Varada Health

Varada Health Our business is a partnership between Premium quality produce suppliers and an experienced team of us.

We are the leading online retailers of Organic Natural and Eco Friendly products that are quite essential to the life of every individual out there. We deal in the retail business of Organic Food and Nutrition, Safe to eat category of Fruits and Vegetables, Personal Care, Wellness, Home and Living, and Gluten Free products online, having facility to deliver them to you at your doorstep upon ordering.

26/01/2019
13/01/2019
പച്ചക്കറികൾ ഇന്ന് കിട്ടിയത്
24/12/2018

പച്ചക്കറികൾ ഇന്ന് കിട്ടിയത്

17/01/2017

മുതിര

പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്.

ഒന്നര മീറ്റർ വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷി ഓഷധിയാണിത്. തണ്ടുകൾ രോമാവൃതമായതാണ്‌. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും. പത്ര വൃന്ദത്തിന്‌ 2-4 സെന്റീമീറ്റർ വരെ നീളം ഉണ്ടാകും. പത്രകക്ഷങ്ങളിൽ നിന്നുമാണ്‌ മഞ്ഞ നിറത്തിലുള്ള പൂക്കൾ അടങ്ങിയ പൂങ്കുലകൾ ഉണ്ടാകുന്നത്. ഫലങ്ങൾ നീണ്ടുവളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും. ഒരു ഫലത്തിൽ 5-6 വിത്തുകൾ വരെ ഉണ്ടാകുന്നു. വിത്തുകൾക്ക് ക്രീം മഞ്ഞ എന്നീ നിറങ്ങളോടുകൂടിയതും പരന്നതുമാണ്‌. വിത്തുകൾ പഴകും തോറും നിറവ്യത്യാസം വന്നുകൊണ്ടിരിക്കുന്നു എന്നതും മുതിരയുടെ ഒരു പ്രത്യേകതയാണ്‌.

വിത്തിൽ ആൾബുമിനോയിഡുകൾ. സ്റ്റാർച്ച്, എണ്ണ, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ.

പാകം ചെയ്യാത്ത മുതിര വിശേഷിച്ചും പോഷക സമൃദ്ധമാണ്‌. പോളിഫിനോളുകള്‍, ഫ്ലാവനോയിഡുകള്‍, പ്രോട്ടീനുകള്‍, ആന്റീഓക്സിഡന്റ് തുടങ്ങിയവ അതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലം ശരീരത്തിന്റെ യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിക്കുന്നു. ഭക്ഷണശേഷം ശരീരത്തിലുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അധികമാകുന്ന അളവ് കുറച്ചുകൊണ്ടുവരാനും മുതിരയ്ക്ക് കഴിയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്. മുതിര പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരു ആഹാരപദാര്‍ത്ഥമാണ്. അന്നജത്തിന്റെ ദഹനം ഇത് സാവധാനത്തിലാക്കുന്നു, ഇന്‍സുലിന് എതിരായുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നു.

പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍ (bronchitis)വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്
ആരോഗ്യപരമായി നോക്കുമ്പോള്‍ മുതിരയുടെ ഗുണങ്ങള്‍ ഏറെയാണ്‌. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും മുതിര നല്ലൊരു പ്രതിവിധിയാണ്. പരമ്പരാഗതമായ വൈദ്യശാസ്ത്രത്തില്‍ ആസ്ത്മാ, ശ്വാസനാളത്തിലെ നീര്‍കെട്ടെല്‍ (bronchitis)വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങള്‍ക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. ഹൃദ്രോഗമുള്ളവര്‍ക്കും മുതിര വളരെ നല്ലതാണ്. ആയുര്‍വേദത്തിലും മുതിര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കും എന്ന് നിര്‍ദ്ദേശിക്കുന്നു. മഞ്ഞപ്പിത്തം, വാതസംബന്ധമായ രോഗങ്ങള്‍, വിരയുടെ ഉപദ്രവം, മൂലക്കുരു, കണ്ണില്‍ കേട് തുടങ്ങിയ അസുഖങ്ങള്‍കൊണ്ട് കുഴങ്ങുന്നവര്‍ക്കും മുതിര നല്ലൊരു ആഹാരമാണ്. അത്രയും ഔഷധശക്തി അതിനുണ്ട് എന്നര്‍ത്ഥം.

മുതിരക്ക് astringent and diuretic ഗുണങ്ങളുണ്ട്. കഫം, പനി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കുന്നു. ചില പഠനങ്ങള്‍, മുതിര പിഴിഞ്ഞെടുത്ത ചാറ് കുടലിലെ വ്രണങ്ങള്‍ക്ക് ചികിത്സാവിധിയായി നിര്‍ദ്ദേശിക്കുന്നുണ്ട്‌. ആര്‍ത്തവ സംബന്ധമായ അലോഗ്യങ്ങള്‍ക്കും, വായുക്ഷോഭത്തിനും, ഈ അത്ഭുത പയര്‍ ഫലപ്രദമായ ഒരു മരുന്നാണ്. മുതിര കഴിക്കുന്നത്‌ പൊണ്ണത്തടി ഒഴിവാക്കാനും സഹായിക്കും. കൊഴുപ്പിന്റെതായ കോശങ്ങളെ നശിപ്പിക്കാന്‍ ഇതിനു പ്രത്യേകിച്ചൊരു കഴിവുണ്ട്. മുതിരയിലെ ഫിനോള്‍ അതിന് ഈ ശക്തി നല്‍കുന്നു. മുതിരക്ക് ചൂടും ഊര്‍ജ്ജവും ഉത്പാതിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും തണുപ്പുള്ള കാലങ്ങളില്‍ ഇത് ശരീരത്തിനാവശ്യമായ ചൂട് പകരുന്നു; ഊര്‍ജം സംരക്ഷിക്കുന്നു.
മനുഷ്യന്റെ മാത്രമല്ല ഭൂമിക്കും വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ് മുതിര.മുതിര മണ്ണൊലിപ്പ് തടയുന്നു. ചെറിയ കാലയളവില്‍ വളരെ വേഗം വളര്‍ന്നു പടരുന്ന ഒരു വള്ളിയാണിത്. ധാതുക്കള്‍ കുറവായ, ചെരിവുള്ള പ്രദേശങ്ങളില്‍ മുതിര വളര്‍ത്തിയാല്‍ അത് മണ്ണൊലിപ്പ് ശക്തിയായി തടയുന്നതാണ്. മുതിര നല്ല കരുത്തുള്ള കൂട്ടത്തിലാണ്. പെട്ടെന്നൊന്നും നശിച്ചുപോവുകയില്ല. വരള്‍ച്ചയെ നേരിടാനും നല്ല കഴിവുണ്ട്. ദീര്‍ഘകാലം മഴ കിട്ടിയില്ലെങ്കിലും മുതിര വാടി ഉണങ്ങുമെന്ന ഭയം വേണ്ട. വലിയ ശുശ്രൂഷയും ആവശ്യമില്ല. പ്രത്യേകിച്ചും വരണ്ട പ്രദേശങ്ങളില്‍ മുതിര കര്‍ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിളയാണ്. മറ്റു വിളകളൊന്നും പച്ചപിടിക്കാത്ത ഇടങ്ങളിലും മുതിര നന്നായി വളരും. ഭൂമിയുടെ പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് ഇതിനെയൊരു നല്ല ഇടവിളയായും ഉപയോഗിക്കാം. അങ്ങിനെ പലതുകൊണ്ടും മുതിര വളരെ ഗുണകരമായ ഒരു ഭക്ഷ്യ വസ്തുവാണ്. ആഹാരമായും കാലിത്തീറ്റയായും വിറകിന്റെ കൂടെ അടുപ്പില്‍ കത്തിക്കാനും വളമായും ഒക്കെ നമുക്ക് മുതിര ഉപയോഗിക്കാം. അതിനെല്ലാം പുറമേ, വലിയ പണച്ചിലവില്ലാതെ നമുക്ക് ഗുണകരമായ ആഹാരവും ലഭിക്കുന്നു.

