30/12/2024
*ധ്യാനം (Meditation)*
ബ്രയിന്‍ ഏറ്റവും നന്നായി സ്വീകരിക്കുന്ന മരുന്ന് ധ്യാനം ആണെന്ന് കണ്ടെത്തി. എട്ടാഴ്ച തുടര്‍ച്ചയായി മെഡിറ്റേഷന്‍ ചെയ്യുന്നവരുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രേമാറ്ററിന്റെ അളവ് വര്‍ധിച്ചതായും പഠനം സൂചിപ്പിക്കുന്നു.
നാല്‍പ്പതു മിനിട്ടെങ്കിലും ധ്യാനിക്കുന്നവരില്‍ ശ്രദ്ധ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് ജോലിസ്ഥലത്തെ കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ ധ്യാനിക്കാത്തവരിലേക്കാള്‍ ഗ്രേമാറ്റര്‍ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.
എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ധ്യാനം പെട്ടെന്നുള്ള പ്രതികരണങ്ങളെ അല്‍പം പതുക്കെയാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നതെന്നു കാണാം. എടുത്തുചാട്ടക്കാരായ കോശങ്ങളെ അല്‍പമൊന്നു തണുപ്പിക്കുന്നു. അല്‍പ്പം ആലോചിക്കാനുള്ള സമയം കിട്ടുന്നു.
പെട്ടെന്നുള്ള ദേഷ്യം സങ്കടം സമ്മര്‍ദ്ദം എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ മെഡിറ്റേഷന്‍ സഹായിക്കും.