Homoeopathy.Radium

Homoeopathy.Radium Quality homoeopathic medical care for the needful.excellance at no extra cost is our prime motto.consutation on all days 7. Am to 9 Am purely on appointmen

09/04/2023

Document from Dr. Biju chakrapani.

26/06/2022

ആധുനിക സ്ത്രീകളുടെ , ആധിയും: പി സി ഒ ഡി യും

#############################################x







ആധുനിക കാലത്ത് സ്ത്രീകൾക്ക് ഏറെ പരിചിതമായൊരു പദമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി ആർത്തവ പ്രശ്നങ്ങൾക്കൊപ്പം, വന്ധ്യതയ്ക്കും വഴിവയ്ക്കുന്നു എന്നതാണ്
ഈ രോഗാവസ്ഥ ഏറ്റവും ആകുലപ്പെടുത്തുന്നത്.

എന്താണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്

പോളി എന്നാൽ 'പലത്.', സിസ്റ്റ് എന്നാൽ 'കുമിളകൾ'. പിസിഒഡി യിൽ അണ്ഡാശയത്തിന്റെ ഉപരിതലത്തിൽ നിരവധി ചെറുകുമിളകൾ കോർത്തിണക്കിയതു പോലെയാവാം ഭൂരിഭാഗം പേരിലും കാണപ്പെടുന്നത്. പേര് പോലെ തന്നെ അണ്ഡാശയത്തിൽ ചെറുകുമിളകൾ രൂപപ്പെടുകയും അണ്ഡവിസർജനം തടയുകയും ചെയ്യുന്നു. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുകൾ ഉത്പാദിപ്പിക്കപ്പെടാത്തതിനാലോ അവയുടെ സന്തുലിതാവസ്ഥ താളം തെറ്റുന്നതിനാലാ അണ്ഡവിസർജനം നിലച്ചു പോവുന്നതും ഒരേ വളർച്ച എത്തുന്ന ഒട്ടനവധി അണ്ഡങ്ങൾ ഉണ്ടാകുമെങ്കിലും ഒന്നും പൂർണ്ണമായും പക്വമാകാത്തതിനാൽ അണ്ഡവിസർജനത്തിന് വിഘാതം വരുന്നതുമാണ് പ്രധാന പ്രശ്നം.. ഇത് ആർത്തവ ക്രമക്കേടുകളിലേക്കും, ആർത്തവ വേദനയിലേക്കും വഴിവയ്ക്കും അശാസ്ത്രീയ ചികിൽസാ രീതികളായ ഹോർമ്മോൺ ചികിൽസ വഴി അമിതവണ്ണം അസാധാരണ ഇsങ്ങളിൽ അമിത രോമവളർച്ച, തലമുടി കൊഴിയൽ, മുഖത്തും സ്കിൻ ഫോൾഡിംഗിലും നിറവ്യത്യാസം, എന്നിവയിലൂടെ ക്രമേണ വന്ധ്യത പ്രശ്നങ്ങളിലേക്കും എത്തുന്നു.

പിസിഒഡി കാരണങ്ങൾ

ജനിതക പാരമ്പര്യ കാരണങ്ങളാൽ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും പറഞ്ഞാൽ പലർക്കും അതത്ര സുഖിയ്ക്കാറില്ല. ഹോർമോൺ നിലയുടെ താളം തെറ്റലാണ് അടിസ്ഥാന രോഗകാരണം..നിരവധി കാരണങ്ങൾ പിസിഒഡിക്ക് പിന്നിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം പലരിലും വ്യത്യസ്ഥമാണ്.
അമിതമാംസഭക്ഷണം, അമിതമധുര ഉപയോഗം, അമിത ആഹാരം,
മാസമുറ മാറ്റി വയ്ക്കുന്നതിനുള്ള ഹോർമ്മോൺ ഗുളിക കഴിയ്ക്കൽ,
അമിത മാനസിക സമ്മർദ്ദം, വ്യായാമമില്ലായ്മ. ഉപ്പ്, മസാല എന്നിവ അമിതമായി അകത്താക്കൽ, കവറിലിട്ടതും കുപ്പിയിലാക്കിയതും മാത്രം പതിവാക്കൽ, പഴം, പച്ചക്കറി ഒഴിവാക്കൽ ഒക്കെ പ്രശ്നമാകാം.

ലക്ഷണങ്ങൾ

ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമിക ലക്ഷണം. വേദനയുള്ള ആർത്തവം, രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം,വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഡിയുടെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരക്കാർക്ക് തലവേദന വയറുവേദന പതിവാകുമ്പോൾ സ്വയമേവ വിഴുങ്ങുന്ന ക്രൂഡ് ഡ്രഗ്ഗുകൾ വരുത്തുന്ന വിനകൾ വേറേ. മൈഗ്രേൻ എന്ന് വിളിക്കുന്ന ഇത്തരക്കാരുടെ തലവേദനയെ വിചാരണ ചെയ്യാൻ വ്യക്തികൾക്കു പോലും താല്പര്യമില്ല.

പിസിഒഡിക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്

പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗത്തിന്റെ സങ്കീർണത അനുസരിച്ച് മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടതായി വന്നേക്കാം. [മുഖ്യധാരാ ചികിൽസ -ഹോർമോൺ ഗുളികകളാണ് പ്രധാനമായും നിർദ്ദേശിക്കുന്നത്. ഇത് താൽക്കാലികമായി ചില ലക്ഷണങ്ങൾക്ക് പരിഹാരമാകുമെങ്കിലും രോഗം രൂഢമൂലമാകാനിടയാക്കും.]

ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം പിസിഒഡി രോഗികളിൽ ഗർഭാശയ ക്യാൻസർ സാധ്യത കൂടുതലാണ്. ഇതിനുള്ള ചികിത്സ കൂടിയായാണ് ഗുളികകൾ.
നിർദ്ദേശിക്കാറ്, പക്ഷേ ഇത് മാസ്റ്റർ എന്റോക്രൈൻ ഗ്ലാന്റായ പിറ്റ്യൂട്ടറിയെ അടിതെറ്റിച്ച് അസുഖത്തെ രൂഢമൂലമാക്കും.

അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഡി ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവ എയറോബിക് എക്സർസൈസുകൾ എല്ലാം ഫലപ്രദമാണ്.
അമിതവണ്ണക്കാർ ജോഗിംഗ് നടത്തിയാൽ
മുട്ടിന്റെ ലിഗമൻറ് പൊട്ടും. ജാഗ്രതെ.

ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ മയണേസ്, സോസ് ,ജാം, ബട്ടർ, ഗീ തുടങ്ങിയവ ഒഴിവാക്കുക.
പൊക്കം സെൻറീമീറ്ററിൽ എടുത്ത് അതിൽ നിന്നും 100 കുറയ്ക്കുക ഇതാണ് ആ വ്യക്തിയുടെ ആരോഗ്യകരമായ തൂക്കം'
ഭാരം കുറയ്ക്കാൻ പട്ടിണിയല്ല പരിഹാരം. കൊഴുപ്പ്,മധുരം എന്നിവ ഒഴിവാക്കുക. നാരുള്ള ആഹാരം കഴിക്കുക ' വിയർക്കുന്ന വിധം വ്യായാമം ചെയ്യുക. അധികമുള്ള പൊണ്ണത്തടിയും സ്വയം ഗ്രന്ധിയെപ്പോലെ ഹോർമോൺ റിലീസ് ചെയ്യുമ്പോൾ
മീശയും താടിയും മുളയ്ക്കും. അപ്പോൾ ത്രൈഡിങ്ങും ലേസറിങ്ങും നടത്തി സ്വാസ്ഥ്യം നേടുന്നവരോട് സോറി പറയുന്നു.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ പരമാവധി പരിമിതപ്പെടുത്തുക. ധാരാളം ശുദ്ധമായ വെള്ളം കുടിക്കുക. ടെൻഷൻ, സ്ട്രൈസ്സ് എന്നിവ അറിഞ്ഞ് ഒഴിവാക്കുക.

വണ്ണമുള്ളവരിൽ മാത്രമല്ല പിസിഒഡി ഉണ്ടാവുന്നത്

വണ്ണമുള്ളവരിലാണ് പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാവാറുണ്ട്. ജനിതക പാരമ്പര്യ കാരണങ്ങൾ കൊണ്ടാവാം മെലിഞ്ഞവരിൽ പിസിഒഡി ഉണ്ടാവുന്നത്.
അമിത ഭാരം കുറയ്ക്കാൻ സമീപിക്കുന്ന മൂന്നിൽ ഒന്ന് സ്ത്രീകളും പിസി ഒഡി ഉള്ളവരാണ് ഈ ഒരു രോഗം എന്ത് മാത്രം സ്ത്രീകളുടെ പ്രശ്നമായി മാറിയിട്ട് ഉണ്ട് എന്നത് ഭീതി ഉളവാക്കുന്ന കാര്യം ഒരു ആരോഗ്യ കാര്യം തന്നെയാണ് '
ആഹാരം, അനുവർത്തനം എന്നിവയിലെ അടക്കമില്ലാത്ത പക്ഷം നിങ്ങളെ തേടി ഇത്തരം പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും .
ഭക്തിയും, പരീക്ഷയും, കല്യാണവും, പ്രമാണിച്ച് യുക്തമായി മാസമുറ മാറ്റാനും ,ഗർഭനിരോധനത്തിനും വിഴുങ്ങുന്ന വിഷ വടകങ്ങൾ വരുത്തുന്ന വിന കൂടിയാണ് ഈ സംഭവം. എന്ന് പറയാതെ അറിയണം.

17/06/2022

.................................വട്ടച്ചൊറി വന്നാൽ വട്ടാകുമോ............................

പുഴുക്കടിയെന്നും ടോയിലറ്റ് ഇച്ച് എന്നുമൊക്കെ ആലങ്കാരികമായി വിളിയ്ക്കുന്ന വട്ടച്ചൊറി ഒന്നുണ്ടെങ്കിൽപ്പിന്നെ ചൊറിഞ്ഞും പറണ്ടിയും'
നേരം പോകുന്നത് അറിയില്ല. അത്രമേൽ സുഖമുള്ള ഈ സംഗതി ചൊറിയുന്തോറും നല്ല ചിരങ്ങായി മാറും.

കുളിച്ച ഉടൻ വായുസഞ്ചാരമില്ലാത്ത വസ്ത്രം ധരിച്ച് രാവിലെ വീടു വിടുന്നവർ, രാത്രി തിരികെ വീടണയും വരെ വേണ്ടത്ര വെള്ളം പോലും കുടിക്കാതെയും മതിയായ ഭക്ഷണം കഴിക്കാതെയും ടെൻസീവായാൽ
കെണിഞ്ഞതു തന്നെ. അച്ചാർ, പർപ്പടകം, ഉപ്പ്, മസാല, ഉണക്കമീൻ എന്നിവയുടെ അമിത ഉപയോഗം, സോഫ്റ്റ് ഡ്രിങ്കുകൾ അധികം കുടിയ്ക്കൽ, ക്രസ്‌റ്റേഷ്യൻ വിഭവങ്ങളായ കണവ ,കൊഞ്ച്, ഞണ്ട് എന്നിവയും മാംസാഹാരവും അധികം അകത്താക്കൽ, അല്പമാത്രമായി മാത്രം പഴവും പച്ചക്കറിയും കഴിയ്ക്കൽ
എന്നിവയൊക്കെയാണ് കടിയ്ക്കും ചൊറിയ്ക്കും ആരൂഢം തീർക്കുന്നത്. സോപ്പിന്റെയും പൗഡറിന്റെയും, നാട്ടിൽ ലഭ്യമായ നാനാവിധ കോസ്മറ്റിക് / ട്രീറ്റ്മെൻറ് റെമഡി ക്രീമുകളുടെയും
പരീക്ഷണശാലയായി മാറുമ്പോഴും ഫലം - കുച്ച് നഹിം !

ഇത്തരം കാര്യങ്ങൾ സത്വരം ശ്രദ്ധിച്ചാൽ മാത്രമേ രോഗം മാറൂ.
സ്റ്റീറോയിഡ് ക്രീമുകളും ഗുളികകളും ക്രമേണ ഡയബറ്റിക് രോഗിയാക്കിയാലും നമ്മൾ അനുസ്യൂതം ചൊറിയും.



|

Notice : ifph/CN/01/2021 dt 02/04/21Sir,IFPH (INTERNATIONAL FORUM FOR PROMOTING HOMOEOPATHY ) is going to celebrate Dr S...
08/04/2021

Notice : ifph/CN/01/2021 dt 02/04/21

Sir,

IFPH
(INTERNATIONAL FORUM FOR PROMOTING HOMOEOPATHY )
is going to celebrate Dr Samuel Hahnemann's 266th Birth day on April 10th, 2021, as World Homoeopathy Day through 24 hrs continuous Webinars globally connecting
eminent persons from more than 30 countries.

We invite Homoeopaths and Homoeopathic Lovers to Present Your Valuable Cured Cases, Research Papers, Testimonies and other datas related with Homoeopathy in this Webinars commencing on April 10th, 8.30pm (IST) till 11th 8.30 pm
Maximum time allowed is 50 minutes..
Pls register and submit an abstract copy of presentation with personal profile for scrutiny at an immediate date/time '

email:
info@ifph.world

Thank you,
Secretary, IFPH,

........പലവുരു വായിയ്ക്കാൻ സമയമില്ലെങ്കിൽ, വായിയ്ക്കരുത്.......രോഗാണു സിദ്ധാന്തം തെറ്റാണെന്ന് വാദിക്കുന്നവരോട് ലളിതമായ ഒ...
08/01/2021

........പലവുരു വായിയ്ക്കാൻ സമയമില്ലെങ്കിൽ, വായിയ്ക്കരുത്.......

രോഗാണു സിദ്ധാന്തം
തെറ്റാണെന്ന് വാദിക്കുന്നവരോട്
ലളിതമായ ഒരു ചോദ്യം, നഗരമാലിന്യത്താൽ മാലിന്യപ്പുഴയായി മാറിയ
മദ്രാസിലെ കുപ്രസിദ്ധമായ കൂവം നദിയുടെ കരയിൽ
ഒരു കിണർ കുത്തി അതിലെ വെള്ളം കൊണ്ട്
ഒരാഴ്ച ഭക്ഷണം പാകം ചെയ്ത് കഴിച്ച്
നിങ്ങൾക്ക് ജീവിക്കാൻ കഴിയുമോ ?
അണുക്കൾ ഇല്ല എന്നാണെങ്കിൽ കൂവത്തിലെ ജലം നല്ലവെള്ളമാണ്.

[കുറിപ്പ് നിങ്ങൾ അങ്ങിനെ ചെയ്ത് രോഗം വന്നാൽ ആയതിന് ഞാൻ ഉത്തരവാദിയല്ല . അപ്രകാരം ചെയ്താൽ ഉണ്ടാകുന്ന ഒരു കഷ്ട നഷ്ടത്തിനും ഞാൻ ഉത്തരവാദിയും അല്ല.]

സർ,
ഇതിന് ഒരു മറുപടി .കൊടുക്കാൻ എനിക്ക് പറ്റണില്ല.
ഒരു FB ഗ്രൂപ്പിൽ നിന്നാണ്. ഒരു മറുപടി കൊടുക്കാൻ
എന്നെ സഹായിയ്ക്കാമോ?

ഈ പ്രസ്താവ്യത്തിന്റെ പ്രയോക്താവിന് അടിസ്ഥാനപരമായി, അക്കാദമിക് അറിവു പോയിട്ട് ,അതിജീവനോപാധിയുടെ അനുപമമായ ആപേക്ഷിക അറിവുമില്ല. എന്ന് ആദ്യമേ പറയട്ടെ.

ഒരാളുടെ മലമൂത്ര വിസർജ്യം കുപ്പിയിലാക്കി വച്ചാൽ
കൃമിച്ച് നാറും ,നാളേറെച്ചെന്നാൽ നാറ്റത്തിന് കോട്ടവുമില്ല.
നേരേ മറിച്ച് മണ്ണിൽ വീണാൽ നാലുനാൾ കൊണ്ട് നാറ്റവും മാറും. എന്തുകൊണ്ട്?
അതെ എല്ലാരും അറിയുന്നതു പോലെ
അണുക്കളുടെ ആത്മാർത്ഥതയും ആത്മാർപ്പണവുമാണ്
അതിനു പിന്നിൽ.
പ്രകൃതിയിലെ ജൈവ മാലിന്യങ്ങളുടെ സ്ഥൂലതയെ അണുക്കളുടെ അകൈതവമായ പ്രവർത്തനം മൂലം സൂക്ഷ്മരൂപം പ്രാപിച്ച് അത്
ഒരു ചെടിയിലൂടെ ഫലമൂലാദിയായി ഈ വിശ്വ പ്രകൃതിയുടെ ഊർജ്ജ ചാക്രികതയിൽ സന്നിവേശിപ്പിയ്ക്കപ്പെടുന്നതാണ് ഈ ഭൂമിയുടെ തന്നെ നിലനിൽപ്പിന് ആധാരമെന്നറിയുക.
ഇത്തരം കാര്യങ്ങൾ സമരസപ്പെടുന്നത് ഒരു
സന്തുലനത്തിലാണ്. ആ തുലനതയ്ക്ക് കോട്ടം വരുത്തുന്നത് ഏതെങ്കിലും ഒന്നിന്റെ അമിത സാന്നിദ്ധ്യമാകാം, അതുമല്ലെങ്കിൽ പ്രകൃത്യാ പുനരുദ്ധരിയ്ക്കപ്പെടാനാകാത്ത വിധം ആ പരിസ്ഥിതിയ്ക്ക് പരിണാമം വന്നതിനാലാകാം.
ഇക്കാരണത്താലാണ് അമിതമായി പ്രകൃതിയിൽ പ്രരാളനങ്ങൾ നടത്തരുതെന്ന് പ്രഘോഷിയ്ക്കുന്നതും.
ഇക്കാര്യങ്ങൾ കൂട്ടി വായിച്ചാൽ മദ്രാസിലെ കൂവം നദിയിലെ ഇക്കോളജിയുടെ പ്രത്യയശാസ്ത്രം വെളിവാകും.

നമ്മുടെ വായിലും, വയറ്റിലും നവ ദ്വാരത്തിലും
നാനാവിധ അണുക്കൾ നേരായി പരിലസിയ്ക്കുമ്പോഴാണ് നമ്മൾ നന്നായിരിക്കുന്നത്. ഇവയ്ക്ക് അപക്ഷയം വരുന്നത് നമ്മുടെ നയവും മയവുമില്ലാത്ത നടപടികളിലൂടെയും ................

*ചേതന ചോരുന്ന ജീവനും , ഊർജ്ജം ഊർന്ന ഉറവകളും.

ചൊട്ട മുതൽ ചുടല വരെ ചടുലമായി ചലിച്ചത് ചേതനയുടെ ചോദനയാലായിരുന്നു. കരഗതമല്ലാത്തത് കൈവശമാക്കാനും, വിശപ്പിന് വഴി കാണാൻ, വിയർപ്പധികമില്ലാത്ത വേലകൾ വശത്താക്കാനുള്ള വിദ്യ തേടിയും വിജയിയായി.
പൊക്കവും തൂക്കവും കൂട്ടാൻ, മേനി നടിയ്ക്കാൻ ,
മോടി കൂട്ടാൻ നല്ലതും വലുതും വശത്താക്കാൻ മണ്ടി നടന്നു.
നേരും നെറിയും കൊണ്ട് നന്മകൾ നേടാൻ സമയം ഒരു കടമ്പയായി. തിന്മയും, ചതിയും, ചിരിയിൽ ചാലിച്ച് തത്വങ്ങൾക്ക് താലം പിടിച്ച് താളത്തിൽ നിന്ന് തഞ്ചത്തിൽ പലതും തട്ടകത്തിലാക്കി.
കൂട്ടി വച്ചവയ്ക്ക് കോട്ടം വരാതെ കോട്ടകൾ കെട്ടി. കുറച്ചു പേർ കുബേരരായി. കുറേ കുചേലരും. കുബുദ്ധികൾ കുശാഗ്രതയാൽ കുത്തിനോവിച്ചു. വക്രബുദ്ധികൾ വേറിട്ട വഴികളിലൂടെ വിപ്ലവത്തിന് വിത്തിട്ടു. വീരരാവാൻ വേറേ ചിലർ വേറിട്ട വഴിതേടി.
വായടപ്പിയ്ക്കാൻ വിഷവ്യാഖ്റങ്ങൾ വാളെടുത്തു.
വിധിയെപ്പഴിച്ചു ചിലർ വിയർത്തു വിഷണ്ണരായി.
അസ്തിത്വ ദു:ഖത്താൽ, ആദിമദ്ധ്യാന്തങ്ങളുടെ അതിർവരമ്പുകൾ തേടി ആൾക്കാർ ചിലർ ആത്മീയത അഭയമാക്കി.
നാനാവിധമായി നാനാ വഴി നടന്നവർ നാടിന് നാഡിയായി. അതിരിനുള്ളിൽ അസംതൃപ്തരുടെ അടി പരക്കെ പടർന്നപ്പോൾ അക്രമം അമർത്താൻ സംസ്ക്കാരവും, ആത്മീയതയും,
അധികാരവും ആവോളം അദ്ധ്വാനിച്ചു.
അസുഖങ്ങളും ആപത്തുകളും ആശുപത്രിയും ഔഷധങ്ങളും ചേർന്ന്, അണയാൻ ആടിയ ആത്മദീപത്തെ അങ്ങാടി വ്യാപാരമാക്കി. യാമങ്ങൾ ഋതുക്കളായി. നിമിഷങ്ങൾ നിശ്വാസങ്ങളായി.
മോഹങ്ങളും മോഹഭംഗങ്ങളുമായി കാലവും കാലനും കലണ്ടർ മറിച്ചു. നരവീണ തലയും, അടർന്നാടിയ പല്ലും പലതും പറയാതെ പറഞ്ഞു.
തല തെറിച്ചോടിയ തലമുറയുടെ തനിയാവർത്തനം
എവിടെയോ തളർന്നിരുന്നു...............

*പ്രാർത്ഥനയില്ലാത്ത സമൂഹവും,
പ്രവർത്തനമേഖലയിലെ കുശാഗ്രതയും.

ചിന്തിയ്ക്കുന്ന ജീവിയുടെ അശുഭകരമായ വിലോമതകൾ,
കർമ്മ വീഥിയിൽ കരിനിഴൽ പരത്താതെയും,
കാലിടറാതെ കരുത്തു പകരുന്ന ആത്മവിശ്വാസം അരക്കിട്ടുറപ്പിയ്ക്കാനും,
അത് ഉപയുക്തമാക്കി സ്ഥിരമായ ലക്ഷ്യം,
സ്ഥിരമായ മാർഗ്ഗം, സ്ഥിരമായ പ്രവർത്തി എന്നിവയിലൂടെ ജീവിതവിജയം നേടാനും, അതിൽ കുശാഗ്രതയുടെ കലർപ്പില്ലാതെ, സമൂഹത്തിൽ പ്രതിലോമതയുടെ പ്രകമ്പനങ്ങളുളവാക്കാതെ
പ്രസിദ്ധി നേടാനും പ്രാർത്ഥന പര്യാപ്തമാകും.
പക്ഷേ ഏകാഗ്രതയുടെ പരിപോഷണവും,
സ്ഥിരോത്സാഹത്തിന്റെ സ്ഥായീഭാവവും വഴി
നിസ്വാർത്ഥ ഭക്തൻ ജീവിതവീഥിയിൽ വിജയിയാകുമ്പോൾ,
അത് അവന്റെ ആരാധനാമൂർത്തിയുടെ അനുകമ്പയായിക്കണ്ട് അതിലേയ്ക്ക് ചാഞ്ഞാൽ അതെല്ലാം നേടാമെന്ന അബദ്ധം ധരിക്കുന്നവർ, ആയാസമില്ലാതെ അർത്ഥം അടിച്ചു മാറ്റാൻ നടക്കുന്ന അല്പരാണ്. അവന് അഭയം കിട്ടിയേയ്ക്കാം പക്ഷേ ആത്മബലമോ ജീവിത ഉന്നമനമോ എവിടെയും കിട്ടില്ല. ഉദ്ദേശ ശുദ്ധിയുടെ അഭാവമാണതിന് വിഘാതമാകുന്നതെന്ന് സാരം.
മാരീചനെപ്പോലെ മരുവുന്ന മനസ്സിനെ മയക്കി നിർത്താൻ, മനുഷ്യനിലെ മൃഗീയതയ്ക്ക് മൂക്കുകയറിടാനൊക്കെ മാത്രമേ പ്രാർത്ഥനയ്ക്ക് കഴിയൂ. അർത്ഥിച്ചതൊന്നും അരികിലാകാതായാൽ, അതുവരെ ആരാധിച്ച ആത്മസ്വരൂപത്തെ അവജ്ഞയോടെ തള്ളിപ്പറയുന്നവരറിയുക ,ഏതാണോ നമ്മൾ എപ്പോഴും അരുളുന്നത്, അത് നമ്മിൽ ആരൂഢമാകും. ആരാധനാമൂർത്തിയോട് ദു:ഖവും ദുരിതവും, ആപത്തും അപകടവും മനസ്സിൽ സൂക്ഷിച്ച് ധ്യാനിച്ചു നിന്നാൽ അത് നമ്മെ വിടാതെ പിൻതുടരും.
നിഷ്ക്കാമമായി ആരാധിക്കുക.
ഏകാഗ്രത വഴി ജീവിതവിജയം നേടാനാകും.
ഒരേ ലക്ഷ്യം, ഒരേ ചിന്ത, ഒരേ മാർഗ്ഗം, ഒരേ പ്രവർത്തി.
വിജയം അരികെയാകും ഉറപ്പ്.
നിർഭാഗ്യവശാൽ അനർഹമായവ അടിച്ചുമാറ്റാനും,
അഴിമതികൾക്കും അധമതകൾക്കും മറക്കുട പിടിയ്ക്കാനും ആരാധന ഉത്തമ ഉപായവും ഉപാധിയുമായി അതിനെ ഉപജീവനമാക്കുന്നവർ ഉപയുക്തമാക്കുന്നതിനാൽ,
അണികളുടെ ആത്മപ്രരാളനം കണ്ട് ആരാധനാമൂർത്തി പോലും അതിജീവനത്തിന് ആയാസപ്പെടേണ്ടി വരുന്നു?
മനുഷ്യാ നീയൊരു മാരക ജീവിയാണോ?

*മരണപ്പെട്ടവർക്ക്,
മനുഷ്യാവകാശമുണ്ടോ?

വടശ്ശേരിക്കരയിൽ 2017 ലെ തിരുവോണ ദിവസം കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിവാക്കണമെന്നും, അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന തൃപ്തികരമല്ലെന്നും കാട്ടി മരിച്ച ആളുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതു പ്രകാരം അത്തിക്കയം മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്നും പുറത്തെടുത്ത് ആർ. ഡി. ഒ യുടെ സാന്നിദ്ധ്യത്തിൽ ഫോറൻസിക് സർജൻ റീ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കണ്ടത് തലയോട്ടി നിറയെ പഴന്തുണി തിരുകിവച്ചതാണ്.
പ0ന ആവശ്യങ്ങൾക്ക് പോസ്റ്റ്മോർട്ട സമയത്ത് ആന്തരാവയവങ്ങൾ അടിച്ചുമാറ്റി വിൽക്കുന്ന ലോബിയുടെ സാന്നിദ്ധ്യമാണോ?
അതോ ബോധപൂർവ്വം രേഖകൾ നശിപ്പിച്ചതോ? ഉത്തരമില്ലാത്ത
ഇത്തരം ചോദ്യങ്ങൾക്കു മുന്നിൽ ഉണ്മയാവുകയാണ് നമ്മുടെ സമൂഹം.
സത്യത്തിൽ ചികിൽസയെക്കാൾ കൂടുതൽ ശ്രദ്ധ വേണ്ടതല്ലേ
പോസ്റ്റ്മോർട്ടം -ഫോറൻസിക് പ0നങ്ങളും.

*വീട്ടിലേക്കുള്ള വണ്ടി വന്നെങ്കിൽ.