മുതിരക്ക് വളരാന്‍ അധികം സൂര്യപ്രകാശമോ നനവോ ആവശ്യമില്ല. ദക്ഷിണേന്ത്യയിലെ പല വലിയ തോപ്പുകളിലും മുതിര കൃഷി ചെയ്യാറുണ്ട്; വലിയ മരങ്ങള്‍ക്ക് താഴെ അത് പടര്‍ന്നു വളര്‍ന്നുകൊള്ളും. കാലം കഴിഞ്ഞാല്‍ ആ മണ്ണുമായി കലര്‍ന്ന് നല്ല വളമാകുകയും ചെയ്യും. മുതിര കന്നുകാലികള്‍ക്കും കുതിരകള്‍ക്കുമൊക്കെ പോഷകഗുണമുള്ള ആഹാരമാണ്. മുപ്പത് നാല്‍പ്പത്‌ ശതമാനത്തോളം പോഷകങ്ങള്‍ അതിന്റെ തണ്ടിലും തടിയിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കാലിതീറ്റയായി ഇത് ധാരാളം ഉപയോഗിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ മുതിരയുടെ ഒരുഭാഗവും വെറുതെ കളയാനുള്ളതല്ല.

മുതിര മുളപ്പിച്ചു പാകം ചെയ്യാതെ കഴിക്കാം, അല്ലെങ്കില്‍ ഒന്നാന്തരം സൂപ്പുണ്ടാക്കി ചൂടോടെ ആസ്വദിക്കാം. പാശ്ചാത്യര്‍ക്ക് മുതിര ദഹിച്ചുവെന്നു വരില്ല, അതുകൊണ്ട് മുളപ്പിച്ചു കഴിക്കുകയാവും നല്ലത്, എങ്കില്‍ ദഹനത്തിന് പ്രയാസമുണ്ടാവില്ല. നല്ലൊരു വെള്ളത്തുണിയില്‍ മുതിര കിഴികെട്ടി ആറോ എട്ടോ മണിക്കൂര്‍ വെള്ളത്തിലിട്ട് വെക്കണം, അതിനുശേഷം പുറത്തെടുത്തു അടച്ചുവെക്കുക. മൂന്നുദിവസത്തിനുള്ളില്‍ മുളപൊട്ടും. മുളയ്ക്ക് അര ഇഞ്ച് നീളമായാല്‍ മുതിര തിന്നാന്‍ പാകമായി. പാകം ചെയ്യേണ്ടതില്ല നല്ലവണ്ണം ചവച്ചരച്ചു വേണം കഴിക്കാന്‍. ഇത് ശരീരത്തിനു വളരെ നല്ലതാണ്.

മുതിര കഴിച്ചാല്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കും. ചൂട് കൂടുതല്‍ അനുഭവപ്പെടുകയാണെങ്കില്‍, ചെറുപയര്‍ മുളപ്പിച്ചത് കഴിച്ചാല്‍ മതി. അത് ശരീരത്തെ തണുപ്പിച്ചുകൊളളും.
കടപ്പാട് :വിക്കിപീഡിയ
Thumpi #തുമ്പി

15/01/2017

മധുരതുളസി (സ്റ്റീവിയ)

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്.ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുെടെ വേരുകളാണ് നടേണ്ടത്.

ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി കൊണ്ടു പോകും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന പൂജ്യം കലോറി മധുരമാണ് മധുരതുളസിയിലുളളത് .

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

15/01/2017

പൊതിയിന Mint Leaves
🌿🌿🌿🌿🌿🌿🌿🌿🌿
സിംപിളാണ് എന്നാൽ പവർഫുള്ളാണ്✅
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് പൊതിയിന .🌿
ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളർ‌ത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന. പൊതിയിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പൊതിയിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.
ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാദാന്യം തന്നെയാണു അറേബ്യൻ നാടുകളിൽ പൊതിയിന ക്ക് നൽകുന്നത്..
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പൊതിയിന
ഇതു ഒരു പാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു
"വില തുച്ചം ഫലമോ മെച്ചം" എന്ന വാക്യം ഒരു പക്ഷെ പൊതിയിന ക്ക്. നന്നായി ചേരും..
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങൾ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കും, ചർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ആർത്തവരക്തത്തെയും ശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും,
ഇതു മണത്താൽ വരെ ജലദോശത്തിനു ശമനം ഉണ്ടാകും.. അതു ചൂടാക്കിയ വെള്ളം അല്ലെങ്കിൽ അതിന്റെ നീരു കുടിച്ചാൽ ക്യമികൾ നശിച്ചു പോകും,
സലാഡിന് പൊതിയിന 👇
തക്കാളി, ഉള്ളി, കക്കിരി, പൊതിയിന മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെ കഴിക്കുന്നതു.. അഹാര സാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാൻ നശിപ്പിക്കാൻ സഹായിക്കുന്നു
ഒറ്റമൂലി
പൊതിയിന നന്നായി തിളപ്പിച്ചു കുറുകി കാഷായം വെച്ചു കുടിച്ചാൽ വായു ഗുമൻ, പനി, ജലദോഷം എന്നിവ സുഖപ്പെടുന്നതാണ്
പൊതിയിന വെള്ളം ഉണ്ടാക്കേണ്ട വിധം:
മൂന്നു ഗ്ലാസ്സു വെള്ളത്തിൽ ചുരുങ്ങിയത് അഞ്ചു ചെടി പൊതീന കഴുകിയിട്ടു.. വെള്ളം രണ്ടു ഗ്ലാസ്സ് ആവുന്നത് വരെ ചൂടാക്കുക..
ഇതു ഗൾഫിലെ മാറുന്ന കാലാവസ്തക്കു നല്ലതാണു, ഇപ്പോൾ ഗൾഫിൽ കാലാവസ്ഥ മാറി തുടങ്ങി..
ഈ കാലാവസ്ഥ മാറ്റത്തിൽ ജലദോശം മൂക്കടപ്പ്, പനി എന്നിവ കൂടുതൽ വരാൻ സാധ്യത കൂടുതലാണു ഇവക്കു മുകളീൽ പറഞ്ഞ പൊതീന ചൂടാക്കിയ വെള്ളം നല്ലതാണ്
കൂടാതെ ഗ്യാസ്ട്രബിൾ(വായു) ന്റെ അസുഖം ഉള്ളവർ ഇതേപോലെ വെള്ളം കുടിക്കുകയോ പൊതീന ജ്യൂസ് കുടിക്കുകയോ ചെയ്താൽ അതു മാറികിട്ടുന്നതാണ്
വായനാറ്റം ഉള്ളവർക്കു.. പൊതിയിന ചവക്കുകയോ. പൊതിയിന ചെടിയുടെ തണ്ട് കൊണ്ട് പല്ലുതേക്കുകയോ ചെയ്യുക.
പൊതീന ഇല, പൊതീന തണ്ട് ഇവ വായിപ്പുണ്ണു, മോണവീക്കം , വായിനാറ്റം എന്നിക്കു ഉത്തമമാണു, പല്ലിനെ ശുദ്ധീകരിക്കാൻ പറ്റിയ ഒരു പ്രക്യതിദത്ത അണുനാശിനി കൂടിയാണ!!!...
വായക്കു രുചിയുണ്ടാക്കാനും പല്ലു കേടുവരാതിരികാനും പൊതീന ഇല, തണ്ട് എന്നിവകൊണ്ട് രാവിലെ തന്നെ പല്ലു തേച്ചാൽ മതി.
മൂട്ട, കൂറ, കൊതുകു ശല്ല്യം ഒഴിവാക്കാൻ പൊതീന പുകക്കുകയോ, അല്ലെങ്കിൽ അരച്ചു കുടയുകയോ അതു മല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക
തലവേദന, മുറിവ്, ചതവ് ഇവക്കു പൊതീന നീരും ചെറുനാരങ്ങ നീരും സമം എടുത്തു പുരട്ടിയാൽ മതി...
പൊതിയിന Mint)യില ജ്യൂസ്സ്✅
അൽപ്പം പൊതിയിന
നന്നയി കഴുകി (ഇലമാത്രം ഉപയോഗിക്കുക), ഒരു നാടൻ ചെറുനാരങ്ങയും (ചെറുത്) ചേർത്തു നന്നായി ജ്യൂസ്സ് അടിച്ചെടുക്കുക.മധുരം
ആവശ്യമെങ്കിൽ തേൻ ചേർക്കാം.👍
രുചിക്കും മണത്തിനും വേണ്ടി പുതിനയില കറികളിലും ബിരിയാണി പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പൊതിയിന ചട്ട് ണി പൊതിയിന ചായ തുടങ്ങിയ വിഭവങ്ങളും പൊതിയിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പൊതിയിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.
ഔഷധ ഗുണങ്ങൾ
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പൊതിയിന ഉപയോഗിക്കുന്നു ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്ക് ഉപയോഗിക്കുന്നു.
പൊതിയിന Mint)യില യിട്ട്
കട്ടൻ ചായ 👌
ഗ്രീൻ ടീ വിത്ത് mint👌
Mint tea👌
Image may contain: plant, flower, outdoor and nature
Image may contain: drink
Image may contain: plant, flower, nature and outdoor

15/01/2017

മുള്ളാത്ത/ ആത്തി ച്ചക്ക/ ആത്ത ച്ചക്ക:
മുന്‍പ് നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വസാധാരണയായി ആത്തിമരം കണ്ടുവന്നിരുന്നു..
ഇന്ന് മൊബൈല്‍ ടവറുകളൂടെ റേഡിയേഷനുകളാല്‍ അവക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...... രോഗപ്രതിരോധശേഷി പകരുന്നതിന് മുള്ളാത്തക്ക് കഴിവുള്ളതായുള്ള ഗവേഷണഫലം ഈ അടുത്തകാലത്തായി പുറത്തുവന്നു....
അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത്‌ താരപദവി നേടിയ ഫലവര്‍ഗമാണ്‌ മുള്ളാത്ത.
ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്‌തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും. മുള്ളന്‍ചക്ക, സൊര്‍സെപ്‌, ലക്ഷ്‌മഫല്‍, ഗ്വാനബാനോ, ഗ്രാവിയോള തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന്‌ തടയുകയും ചെയ്‌തുന്നു. പൂര്‍ണമായും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത്‌ കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇതിന്‌ വലിയ പ്രചാരമാണ്‌ ലഭിച്ചിരിക്കുന്നത്‌.,
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച്‌ ഉണര്‍വ്‌ പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്‌. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്‌, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്‌.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ്‌ മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, സോഡിയം, കാര്‍ബഹൈഡ്രേറ്റ്‌ എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ്‌ മുള്ളാത്ത. ആത്തക്കച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്‌ചയിലും സ്വാദിലും വ്യത്യസ്‌തമാണ്‌ മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്‌ല പുറംതോടോടുകൂടിയതുമാണ്‌. പുറംതോട്‌ മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന്‌ രണ്ട്‌ മുതല്‌ നാല്‌ വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.
അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ്‌ പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്‌. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ്‌ മുള്ളാത്തയുടേത്‌.
10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു പെറു നിത്യഹരിത വൃക്ഷമാണ്‌ മുള്ളാത്ത. മധ്യ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളുമാണ്‌ ജന്മദേശം. പ്ലാവ്‌ വളരുന്ന അതേ കാലാവസ്‌ഥയില്‍ വളരുന്ന ഒരു ഉഷ്‌ണമേഖലാ വൃക്ഷമാണ്‌ മുള്ളാത്ത. സമുദ്രനിരപ്പില്‍നിന്നും 1000 മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. തീരെ തണുത്ത കാലാവസ്‌ഥ ഇതിന്‌ അനുയോജ്യമല്ല. നല്ല സുര്യപ്രകാശം വളര്‍ച്ചക്ക്‌ അത്യാവശ്യമാണ്‌്. വേരുകള്‍ അധികം ആഴത്തില്‍ പോകാത്തതിനാല്‍ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, വെസ്‌റ്റ് ഇന്‍ഡീസ്‌, ചൈന, ആസ്‌ത്രേലിയ, വിയറ്റ്‌നാം, മലേഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ്‌ പ്രധാനമായും കൃഷി. ഇന്ത്യയില്‍ തമിഴ്‌നാട്‌, കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്‌ എന്നീ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മുള്ളാത്ത കൃഷി ചെയ്‌തുവരുന്നു. ക്‌ാന്‍സര്‍ ചികിത്സയില്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന്‌ അടുത്തകാലത്ത്‌ മുള്ളാത്ത കൃഷി ദക്ഷിണേന്ത്യയില്‍ പല സ്‌ഥലങ്ങളിലും വാണിജ്യാടിസ്‌ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. ആണ്ട്‌ മുഴുവന്‍ പുഷ്‌പിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ്‌ ദക്ഷിണേന്ത്യയിലെ പ്രധാന സീസണ്‍.
വളക്കൂറും ആഴവും നല്ല നിര്‍വാര്‍ച്ചയുമുള്ള മണ്ണാണ്‌ മുള്ളാത്ത കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകളും ഗ്രാഫ്‌റ് തൈകളു നടാനുപയോഗിക്കും. വിത്ത്‌ മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന്‌ നാല്‌ വര്‍ഷംകൊണ്ട്‌ കായ്‌ച്ച് തുടങ്ങും. മധുരമുള്ള ഇനവും പുളിയുള്ള ഇനങ്ങളും മുള്ളാത്തയിലുണ്ട്‌. പഴമായി ഭക്ഷിക്കാന്‍ മധുരമുള്ള ഇനങ്ങളും സംസ്‌കരിച്ച്‌ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാന്‍ പുളിയുള്ള ഇനങ്ങളും ഉപയോഗിക്കുന്നു. 50 സെന്റിമീറ്റര്‍ ആഴവും നിളവും വീതിയുമുള്ള കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കുട്ടിക്കലര്‍ത്തി നിറച്ചിതനുശേഷം തൈകള്‍ നടാം 4-4 മീറ്റര്‍ മുതല്‍ 8-8 മീറ്റര്‍ വരെ അകലം നല്‌കി തൈകള്‍ നടാം. മഴക്കാലത്തിന്റെ ആരംഭത്തിലാണ്‌ തൈകള്‍ നടേണ്ടത്‌. ഒരടി ഉയരമെത്തിയ തൈകള്‍ നടാം. കടുത്ത വേനലില്‍ നനച്ചു കൊടുക്കണം. വേരുകള്‍ അധികം ആഴത്തില്‍ പോകാതിരിക്കാന്‍ കൂടെകൂടെ കളയെടുക്കണം. വേനല്‍കാലത്ത്‌ ചുവട്ടില്‍ പുതയിട്ട്‌ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കണം., കൊമ്പുകോതല്‍ നടത്തി വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തണം.
പൂര്‍ണമായി വളര്‍ച്ചയെത്തിയതും പച്ചനിറത്തിലുള്ളതുമായ ഫലങ്ങളാണ്‌ വിളവെടുക്കേണ്ടത്‌. മരത്തില്‍നിന്ന്‌ പഴുക്കാന്‍ അനുവദിച്ചാല്‍ താഴെ വീണ്‌ പൊട്ടിപ്പോകും. വിളവെടുത്താന്‍ അധികം ദിവസം സംഭരിച്ചുവെക്കാനാവില്ല. പെട്ടെന്ന്‌ കേടാകുന്ന പഴമാണിത്‌. പഴത്തിന്റെ പള്‍പ്പ്‌ സംസ്‌കരിച്ച്‌ ജ്യൂസ്‌, ഐസ്‌ക്രീം, നെക്‌ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്‌പന്നങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളത്തയുടെ ഒരു തൈ എങ്കിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത്‌ എന്തുകൊണ്ടും പ്രയോജനകരമാണ്‌.
Image may contain: food

Address

Sastha Nagar, Pangod, Trivandrum
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Varada Health posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram