TRINDIA

TRINDIA Dedicated by Trivandrum Indian

 #സത്യം_തിരിച്ചറിയുക പത്ത് വർഷത്തിനു മുമ്പ് അമേരിക്കൻ പണവും പിൻതുണയും കൊണ്ട് നടന്ന "കൂടംകുളം സമരം " എന്ന ആഭാസം കണ്ട് ഭയന...
28/11/2022

#സത്യം_തിരിച്ചറിയുക

പത്ത് വർഷത്തിനു മുമ്പ് അമേരിക്കൻ പണവും പിൻതുണയും കൊണ്ട് നടന്ന "കൂടംകുളം സമരം " എന്ന ആഭാസം കണ്ട് ഭയന്ന് ആ പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്ന് കേരളം ഇരുട്ടിലായേനെ . കൂടം കുളത്തെ രണ്ടു റിയാക്റ്ററുകളും ചേർന്ന് ഇടതടവില്ലാതെ ഉത്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോൾ ദക്ഷിണ ഇന്ത്യയെ വൈദ്യുത ക്ഷാമത്തിൽ നിന്ന് രക്ഷിക്കുന്നത്.

യൂണിറ്റിന് 3 രൂപയിൽ താഴെ വിലക്ക് കിട്ടുന്ന ഈ വൈദ്യുതി വിറ്റ് എല്ലാ വൈദ്യുത ബോർഡുകളും കൊള്ള ലാഭം ഉണ്ടാക്കുന്നുമുണ്ട്. ഇരിക്കുന്ന കൊമ്പ് മാത്രമല്ല, നമുക്ക് ഭാവിയിൽ ഉപകാരമാവുന്ന കൊമ്പും മുറിക്കരുത്.

കൂടം കുളത്ത് 4 റിയാക്റ്ററുകൾ കൂടി ഉയർന്നു വരുന്നുണ്ട്. 2027 ആകുമ്പോൾ കൂടം കുളത്തിത്തിന്റെ സ്ഥാപിത ശേഷി 6000 MW ആകും . എല്ലാ അർഥത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ പവർ പ്ലാന്റ് . കൂടം കുളത്തിനെതിരെ കൊടുവാളെടുത്ത് തുള്ളിയ അതേ ശക്തികൾ തന്നെയാണ് ഇപ്പോൾ വിഴിഞ്ഞത്തിനെതിരെയും ഉറഞ്ഞ് തുള്ളുന്നത്.

©Rishi Sivadas

🇮🇳

പ്രിയ സഹോദര സുഹൃത്തെ .....ഇവിടെ മത്സ്യ തൊഴിലാളികൾക്ക്വേണ്ടി ആവശ്യപ്പെടുന്നകാര്യങ്ങളൊട് ഭൂമി മലയാളത്തിൽ ആർക്കും എതിർപ്പില...
15/10/2022

പ്രിയ സഹോദര സുഹൃത്തെ .....

ഇവിടെ മത്സ്യ തൊഴിലാളികൾക്ക്
വേണ്ടി ആവശ്യപ്പെടുന്ന
കാര്യങ്ങളൊട് ഭൂമി മലയാളത്തിൽ ആർക്കും എതിർപ്പില്ല ..

ആവശ്യപ്പെട്ട കാര്യങ്ങൾ പൂർണ്ണമായിട്ടും അംഗീകരിക്കുകയോ, അംഗീക്കരിക്കാൻ കഴിയാത്ത കാര്യങ്ങളുടെ വിശദീകരണവും സർക്കാർ നൽകിയിട്ടുണ്ട് .....

( ഇതിന് മുമ്പ് പല പോസ്റ്റുകളിൽ FB : വാട്ട്സ് ആപ്പ് കൂട്ടായ്മകളിൽ എന്റെ യുക്തിക്ക് അനുസരിച്ച് പോസ്റ്റുകൾ ഷെയറ് ചെയ്തിട്ടുണ്ട് ..... ആവർത്തനം വിരസമാകുമെന്ന് കണ്ടിട്ട് വീണ്ടും എഴുതാൻ ഉദ്ദേശിക്കുന്നില്ല )

രൂപത ആവശ്യപ്പെട്ട ഏഴ് കാര്യങ്ങൾ കൂടാതെ ....

പുറത്ത് പറയാത്ത എട്ടാമത്തെ (8) ഒരു കാര്യം കൂടി ഉണ്ട് .....

മന്ത്രി ആന്റണി രാജുവിനെ 5 വർഷം
മന്ത്രിസഭയിൽ നില നിറുത്തുക .....