മലയാളിയുടെ വൃത്തിയും വെടിപ്പും വലിയ വിനയാവുന്നുവോ? സ്വകാര്യവും സ്വന്തവുമായെല്ലാം സൂക്ഷിക്കുന്ന സൗധങ്ങൾ വെടിപ്പാക്കി വയ്ക്കുകയും, വേണ്ടാത്ത വിഴുപ്പുകൾ വഴിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന വികലവിലോമത,വിധിവൈപരീത്യമാകുന്നുവോ?
നാടും നടപ്പാതയും, കാടും പടലും പിടിച്ച്,
പാമ്പും, പന്നിയും പുലിയും വരെ പേറ്റു പുരയാക്കി, നാടു കാടായി.
മേയാൻ കാലിയില്ല. കാലിയ്ക്ക് കൊടുക്കാൻ കാടിയുമില്ല.
കഞ്ഞി വച്ചാൽ അടുക്കളയും കേടാവും.
നിത്യേന കേരളത്തിലെ ഓരോ വ്യക്തിയും അവന്റെ വിഘടന വിധേയമാകുന്ന വിസർജ്യത്തിന് പത്തിരട്ടി തൂക്കം, വിഴുപ്പും വലിച്ചെറിയുന്നുണ്ട്. നൂറ്റാണ്ടുകൾ വിഘടന വിധേയമാകാതെ നിലനിൽക്കുന്ന ഇത്തരം സാധന സാമഗ്രികൾ വൻ മാരണമാകുന്നു.
വ്യക്തമായ വിവരമുള്ളവർ തന്നെയാണ്
അനുവർത്തനത്തിന്റെയും ആത്മാക്കൾ.
'അരുത് 'എന്നു പറയാൻ ആളുണ്ട്.
പക്ഷേ ഇത്തരം കീഴ്വഴക്കങ്ങൾക്ക് വ്യാപ്തി കുറയ്ക്കാൻ അധികാരികളുടെ ഭാഗത്തു നിന്നും അധികം ശ്രമങ്ങളില്ല.
നിസ്സാരമായി കരുതുന്ന പേന പോലും ഡിസ്പോസിബിളാണ്.
ഓരോ ദിവസവും ടൺ കണക്കിന് പ്ലാസ്റ്റിക്ക് പേനയാണ് വലിച്ചെറിയുന്നത്. ടിൻ ,പാട്ട, കുപ്പി, കമ്പി എന്നീ ഹാർഡ് വെയർ മാലിന്യങ്ങളുടെ ആക്രി വ്യാപാരത്തിനും GST ഏർപ്പെടുത്താൻ മറക്കാത്തവർക്ക്, ഇത്തരം സാധനങ്ങളുടെ ഉൽപ്പാദനം, ഉപഭോഗം, അനുബന്ധ വേസ്റ്റ് എന്നിവയെപ്പറ്റി ഒരു ഓഡിറ്റിംഗ് നടത്താൻ നേരമില്ല. ഇന്നത്തെ നേരമ്പോക്കുകൾക്ക് നാളെ വലിയ വിലപേശലുണ്ടാകും -ജീവനും ജീവിതവുമായി. മണിക്കുർ തോറും വിറ്റുപോകുന്ന മദ്യത്തിന്റെ കുപ്പി മാത്രം മതി കേരളത്തെ ഊഷരമാക്കാൻ.
ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിപണി, വായുവിനെ വിഷമയമാക്കുമ്പോഴും ഫോസിൽ ഇന്ധന വിൽപ്പനയിലൂടെ നികുതി വരുമാനം നിലനിർത്താൻ ഇലക്ട്രിക് വാഹനങ്ങളെ അപ്രാപ്യമാക്കുന്നു? പിഴപ്പ് മുട്ടിയ്ക്കുന്ന പട്ടികകൾ
നാൾക്കുനാൾ നീളുകയാണ്. ആരറിയാൻ ആരോട് പറയാൻ.
നിരത്ത് നിർമ്മിയ്ക്കാനും, മതിലുകൾ കെട്ടാനും ഇത്തരം ഹാർഡ് വെയർ മാലിന്യങ്ങൾ ഉപയുക്തമാക്കിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകും. പക്ഷേ നമ്മുടെ വലിച്ചെറിഞ്ഞൊഴിവാക്കൽ നിർത്തി, ഇവ കൂട്ടിവച്ച് അവ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ജൈവസമ്പത്തിന്റെ ചൂഷണം ഒഴിവാക്കാൻ ഭൂഷണമായി അനുവർത്തിച്ചവ ഇന്ന് മുച്ചൂടും മുടിയ്ക്കുന്ന ഭീഷണിയായിരിക്കുന്നു.
ഒന്നോർക്കുക. ഈ ലോകം ആരുടേയും സ്വകാര്യ സ്വത്തല്ല.
ഒസ്യത്ത് കിട്ടിയവയ്ക്ക് നികുതി കിട്ടാൻ അധികാരി വഴി
സ്വന്തം എന്ന ലേബൽ ചാർത്തിക്കിട്ടിയവ സുന്ദരമാക്കി വച്ചിട്ട് ,
സത്വര ജീവിതത്തിന് സമൂഹത്തെ ആശ്രയിക്കുന്ന നമ്മൾ
വൃത്തി തേടി വീട്ടിൽ പോകാൻ വണ്ടി കാത്തിരിക്കുന്ന വിഢികളല്ലേ?

*രോഗം ലാബിലറിയണം, മരുന്ന് കടയിൽ കിട്ടണം.
ഡോക്ടർ ഉപദേശിയാകണം.
ചികിൽസ സൗജന്യമാകണം.
അപ്പോൾ രോഗി സന്തുഷ്ടനാകും?

ക്ലിനിക്കൽ പാരാമീറ്ററുകൾ രോഗിയോട് പറയുന്നത് അവന്റെ ഉപഭോക്തൃ തൃഷ്ണ മണത്തറിഞ്ഞിട്ടാണ്.
എന്തുകൊണ്ടാണ് എനിയ്ക്ക് ഈ രോഗം വന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതാകുമ്പോൾ അടിവരയിട്ട് കാണിയ്ക്കാൻ എല്ലാവരിലും ചില താളം തെറ്റലുണ്ടാകും.
പലപ്പോഴും താളം തെറ്റിയതിനാൽ രോഗം വന്നു എന്ന് ധരിപ്പിയ്ക്കപ്പെടും.
മിക്കപ്പോഴും രോഗം വന്നപ്പോൾ താളംതെറ്റി എന്നതാണ് സത്യം .
ഇത്തരത്തിലാണ് എനിയ്ക്ക് 'ഇ.എസ്സ്.ആർ' കൂടിയെന്നും
പ്ലേറ്റ്ലറ്റ് കുറഞ്ഞെന്നും ഒക്കെപ്പറഞ്ഞ് ആൾക്കാർ ആകുലപ്പെടുന്നത്.
വേദന വരുമ്പോൾ ചിലർ പോയി കൊളസ്റ്റിറോൾ നോക്കുന്ന പതിവുണ്ട്.കാരണം മുൻപ് ചികിൽസ വഴി വേദന കുറയാതെ വന്നപ്പോൾ പരിചയത്തിൽ പലരോടും ഡോക്ടർ കൊളസ്റ്ററോൾ നോക്കാൻ നിർദ്ദേശിച്ചതും, പരിശോധനയിൽ ഫലം പരിധി വിട്ടതാവുകയും ചെയ്ത അറിവിൽ നിന്നാണ്.
എന്നാൽ അതൊരു അറിവുകേടാണ്. അന്ന് കഴിച്ച ഡ്രഗ്ഗിന്റെ പ്രതികരണമായിരുന്നു കൂടിയ കൊളസ്റ്റിറോൾ നില. കഴിയ്ക്കുന്ന ആഹാരത്തിനുപരിയായി ശരീരം ചില പ്രത്യേക സാഹചര്യങ്ങളിൽ അധികരിച്ച അളവിൽ കൊളസ്റ്റിറോൾ ഉത്പ്പാദിപ്പിയ്ക്കും
എന്നുകൂടി ദയവായി മനസ്സിലാക്കുക.
അശാസ്ത്രീയമായി അടിച്ചമർത്തപ്പെട്ട രോഗവും,
അടിച്ചമർത്താൻ ഉപയുക്തമാക്കിയ ഡ്രഗ്ഗും ചേർന്ന
പൊട്ടിത്തെറിയാണ് അടുത്ത അസുഖം.
അപ്പോഴും ആരോഗ്യം ആശുപത്രിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന
അങ്ങാടിച്ചരക്കാണെന്ന് നമ്മൾ വിശ്വസിയ്ക്കാൻ ശ്രമിയ്ക്കുന്നു.
ഈ ലോകമാണ് തറവാട്. നമ്മൾ ഈ വിശ്വ പ്രപഞ്ചത്തിലെ ഒരു
അണുകണം മാത്രമാണ്. ജനനം മുതൽ മരണത്തിലേയ്ക്ക്
മണ്ടുന്ന നിസ്സാരജീവികൾ. മരുന്നു തേടുന്നത്,
മരിയ്ക്കാതിരിയ്ക്കാനും, സുഖമായി മരിയ്ക്കാനുമാണെന്ന്
പറഞ്ഞാൽ പിണക്കം വന്നിട്ടെന്തു കാര്യം?

നിൽപ്പിലും നടപ്പിലും, നോക്കിലും വാക്കിലും ഈ വിശ്വ പ്രപഞ്ചത്തിൽ
കരുതലോടെ കാൽവയച്ച് നടന്നു പോവുക.ഈ ലോകം നാളെ നമുക്ക് പുറകേ നടക്കാൻ വരുന്നവരുടേതാണ്. നന്ദി, അവരോട് മാത്രം.

കണ്ണുകടിയ്ക്ക് മൂക്കിൽ മരുന്നൊഴിയ്ക്കാൻ കൊടുത്താൽ ഡോക്ടറുടെ ഭാവിയിൽ ഒരു തീരുമാനമാകും. ഒന്നുകിൽ പൊട്ടനെന്ന പഴിയാകും, അല്ല...
07/01/2021

കണ്ണുകടിയ്ക്ക് മൂക്കിൽ മരുന്നൊഴിയ്ക്കാൻ കൊടുത്താൽ
ഡോക്ടറുടെ ഭാവിയിൽ ഒരു തീരുമാനമാകും.
ഒന്നുകിൽ പൊട്ടനെന്ന പഴിയാകും,
അല്ലേൽ പണിയറിയില്ലെന്ന പറച്ചിലാകും.
അപ്പോഴും സംശയം ബാക്കി.
"ആച്വലീ 'അസുഖം കണ്ണിനാണോ മൂക്കിനാണോ?
പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷത്തിലെ ഇടപഴകൽ,
ആർദ്രത അധികമുള്ള കാലാവസ്ഥ,
അത്തറിന്റെ മണം, ഷവറിലെ കുളി, അധികരിച്ച അളവിൽ തലയിലെ എണ്ണ പുരട്ടൽ എന്നിങ്ങനെയുള്ള നാനാവിധ മോശം കയ്യിലിരിപ്പുകൾ കൊണ്ട് മുക്കിലെ ദ്വാരപാലക കോശങ്ങളായ അഡിനോയിഡ് വീങ്ങി, കണ്ണിൽ നിന്നും മുക്കിലേയ്ക്ക് തുറക്കുന്ന നേസോ -ലാക്രിമൽ ഡക്റ്റ് അടഞ്ഞ്, കണ്ണിൽ അമിതമായി പൊടി നിറഞ്ഞ് വരുന്ന ചൊറിച്ചിലിന് കണ്ണിൽ മരുന്ന് ഇറ്റിച്ചാൽ രോഗിയ്ക്ക് ആശ്വാസം കിട്ടാം.
പക്ഷേ അടിസ്ഥാന വിഷയം മൂക്കിലാണ്.
കണ്ണിലെ കണ്ണുനീർ, കൺകുഴിയിലെ കുഴൽ വഴി
മൂക്കിന് ഉള്ളിലേയ്ക്ക് ഒഴുകുന്നതിനാലാണ് നമ്മൾ എപ്പോഴും കരഞ്ഞുകൊണ്ടിരിയ്ക്കാത്തത്.,
അലർജിക്കാരിൽ മൂക്കിനുള്ളിലെ അഡിനോയിഡ് വീങ്ങി കണ്ണുനീരിന്റെ ഒഴുക്കിന് തടസ്സം വരുമ്പോഴാണ് പൊടി അടിഞ്ഞ് കണ്ണ് ചൊറിയുന്നത്. ഇത് നിരന്തരമാകുമ്പോൾ കൺപോളയുടെ ഉൾവശത്ത് ചെറിയ കുരുക്കളും വരാം. കണ്ണിൽ ഇറ്റിയ്ക്കുന്ന തുള്ളിമരുന്നുകൾ താൽക്കാലിക ആശ്വാസം പകർന്നേയ്ക്കാം.
പക്ഷേ അടിസ്ഥാന കാരണത്തെ രോഗി അറിയുന്നില്ല.
ആരും അവരോട് പറയുന്നുമില്ല.
മൂക്കിലെ പാലംവളവ്, മൈഗ്രേൻ മുതലായ ആലങ്കാരിക പറച്ചിലുകൾക്ക് പിന്നിലെ 80 % പേരുടെയും പ്രശ്നങ്ങൾ പലപ്പോഴും ഇതുതന്നെയാണ് അടിസ്ഥാന കാരണവും
മണം അറിയാനുള്ള ശേഷി നഷ്ടപ്പെടുക,
ചില പ്രത്യേക വാക്കുകൾ പറയുമ്പോഴും, ചില പ്രത്യേക പോസ്ച്ചറിൽ തല വയ്ക്കുമ്പോഴും തൊണ്ടയിലേയ്ക്ക് സൈനസ്സിൽ നിന്നും ചാടി വരുന്ന കിഴുത്ത കഫവും ചുമയും ക്രമേണ
നിരന്തരമുള്ള ശല്യമാകുമ്പോൾ താൽക്കാലികമായി ആശ്വാസം തരുന്ന ചുമ മരുന്നുകൾ പതിവ് ചര്യയാകുമ്പോൾ
രോഗം ചികിൽസയ്ക്കു വഴങ്ങാത്ത വിധം കൈവിട്ടു പോകും.
കുനിഞ്ഞിട്ട് നിവരുമ്പോൾ ബാലൻസ് നഷ്ടപ്പെടുക,
മണ്ടയിൽ നിന്നും വരുന്ന കഫത്തിന് ചോരയുടെ നിറം കാണുക,
ചീത്ത മണം വരിക, അസഹ്യമായ തലവേദന, എന്നിവയൊക്കെ കണ്ണുകടിയുടെ കാലിടറിയ ചികിൽസയുടെ കാലക്കേടാണെന്നറിയുക.
തൊട്ടിലിലും കട്ടിലിലും കിടക്കുന്ന പൂർണ്ണ ആരോഗ്യക്കാരെ അസുഖക്കാരാക്കാൻ പോന്ന കണ്ണുകടി നേരായി ചികിൽസിച്ചാൽ നാളുകൾ കൊണ്ട് മാറ്റാവുന്നതേയുള്ളൂ.
അധികരിച്ച അളവിൽ, അഹിതമായവ, വലിച്ചുകയറ്റാതിരിയ്ക്കാൻ, അവയിൽ നിന്നും അകന്നു നിൽക്കാൻ, അവനവന്റെ ആരോഗ്യത്തിന്റെ കാവൽക്കാരനാകുന്ന അഡിനോയിഡ് വീക്കത്തിന്റെ അശാസ്ത്രീയ ചികിൽസയാണ്
ആസ്ത്മാ രോഗത്തിനും ആധാരമാക്കുന്നത്.
ആ പ്രത്യേക വ്യക്തിയ്ക്ക് ആശാസ്യമല്ലാത്ത അലർജന്റിനെ ഒഴിവാക്കാനുള്ള അയാളിലെ അഡിനോയിഡിന്റെ കരുതലിനെ, കേവലം യാന്ത്രികമായി മൂക്കിൽ, വായു കയറി ഇറങ്ങാനുള്ള അടവ് മാറ്റലായി ചികിൽസ പരിണമിയ്ക്കുമ്പോഴാണ് നിരുപാധികം,
ആൾ അലർജന്റിനെ വലിച്ചു കയറ്റി ആസ്ത്മാ രോഗിയാവുന്നതെന്ന കാര്യവും മറന്നു പോകരുത്. ഇവിടെയാണ് അലർജി ചികിൽസയിൽ സമാന്തര ചികിൽസാ ശാസ്ത്രങ്ങളും പ്രസക്തമാകുന്നത്.
വായ തുറന്ന് നടക്കൽ, കൂർക്കം വലി എന്നിവയ്ക്കും ഒരു പരിധി വരെ കാരണം ഇതു തന്നെയാണ്. മുന്നോട്ട് തള്ളിയ പല്ലിനെ പിടിച്ചുകെട്ടാൻ, ഡന്റിസ്റ്റിനെത്തേടി ഓടുന്നവർക്ക് ഫലസിദ്ധിപൂർണ്ണമാകാൻ, സമാന്തരമായി അഡിനോയിഡ് ചികിൽസയും
അവലംബിയ്ക്കേണ്ടതുണ്ട്.
ഈർപ്പം അധികരിച്ച അന്തരീക്ഷം,
പുക, പൊടി, സുഗന്ധലേപനങ്ങൾ എന്ന പേരിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ (പെർഫ്യൂം)ഉപയോഗം, ഫാനിന്റെ കാറ്റ്, പെട്ടെന്നുള്ളതാപ വ്യതിയാനത്തിന് വിധേയമാകൽ, ഷവറിലെ കുളി, അമിതമായി തലയിൽ എണ്ണ തേയ്ക്കൽ, വെയിൽ കൊള്ളൽ,
മഞ്ഞേൽക്കൽ, മഴനനയൽ, തലയിൽ ജൽപുരട്ടൽ;
ഫാനിന്റെ കാറ്റ് കൊള്ളൽ, അമിത അളവിലെ ഉപ്പ് തീറ്റ,
രക്തസമ്മർദ്ദം, അമിതവണ്ണം അങ്ങനെ പല പല കാരണങ്ങൾ,
കണ്ണുകടിയ്ക്ക് പിന്നിലെ വില്ലനാകാം.
വാൽവരി - മൂക്കിൽ ഓരോ തുള്ളി ഉപ്പുവെള്ളം ഇറ്റിച്ച് പുട്ടുകുടത്തിൽ വെള്ളം തിളപ്പിച്ച് കണ്ണടച്ച് മുക്കിലും വായിലും ആവി പിടിച്ചാൽ ആരംഭത്തിലേ അവസാനിപ്പിയ്ക്കാവുന്ന
കണ്ണുകടി, ശിഷ്ട ജീവിതത്തെ നോക്കി കണ്ണുരുട്ടുമ്പോൾ കാലിടറാതിരിയ്ക്കാൻ അല്പം കരുതൽ മതിയാകും. ആശംസകൾ!

25/12/2020

25.12.20
ഇന്ന്
കൺസൾട്ടേഷൻ
ഇല്ല.

Address

Elamba
Thiruvananthapuram
695103

Alerts

Be the first to know and let us send you an email when Homoeopathy.Radium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category