PHC Ulikkal

PHC  Ulikkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PHC Ulikkal, Medical and health, Talipparamba.

19/07/2020
16/07/2020
ജില്ലയില്‍ 35 പേര്‍ക്ക് ഇന്ന്  കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളി...
15/07/2020

ജില്ലയില്‍ 35 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ് സി ഉദ്യോഗസ്ഥരാണ് ഒന്‍പതു പേര്‍.

മൂന്നു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.

കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ അഴീക്കോട് സ്വദേശി 27കാരന്‍, 25ന് ഷാര്‍ജയില്‍ നിന്ന് ജി9 0637 വിമാനത്തിലെത്തിയ കണ്ണവം സ്വദേശി 35കാരന്‍, 26ന് ഖത്തറില്‍ നിന്ന് 6ഇ 9381 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 35കാരന്‍, 30ന് ഒമാനില്‍ നിന്ന് ഐഎക്സ് 1714 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നെത്തിയ പേരാവൂര്‍ സ്വദേശി 54കാരന്‍, ഏഴിന് സൗദി അറേബ്യയില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 60കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 12ന് ജിദ്ദയില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 60കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 23ന് കുവൈറ്റില്‍ നിന്ന് ജി8 7148 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 32കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 27ന്് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്‍, 29ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 21കാരന്‍, ജൂലൈ അഞ്ചിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 48കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 38കാരന്‍, ജൂലൈ എട്ടിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 37കാരി, എട്ടുവയസ്സുകാരി പെണ്‍കുട്ടി, ജൂലൈ 10ന്് എത്തിയ മട്ടന്നൂര്‍ സ്വദേശി 39കാരന്‍, തളിപ്പറമ്പ് സ്വദേശി 55കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 28ന് നാഗാലാന്റില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 39കാരന്‍, 30ന് ഗോവയില്‍ നിന്ന് എത്തിയ പിണറായി സ്വദേശി 36കാരന്‍ (ക്വാറന്റൈനില്‍ കഴിഞ്ഞത് കോട്ടയം മലബാറില്‍), കോയമ്പത്തൂരില്‍ നിന്ന് ജൂലൈ രണ്ടിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 54കാരന്‍, ജൂലൈ ഏഴിന് എത്തിയ കൂത്തുപറമ്പ് സ്വദേശി 35കാരന്‍, മുംബൈയില്‍ നിന്ന് ജൂലൈ ഏഴിന് നേത്രാവതി എക്‌സ്പ്രസ്സിലെത്തിയ അഴീക്കോട് സ്വദേശി 62കാരി, ഒന്‍പതിന് എത്തിയ ഉളിക്കല്‍ സ്വദേശി 29കാരന്‍, ജൂലൈ രണ്ടിന് ചെന്നൈയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 34കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

ഡിഎസ്സി ഉദ്യോഗസ്ഥരില്‍ ആലപ്പുഴ സ്വദേശികളായ മൂന്ന് പേരും ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, നേപ്പാള്‍, ആസ്സാം, ആന്ധ്രാപ്രദേശ്, കരുനാഗപ്പള്ളി സ്വദേശികളായ ഒരാള്‍ വീതവുമാണ് പുതുതായി രോഗബാധിതരായത്. പാനൂര്‍ സ്വദേശി 54കാരന്‍, മാങ്ങാട്ടിടം സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 795 ആയി. ഇവരില്‍ 463 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 60കാരന്‍, എടക്കാട് സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 28കാരി, പിണറായി സ്വദേശി 58കാരി, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഡിഎസ്സി ജീവനക്കാരി 51കാരി എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26093 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 207 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 35 പേരും വീടുകളില്‍ 25706 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 19427 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18863 എണ്ണത്തിന്റെ ഫലം വന്നു. ഇനി 564 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Collector kannur

Sunday   day
12/07/2020

Sunday day

Please do  abide
07/07/2020

Please do abide

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ടെലിമെഡിസിനിൽ ഇന്ത്യയിൽ കേരളം രണ്ടാം സ്ഥാനത്ത്കൊവിഡ് കാലത്ത് വീട്ടിലിരുന...
07/07/2020

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം
ടെലിമെഡിസിനിൽ ഇന്ത്യയിൽ കേരളം രണ്ടാം സ്ഥാനത്ത്

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലിമെഡിസിൻ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവർത്തന സജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ-സഞ്ജീവനിയിൽ കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതുവരെ 2831 കൺസൾട്ടേഷനുകളാണ് നടത്തിയത്. സാധാരണ രോഗങ്ങൾക്കുള്ള ഓൺലൈൻ ജനറൽ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി.യുടെ പ്രവർത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങൾക്കുള്ള എൻ.സി.ഡി. ഒപി.
ഈ കൊവിഡ് കാലത്ത് ആശുപത്രികളിൽ പോയി തിരക്ക് കൂട്ടാതെ വീട്ടിൽ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
K K Shailaja Teacher

Address

Talipparamba
670705

Website

Alerts

Be the first to know and let us send you an email when PHC Ulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram