22/08/2025
ഈയടുത്ത് ഒരു ക്ലാസ് എടുക്കുവാൻ പോയപ്പോൾ ഉയർന്നുവന്ന ഒരു ചോദ്യമാണ് ഇപ്പോഴും കരപ്പൻ ( ബാലവിസർപ്പം )
ഉണ്ടോ എന്നത്......?
ഈ കഴിഞ്ഞ 06/05/2025 ഒ.പി യിൽ കൊണ്ടുവന്ന ഒന്നര വയസ്സുകാരിയായ പെൺകുട്ടി , ഗുരുവായൂരിൽ ആണ് താമസം. കുട്ടിക്ക് ഒരു വയസ്സ് മുതൽ ഇരു കാലുകളിലും ശരീരത്തിലും ചെറിയ കുരുക്കൾ ആയി രൂപപ്പെട്ട് പുളകങ്ങൾ നിറയുകയും തുടക്കത്തിൽ വെള്ളം നിറഞ്ഞ പുളകങ്ങൾ പോലെയും പിന്നീട് അത് പഴുത്ത് അതിൽ നിന്ന് രക്തവും പഴുപ്പും കലർന്ന സ്രവങ്ങൾ ഒലിക്കുകയും സ്രവങ്ങൾ വീഴുന്ന ഇടങ്ങളിൽ വട്ടമായി പുളകങ്ങൾ രൂപപ്പെട്ട് അധികഠിനമായ ചൊറിച്ചിലോട് കൂടിയും ശരീരം മൊത്തം വ്യാപിച്ച് ഇടയ്ക്ക് പനിയും അധികരിച്ച് കാണുന്നു. നാട്ടിൽ വിവിധ ആശുപത്രികളിൽ കാണിച്ച് പീടിയാട്രിഷൻ,സ്കിൻ സ്പെഷ്യലിസ്റ്റ് എന്നിവരെ കാണിച്ച് മരുന്നുകൾ മറ്റും പുരട്ടിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കണ്ടില്ല. പുളകങ്ങൾ നിത്യേന വർദ്ധിച്ച് വരികയാണ് ഉണ്ടായത്.
കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് മുത്തശ്ശിയുടെ നിർബന്ധപ്രകാരം ആണ് കുട്ടിയെ ആയുർവേദ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് കൊണ്ടുവന്നത്.
പരിശോധിച്ചതിൽ കുട്ടികളിൽ ഉണ്ടാകുന്ന അഗ്നിവിസർപ്പം /തോടക്കരപ്പൻ / Discoid Eczema, എന്ന് വിലയിരുത്തി.
ഗുരുവായൂർ
ആയതുകൊണ്ട് നാട്ടിൽ ബന്ധുവീട്ടിൽ നിന്ന് ചികിത്സ ചെയ്യുവാൻ മാതാപിതാക്കൾ തയ്യാറായി.
കൃത്യമായ ഇടവേളയിൽ വൈദ്യ നിർദ്ദേശപ്രകാരം മരുന്നുകളും പുറമേയുള്ള പ്രക്ഷാളനം, അമ്മയും കുഞ്ഞും പാലിക്കേണ്ട പത്ഥ്യങ്ങൾ നോക്കിക്കൊള്ളാം എന്നും ,പറയുന്ന സമയങ്ങളിൽ ഒ.പിയിൽ കൊണ്ടുവരാം എന്നും മാതാപിതാക്കൾ ഉറപ്പു നൽകിയതിൽ ചികിത്സ ആരംഭിച്ചു.
വളരെ നല്ല റിസൾട്ട് ആണ് ഈ കുട്ടിയിൽ കാണപ്പെട്ടത്.
ഇത്തരം വിസർപ്പങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക ഇൻഫെക്ഷൻ ആയ സെല്ലുലൈറ്റിസ് വരാതെ കൃത്യമായ പരിപാലനം കൊണ്ട് നിയന്ത്രിക്കുവാൻ സാധിച്ചു.
ആൻറിബയോട്ടിക്, സ്റ്റിറോയ്ഡ് ഒന്നും തന്നെ ഇല്ലാതെ ആയുർവേദ മരുന്നുകൾ കൃത്യമായ ഇടവേളയിൽ നൽകുക വഴി അഗ്നിവിസർപ്പം സുഖപ്പെടുത്തുവാൻ സാധിച്ചു.
ഇത്തരം വിസർപ്പങ്ങളിൽ ശമന ശേഷം കഫ സംബന്ധമായ ബുദ്ധിമുട്ട് അധികരിച്ചു കണ്ടിട്ടുള്ള അനുഭവം വെച്ച് അതിനുള്ള ഔഷധങ്ങൾ കൂടി നൽകി ആ ബുദ്ധിമുട്ട് വരാതെ നോക്കിയാണ് ചികിത്സ അവസാനിപ്പിച്ചത്. ചികിത്സയ്ക്കുശേഷം സന്തോഷത്തോടെ ഗുരുവായൂരിലേക്ക് തിരിച്ചു പോവുകയും ഉണ്ടായി.
തുടക്കത്തിലെ ഇത്തരം ബാലവിസർപ്പങ്ങൾ (കരപ്പൻ) ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സ കൊണ്ട് സുഖപ്പെടുത്തുവാൻ കഴിയും .പക്ഷേ ചെറിയൊരു പ്രാണിയുടെ കടിയേറ്റ് എന്നും ,മണ്ണിൽ കളിക്കുന്നത് കൊണ്ടാണ് ഇത്തരം പുളകങ്ങൾ ഉണ്ടാകുന്നതെന്നും പറഞ്ഞ് ചികിത്സിപ്പിച്ച് രോഗം വഷളാകുമ്പോൾ മാത്രമാണ് ആയുർവേദം കൂടി പരീക്ഷിക്കാം എന്ന നിഗമനത്തിൽ മുഖ്യ കേസുകളും ക്ലിനിക്കിൽ വരാറുള്ളത്.
പൊതുജനങ്ങളിൽ ഈ ഒരു ചിന്ത മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിൽ സ്പെഷ്യാലിറ്റികൾ എല്ലാം ആരംഭിക്കും മുൻപേ കേരളത്തിലെ ബാല ചികിത്സ വൈദ്യശ്രേഷ്ഠന്മാർ ഇത്തരം ബാല വിസർപ്പങ്ങൾ ദോഷ അടിസ്ഥാനത്തിൽ കൃത്യമായി നിർണയിച്ച് ചികിത്സിച്ചും പുതുതലമുറയിലെ ഡോക്ടർമാർക്ക് പഠിക്കുവാൻ കൈയെഴുത്തു പ്രതികളിൽ രേഖപെടുത്തി പോന്നിരുന്നു എന്നത് ഓർത്തുപോകുന്നു.
ആയുർവേദത്തിൽ യാതൊരുവിധ ശാസ്ത്രീയ അടിത്തറയും ഇല്ല എന്ന് വിളിച്ചുപറയുന്ന കുബുദ്ധികൾ ഇത്തരം കാര്യങ്ങൾ കൂടി കണ്ട് മനസ്സിലാക്കുന്നത് നന്ന്...
Drchaithanya Lekshmi Chait