30/10/2022
DR. NAYANA. S. S
D/O SUDHARSANA KUMAR. S & SREEJA. K
ഈ കഥ നടക്കുന്നത് അങ്ങ് ആഫ്രിക്കയിൽ ആണോ? അല്ല, ഉഗാണ്ടയിൽ ആണോ? അല്ല... പിന്നേ എവിടെ? കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കുറ്റിയാണിക്കാട് എന്ന ഒരു കൊച്ചു ഗ്രാമത്തിൽ... അതാ നോക്കു 97 ഒക്ടോബർ മാസത്തിൽ രണ്ട് ഇരട്ട സഹോദരിമാർ ജനിക്കുകയാണ് .... അതിൽ ഒരാൾ വെളുത്തിട്ടും മറ്റേ ആൾ ടയറിന്റെ കളറും ഹൃദയം തകർന്നു പോയ നമ്മടെ സുദർശനൻ ചേട്ടൻ ആ ടയറിന്റെ നിറം ഉള്ള കുഞ്ഞിനെ വാരിഎടുത്ത് കുളിപ്പിക്കാൻ തുടങ്ങുകയാണ് അങ്ങനെ കുളിപ്പിച്ചു കുളിപ്പിച്ച് അവൾ വെളുക്കുന്നു ഈ മോട്ടിവേഷണൽ story കേട്ടു soap ന്റെ പരസ്യം ആണ് എന്നു കരുതി ആരും അത് ഏത് brand എന്ന് ചോയ്ച്ചു കളയരുത്. ഇത് നമ്മുടെ ഈ കഥയിലെ നായിക ആയ നയനയുടെ ലൈഫ് story ആണ്.2016 യിൽ ഈ ഇരട്ട സഹോദരങ്ങൾ വഴി തിരിയുന്നു ഒരാൾ ആയുർവേദത്തിനുo, ഒരാൾ ഹോമിയോയിലേക്കും ( ടയറിന്റെ നിറമുള്ള കുട്ടി ).... Svr ൽ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവളുടെ സ്ഥായി ഭാവം പുച്ഛം ആണ് എന്ന് മനസിലാക്കിയ ഇവളുടെ കൂട്ടുകാർ ഇവൾക് പുച്ചു എന്ന് ചെല്ലപ്പേരിടുന്നു.... പിന്നെ പിന്നെ ആ പേര് പറഞ്ഞാലേ അവളെ അറിയൂ എന്ന് ആകുന്നു , നയന എന്ന പേര് മണ്മറഞ്ഞു നാമാവശേഷം ആയി കഴിഞ്ഞു. കൂട്ടുകാർക്ക് ഇടയിൽ ഇവൾ പുച്ചു, പുൽച്ചാടി,പുച്ച്ബിൻ ഒക്കെ ആണെങ്കിലും വീട്ടുകാർക് ഇവൾ വാവ ആണ്, പേരിന്റെ കാര്യത്തിൽ ഇവൾ ആണ് ബാച്ചിലെ rich girl....പണ്ടത്തെ അപ്പാപ്പൻമാരുടെയും അമാമ്മ മാരുടെയും സ്ഥിരം തള്ള് ആയ " ഞങ്ങളെ കുന്നും മലയും ഒക്കെ നടന്നു കഷ്ടപെട്ടാ പഠിക്കാൻ പോയത് " ഇത് പറയാൻ ഇന്നത്തെ തലമുറയിൽ ആർക്കെങ്കിലും അവകാശം ഉണ്ടെങ്കിൽ അത് നമ്മടെ പുച്ചൂന് ആണ്. ഇവളും ഏതാണ്ട് ഇത്പോലെ ഒക്കെ തന്നെ ആണ് കോളേജിൽ എത്തുന്നത് ksrtc യിൽ ആണ് എന്ന ഒറ്റ വ്യത്യാസം മാത്രം , കുറേ മലയും കുന്നും ഒക്കെ താണ്ടി അങ്ങ് വെളുപ്പാൻ കാലത്തെ കോളേജിൽ എത്തും. ആദ്യ കാലത്ത് night duty കാരുടെ ആശ്വാസം ആയിരുന്നു ഇവൾ എങ്കിലും പിന്നീട് punching വന്നതോടെ അവരുടെ ഉറക്കം കെടുത്തുന്നവൾ ആയി. OP കളിൽ സ്വന്തം പണിയും, മറ്റുള്ളവരുടെ പണിയും, വഴിക്കൂടെ ഒക്കെ പോണ പണിയും ഒരു മടിയും കൂടാതെ എടുത്ത് എല്ലാവർക്കും സഹായം ചെയ്ത് കൊടുക്കുന്ന ഇവൾ ബാച്ചിൽ എല്ലാവർക്കും പ്രിയപെട്ടവൾ ആണ്... BTS ARMYയുടെ al പ്രസിഡന്റ് ആയ ഇവൾ bts നെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവളിലെ ഉറങ്ങി കിടന്ന psycho ഉടനെ എണീറ്റ് ഓരോരോ vedios ആയി കാട്ടി തന്നുകൊണ്ടേ ഇരിക്കും. Dynamite കണ്ടിട്ടുണ്ടോ, butter,fire,...( bgm : മണിച്ചിത്രതാഴ് : മുല്ലമുട്ട് മാല , മാങ്ങ മാല,.... അയ്യോ ചിലങ്ക എവിടെ ) അപ്പൊ നമുക്ക് തോന്നും മാടമ്പള്ളിലെ ആ മനോരോഗി ഇവൾ ആയിരുന്നു എന്ന്. ഒരിക്കൽ ആരാധന മൂത്തു Korea പോകാൻ വരെ നോക്കിയ ടിയാനെ വീട്ടുകാർ വിട്ടില്ല എന്നാണ് പറയപ്പെടുന്നത് . തന്റെ purple ആർമിക്ക് വേണ്ടി convo ക്ക് purple saree ഉടുക്കാൻ ഇരുന്ന ഇവളെ വീണ്ടും വിധി തോൽപിച്ചു (ജയലക്ഷ്മിയിൽ purple saree ഇല്ല ഗുയ്സ് ; bts നെ കുറിച്ച് അറിയാത്ത വിവരദോഷികൾ ). Purple hair bun എങ്കിലും ഇട്ടു വരും എന്ന ദൃഡ നിശ്ചയത്തിൽ ആണിപ്പോൾ അവൾ...
SVR 15th
BATCH OF 2016