലവേദനയും തുടര്‍ന്ന് ഡ്രിപ്പും ഇഞ്ചക്ഷനും വരെ കിട്ടിയാലേ വേദന കുറയൂ എന്ന അവസ്ഥയിലേക്കെത്തുന്നതാണ് സാധാരണ കണ്ടുവരാറുള്ളത്.

ഇതേനാള്‍വരെയുള്ള ചികിത്സാ അനുഭവത്തില്‍ നിന്ന് കണ്ടെത്തിയ ചില പൊതു കാരണങ്ങള്‍ പങ്കുവെയ്ക്കാം. കാരണങ്ങളെന്തെല്ലാമാണെന്ന ഏകദേശ ധാരണ ഉണ്ടാവുന്നത് മൈഗ്രൈന്‍ തലവേദനയെ വരുതിയിലാക്കുന്നതിന് എളുപ്പമാകും.

1. കടുത്ത മൈഗ്രൈന്‍ ആയി ചികിത്സ തേടിയെത്തിയവരില്‍ നല്ലൊരു പങ്കും ജോലി, കുടുംബം തുടങ്ങിയ സാഹചര്യങ്ങളുടെ കഠിനമായ മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവരായിരുന്നു.

2. ചിലര്‍ വെയിലേല്‍ക്കുമ്പോഴോ കാലാവസ്ഥ മാറുമ്പോഴോ തലയിലെണ്ണ വെക്കുമ്പോഴോ കടുത്ത നീരുവീഴ്ച വരുന്ന പ്രകൃതക്കാരായിരുന്നു.

3. ചിലര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണം മൈഗ്രൈനിലേക്ക് നയിച്ചിരുന്നു.

4. ആര്‍ത്തവ സമയത്ത് മാത്രം മൈഗ്രൈന്‍ പ്രശ്നമാവുന്നവരുമുണ്ട്.

5. നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളും മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

മുകളില്‍ പറഞ്ഞവയല്ലാതെയും ചില പ്രത്യേക സാഹചര്യങ്ങള്‍ മൈഗ്രൈന്‍ ഉണ്ടാക്കാറുണ്ട്. നാഡി പരിശോധിക്കുന്ന സമയത്ത് ആ കാരണങ്ങള്‍ കൃത്യമായി കണ്ടെത്തി ചികിത്സ നടത്തുകയാണ് ചെയ്യുക.

ഫലപ്രദമെന്നു തെളിഞ്ഞുകഴിഞ്ഞിട്ടുള്ള ചില ഒറ്റമൂലികളും കൊടിഞ്ഞി വിലക്കലുകളും കിഴിമരുന്നുമാണ് ഞാന്‍ "പ്രാണയി"ലെത്തുന്ന മൈഗ്രൈന്‍ രോഗികളില്‍ പ്രധാനമായി ചെയ്യുന്നത്. ഉള്ളിലേക്കുള്ള മരുന്നുകള്‍ ആവശ്യമുള്ള ഘട്ടങ്ങളില്‍ അതും നല്കാറുണ്ട്.

പച്ചമരുന്നുകളില്‍ തുമ്പ, മുക്കുറ്റി, പൂവാംകുരുന്നില, ഇരുവേലി, കീഴാര്‍നെല്ലി തുടങ്ങിയ, വീട്ടിലും തൊടിയിലും കാണുന്ന ഔഷധസസ്യങ്ങളെല്ലാം മൈഗ്രൈന്‍ അവസ്ഥയില്‍ ലക്ഷണങ്ങളും രോഗകാഠിന്യവും അനുസരിച്ച് ഒറ്റമൂലിയായും അല്ലാതെയും ഉപയോഗിക്കാറുണ്ട്. അവ പ്രയോഗിക്കേണ്ടതെങ്ങനെയെന്ന് നേരിട്ട് പറഞ്ഞുകൊടുക്കുകയാണ് പതിവ്. സംശയനിവൃത്തി വരുത്താതെ ഇത്തരം പച്ചമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ വിപരീതഫലം സൃഷ്ടിക്കുമെന്നുള്ളതുകൊണ്ടാണ് അവയൊന്നും ഇവിടെ പ്രതിപാദിക്കാത്തത്.

കിഴിമരുന്ന് മൈഗ്രൈന് വളരെ ഫലപ്രദമാണ്. കിഴിമരുന്ന് ചികിത്സ സ്വീകരിച്ച പലര്‍ക്കും മൈഗ്രൈന്‍ തലവേദന പിന്നീട് വന്നിട്ടേയില്ലാത്തതായി അനുഭവമുണ്ട്. വളരെ ഫലപ്രദമായ കിഴിമരുന്ന്ചികിത്സ കണ്ണൂർ തളിപറമ്പ് "പ്രാണയിൽ "യില്‍ ചെയ്തുവരുന്നുണ്ട്.

ഡോ.അരുൺ. പി( മലപ്പുറം)
പ്രാണ ആയുർവേദക്ലിനിക്,തൃച്ചംബരം,തളിപറമ്പ,
BAMS,
7902628010

ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആയുർവേദം കൃത്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. പ്രാണ ആയുർവേദക്ലിനികിൽ ഇത്ത...
29/03/2021

ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആയുർവേദം കൃത്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. പ്രാണ ആയുർവേദക്ലിനികിൽ ഇത്തരത്തിലുള്ള നാനാവിധപ്രശ്നങ്ങൾക്ക് പലപ്രദമായ ചികിത്സാവിധികൾ ലഭ്യമാണു. കോണ്ടാക്റ്റ് 8281396879.

ജോലിത്തിരക്കുകൾ മൂലമുള്ള സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ മൊത്തത്തിൽ തളർത്തുന്നതാണ്. ഇതിന്റെ ഫലമായി, വായുകോപം, വയർ വീക്കം, ദഹനക്കേട്, വയറുവേദന, വയറിളക്കം, മറ്റ് വയർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളെ നമ്മൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ശരീരം ആരോഗ്യകരമായിട്ടാണോ പ്രവർത്തിക്കുന്നത് എന്ന് തീരുമാനിക്കുന്നതിൽ ദഹന പ്രക്രിയ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

ശരിയായ ദഹനം എന്നത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും എടുക്കുന്ന ഒരു പ്രക്രിയ മാത്രമല്ല. രോഗങ്ങളിൽ നിന്ന് അകന്ന് ആരോഗ്യകരമായ ദീർഘായുസ്സുള്ള സ്വതന്ത്ര ജീവിതത്തിലേക്ക് നയിക്കുന്ന താക്കോലാണ് ശരിയായ ദഹനവ്യവസ്ഥ എന്നത്. ഔഷധ ഗുണമുള്ള കഷായം മുതൽ ആരോഗ്യപ്രദമായ ഭക്ഷണം തയ്യാറാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ സഹായകരമായ ആയുർവേദ പച്ചമരുന്നുകളുണ്ട്. ഇവ നിങ്ങളുടെ ദഹന പ്രക്രിയ ഫലപ്രദമായി മെച്ചപ്പെടുത്തുമെന്നതിൽ തർക്കമൊന്നുമില്ല.

തൃച്ഛംബരം പ്രാണ ആയുർവേദ ക്ലിനികിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത BSS സെർടിഫിക്കേഷനോട് കൂടിയ ആയുർവേദ, പഞ്ചകർമ നഴ്സിങ്ങ് കോഴ്സ...
21/03/2021

തൃച്ഛംബരം പ്രാണ ആയുർവേദ ക്ലിനികിൽ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത BSS സെർടിഫിക്കേഷനോട് കൂടിയ ആയുർവേദ, പഞ്ചകർമ നഴ്സിങ്ങ് കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു. ഒട്ടനവധി തൊഴിലവസരങ്ങൾ ലഭ്യമായ ഈ മേഖലയിൽ ജോലി നേടാൻ, SSLC/ +2 മിനിമം യോഗ്യതയുള്ള ആരെയും പ്രാപ്തമാക്കുന്ന , കുറഞ്ഞ നിരക്കിലുള്ള കോഴ്സുകൾ ഓൺലൈനായും ക്രമീകരിച്ചിരിക്കുന്നു.

കോണ്ടാക്റ്റ് 8281396879

16/03/2021
രോഗചികിത്സകൾക്കെന്ന പോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം. അതുകൊണ്ടാണ്  ജീ...
11/03/2021

രോഗചികിത്സകൾക്കെന്ന പോലെ തന്നെ ആരോഗ്യസംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന ആരോഗ്യശാസ്ത്രമാണ് ആയുർവേദം. അതുകൊണ്ടാണ് ജീവിതരീതികൾ എങ്ങനെ ആയിരിക്കണം എന്നു കൂടി ആയുർവേദം വിശദീകരിക്കുന്നത്.

സസ്യങ്ങൾ മാത്രമല്ല ഔഷധ നിർമ്മാണത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. ലോഹങ്ങൾ,​ ധാതുലവണങ്ങൾ തുടങ്ങി മൃഗങ്ങളുടെ കാഷ്ഠം മുതൽ പല വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ,​സസ്യഭാഗങ്ങളായ ഇല, പൂവ്, കായ്, വേര്, വേരിന്റെ മേൽത്തൊലി, തണ്ട്, തണ്ടിന്മേലുള്ള പട്ട അഥവാ ത്വക്ക്, കാതൽ, കറ, കിഴങ്ങ് എന്നിവയിൽ ഏതെങ്കിലുമൊന്നോ, പലതും കൂട്ടിച്ചേർത്തോ, ചെടി സമൂലമായോ ഉപയോഗിച്ചുള്ള മരുന്ന് നിർമ്മാണമാണ് പ്രധാനമായുള്ളത്. വിഷസ്വഭാവമുള്ള സസ്യങ്ങളെയും ധാതുക്കളെയും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്.

നമുക്ക് ചുറ്റിലുമുള്ള എന്തിനെയും മരുന്നായി ഉപയോഗിക്കാമെന്ന് പറയുന്നുണ്ടെങ്കിലും പ്രാദേശികമായി കാണുന്നവയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന രീതിയാണ് അനുവർത്തിച്ചു കാണുന്നത്.

ഔഷധങ്ങൾ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ് ഉപയോഗിക്കുന്നതിന് സ്വരസം എന്നാണ് പറയുന്നത്. അരച്ചെടുത്ത് ഉപയോഗിക്കുന്നത് കൽക്കം. വെള്ളത്തിലിട്ട് തിളപ്പിച്ച് വറ്റിച്ച് അരിച്ചുപയോഗിക്കുന്നത് കഷായം. മരുന്ന് ചതച്ച് വെള്ളത്തിൽ ഇട്ടുവച്ച് പിന്നീട് ഉപയോഗിക്കുന്ന രീതിയും ചതച്ച മരുന്ന് വെള്ളത്തിലിട്ടുവച്ച് പിറ്റേന്ന് ഞെരടി കുടിക്കുന്ന രീതിയും ഉണ്ട്. ഇതിനെല്ലാം ഔഷധസസ്യ ഭാഗങ്ങളോ അവ നുറുക്കിയതോ പൊടിച്ചതോ ആണ് കൂടുതലും ഉപയോഗിക്കുന്നത്.

കുടിക്കാനും കഴിക്കാനും ഉപയോഗിക്കുന്ന സ്വരസം, കൽക്കം, വിവിധ കഷായങ്ങൾ, അരിഷ്ടങ്ങൾ, ആസവങ്ങൾ, ലേഹ്യം, ഘൃതം അഥവാ നെയ്യ് , ചൂർണ്ണങ്ങൾ,ഗുളികകൾ പ്രത്യേക പാകത്തിലുള്ള തൈലങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ പുറമേ ഉപയോഗിക്കുന്നതിന് ലേപം അഥവാ പുറമ്പട, അഭ്യംഗം അഥവാ എണ്ണതേപ്പ്, ഉദ്വർത്തനം അഥവാ പൊടിതിരുമ്മൽ എന്നിങ്ങനെ പോകുന്നു ഔഷധപ്രയോഗം.

മൂക്കിൽ മരുന്ന് പ്രയോഗിക്കുന്നത് നസ്യം. കണ്ണിൽ മരുന്ന് നിർത്തുന്നത് തർപ്പണവും പുടപാകവും. മരുന്നു കഴിച്ചു ഛർദ്ദിപ്പിക്കുന്നത് വമനം. വയറിളക്കുന്നത് വിരേചനം. ശസ്ത്രങ്ങൾ (ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ ) ഉപയോഗിച്ചും അട്ട തുടങ്ങിയവയെ ഉപയോഗിച്ചും ചെയ്യുന്ന രക്തമോക്ഷം തുടങ്ങി നിരവധി ചികിത്സാരീതികളാണ് പഞ്ചകർമ്മ ചികിത്സ ഉൾപ്പെടെ ആയുർവേദത്തിലുള്ളത്.

ഇതിന് വേണ്ടി ഉപയോഗിക്കുന്ന കോമ്പിനേഷനുകൾ രോഗത്തിനും രോഗിക്കും യോജിച്ചതായിരിക്കണം. അതല്ലാതെ, എല്ലാ രോഗികൾക്കും സമാനമായ അവസ്ഥയിൽ ഒരേ മരുന്ന് എന്ന രീതി ആയുർവേദത്തിലില്ല.

എള്ളെണ്ണ ചേർത്തുണ്ടാക്കുന്നവയെ തൈലം എന്നും വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കുന്നതിനെ കേരമെന്നും തൈലവും ഘൃതവും മാംസരസവും ചേർത്തുണ്ടാക്കുന്നവയെ മുക്കൂട്ട് അഥവാ കുഴമ്പ് എന്നും പറയുന്നു.

ആയുർവേദ ഔഷധങ്ങൾക്ക് പാർശ്വഫലം ഇല്ലെന്ന വാദം ശരിയല്ല. സസ്യ ഔഷധങ്ങൾക്ക് പോലും പാർശ്വഫലങ്ങളുണ്ട്. എന്നാൽ, മറ്റ് ശാസ്ത്ര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആയുർവേദ ഔഷധങ്ങൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന് പറയാം. അതും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന ഒരാളിൽ നിന്ന് അവ സ്വീകരിക്കുകയാണെങ്കിൽ മാത്രം.

വളരെ കരുതലോടെയാണ് ലോഹങ്ങളെ വിവിധ രൂപത്തിൽ മരുന്നിനായി ഉപയോഗപ്പെടുത്തുന്നത്. ശുദ്ധി ചെയ്ത് ശരീരത്തിന് യാതൊരു വിധത്തിലും ഹാനികരമാകാത്തവിധം വേണം ഇത് ഉപയോഗിക്കാൻ. ശരിയായി ശുദ്ധി ചെയ്യാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണ്. വിശ്വാസയോഗ്യമായ ഔഷധ നിർമ്മാണ ശാലകളിൽ ഉണ്ടാക്കുന്ന മരുന്നുകൾ മാത്രമേ വാങ്ങാൻ പാടുള്ളൂ എന്ന് പറയുന്നത് ഇതുകൊണ്ടു കൂടിയാണ്.

മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്ന സ്ഥലം, രീതി,ഉപയോഗിക്കുന്ന ഭാഗം, ഔഷധനിർമ്മാണരീതി എന്നിവയ്ക്കനുസരിച്ച് സ്റ്റാൻഡാർഡൈസേഷൻ എന്നത് ആയുർവേദത്തിന് അത്ര എളുപ്പമുള്ള കാര്യമല്ല. ചികിത്സയിൽ നല്ല പരിചയമുള്ള ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്ന് സ്വയം വാങ്ങി ഉപയോഗിക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതുംകൂടിയാണ്.

ഒരു ഔഷധത്തിന്റെ ഔഷധയോഗ്യഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ആക്ടീവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് മരുന്ന് നിർമ്മിക്കുന്ന രീതി ആയുർവേദം പറയുന്നില്ല. ആക്ടീവ് ഇൻഗ്രീഡിയൻസിനേക്കാൾ മരുന്നിന്റെ ഗുണം, വീര്യം തുടങ്ങിയവ എന്താണെന്ന് നോക്കിയാണ് മരുന്നിന്റെ ഫലം നിശ്ചയിക്കുന്നത്. ആക്ടീവ് ഇൻഗ്രീഡിയന്റ് മാത്രം ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന മരുന്നിനേക്കാൾ സുരക്ഷിതമാണ് അല്ലാതെയുള്ള മരുന്ന് നിർമ്മാണമെന്ന് 5000 വർഷങ്ങളായി ആയുർവേദക്കാർ വിശ്വസിച്ചും നിരീക്ഷിച്ചും അനുഭവത്തിലൂടെ മനസ്സിലാക്കിയും മുന്നോട്ടു പോകുന്നു.

തളിപറമ്പ് പ്രാണ ആയുർവേദ ക്ലിനികിൽ നടുവേദനക്കുള്ള ഫലപ്രദമായ ചികിത്സ ലഭ്യമാണു.  80 ശതമാനം നടുവേദനയും ആയുര്‍വേദ ചികിത്സയിലൂ...
04/03/2021

തളിപറമ്പ് പ്രാണ ആയുർവേദ ക്ലിനികിൽ നടുവേദനക്കുള്ള ഫലപ്രദമായ ചികിത്സ ലഭ്യമാണു.

80 ശതമാനം നടുവേദനയും ആയുര്‍വേദ ചികിത്സയിലൂടെ മാറ്റിയെടുക്കാം. നടുവേദന ഗൌരവത്തോടെ അറിയുകയും പരിഹരിക്കുകയും ചെയ്താല്‍ കൂടുതല്‍ പ്രത്യാശയോടെ ജീവിതത്തിലേക്കു തിരിച്ചെത്താനും കഴിയും.

ഇരുമ്പിന്റെ ദൃഢതയും പ്ളാസ്റ്റിക്കിന്റെ വഴക്കവും പ്രദര്‍ശിപ്പിക്കുന്ന വിപരീത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മാജിക് ബാര്‍ എന്നു നട്ടെല്ലിനെ വിശേഷിപ്പിക്കാം. 33 കശേരുക്കളും അവ പരസ്പരം കൂട്ടിമുട്ടാതെ നോക്കുന്ന ഡിസ്ക്കുകളും ഇവ പ്രത്യേക രീതിയില്‍ വിന്യസിച്ചു രൂപപ്പെടുത്തുന്ന ടണലിലൂടെ കടന്നുപോകുന്ന സുഷുമ്നാനാഡിയുമടങ്ങിയതാണു നട്ടെല്ല്. വാഹനങ്ങളിലെ ഷോക്ക് അബ്സോര്‍ബര്‍ എന്ന പോലെ നട്ടെല്ലിനെയും സുഷുമ്നാനാഡിയെയും സംരക്ഷിക്കുന്നതും നട്ടെല്ലിന്റെ പരസ്പരമുള്ള കൂട്ടിമുട്ടലുകള്‍ ഒഴിവാക്കുന്നതും ഡിസ്ക്കുകളാണ്. ഡിസ്ക്കിന്റെ തള്ളല്‍, സ്ഥാന ഭ്രംശം, ഉളുക്ക്, ചതവ് എല്ലാം തന്നെ നടുവേദനയുണ്ടാക്കും.

*നടുവേദനയുടെ കാരണങ്ങള്‍*

പാരമ്പര്യമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാവൈകല്യങ്ങള്‍, ജീവിതശൈലികള്‍ അമിതവണ്ണം, മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങള്‍, വാഹനയാത്ര, ഓരോ ജോലിയിലുമുള്ള ഇരിപ്പും നടപ്പും നില്‍പ്പും തുടങ്ങി മാംസപേശികള്‍ക്കും നട്ടെല്ലിലെ സന്ധികള്‍ക്കുമുണ്ടാകുന്ന ക്ഷതം വഴിയുള്ള വിവിധതരം രോഗങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടു നടുവേദനയുണ്ടാകാം. ചേരുവകളറിയാതെ പരസ്യം കണ്ടു വാങ്ങിയുപയോഗിക്കുന്ന ലൈംഗികോത്തേജക ഔഷധങ്ങള്‍ പോലുള്ള ഔഷധങ്ങളും നടുവേദനയ്ക്കു കാരണമാകുന്നു.

മല-മൂത്ര വിസര്‍ജ്യസ്വഭാവങ്ങള്‍, ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ സ്വാഭാവിക ത്വരകള്‍ അഥവാ വേഗങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതും മാനസികാസ്വാസ്ഥ്യങ്ങളും നടുവേദനയുണ്ടാക്കാം.

പരിശോധിച്ചറിയാം

ആയുര്‍വേദത്തില്‍ രോഗനിര്‍ണയത്തിനായി മൂന്നു പരിശോധന മാര്‍ഗങ്ങളാണുള്ളത്.

ദര്‍ശനം : നടുവേദനയുള്ള രോഗിയെയും രോഗഭാഗവും ശരിയായി നോക്കി പരിശോധിക്കുക. സൂക്ഷ്മദര്‍ശത്തിനായി സി ടി സ്കാന്‍, എം ആര്‍ ഐ സ്കാന്‍, എക്സറേ പരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും നിര്‍വഹിക്കണം.

സ്പര്‍ശനം : വേദനയുള്ള ഭാഗം കൈകൊണ്ടു തൊട്ടുനോക്കി മനസിലാക്കാം.

പ്രശ്നം : രോഗിയെക്കുറിച്ചു വിശദമായി ചോദിച്ചു മനസിലാക്കുന്നതാണു പ്രശ്നം.

നടുവേദനക്കാരനാണോ?

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ നിങ്ങളൊരു നടുവേദനക്കാരനാണ്. വേണ്ട ചികിത്സ ചെയ്യണം.

1 അരക്കെട്ടിന്, വേദനയും പിടുത്തവും അനുഭവപ്പെടുക. 2 നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസം. 3 വശങ്ങളിലേക്കു തിരിയുമ്പോള്‍ വേദനയും പേശികള്‍ക്കു സങ്കോചവും. 4 മലര്‍ന്നു കിടന്നു കാലുകളുയര്‍ത്തുമ്പോള്‍ നടുവിനു വേദനയും പിടുത്തവും. നില്‍ക്കുവാനും നടക്കുവാനും ഇരിക്കുവാനും പ്രയാസം. 5 നട്ടെല്ലിന്റെ ഭാഗത്തു ചുവപ്പു നിറം, ചൂട്.

തടയാന്‍ വേണ്ടത്

1 വ്യായാമം സ്ഥിരമാക്കുക. നിത്യേന രാവിലെ അരമണിക്കൂറെങ്കിലും നല്ല വായു സഞ്ചാരമുള്ള ഭാഗത്തു നടക്കുകയോ നില്‍ക്കുകയോ കുളത്തില്‍ നീന്തുകയോ ചെയ്യുന്നതു നല്ല വ്യായാമം തന്നെയാണ്. അല്ലെങ്കില്‍ പ്രത്യേകം ശ്രദ്ധയോടെ യോഗ ചെയ്യുക. 2 പ്രഭാതത്തിലെയോ വൈകുന്നേരത്തെയോ സൂര്യപ്രകാശം ശരീരമാകെ തട്ടാനുള്ള സാഹചര്യമുണ്ടാക്കുക. 3 വീഴ്ച, ഉളുക്ക് മുതലായവ വരാതെ സൂക്ഷിക്കുക. 4 പൊക്കമുള്ള തലയിണകള്‍ ഒഴിവാക്കുക. കഴിയുന്നതും മരക്കട്ടിലില്‍ കിടക്കുക. 5 സ്ഥിരമായി ഒരേ രീതിയില്‍ ഇരിക്കാനും നില്‍ക്കാനും ശ്രദ്ധിക്കുക. 6 ഇടയ്ക്ക് അല്‍പ സമയം എഴുന്നേറ്റു നടക്കണം. 7 തുടര്‍ച്ചയായി ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ നടുനിവര്‍ന്നിരുന്ന് പാദങ്ങള്‍ ലംബമായി നിലത്തുറപ്പിച്ചുവെച്ച് ഇരിക്കുക. 8 നടുകുനിയാതെ, നിവര്‍ന്നിരിക്കാത്ത വണ്ണം മേശയും കസേരയും തമ്മിലുള്ള അകലം ക്രമീകരിക്കുക. 9 ഇരിക്കുമ്പോള്‍ അരഭാഗം വളച്ചു വശങ്ങളില്‍ നിന്നു ഭാരമുള്ളവ ഉയര്‍ത്താന്‍ ശ്രമിക്കരുത്. 10 ഭാരമുള്ള സാധനങ്ങള്‍ ശരീരത്തോടു ചേര്‍ത്തു പിടിച്ച് ഉയര്‍ത്തുന്നതും മുട്ടുകുത്തി നിന്നു ഭാരമുയര്‍ത്തുന്നതും നട്ടെല്ലിന്റെ സമ്മര്‍ദം കുറയ്ക്കും. 11 ശരീരത്തിന്റെ ഭാരം ഉയര്‍ത്തി അനുപാതമായി ക്രമപ്പെടുത്തണം. 12 മലമൂത്രവിസര്‍ജനങ്ങള്‍ യഥാസമയം നിര്‍വഹിക്കണം. 13 ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങി വിശ്രമിക്കുക. 14 ദിവസവും ദേഹത്ത് എണ്ണ തേച്ചു കുളിക്കുന്നതു നടു വേദന ഒഴിവാക്കാന്‍ സഹായിക്കും.

ആയുര്‍വേദ ചികിത്സ

ആയുര്‍വേദചികിത്സ രോഗകാരണം കണ്ടെത്തി അതില്ലാതാക്കലാണ്. അതുകൊണ്ടു തന്നെ രോഗത്തെ സൂക്ഷ്മമായി മനസിലാക്കിയാലേ ചികിത്സിക്കുവാന്‍ കഴിയൂ. ഔഷധപ്രയോഗങ്ങള്‍ കൊണ്ടു രോഗലക്ഷണങ്ങളെ ശമിപ്പിച്ചു സാവധാനം പരിഹാരം കണ്ടെത്തുകയാണു ചെയ്യുന്നത്.

നടുവേദന വാതരോഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുവെ വാതചികിത്സ തന്നെയാണു വേണ്ടത്. ആയുര്‍വേദത്തിലെ അസ്ഥി ചികിത്സ, വ്രണ ചികിത്സ, നാഡീരോഗ ചികിത്സ എന്നീ വിഭാഗങ്ങളെ ബന്ധിപ്പിച്ചു യുക്തിപൂര്‍വം ചികിത്സിക്കാനാകും.

ശമനചികിത്സ- ആദ്യഘട്ടം

1 ആഹാരനിയന്ത്രണം. 2 ഔഷധങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള ഉപയോഗം. 3 വ്യായാമം.

വീട്ടിലെ ഔഷധങ്ങള്‍
വഴുതനങ്ങ ആവണക്കെണ്ണയില്‍ വരട്ടി കറിയായി ഉപയോഗിക്കുക. . കുറുന്തോട്ടി ചുക്കു ചേര്‍ത്തു ചതച്ചിട്ടു തിളപ്പിച്ചുണ്ടാക്കുന്ന പാല്‍ കഷായം വേദനയും തരിപ്പുമില്ലാതാക്കും. വെളുത്തുള്ളി ആറു ചുള പാലില്‍ പുഴുങ്ങി ഉരസിച്ചേര്‍ത്ത് കഴിച്ചാല്‍ നടുവേദനയ്ക്കു ശമനവും വിശപ്പുമുണ്ടാകും. . ജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.

കഷായങ്ങള്‍ : രാസ്നാദി കഷായം, ഗന്ധര്‍വഹസ്താദി കഷായം, വരണാദി കഷായം, ഗുല്‍ഗുലു തിക്തകം കഷായം, സഹചരാദി കഷായം, നാഡീമുസ്താദി കഷായം.

ഗുളികകള്‍ : ധാന്വന്തരം ഗുളിക, ബൃഹത് വാത ചിന്താമണി, യോഗരാജ ഗുല്‍ഗുലു, ഗോരാചനാദി ഗുളിക.

അരിഷ്ടങ്ങള്‍ : ധാന്വന്തരാരിഷ്ടം, ബലാരിഷ്ടം, അമൃതാരിഷ്ടം.

തൈലങ്ങള്‍ : കുഴമ്പുകള്‍, പുറമേ പുരട്ടുക. മുറിവെണ്ണ, സഹചരാദി തൈലം, ധന്വന്തരം തൈലം, കര്‍പ്പൂര തൈലം, ഗന്ധ തൈലം.

തലയ്ക്കു തേക്കുവാന്‍ : ക്ഷീരബല തൈലം, രാസ്നാദശമൂലാദി തൈലം, ധന്വന്തരം തൈലം, ബലാതൈലം, കായതിരുമേനി എണ്ണ.

അകമെ സേവിക്കാനുള്ള തൈലങ്ങള്‍ : ക്ഷീരബല 101, ധന്വന്തരം 101, സഹചരാദി തുടങ്ങിയ ആവര്‍ത്തികള്‍, ഗന്ധതൈലം, ഗന്ധര്‍വഹസ്താദി ആവണക്കെണ്ണ.

ലേപനങ്ങള്‍ : ജഢാമയാദി ചൂര്‍ണം വെപ്പുകാടിയില്‍ അരച്ചിടുന്നതും വലിയ മര്‍മഗുളിക മുറിവെണ്ണയില്‍ ചേര്‍ത്തരച്ചു വേദനയുള്ള ഭാഗത്തു പൂച്ചിടുന്നതു നല്ലതാണ്. നാഗരാദിചൂര്‍ണം വെള്ളത്തില്‍ ചാലിച്ചിടുക.

പഞ്ചകര്‍മ ചികിത്സ

നടുവേദനയില്‍ പഞ്ചകര്‍മചികിത്സയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ആധുനികശാസ്ത്രത്തില്‍ സൂചിപ്പിക്കുന്ന ട്രാക്ഷന്‍ തുടങ്ങിയ ഫിസിയോ തെറപിയോടൊപ്പം സമന്വയിപ്പിച്ചുകൊണ്ടു തന്നെ ആയുര്‍വേദചികിത്സ ചെയ്യാം. സ്നേഹനം, സ്വേദനം, ശോധനം എന്ന 3 ഘട്ടമായാണു പഞ്ചകര്‍മചികിത്സ ചെയ്തുവരുന്നത്.

സ്നേഹനചികിത്സ : വിവിധതം നെയ്യ്, തൈലം എന്നിവ അകത്തേക്കും പുറത്തേക്കും ശാസ്ത്രീയമായി ഉപയോഗിച്ചു രോഗിക്കു സ്നിഗ്ധത ഉണ്ടാക്കുന്നതാണ് ഈ ഘട്ടം.

സ്വേദനചികിത്സ : സര്‍വസാധാരണയായി കണ്ടുവരുന്ന ആയുര്‍വേദചികിത്സകളായ ഉഴിച്ചില്‍, പിഴിച്ചില്‍, വിവിധതരം കിഴികള്‍ എല്ലാം തന്നെ സ്വേദനത്തില്‍ ഉള്‍പ്പെടുന്നു.

പ്രത്യേക ചികിത്സകള്‍

പിചു : വേദനയുള്ള ഭാഗത്ത്, ശീലക്കഷണമോ പഞ്ഞിയോ ഉപയോഗിച്ചു ചെറുചൂടോടെ തൈലം നിര്‍ത്തുന്നതാണു പിചു.

ഗന്ധതൈലം, മുറിവെണ്ണ, ധന്വന്തരം തൈലം തുടങ്ങിയ തൈലങ്ങളാണു സാധാരണയായി പിചുവിന് ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പിചു വയ്ക്കാറുണ്ട്. 100 രൂപ മുതല്‍ ചിലവു വരും.

പൃഷ്ഠവസ്തി : കടിവസ്തി എന്നും പേരുണ്ട്. ഡിസ്ക് തകരാറുമുലമുള്ള നടുവേദനയ്ക്കു പൃഷ്ഠവസ്തി ഫലപ്രദമാണ്.

നടുവേദനയുള്ള രോഗിയെ കമിഴ്ത്തിക്കിടത്തി വേദനയുള്ള ഭാഗത്തു ഉഴുന്നുമാവ് ഉപയോഗിച്ച് ഒരു തടമുണ്ടാക്കിയെടുക്കുന്നു. ഉഴുന്നുമാവ് ഉണങ്ങിയശേഷം ഈ തടത്തില്‍ ചെറു ചൂടോടെ തൈലം നിര്‍ത്തിവയ്ക്കുന്നതാണ് പൃഷ്ഠവസ്തി. ഒരു മണിക്കൂര്‍ നേരം വരെ ചെയ്യാം. 200 രൂപ മുതല്‍ നിത്യേന ചിലവുവരും.

നവരക്കിഴി : നട്ടെല്ലിനോടനുബന്ധിച്ചുള്ള മാംസപേശികളുടെ വികാസത്തിന് ഇത്രയും ഫലപ്രദമായ മറ്റൊരു ചികിത്സ ഇല്ലെന്നു തന്നെ പറയാം. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്തു തയ്യാറാക്കുന്ന മിശ്രിതത്തില്‍ നവരയരി വേവിച്ചു ഓറഞ്ച് വലിപ്പത്തില്‍ കിഴികെട്ടി, തൈലം പുരട്ടിയ ശേഷം ദേഹത്തു കിഴി ചൂടാക്കി കുത്തുന്ന രീതിയാണു നവരക്കിഴി.

കിഴിക്ക് മുമ്പും ശേഷവും തൈലം പുരട്ടി തടവാറുണ്ട്. 700 രൂപ മുതല്‍ നിത്യേന ചിലവു വരുന്നു.

വീട്ടില്‍ ചെയ്യാം പച്ചക്കിഴി

പത്രപോടല സ്വേദനം : നടുവേദനയ്ക്ക് ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ കിഴിയാണു പത്രപോട സ്വേദനം അഥവാ പച്ചക്കിഴി.

മുരിങ്ങയില, വാതംകൊല്ലിയില, ആവണക്കില, പുളിയില, എരിക്കിനില, മുഞ്ഞയില, മുരിക്കിനില തുടങ്ങിയ വാതശമനികളായ ഇലകള്‍ ചെറുതായി അരിഞ്ഞതും ഒരു മുറി നാളികേരം ചിരകിയതും നാലു ചെറുനാരങ്ങ ചെറുതായി അരിഞ്ഞെടുത്തതും ചേര്‍ത്ത് ആവണക്കെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ഓറഞ്ചു വലിപ്പത്തില്‍ കിഴികെട്ടി ഉപയോഗിക്കുന്നതാണു പച്ചക്കിഴി. തൈലം പുരട്ടി തടവിയ ശേഷം ദേഹത്ത് ഒരു മണിക്കൂര്‍ നേരം പാകത്തിനു ചൂടോടെ കിഴി കുത്തുന്ന ഈ ചികിത്സാരീതി ആര്‍ക്കും വീട്ടില്‍ തന്നെ പ്രയോഗിച്ചു നോക്കാവുന്നതും വളരെ ചെലവുകുറഞ്ഞതുമാണ്.

അവഗാഹസ്വേദം : ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തില്‍ പാകമായ ചൂടില്‍ ഇറങ്ങിയിരിക്കുന്നതാണ് അവഗാഹസ്വേദം. വേദനയ്ക്കു തുടക്കത്തില്‍ തന്നെ ഈ ചികിത്സാരീതി ആരംഭിക്കാം.

പഴുത്ത പ്ളാവില, കരിനെച്ചിയില, ആവണക്കില, വാതംകൊല്ലിയില, പുളിയില, ഉങ്ങിന്റെ ഇല തുടങ്ങിയവയാണ് വെള്ളത്തില്‍ തിളപ്പിക്കുന്നത്. മരുന്നിട്ടു തിളപ്പിച്ച വെള്ളത്തിലിരിക്കുന്നതിന് അര മണിക്കൂര്‍ മുമ്പു മഹമാഷതൈലം, സഹചരാദിതൈലം, ധന്വന്തരംതൈലം, മുറിവെണ്ണ ഇവയിലേതെങ്കിലും വേദനയുള്ള ഭാഗത്തു പുരട്ടാം. വെള്ളത്തിലിരുന്നു വിയര്‍ക്കുന്നതോടെ വേദന കുറയും. നന്നായി വിയര്‍ക്കുന്നതുവരെ അവഗാഹസ്വേദം ചെയ്യാം. 2-3 ആഴ്ച വരെ എല്ലാ ദിവസവും ഇതു ചെയ്യാം.

ശോധന ചികിത്സ, വിരേചനം : ഗന്ധര്‍ഹസ്താദി ആവണക്കെണ്ണ, ഹിംഗുത്രികുണം തൈലം എന്നിവ ഉപയോഗിച്ചു വയറിളക്കുന്നതാണു സ്നിഗ്ധ വിരേചനം.

വസ്തി : രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചു യോജിച്ച തൈലം ചെറിയ അളവിലെടുത്തു ഗിസറിന്‍ എനിമ പോലെ ചെയ്യുന്നതാണു സാമാന്യേന മാത്രാവസ്തി എന്നു പറയുന്നത്. വേദനയ്ക്കു പെട്ടെന്നു ശമനമുണ്ടാകും. ഒരാഴ്ച തുടര്‍ച്ചയായി മാത്രാവസ്തി പ്രയോഗിക്കാം.

നടുവേദന ചികിത്സയിലെ രാജാവാണു കഷായവസ്തി. ആവണക്കിന്‍ വേര് പ്രധാനമായുള്ള ഏരണ്ടമൂലാദി, ഗന്ധര്‍വഹസ്താദി, കഷായവസ്തികള്‍ വളരെ ഫലപ്രദമാണ്.

മാധുതൈലികവസ്തിയും ദോഷശോധനത്തിനു നടുവേദന ചികിത്സയില്‍ ശ്രദ്ധേയമാണ്.

വേഷ്ഠനം അഥവാ വിവിധതരം ബാന്‍ഡേജുകള്‍ നടുവേദന കുറയാന്‍ഉപയോഗിക്കാവുന്നതാണ്. വേഷ്ഠനത്തിന്റെ പരിഷ്കൃതരൂപങ്ങളാണു ലമ്പോ സാക്രല്‍ കോര്‍സെറ്റ് മുതലായ കെട്ടുകള്‍.

പ്രത്യേക ഔഷധങ്ങള്‍ പുരട്ടിയ ബാന്‍ഡേജുകള്‍ ഉപയോഗിക്കുന്നതുംഏറം ഫലപ്രദമാണ്.

തണുപ്പുകാലത്തു വേദന കൂടും

തണുപ്പു കാലത്തു പൊതുവേ സന്ധികള്‍ക്കും പേശികള്‍ക്കു സങ്കോചം കൂടുതലാണ്. ഇതുവേദന കൂടാനിടയാക്കും. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങളും സന്ധികളിലെ വീക്കം കൂടാനിടയാക്കും. ചൂടില്‍ നിന്നും പെട്ടെന്നു തണുപ്പിലേയ്ക്കു മാറുമ്പോള്‍ പ്രത്യേകിച്ചും. തണുപ്പുകാലത്തെ പൊതുവെ അലസമായ ജീവിതശൈലിയും വ്യായാമമില്ലാത്ത അവസ്ഥയും പ്രശ്നങ്ങളെ കൂടുതല്‍ വഷങ്ങളാക്കും.

തണുപ്പുകാലത്തു വിശപ്പു കൂടുതലായിരിക്കും. ദഹനശേഷി കുറവും. ഇതു ഭക്ഷണം ദഹിക്കാതെയിരിക്കാനുംമലബന്ധത്തിനും കാരണമാകാം. ഇതും നടുവേദനയും മുട്ടുവേദനയും കൂടാനിടയാക്കും.

വേണം ആഹാരനിയന്ത്രണം

നാരുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കണം. പ്രത്യേകിച്ചു വഴുതന, ഉണ്ണിപ്പിണ്ടി, മുരിങ്ങക്കായ തുടങ്ങിയവ. തവിടു കളയാത്ത അരി പാകപ്പെടുത്തി ഉപയോഗിക്കുന്നതു ശീലമാക്കുക. ചേന, ചുവന്ന ഉള്ളി എന്നിവ കറികളില്‍ ധാരാളമായി ഉപയോഗിക്കുക.

മലബന്ധമുണ്ടാക്കുന്ന കിഴങ്ങുകള്‍, പരിപ്പുകള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍, മസാലക്കൂട്ടുകള്‍ ഇവ കഴിയുന്നത്ര ഒഴിവാക്കുക. മഞ്ഞള്‍, ചുക്ക്, കറിവേപ്പില ഇവ ചതച്ചിട്ടു കാച്ചിയ മോര് ധാരാളം ഉപയോഗിക്കുക. മത്സ്യ-മാംസങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുക.

_ഡോ പി കൃഷ്ണദാസ്

അറിയണം ആയുർവേദത്തെ, അറിയണം ഈ ഗുണങ്ങളും.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതിയാണ് ആയുർവേദം. ആയുർവേദം നമ്മുടെ ആരോഗ്യ...
27/02/2021

അറിയണം ആയുർവേദത്തെ, അറിയണം ഈ ഗുണങ്ങളും.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതിയാണ് ആയുർവേദം. ആയുർവേദം നമ്മുടെ ആരോഗ്യത്തിന് നൽകുന്ന ഈ ഗുണങ്ങൾ അറിയാതെ പോകരുത്.


ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ ഉപയോഗിച്ച് വരുന്ന ചികിത്സാരീതിയാണ് ആയുർവേദം. ചികിത്സാരീതി എന്നതിനേക്കാൾ വേദകാലഘട്ടത്തോളം പഴക്കമുള്ള ഒരു ജീവിത സംസ്കാരം എന്ന വിശേഷണമായിരിക്കും ആയുർവേദത്തിന് കൂടുതൽ അനുയോജ്യം. അത്രമാത്രം സമഗ്രമാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാട്. 5000 വർഷത്തിലധികം പഴക്കമുള്ള ഈ ചികിത്സാ സമ്പ്രദായത്തെ ഇല്ലാതാക്കാൻ നിരവധി വിദേശ അധിനിവേശ ശക്തികൾ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നിലനിൽക്കാൻ ആയുർവേദത്തിന് സാധിച്ചു. ഇന്ന് ഇന്ത്യയിലെന്ന പോലെ വിദേശത്തും വലിയ സ്വാധീനമുള്ള ചികിത്സാരീതിയാണ് ആയുർവേദം.
ആയുർവേദത്തിന്റെ ഗുണങ്ങൾ

ടിബറ്റൻ ചികിത്സാ സമ്പ്രദായത്തെയും ചൈനീസ് ചികിത്സാ സമ്പ്രദായത്തെയും വലിയ രീതിയിൽ സ്വാധീനിക്കാൻ ആയുർവേദത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരീതികളിൽ ഒന്നുകൂടിയാണ് ആയുർവേദം. പുരാതന ഗ്രീക്കുകാരും ആയുർവേദത്തിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണ്. ആയുർവേദം എന്ന ചികിത്സാപദ്ധതിയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

ആയുർവേദത്തിന്റെ ഗുണങ്ങൾ

ത്രിദോഷം എന്ന ആശയത്തിൽ അധിഷ്ഠിതമായ ചികിത്സാരീതിയാണ് ആയുർവേദം. വാതം, പിത്തം, കഫം എന്നിവയാണ് ആ ദോഷങ്ങൾ. ആയുർവേദമനുസരിച്ച് എല്ലാ മനുഷ്യശരീരങ്ങളിലും ഈ മൂന്ന് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതിന്റെ അളവുകളിൽ വ്യത്യാസം ഉണ്ടാകാമെന്ന് മാത്രം. അതിനാൽ തന്നെ ഒരു രോഗി മുന്നിലെത്തുമ്പോൾ ഒരു ആയുർവേദ ഡോക്ടർ ആദ്യം ശ്രദ്ധിക്കുക രോഗിയുടെ ശരീരപ്രകൃതി മുകളിൽ പറഞ്ഞ വാതം, പിത്തം, കഫം എന്നിവയിൽ ഏത് ഘടനയോട് കൂടിയതാണ് എന്നായിരിക്കും. അതിന് ശേഷം മാത്രമായിരിക്കും ചികിത്സ നിർണ്ണയിക്കുക. ആയുർവേദം എങ്ങനെയൊക്കെ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നുവെന്ന് നോക്കാം:

1. മാനസിക സമ്മർദ്ദം അകറ്റുന്നു

മാറ്റിനിർത്താൻ കഴിയാത്തവിധം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് സമ്പ്രദായങ്ങളാണ് യോഗയും ആയുർവേദവും. രണ്ടിനെയും ഒരുമിച്ച് മനസ്സിലാക്കിയാൽ മാത്രമേ ആയുർവേദത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാൻ സാധിക്കൂ. നിങ്ങളുടെ ശരീരത്തെ പ്രകൃതിയോട് ചേർത്തുനിർത്താനും നിങ്ങളിൽ ആത്മീയ അവബോധം സൃഷ്ടിക്കാനും ആണ് യാഥാർത്ഥത്തിൽ ആയുർവേദം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ആയുർവേദം വലിയ ശ്രദ്ധ പുലർത്തുന്നു. മാനസിക സമ്മർദ്ദം അകറ്റിനിർത്താൻ വിവിധ മാർഗ്ഗങ്ങൾ ആയുർവേദം ഉപയോഗിക്കുന്നുണ്ട്.

ദിനചര്യ: സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ് നിങ്ങളുടെ നിത്യ പ്രവൃത്തികൾ ആരംഭിക്കുക. ആയുർവേദം അനുശാസിക്കുന്ന രീതിയിൽ നിത്യജീവിതം ചിട്ടപ്പെടുത്തുക. ഇത് മനസ്സിന് സന്തോഷവും സമാധാനവും നൽകും.

മെഡിറ്റേഷൻ: മനസ്സിനും ശരീരത്തിനും അയവുവരുത്താൻ മെഡിറ്റേഷൻ സഹായിക്കും. മാനസിക പിരിമുറുക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കാനും മെഡിറ്റേഷൻ ഗുണകരമാണ്.

ഗ്രീൻ ടീ: മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കുന്ന എൽ - തിയാനൈൻ പോലുള്ള ഘടകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഗ്രീൻ ടീ കുടിക്കുന്നത് മനസ്സ് ശാന്തമാകാൻ സഹായിക്കും.

2. അമിതഭാരം കുറയ്ക്കുന്നു

ആയുർവേദം നിർദ്ദേശിക്കുന്ന ഭക്ഷണരീതി അഥവാ പഥ്യം പിന്തുടരുന്നതിലൂടെ അമിതഭാരം കുറയ്ക്കാൻ സാധിക്കും.

പഥ്യാഹാരം പലവിധത്തിൽ ശരീരത്തിന് ഗുണകരമാണ്:

> ശരീരത്തിലെ വിഷാംശം പുറംതള്ളുന്നു

> ശരീരകോശങ്ങളിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നു
> ചർമ്മത്തെ ശുദ്ധീകരിക്കുന്നു
> ശരീര ദുർഗന്ധം അകറ്റും
> രക്തചംക്രമണം നിയന്ത്രിക്കും
> കൊളസ്‌ട്രോൾ കുറയ്ക്കും

3. ഹോർമോണുകളെ ബാലൻസ് ചെയ്യുന്നു

ആയുർവേദം ശരീരത്തിലെ ഹോർമോണുകൾ ശരിയായ അളവിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. ഇതുവഴി ആർത്തവചക്രം നോർമലാവുകയും പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും. അഭ്യംഗവും (എണ്ണ തേച്ചുള്ള കുളി) വ്യായാമവും ഹോർമോൺ അളവ് ക്രമീകരിക്കാൻ വളരെ ഗുണകരമാണ്.

4. എരിച്ചിൽ കുറയ്ക്കുന്നു

തെറ്റായ ഭക്ഷണശീലങ്ങൾ കൊണ്ടും ഉറക്കക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രശ്നമാണ് എരിച്ചിൽ. എരിച്ചിലിന് വളരെ ഫലപ്രദമായ ചികിത്സകൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്. മഞ്ഞൾ, അമുക്കുരം, കുന്തിരിക്കം, ഇഞ്ചി തുടങ്ങിയവയാണ് ആയുർവേദത്തിൽ പ്രധാനമായും എരിച്ചിൽ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ.

5. ശരീരത്തിലെ വിഷാംശം പുറംതള്ളുന്നു

ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്ന ചികിത്സാരീതിയാണ് ആയുർവേദം. ആയുർവേദം നിർദ്ദേശിക്കുന്ന പഞ്ചകർമ്മ ചികിത്സ പോലുള്ളവ ശരീരത്തിലെ വിഷാംശം പുറംതള്ളാനും ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിൽ എത്തിക്കാനും സഹായിക്കും. എണ്ണ ഉപയോഗിച്ച് ശരീരത്തിൽ ഉഴിച്ചിൽ നടത്തുന്നത് ശരീരത്തിന് നവോന്മേഷം പകരുന്നു.

6. രോഗസാധ്യത കുറയ്ക്കുന്നു

ആയുർവേദ രീതിയിലുള്ള ആഹാരവും സൂര്യസ്നാനവും പ്രാണായാമവുമൊക്കെ രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കും. രോഗം വന്ന ശേഷം ചികിത്സിക്കുക എന്നതിനേക്കാൾ രോഗം വരാതെ തടയുക എന്ന സമീപനമാണ് ആയുർവേദം പിന്തുടരുന്നത്

7. മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു

രോഗശമനത്തിനൊപ്പം വ്യക്തിനിർമ്മാണത്തിലും ശ്രദ്ധ പുലർത്തുന്ന ചികിത്സാരീതിയാണ് ആയുർവേദം. രോഗത്തിന്റെ വേരുകൾ കണ്ടെത്തി രോഗത്തെ പൂർണ്ണമായി ശരീരത്തിൽ നിന്നും പിഴുതുമാറ്റുന്ന രീതിയാണ് ആയുർവേദത്തിന്റേത്. പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗം വീണ്ടും വരാതിരിക്കാനും ആയുർവേദം ശ്രദ്ധിക്കുന്നു.

8. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആയുർവേദം നിങ്ങളെ അത് നേടാൻ സഹായിക്കും. ചീര, വെള്ളരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് നല്ലതാണ്. ഒമേഗ-3 അടങ്ങിയ നട്സ്, സീഡ്‌സ് മുതലായവയും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

9. ഉറക്കക്കുറവ് പരിഹരിക്കുന്നു

ഉറക്കക്കുറവ് പരിഹരിക്കാൻ നിരവധി ചികിത്സകൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്. കിടക്കുന്നതിന് മുൻപ് മുല്ലപ്പൂവ് അല്ലെങ്കിൽ അൽപ്പം വെളിച്ചെണ്ണ തലയോട്ടിയിലും കാൽപ്പാദത്തിലും തിരുമ്മുക. അതിന് ശേഷം ഒരു ഗ്ലാസ് ബദാം മിൽക്ക് കുടിക്കുക. സുഖകരമായ ഉറക്കം നിങ്ങളെ തേടിയെത്തും.

10. കുടവയർ കുറയ്ക്കുന്നു

വലിച്ചുവാരി ഭക്ഷണം കഴിക്കുന്നതും ശോധനക്കുറവുമൊക്കെയാണ് കുടവയർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ആയുർവേദം നിർദ്ദേശിക്കുന്ന ഭക്ഷണരീതി ശീലിക്കുന്നതിലൂടെയും ശോധനയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നതിലൂടെയും കുടവയർ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഏലക്ക, ഇഞ്ചി, ജീരകം എന്നിവയുടെ ഉപയോഗം ശോധന സുഗമമാക്കാൻ സഹായിക്കും.

24/02/2021
കേന്ദ്രഗവണ്മെന്റ് അംഗീകൃത , ആയുർവേദ നഴ്സിങ്ങ് BSS സർട്ടിഫികേറ്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു, തളിപറമ്പ് പ്രാണ ഹ...
24/02/2021

കേന്ദ്രഗവണ്മെന്റ് അംഗീകൃത , ആയുർവേദ നഴ്സിങ്ങ് BSS സർട്ടിഫികേറ്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു, തളിപറമ്പ് പ്രാണ ഹെൽത് കെയർ ഡയറക്ഷ്ൻസിൽ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സൗകര്യപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകളും പ്രാക്റ്റികൽ ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു.
മിനിമം വിദ്യാഭ്യാസ യോഗ്യത: SSLC,
വളരെ കുറഞ്ഞ ഫീസ് നിരക്കുകൾ.
വിശദവിവരങ്ങൾക്ക്..8281396879 എന്ന നമ്പറിൽ ബന്ധപ്പെടാം.

Address

Street No. 5, Trichambaram, ( Near Amrita Beauty Parlour)
Taliparamba
670141

Alerts

Be the first to know and let us send you an email when Prana Healthcare Directions, Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prana Healthcare Directions, Taliparamba:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram