10/02/2025
◾മരുന്ന് കൊണ്ട് പൂർണമായി പൈൽസ് fissure, fistula മാറുമെന്ന് കരുതുന്നുവോ....??? എങ്കിൽ നിങ്ങൾ ഈ പോസ്റ്റ് മുഴുവനായി വായിക്കു.
പുറത്ത് പറയാൻ ഉള്ള മടികൊണ്ടും സർജറിയെ ഭയന്നും പലരും ഒളിച്ചു വയ്ക്കുന്ന രോഗങ്ങൾ ആണ് മലദ്വാര രോഗങ്ങൾ..ഇതിൽ പ്രധാനമായും ഫിഷർ,fistula, പൈൽസ് മുതലായവ.
വർഷങ്ങളായി പലതരം മരുന്നുകൾ കഴിച്ചും ഒറ്റമൂലി പ്രയോഗങ്ങൾ നടത്തിയും മാനേജ് ചെയ്തു പോകുന്നവരാണ് ഭൂരിഭാഗവും...എന്ത് കൊണ്ടാണ് ഇത്തരം രോഗങ്ങൾ മരുന്നിലൂടെ പൂർണമായി മാറ്റിയെടുക്കാൻ കഴിയാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ??....രോഗത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ മാത്രമേ അലോപതി,ആയുർവേദം,ഹോമിയോ മുതലായ മരുന്നുകൾ ഉള്ളിലേക്ക് കഴിക്കുന്നത് കൊണ്ടും ലേപനങ്ങൾ കൊണ്ടും പൂർണമായി മാറുകയുള്ളൂ...പലരും കൃത്യമായ മലദ്വാര പരിശോധന പോലും ഇല്ലാതെയാണ് ഇത്തരം മരുന്നുകൾ കഴിക്കുന്നത്...ഇത്തരം രോഗങ്ങളിൽ ആദ്യം വേണ്ടത് കൃത്യമായ പരിശോധന തന്നെ ആണ്...
❓❓❓എന്താണ് പൈൽസ് അഥവാ(അർശസ്)മൂലക്കുരു?
🟢മലദ്വാരത്തിലെ രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ്
🟢രണ്ടു തരം പൈൽസ് ആണ് ഉള്ളത്..external (മലദ്വാരത്തിൻ്റെ പുറമെ കാണുന്ന) and internal(മലദ്വാരത്തിൻ്റെ ഉള്ളിൽ കാണുന്നവ)
❓❓❓പൈൽസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ
✅പാരമ്പര്യ ഘടകങ്ങൾ
✅ദീർഘ നേരം ഇരുന്നുള്ള ജോലികൾ(ഡ്രൈവിംഗ്, സ്വർണപണി, ഐടി മുതലായവ)
✅നാരുകൾ അടങ്ങിയ ആഹാരത്തിൻ്റെ കുറവ്
✅ജലാംശം കുറവുള്ള ചപ്പാത്തി ,ബ്രഡ്,ബിസ്ക്കറ്റ്,മൈദ ആഹരങ്ങളുടെ ഉപയോഗം
✅ബീഫ് ,പോർക് മുതലായ റെഡ് മീറ്റ് ഉപയോഗം
✅ദഹന പ്രശ്നങ്ങൾ
✅ദീർഘ കാലം ആയുള്ള മലബന്ധം,വയറിളക്കം
✅പ്രസവം
✅വയറിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്ന തരം ജിം വ്യായാമങ്ങൾ
✅വെള്ളം കുടിക്കുന്നതിലെ അപര്യാപ്തത,മദ്യപാനം,പുകവലി, ജങ്ക് ഫുഡ്,bakery പലഹാരങ്ങൾ എന്നിവയുടെ ✅അമിത ഉപയോഗം
❓❓ആർക്കൊക്കെ പൈൽസ് വരാം?
പ്രായഭേദമന്യേ കുട്ടികൾ മുതൽ വാർദ്ധക്യ അവസ്ഥയിൽ ഉള്ളവർക്ക് വരെ രോഗം വരാം
❓❓ലക്ഷണങ്ങൾ
✅പൈൽസ് തീർത്തും വേദനരഹിതമായ രോഗമാണ്.പൈൽസിന് അനുബന്ധമായി അണുബാധ, FISSURE മുതലായവ വരികയോ,thrombus(രക്ത കട്ടകൾ) ഉണ്ടാവുകയോ ചെയ്യുമ്പോൾ ആണ് ✅പൈൽസിന് വേദന അനുഭവപ്പെടുന്നത്
രക്തസ്രാവം അഥവാ ബ്ലീഡിംഗ്
✅എല്ലാ പൈൽസിനും ബ്ലീഡിംഗ് ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവും ഇല്ല...ബ്ലീഡിംഗ് ഇല്ലാത്ത പൈൽസും രോഗികളിൽ കാണാറുണ്ട്.
✅പ്രധാനമായും രോഗത്തിന് നാല് ഘട്ടങ്ങൾ ആണ് ഉള്ളത്
🌻ആദ്യ ഘട്ടം
✅മലബന്ധം
✅ഒരു തവണ ശോധന കഴിഞ്ഞാലും തൃപ്തി ആയില്ല എന്ന തോന്നൽ
✅മലദ്വാരത്തിൽ എന്തോ നിറഞ്ഞു നിൽകുന്ന പോലെ ഉള്ള തോന്നൽ
🌻രണ്ടാം ഘട്ടം
✅ശോധന സമയത്ത് പൈൽസ് പുറത്തേക്ക് തള്ളി വരികയും തനിയെ തിരികെ കയറി പോവുകയും ചെയ്യുന്നു
🌻മൂന്നാം ഘട്ടം
✅പൈൽസ് അകത്തേക്ക് തിരിച്ചു പോകാനായി വിരലുകൾ കൊണ്ട് തള്ളി വെക്കേണ്ടി വരുന്നു
🌻നാലാം ഘട്ടം
✅പൈൽസ് പുറമെ തന്നെ തുടരുന്നു.കൂടാതെ അണുബാധയും, ത്രോംബസും ഉണ്ടാകുന്നു.ഈ ഘട്ടത്തിൽ ശക്തമായ ബ്ലീഡിംഗ് കാണാറുണ്ട്.
❓❓മരുന്നുകളും ആഹാര നിയന്ത്രണവും കൊണ്ട് പൈൽസ് മാറുമോ?
ഒരിക്കലും ഇല്ല...ജനങ്ങളെ മരുന്ന് കമ്പനികൾ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് മരുന്നും, ഒറ്റമൂലിയും കൊണ്ട് പൂർണമായും പൈൽസ് മാറും എന്നത്.ഒന്നാം ഘട്ടം പൈൽസ് മാത്രമേ മരുന്ന് കൊണ്ട് സുഖപ്പെടുത്താൻ കഴിയൂ.. അത് ആയുർവേദം,ഹോമിയോ, അല്ലോപതി ഏതു വിഭാഗം ആയാലും...
🌻🌻പരിശോധന രീതികൾ
colonoscopy,video proctoscopy ,proctoscopic examination മുതലായ പരിശോധന രീതികളിലൂടെ പൈൽസ് രോഗം നിർണയിക്കാം .വ്യാജ ചിക്ത്സകരുടെ അടുക്കൽ പെടാതെ കൃത്യമായി വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുന്നതാണ് ഉചിതം
🌻🌻WeCare ലെ സവിശേഷതകൾ
🟢ഡോക്ടർമാർ പരിശോധനക്ക് ശേഷം മാത്രം ചികിത്സ നിശ്ചയിക്കുന്നു
🟢സ്ത്രീകൾക്ക് പരിശോധനക്ക് ലേഡി ഡോക്ടർ
🟢ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട
🟢ദീർഘ കാലം bedrest ഇല്ലാതെ ഉടനെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും
🟢സർജറിയേക്കൾ കുറഞ്ഞ വേദന,
🟢കീറി മുറിക്കൽ, കെട്ടു ചികിത്സ എന്നിവ ഇല്ല
🟢ഏറ്റവും ആധുനിക ചികിത്സ
🟢ആവർത്തന സാധ്യത ഇല്ല
🟢നിയന്ത്രണ ശേഷി നഷ്ടപ്പെടൽ,മലദ്വാരം ചുരുങ്ങി പോവുക മുതലായ സങ്കീർണതകൾ ഇല്ല.,സർജറി, കെട്ടു ചികിത്സ,എന്നിവ ചെയ്തു പിന്നീട് രോഗം ആവർത്തിച്ചവർക്കും ചികിത്സ ചെയ്യുന്നു.
എത്രയും പെട്ടെന്നു ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുന്നു.
⭕സർജറിയില്ലാതെ മലദ്വാര ഫിഷർ മാറുമോ?
മലദ്വാരത്തിനുള്ളിലായി പുറം തൊലിയോടു ചേർന്നുണ്ടാകുന്ന ചെറിയ മുറിവോ വിള്ളലിനെയോ അല്ലെങ്കിൽ ഉണങ്ങാത്ത ഒരു വ്രണത്തിനെയോ ആണ് മലദ്വാര ഫിഷർ എന്നുപറയുന്നത്. മല വിസർജ്ജന സമയത്തും അതിനുശേഷവും ഉള്ള ശക്തമായ വേദനയും ചർമ്മത്തിലെ വിള്ളലിലൂടെ രക്തസ്രാവവും മലദ്വാരഫിഷറിൽ സാധാരണമാണ്.
ഫിഷർ ചികിത്സ -സർജറിയിൽ ചെയ്യുന്നതെന്ത് ?
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സർജറിയിൽ ചെയ്യുന്നത്.
1.മലദ്വാര സങ്കോചത്തിന് കാരണമാകുന്ന അമിതമായി മുറുകി നിൽക്കുന്ന വലയപേശികളെ (Internal sphincter muscles) മുറിക്കുന്നു (LIS അഥവാ Lateral Internal Sphinterectomy).
2. മലദ്വാര ഭാഗത്തെ വ്രണങ്ങളെ മുറിച്ച് നീക്കം ചെയ്യുന്നു. (Fissurectomy).
3. ഫിഷർ വ്രണങ്ങളിൽ നിന്നും വളർന്നുവരുന്ന ദശകളേ (sentinel tags)മുറിച്ച് നീക്കം ചെയ്യുന്നു.
❓ഈ സർജറിയുടെ സങ്കീർണതകൾ എന്തെല്ലാം?
1.കൃത്യത ഇല്ലാതെ വലയ പേശികളെ(Anal Sphincter) സർജറിയുടെ ഭാഗമായി മുറിച്ചാൽ മല നിയന്ത്രണ ശേഷി തകരാർ, അധോവായു നിയന്ത്രണം ഇല്ലായ്മ, ദ്രാവകരൂപത്തിലുള്ള മലം കിനിഞ്ഞു ഇറങ്ങുക (soiling), മലശോധനയ്ക്ക് തോന്നിയാൽ അധിക സമയം പിടിച്ചുനിർത്താൻ കഴിയായ്ക(decrease in holding capacity) എന്നിവയുണ്ടാകും.
2. മുറിവുകൾ ഉണ്ടാക്കുന്നതിനാൽ തീവ്രവേദനയും മുറിവുണങ്ങാൻ ഉള്ള കാലതാമസവും.
3.അനസ്തേഷ്യയുടെ പാർശ്വഫലങ്ങൾ.
4.ഉയർന്ന ആവർത്തന സാധ്യത
5.ഒരു മാസം വരെയുള്ള വിശ്രമവും ഉയർന്ന ചികിത്സാച്ചെലവും
✅സർജറി ഒഴിവാക്കികൊണ്ടുള്ള നൂതന ആയുർവേദ ഫിഷർ ചികിത്സ Modified CLIS with cataract knife and Pratisaraniya Kshara എന്ന ചികിത്സയുടെ സവിശേഷതകൾ മനസ്സിലാക്കാം👇
1.ഈ ചികിത്സയിൽ സാധാരണ സർജിക്കൽ ബ്ലേഡ്ന് പകരം തിമിര ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സൂചി പോലുള്ള Cataract knife ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചെറിയ മുറിവാണ്(2-3mm) ഉണ്ടാകുന്നത് .അതിനാൽ ചികിത്സ ഏകദേശം വേദനാരഹിതം എന്ന് തന്നെ പറയാം.
2. ഇൻസുലിൻ സിറിഞ്ച് കൊണ്ട് മലദ്വാരത്തിൽ ഒരു വശത്ത് മാത്രം ലോക്കലായി ചെയ്യുന്ന വേദന കുറഞ്ഞ ഇഞ്ചക്ഷൻ ഉപയോഗിച്ചു ലോക്കൽ അനസ്തേഷ്യയിൽ ഇത് ചെയ്യാവുന്നതാണ് .അതുകൊണ്ട് തന്നെ spinal/general അനസ്തേഷ്യയും അതിന്റെ പാർശ്വഫലങ്ങളും ഒഴിവാക്കാനാകും.
3. വലയ പേശികളെ മുറിക്കാത്തതുകൊണ്ട് 100% മല നിയന്ത്രണ ശേഷി തകരാറോ അനുബന്ധ പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല.
4. ഫിഷർ വ്രണങ്ങളെ മുറിച്ച് നീക്കം ചെയ്യുന്നതിന് പകരം പ്രതിസാരണീയ ക്ഷാരം എന്ന ആയുർവേദ മരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനാൽ fissurectomy യുടെ മുറിവുകളും വേദനയും ഉണ്ടാകുന്നില്ല.
5. ആശുപത്രിവാസം ആവശ്യമില്ല.
6. വളരെ ചെറിയ മുറിവ് ആയതിനാൽ രക്ത സ്രാവം, രോഗാണുബാധ എന്നിവ ഉണ്ടാകുന്നില്ല.
7. ഒരാഴ്ചയ്ക്കുള്ളിൽ വ്രണങ്ങൾ സുഖപ്പെടുകയും ജോലിയിൽ പ്രവേശിക്കാനും കഴിയുന്നു
⭕മലദ്വാര ഫിസ്റ്റുലകൾക്കു കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രം ആണ് WeCare.
📌അതി സങ്കീർണമായ ഫിസ്റ്റുലകൾ IFTAK ചികിത്സയിലൂടെ വളരെ ഉയർന്ന വിജയസാധ്യതയോടു കൂടി പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണ്.
വളരെ ചെറിയ മുറിവുകളും കുറഞ്ഞ ചികിത്സാ സമയവും കുറഞ്ഞ വേദനയും ആണ് ഇതിൻറെ പ്രത്യേകത. മലനിയന്ത്രണ ശേഷി തകറാർ തീരെ ഉണ്ടാവുകയുമില്ല. (2007 ൽ BHU(ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി) യിലെ Dr. മനോരഞ്ച്ചൻ സാഹു എന്ന ആയുർവേദ സർജൻ ആണ് ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിന് 2023 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.)
📌 IFTAK (INTERCEPTION OF FISTULA
TRACT WITH APPLICATION OF KSHARASUTHRA) എന്ന നവീന ആയുർവേദ ചികിത്സകൊണ്ട് ഫിസ്റ്റുലകൾക്കു സാധാരണയായി ചെയ്യുന്ന സർജറികളുടെ എല്ലാ സങ്കീർണതകളും ഒഴിവാക്കാം എന്നു മാത്രമല്ല;
1.ആശുപത്രിവാസം ആവശ്യമില്ല.
2. അനസ്തേഷ്യയുടെ ആവശ്യമില്ല. (ലോക്കൽ അനസ്തേഷ്യ മതിയാകും).
3.വളരെ ചെറിയ മുറിവുകൾ.
4.അതിസങ്കീർണ്ണമായ ഫിസ്റ്റുല പോലും വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാം.
5.ചികിത്സ കാലയളവിൽ ജോലിയിൽ തുടരാൻ ആകും.
6.ആവർത്തന സാധ്യതയില്ല.
7.കൃത്യതയാർന്ന രോഗനിർണയം; ഓരോ രോഗിയുടെയും രോഗത്തിന്റെ വ്യാപ്തിക്കും സങ്കീർണതകൾക്കും അനുസരിച്ചു ഏറ്റവും അനുയോജ്യമായ ചികിത്സാക്രമങ്ങൾ.
ലൊക്കേഷൻ:- AR MEDICALS ന് സമീപം, കുറക്കോട്, നെടുമങ്ങാട്.
Consultation time- ചൊവ്വ ,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ..
6282711097 എന്ന നമ്പറിൽ തലേദിവസം വിളിച്ച് ബുക്ക് ചെയ്തിട്ട് വരുക.
ചികിത്സയെ പറ്റിയുള്ള വിശദാംശങ്ങൾ രോഗികൾക്ക് പെട്ടെന്ന് മനസ്സിലാകുവാൻ വേണ്ടി വീഡിയോ രൂപത്തിൽ യൂട്യൂബിൽ കാണുവാൻ പാകത്തിന് യൂട്യൂബ് ലിങ്കുകൾ ആയാണ് നൽകിയിരിക്കുന്നത്.
ആദ്യം മലദ്വാര ഫിസ്റ്റുലയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
🔷മലദ്വാര ഫിസ്റ്റുല എങ്ങനെ ഉണ്ടാകുന്നു എന്നത് മുതൽ വിവിധതരം ഫിസ്റ്റുലകൾ, വിവിധതരത്തിലുള്ള ചികിത്സാരീതികൾ, ഏറ്റവും നൂതനവും ഫലപ്രദവുമായ ഹൈബ്രിഡ് ചികിത്സാ രീതികൾ ,നിരവധി സങ്കീർണ്ണ ഫിസ്റ്റുലകളുടെ ചികിത്സാ റിപ്പോർട്ടുകൾ തുടങ്ങി ഫിസ്റ്റുലയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം ഒറ്റ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ കാണുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്..
https://www.youtube.com/watch?v=AeQXQbYmwi8
വീഡിയോയിലെ വിശദാംശങ്ങളും സമയ സൂചകവും👇
0:06 എന്താണ് മലദ്വാര ഫിസ്റ്റുല? എങ്ങനെ ഉണ്ടാകുന്നു?
0:32 മലദ്വാര ഫിസ്റ്റുല എത്ര വിധം ?
1:10 വിവിധതരത്തിലുള്ള ചികിത്സാരീതികൾ, അവയുടെ ഗുണങ്ങളും പരിമിതികളും.
1:13 മുന്നറിയിപ്പ് (Viewer's Discretion Advise)
1:55. ആധുനിക ചികിത്സാരീതികൾ.
2:13. ഫിസ്റ്റൂലക്ടോമി
3:18 ലേസർ ചികിത്സ
3:52 VAAFT
4:12 ഫിസ്റ്റുല പ്ലഗ് ചികിത്സ
4:30. Advancement Flap സർജറി
4:48. ആയുർവേദ ചികിത്സകൾ
5:00 ക്ഷാരസൂത്ര ചികിത്സ
6:11. IFTAK ചികിത്സ
6:57. എന്താണ് HYBRID / INTEGRATED ചികിത്സ?
7:09. സങ്കീർണ്ണ ഫിസ്റ്റുലകൾ -ചില കേസ് റിപ്പോർട്ടുകൾ.
7:11 Case Report -1 വൃഷണ സഞ്ചിയിലേക്ക് വ്യാപിച്ച ഫിസ്റ്റുല.
8:13 Case Report -2 Horse shoe & multiple ഫിസ്റ്റുല.
10:15 Case Report -3 മെഡിക്കൽ കോളേജിൽ പോലും പരാജയപ്പെട്ട അതിസങ്കീർണ്ണ ഫിസ്റ്റുല.
12:31 Case Report -4 High Transphincteric Fistula.
14:12 Case Report -5 Levator ani ലേക്ക് വ്യാപിച്ച ഫിസ്റ്റുല.
16:50 Case Report -6 Grade 4 Scrotal fistula.
19:00 Case Report -7 കുതിര ലാടത്തിന്റെ ആകൃതിയുള്ള, Levator ani എന്ന മസിലിലേക്ക് വ്യാപിച്ച ഫിസ്റ്റുല.
21:37. Case Report -8 High Intersphincteric Fistula.
23:54 Case Report -9 സ്ത്രീകളിലെ അതിസങ്കീർണമായ Anterior Fistula.
28:12 Case Report -10 RIFIL ഫിസ്റ്റുല എന്ന ഏറ്റവും സങ്കീർണമായ ഫിസ്റ്റുല.
30:58 Case Report -11 അതിസങ്കീർണമായ Grade 4 fistula.
33:52 Case Report -12 High Transphincteric Grade 4 Fistula.
36:46 Hybrid/ Integrated ചികിത്സാരീതികൾ.
37:07 About Dr.Dipu Sukumar & Testimonials
പൈൽസിന്റെയും ഫിഷറിന്റെയും ചികിത്സയുടെ വിശദാംശങ്ങൾ രണ്ടു വീഡിയോ ആയി നൽകിയിരിക്കുന്നു. അത്യാധുനികമായ ചികിത്സ രീതികൾ കൊണ്ട് ഗുരുതരാവസ്ഥയിലുള്ള പൈൽസും ഫിഷറും എപ്രകാരം ചികിത്സിച്ച് മാറ്റാമെന്ന് വീഡിയോയിൽ കാണാവുന്നതാണ്'വീഡിയോയുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://youtu.be/5x_waqaVZCM?si=LN9Cpo3UJRN0InNa
https://youtu.be/2XmSFJRKnXU?si=Lru8KFSJGurApxyz
അപ്പോയിൻ്റുകൾ ബുക്കിങ് മുഖേന മാത്രം
ഡോക്ടർമാരോട് സംസാരിക്കാനുള്ള സേവനവും ലഭ്യമാണ്.
📱📱6282711097
🙏 പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ. നന്ദി.