Sree Durga Clinical Laboratory & Diabetic Care Centre

Sree Durga Clinical Laboratory & Diabetic Care Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Durga Clinical Laboratory & Diabetic Care Centre, Medical and health, Thiruvananthapuram.

13/05/2023

കോവിഡ് 19
RTPCR,
ANTIGEN TEST

എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്.

01/05/2023
രക്ത പരിശോധന രംഗത്ത് ആത്മാർത്ഥ സേവനവുമായി 25 ആം വാർഷികം ആഘോഷിക്കുന്ന നിങ്ങളുടെ  ശ്രീ ദുർഗ്ഗാ ക്ലിനിക്കൽ ലബോറട്ടറി വട്ടവി...
17/01/2021

രക്ത പരിശോധന രംഗത്ത് ആത്മാർത്ഥ സേവനവുമായി 25 ആം വാർഷികം ആഘോഷിക്കുന്ന നിങ്ങളുടെ ശ്രീ ദുർഗ്ഗാ ക്ലിനിക്കൽ ലബോറട്ടറി വട്ടവിള ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷപൂർവം അറിയിക്കുന്നു..

തൈറോയ്ഡ്  ഗ്രന്ഥി  ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ രണ്ട് തരം തകരാറുകൾ സംഭവിക്കാം  അതിൽ  ഒന്ന്‌   hypothyroyidsaam, രണ...
29/12/2020

തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ രണ്ട് തരം തകരാറുകൾ സംഭവിക്കാം അതിൽ ഒന്ന്‌ hypothyroyidsaam, രണ്ടാമത്തേത് ഹൈപ്പർതൈറോയിഡിസം എന്നിവയാണ്
എന്താണ് ഹൈപോതൈറോയിഡിസം - ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥി ക്ക്‌ കഴിയാതെ വരുന്ന അവസ്ഥയാണ് ഹൈപോതൈറോയിഡിസം.
ശരീരത്തിന് ആവശ്യം ഉള്ളതിൽ അതികം തൈറോയ്ഡ് ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം.

13/09/2020

ഉദിയൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യൻ ആവശ്യമുണ്ട്. Ph: 9446277311

എന്തക്കെയാണ്  പ്രമേഹരോഗ  ലക്ഷണങ്ങൾ.?? പതിവില്ലാതെ ഉണ്ടാകുന്ന  ദാഹം, ഇടയ്‌ക്കിടെ മൂത്രവിസർജനം, അമിതമായ വിശപ്പ്, ശരീരഭാരം ...
02/07/2020

എന്തക്കെയാണ് പ്രമേഹരോഗ ലക്ഷണങ്ങൾ.??

പതിവില്ലാതെ ഉണ്ടാകുന്ന ദാഹം, ഇടയ്‌ക്കിടെ മൂത്രവിസർജനം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇൻഫെക്ഷൻ, കാഴ്ചമങ്ങൾ, ശരീരത്തിൽ മുറിവോ പോറലോ ഉണ്ടായാൽ അത് ഭേദം ആകുവാൻ താമസിക്കുക, കൈകാലുകളിൽ പെരുപ്പ് മരവിപ്പ് അനുഭവപ്പെടുക, ചർമ്മം, മോണ, മൂത്രസഞ്ചി എന്നിവിടങ്ങളിൽ ഇടവിട്ടു ഉണ്ടാകുന്ന ഇൻഫെക്ഷൻ, തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നു എങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം, മേല്പറഞ്ഞ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിങ്ങളുടെ കുടുംബത്തിൽ പ്രമേഹ രോഹ പാരമ്പര്യം ഉണ്ടെങ്കിൽ നിങ്ങൾ 40 വയസിൽ കൂടുതൽ പ്രായം ഉണ്ട് എങ്കിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. രക്തത്തിലെ പഞ്ചസാര നോക്കുവാൻ ലബോറട്ടറി യിൽ പോകുന്നത്തിനു മുൻപ്‌ ചില മുൻകരുതൽ ആവശ്യമാണ്. F. B. S(ഫാസ്റ്റിംഗ് ബ്ലഡ്‌ ഷുഗർ ) നോക്കുന്നതിനു നിങ്ങൾ 9 മുതൽ 12 മണിക്കൂർ ഉപവസിച്ചശേഷം F. B. S. പരിശോധിക്കുവാൻ ബ്ലഡ്‌ സാമ്പിൾ കൊടുകാം, 75 മുതൽ 110 mg/dl ആണ് നോർമൽ അതിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രേമേഹ രോഗം സംശയിക്കാം, ആഹാരത്തിനു ശേഷം രക്തത്തിലെ പഞ്ചസാര പരിശോധനയ്യ്ക്കു ബ്ലഡ്‌ എടുക്കുന്നതിനും ചിലമുന്കരുതലുകൾ വേണം ആഹാരം കഴിച്ച് ഒന്നര മണിക്കൂറിനും 2മണിക്കൂറിനും ഇടയിൽ നിങ്ങൾക്ക് പരിശോധനയ്ക്കായി രക്തം നൽകാം. എന്നാൽ പ്രമേഹരോഹത്തിന് ഇൻസുലിൻ എടുക്കുന്നവർ ഇൻസുലിൻ എടുത്ത് അരമണിക്കൂർ കഴിഞ്ഞു ആഹാരം കഴിച്ച് 2 മണിക്കൂർ ആകുമ്പോൾ (P. P. B. S) ന് പരിശോധിക്കാൻ രക്തം കൊടുക്കാം 80 മുതൽ 140 വരെയാണ് നോർമൽ അതിൽ കൂടുതലാണ് എങ്കിൽ ഒരു ഡോക്ടർ നിർദ്ദേശം ആ ത്യാവിശ്യമാണ്. മിതമായ ആഹാരം കൃത്യമായ വ്യയാമം എന്നിവ ശീലിക്കുക.

ഹൈപോഗ്ലൈസിമിയ ലക്ഷണങ്ങളും, പ്രതിവിധിയും.          അമിത വിശപ്പ്‌, ദേഷ്യം, ക്ഷീണം, വിയർപ്പ്,നെഞ്ച് ഇടിപ്പ്‌ കൂടുക, കണ്ണിലി...
02/07/2020

ഹൈപോഗ്ലൈസിമിയ ലക്ഷണങ്ങളും, പ്രതിവിധിയും. അമിത വിശപ്പ്‌, ദേഷ്യം, ക്ഷീണം, വിയർപ്പ്,നെഞ്ച് ഇടിപ്പ്‌ കൂടുക, കണ്ണിലിരുട്ടുകയറുന്നതായി തോന്നുക, കൈകാലുകളിൽ വിറയൽ അനുഭവപ്പെടുക, തലകറക്കം, തലവേദന, അമിതമായി വിയർക്കുക. തുടങ്ങിയവ യാണ് സാധാരണയായി രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴുമ്പോൾ കണ്ടുവരുന്നത്‌. ഈ ഹൈപ്പോഗ്ലൈസിമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നത് ) രോഗിയുടെ മരണത്തിന് തന്നെ കാരണം ആകാം. ആയതിനാൽ ഹൈപ്പോഗ്ലൈസിമിയയിൽ നിന്ന് രോഗിയെ രെക്ഷിക്കുന്നതിൽ വീട്ടുകാർക്കും, സുഹൃത്തുക്കൽകും പലപ്പോഴും വലിയ പങ്ക്‌ വഹിക്കാൻ കഴിയും. അതിന് നമ്മുടെകൂടെ ഉള്ള വ്യക്തിക്ക് ഹൈപ്പോഗ്ലൈസിമിയ ക്ക്‌ സാധ്യത ഉണ്ടയെന്നു ഉള്ള അറിവാണ് പ്രധാനം. പ്രമേഹരോഹി യിൽ സോഭാവികപെരുമാറ്റത്തിൽപെട്ടന്നു ഉണ്ടാകുന്ന മാറ്റം ചിലപ്പോൾ ഹൈപോഗ്ലൈസിമിയയുടെ ലക്ഷണം ആകാം. ചെറിയരീതിയിൽ പഞ്ചസാര കുറയുകയാണെകിൽ മറ്റുള്ളവരുടെ സഹായം ഇല്ലാതെ തന്നെ അനോയോജ്യമായ ഗ്ളൂക്കോസ് കഴിച്ചശേഷം ഭക്ഷണം കഴിച്ചാൽ രോഹി ക്ക്‌ സ്വയം പരിഹരിക്കാവുന്നതേ ഉള്ളു. എന്നാൽ തീവ്രമായ രീതിയിൽ പഞ്ചസാരകുറയുന്ന ഹൈപ്പോഗ്ലൈസിമിയ വരുകയാണെകിൽ മറ്റുള്ളവരുടെസഹായം കുടിയേകഴിയു. അവിടെയാണ് ഞാൻ മുകളിൽ പറഞ്ഞ കാര്യത്തിന്റെ പ്രശസ്തി.കാരണം രോഹി ക്ക്‌ സ്വാന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് അപ്പോൾ. തനിക്ക് glocose വേണം എന്ന് പറയാൻ കഴിയില്ല. പുറം രാജ്യങ്ങളിൽ ഇത്തരം രോഹസാധ്യത ഉള്ളവർക്കു പ്രതേകം ഐഡി കാർഡ് അവർ കൊണ്ട് നടക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ അത് എല്ലാതെപോയതു പലപ്പോഴും രോഹിക്കു വേണ്ട ചികത്സ കിട്ടാൻ താമസം നേരിടാറുണ്ട്. ആയതിനാൽ ഇത്തരക്കാർ കുടെയുള്ളവരോട് രോഹത്തിന്റെ വിവരം പറയുകയോ എഴുതി പോക്കറ്റിൽ സൂക്ഷിക്കുകയോ ചെയ്യണം. രോഹി അബോധാവസ്ഥയിലാണെകിൽ ഗ്ളൂക്കോസ് കൊടുക്കുന്നത് ശോശ കോശത്തിൽ കടക്കാനും കൂടുതൽ ദോഷത്തിലേക്കു കടക്കാനും കാരണം ആകാം. ആയതിനാൽ ഈ സമയം രോഹി ക്ക് നാവിൽ തേൻ പുരട്ടികൊടുക്കുന്നത് നല്ലതാണ്. രോഹി ക്ക്‌ ഗ്ളൂക്കോസ് കഴിക്കാൻ കഴിയുന്ന അവസ്ഥയാണെകിൽ ആദ്യയം 15 ഗ്രാം (1ടേബിൾ സ്പൂൺ ) അങ്ങനെ 3 ടേബിൾ സ്പൂൺ വരെകൊടുകാം അതിനുശേഷം 10 മിനുട്ട് കഴിഞ്ഞു ഗ്ലുക്കോമീറ്ററിൽ ഷുഗർ പരിശോധിക്കണം അപ്പോൾ 70 മില്ലി. ഡെസിലിറ്റെർ ന് താഴെയാണെകിൽ 15 ഗ്രാം ഗ്ളൂക്കോസ് കൂടെ നൽകണം 10 മിനുട്ട്സ് കഴിഞ്ഞു വീണ്ടും ഷുഗർ ലെവൽ പരിശോധിക്കണം 70 മില്ലി ഡെസിലിറ്റെർനും താഴെയാണെകിൽ എത്രയും വേഗം ഡോക്ടർ സഹായം തേടണം ഗ്ളൂക്കോസ് കൊടുക്കുന്നത് കൂടിയാൽ രോഹിക്ക്‌ ഷുഗർ ലെവൽ അപകടം ആകും വിധം കൂടാം. ആയതിനാൽ മുകളിൽ പറഞ്ഞഅളവിൽ മാത്രമേ കൊടുക്കാവൂ.

എന്താണ്‌  ടൈപ്പ് 2 ഡയബെറ്റിക്സ് ? നമ്മൾ  കഴിക്കുന്ന  ആഹാരം  ആമാശയവും  കുടലുകളും  ചേർന്ന് ഗ്ളൂക്കോസ്  എന്നുവിളിക്കുന്ന  പ...
14/06/2020

എന്താണ്‌ ടൈപ്പ് 2 ഡയബെറ്റിക്സ് ?

നമ്മൾ കഴിക്കുന്ന ആഹാരം ആമാശയവും കുടലുകളും ചേർന്ന് ഗ്ളൂക്കോസ് എന്നുവിളിക്കുന്ന പഞ്ചസാരയാക്കി മാറ്റുന്നു അതിനുശേഷം ആ പഞ്ചസാരയെ രക്തപ്രവാഹത്തിൽ കടത്തിവിടുന്നു.അതേസമയം പാൻക്രിയാസ് എന്ന ഗ്രന്ഥി ഇൻസുലിൻ എന്ന പ്രോടീൻ ഉത്പാദിപ്പിച്ചു അതിനെയും രക്തപ്രവാഹത്തിലേക്ക്‌ കടത്തിവിടുന്നു. ഈ ഇൻസുലിൻ ഒരു താക്കോലായി പ്രവർത്തിച് കോശങ്ങളിലേക്ക് പഞ്ചസാരയ്ക്ക് കടക്കുന്നതിനുള്ള വാതിൽ തുറക്കുന്നു. കോശങ്ങൾ പഞ്ചസാരയെ കത്തിച്ചു് ശരീരത്തിന് പ്രവർത്തിക്കുവാനുള്ള ഇന്ധനം നൽകുന്നു. എന്നാൽ പ്രമേഹം ഉള്ള വ്യക്തിക്ക് പഞ്ചസാരയ്ക്ക് കോശങ്ങളിൽ കടക്കാൻ സാധിക്കില്ല. അങ്ങനെ ഈ പഞ്ചസാര രക്തത്തിൽ കൂടുന്നു. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്ന് പറയുന്നു.

12/06/2020

റൂം ക്വാറൻ്റൈൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിൻ്റെ പ്രാധാന്യമെന്താണ്‌? കോവിഡ് സെൽ സംസ്ഥാന നോഡൽ ഓഫീസർ ഡോ.അമർ ഫെറ്റിൽ വിശദീകരിക്കുന്നു.

Address

Thiruvananthapuram
695132

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 1pm

Telephone

+919446277311

Website

Alerts

Be the first to know and let us send you an email when Sree Durga Clinical Laboratory & Diabetic Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Durga Clinical Laboratory & Diabetic Care Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram