23/02/2026
Celebrate your parents when they are with you 💕💕
എന്റെ അമ്മ മരിച്ച് ഫെബ്രുവരി 23-ന് 19 വർഷവും, എന്റെ പിതാവ് മരിച്ച് മെയ് 14-ന് 14 വർഷവും ആകും . ഇത്രയും വർഷങ്ങൾ എന്നെ നയിച്ച് കൊണ്ടുവന്ന ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
ഇന്ന് എന്റെ കൈയിൽ മാതാപിതാക്കളോടൊപ്പമുള്ള വളരെ കുറച്ച് ഫോട്ടോകൾ മാത്രമാണ് ഉള്ളത്… ബാക്കിയുള്ളത് എല്ലാം എന്റെ ഓർമ്മകളാണ്. എല്ലാ വഴികളിലും എന്നെ നടത്തി കൊണ്ടുപോയ ദൈവത്തിന് നന്ദി പറയുന്നു.
മാതാപിതാക്കൾ കൂടെയുണ്ടായിരിക്കുമ്പോൾ അവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുക. തെറ്റുകളും കുറവുകളും വഴക്കുകളും ഉണ്ടാകും — പക്ഷേ അത് നമ്മുടെ വീട്ടിൽ മാത്രമുള്ള സ്വാതന്ത്ര്യമാണ്. ‘Home’ സിനിമയിൽ പറഞ്ഞതുപോലെ, മാതാപിതാക്കളോടാണ് നമുക്ക് വഴക്കടിക്കാൻ കഴിയുന്നത്, കാരണം അവർ നമ്മുടെ മാതാപിതാക്കളാണ്.
“കണ്ണുള്ളപ്പോഴേ കണ്ണിന്റെ വില അറിയൂ” എന്നത് പോലെ, മാതാപിതാക്കൾ ഉള്ളപ്പോൾ അവരോടൊപ്പം സന്തോഷത്തോടെ ഇരിക്കുക. കുഞ്ഞുനാളിൽ നമ്മുടെ തെറ്റുകൾ അവർ പൊറുക്കും; പ്രായമാകുമ്പോൾ അവരുടെ ചെറിയ തെറ്റുകളും നമ്മൾ സ്നേഹത്തോടെ പൊറുക്കണം.
ഞാനും എന്റെ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്… ഇന്ന് എല്ലാം ഓർമ്മകളായി മാത്രം. 19 വർഷമെന്ന് പറയുമ്പോൾ, അന്ന് എനിക്ക് എത്ര പ്രായമുണ്ടായിരുന്നു! അവിടെ നിന്ന് ഇവിടെ വരെ എന്നെ നടത്തി കൊണ്ടുവന്ന ദൈവത്തിന് വീണ്ടും നന്ദി പറയുന്നു.
അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ തെറ്റുകളും എന്നോട് ക്ഷമിക്കണമേ.
🙏🙏