ഇത്രയും നാളായിട്ട് ഈ സമരത്തിന്റെ ശരി തെറ്റുകളെ കുറിച്ച് ഒരു വാക്ക്
കടലിന്റെ മകൻ കൂടിയായ മന്ത്രി ശബ്ദിച്ചതായി നിങ്ങൽ കേട്ടിട്ടുണ്ടോ ❓

അദ്ദേഹത്തിന്റെ ചേട്ടൻ A J വിജയൻ സാറാണ് ഇന്ന് കാണുന്ന സമരത്തിന്റെ സൂത്രധാരൻ .....

ഈ സമരം തുടങ്ങിയത് ഏയർപോർട്ടിന് മുൻവശത്തെ കൊച്ചുതോപ്പിലെ ബസ് സ്റ്റോപ്പിൽ .....

ആ മേഖലയിലെ തീരശോഷണത്തിൽ
പ്രതിഷേധിച്ച് മന്ത്രിയുടെ ചേട്ടന്റെ നേതൃത്വത്തിലുള്ള ചെറിയ കൂട്ടായ്മ
( ഈ കൂട്ടായ്മയെ അഴിമതിയുടെ പേരിൽ സൂസപാക്യം പിതാവ് അരമനയിൽ നിന്ന് പുറത്താക്കിയതാണ് പുതിയ പിതാവ് വന്നപ്പോ മന്ത്രിയുടെ ചേട്ടൻ എന്ന് സ്വീകാര്യതയിൽ വീണ്ടും പിതാവിന്റെ അരമനയിൽ കടന്ന് കയറി )

ആ സമയത്താണ്
മന്ത്രിയുടെ മുൻകാല
കേസിൽ വീണ്ടും പ്രശ്നങ്ങൾ .....

മന്ത്രി രാജിയുടെ വക്കത്ത് നിൽക്കുന്ന സമയത്ത് ......

മന്ത്രിയുടെ ചേട്ടന്റെ
നിയന്ത്രണത്തിലുള്ള
സംഘടന ...

എയർ പോർട്ടീന് മുന്നിലെ ചെറു സമരത്തെ ,

സെക്രട്ടറിയേറ്റ് വഴി
നീട്ടി നീട്ടി വിഴിഞ്ഞം
മദർ പോർട്ടിന്റെ കവാടത്തിൽ കൊണ്ട് എത്തിച്ചു .....

ഇന്ന് ഈ നിലയിൽ
നിൽക്കുന്നു കാരണങ്ങൾക്ക്
കാരണമായി ......

പ്രിയ നാട്ടുക്കാരെ ,
പോർട്ടീന്റെ നിർമ്മാണത്തെ പ്രതിരോധിച്ച് , ചർച്ചകളിൽ കൂടി നമ്മുടെ വിഴിഞ്ഞത്തിന്റെ ആവശ്യങ്ങളാണ് നാം നേടി എടുക്കേണ്ടത് ...

നിലവിൽ അദാനിയുടെ ഉദ്ദ്യോഗസ്ഥർ നിരന്തരം നമ്മുടെ ഇടവക പള്ളിയിലെ ഓഫീസിലാണ് എന്ത് വിഷയങ്ങൾക്കും ചർച്ചയ്ക്കും മറ്റ് നല്ല കാര്യങ്ങൾക്കും വരുന്നത് .....

അത് ഭാവിയിലും തുടർന്ന്
ഉണ്ടാവാനുള്ള സാഹചര്യം നാം ഒരുക്കി മുന്നേറണം .....

നമ്മുടെ പൂർവ്വീകരുടെ
ഒരു ആഗ്രഹമാണ് വിഴിഞ്ഞം
ഹാർബർ ....

അത് ലോപിച്ച് ലോപിച്ച്
ഫിഷിംഗ് ഹാർബറിൽ ചെന്ന് അവസാനിച്ചു ....

അതിന് എന്ത് മാത്രം സംഭാവനയാണ് വിഴിഞ്ഞം ദേശക്കാരായ .....

ഇടവകയും , മുശ്ലീം ജമ്മാത്തും ,
ദേശത്തെ ഹിന്ദു സമുദായ സഹോദരൻമാരും നൽകിയത് ....

ആ പദ്ധതി ഒന്നും ആകാതെ അവിടെ കിടന്ന് നശിക്കുന്നു ( വിഴിഞ്ഞം ഫിഷിംഗ് ഹാർബർ ) ....

ആ പൂർവ്വീകരുടെ അഭിലാഷം
മദർ പോർട്ട് വഴി സഫലമാക്കുന്നതിന് വേണ്ടി ...

ഈ പദ്ധതി തമിഴ്നാട്
കന്യാകുമാരി - കുളച്ചൽ തീരത്തെയ്ക്ക് മാറി പോകുമെന്ന് കണ്ടിട്ട്.....

രൂപതയുടെ തടസ്സങ്ങളെ മറികടന്ന് .....

ദേശത്തെ സഹോദര സമുദായങ്ങളെ
കൂട്ടിയോജിപ്പിച്ച് .....

കേരളത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ സമരം ചെയ്ത് നേടിയ സംരംഭമാണ് ഈ തുറമുഖ പദ്ധതി ....

ആ പോർട്ട് കൊണ്ട്
നമ്മുടെ ദേശത്തിനാണ്
പുരോഗതി കൈവരിക്കാൻ സാധിക്കെണ്ടത് ....

നാളെകളുടെ വൻ വികസന പുരോഗതിയിൽ അസൂയ പുണ്ട ....

ഒരു വികസനവും ഇല്ലാത്ത മറ്റ് ഇടവകകൾക്ക് നമ്മോട്
എന്നും അസൂയയാണ് ....

തിരു: ജില്ലയിൽ
മറ്റ് ഇടവകകളിൽ
എന്താണ് ഉള്ളത് ....

വലിവേളി- പള്ളിത്തുറ
VSSC .....

വെട്ടുക്കാട് റ്റൈറ്റാനിയം

മറ്റെന്തുണ്ട് ?

വിഴിഞ്ഞം പുരോഗതിയുടെ മുന്നിലാണ് ....

ബാങ്കുകളുട എണ്ണം 8 ( ഗവ:) മറ്റ് Pvt സ്ഥാപനങ്ങൾ,
KSRTC , KSFE , കോർ: സോണൽ ഓഫീസ് , സമുദ്ര നിരീക്ഷണ കേന്ദ്രം , ഹാർബർ ഓഫീസ്, സർക്കാർ ഗെസ്റ്റ് ഹൗസ് ,
ഗവ: ഹെൽത്ത് സെന്റർ ,
ലോക ഭൂ പടത്തിലെ കോവളം ടൂറിസം ,

വിഴിഞ്ഞത്ത് കടല് വഴി വന്ന് ചേർന്ന പോർച്ചുഗീസ് നിർമ്മിത ....

പരിശുദ്ധ
"കപ്പലേന്തിയ കപ്പക്കാറിയമ്മ"

("പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ " )
തിരു: സ്വരൂപം ....

പോർട്ടീഗീസ് നിർമ്മിത അൽത്താര ഉൾപ്പെടുന്ന വിഴിഞ്ഞത്തെ പഴയ ദേവാലയം .....

ജാതി മത ഭേദമന്യേ
എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ 125 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സെന്റ് മേരീസ് വിദ്യാലയം ...

കോട്ടപ്പുറത്തെ 1980 ൽ നിർമ്മിച്ച കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ലത്തീൻ ദേവാലയം ....

1991 - 1993 കാലയളവിൽ രൂപത തടസ്സം നിന്നിട്ടും
പടുത്തുയർത്തിയ
പുതിയ പള്ളിയിലെ
തീരദേശത്തെ ഏറ്റവും വലിയ ഗോപുരം .....

കോട്ടപ്പുറത്ത്
32 അടി പൊക്കത്തിൽ
ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച
ക്രിസ്തുവിന്റെ തിരു:സ്വരൂപം ......

ഇടവകയുടെ മേൽനോട്ടത്തിൽ ഉള്ള നാല് സന്യസ്തസഭളുടെ
മഠങ്ങൾ

ഉടനെ കമ്മീഷൻ ചെയ്യാൻ സാധ്യതയുള്ള ഫിഷിംഗ് ഹാർബർ ....

കന്യാകുമാരി മുതൽ ബോംബെ വരെ പോകാനുള്ള
NH 66 ആറ് വരി പാത ....

തുടങ്ങിയ എന്തെല്ലാം ഉണ്ട് ....

(വീണ്ടും എഴുതാൻ വിട്ട് പോയിട്ടുണ്ട് എങ്കിൽ
ക്ഷമിക്കുക )

അതിന്റെ കൂടെ ഇന്ത്യയിലെ
ആദ്യത്തെ മദർ പോർട്ട് ...

ഇങ്ങനെ ഒരു മദർ പോർട്ട്
ഇനി ഇന്ത്യയിൽ ഉണ്ടാവില്ല ....

വികസനം കൊണ്ട് വിഴിഞ്ഞം ദേശം വളരുന്നത് ....

ഒന്നും ഇല്ലാത്ത നമ്മുടെ
സഹോദര ഇടവകൾക്കും ....
അവിടെ നിന്നും വൈദികരായ
നമ്മുടെ വളർച്ചയിൽ സന്തോഷമില്ലാത്ത
" ചില വൈദിക ശ്രേഷഠർക്കും ".....

നമ്മുടെ നാടിന്റെ വളർച്ചയിൽ
അസൂയയാണ് .....

എന്നേ പറയാൻ നിവൃത്തി ഉള്ളു ....

മറ്റോന്ന് മനസ്സിലാക്കേണ്ടത് ...

അവര് പ്രശ്നങ്ങളും ഉണ്ടാക്കിയിട്ട്
സ്ഥലം വിടും ....

എല്ലാം ഏറ്റെടുകെണ്ടത് വിഴിഞ്ഞം ഇടവകയാണ് ....

മുൻ കാല അനുഭവങ്ങൾ എത്രയോ ഉണ്ട് ....

സാമുദായിക സംഘർഷങ്ങൾ
ഉണ്ടാക്കിയിട്ട് സഹോദര ഇടവകകൾ
സ്ഥലം വിടും .....

അതിന്റെ പാപ ഫലം അനുഭവിക്കാൻ
വിഴിഞ്ഞം ഇടവകയും ...

അതിനുള്ള ഉദാഹരണങ്ങൾ
അനവധി ...

ജീവൻ നഷ്ടപ്പെടുത്തിയ നമ്മുടെ ഇടവകയിലെ
രക്തസാക്ഷികളുടെ
കണക്ക് ....

1968 മാർച്ച് 11 ന്
റെച്ചൻസ് തമയാൻ (21 വയസ്സ് ) ....

1972 ൽ പൊന്നമ്മ ആന്റിയുടെ ഭർത്താവ് ....

1982 സെപ്റ്റംബർ 2 ന്
1 ) പത്രോസ് നീലം

2) ഇൻട്രിത്ത് ഇസാക്ക് .....

1995 ൽ നമ്മുടെ
അമലോസ് ജോൺ ഉൾപ്പെടെ നാല് സഹോദരൻമാർ ....

മറ്റുള്ള നമ്മുടെ സമുദായ ഇടവക കാരണം രക്തസാക്ഷികൾ ആയവർ .....

കൂടാതെ ക്ഷതമേറ്റും , അവയവങ്ങൾ നഷ്ടപ്പെട്ട് ജീവിച്ച് മരിച്ചവരും, ഇന്ന് ജീവിച്ചിരിക്കുന്നവരും
അനവധി ....

രക്തസാക്ഷികൾക്ക്
വേണ്ടിയോ , ക്ഷതമേറ്റ് ജീവിച്ച് മരിച്ചവർക്ക് വേണ്ടിയോ .....

തിരു: രൂപത എന്ത് തന്നു .....❓

അനുഭവിച്ചതും അനുഭവിക്കുന്നതും
ആ കുടുംബങ്ങൾ മാത്രം ....❗

ഇടവകയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാൽ അറിയാം എന്ത് മാത്രമെന്ന് ....

ആ കാശ് ഉണ്ടായിരുന്നെങ്കിൽ
നമ്മുടെ പൂർവ്വിക കാര്യസ്ഥമാർ വാങ്ങി കൂട്ടിയ വാസ സ്ഥലങ്ങളുടെയും , വസ്തുവകകളുടയും വ്യാപ്തി എന്ത് മാത്രം വിശാലത ഉണ്ടാകുമായിരുന്നു ...

ഒരു ചില്ലി കാശ് പോലും വിഴിഞ്ഞം ഇടവകയ്ക്ക്
രൂപത തന്നിട്ടില്ല
എന്നത് സത്യമല്ലേ ❓

തന്നില്ലെങ്കിൽ എന്ത് ❓വർഷാ വർഷം
രൂപതയ്ക്ക് കൃത്യമായി ഒരു സഞ്ചിത വിഹിതം നൽകണം ....

നൽകിയില്ലെങ്കിൽ
പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാൾ നടത്താൻ അനുമതി രൂപത തരില്ല .....

എന്തൊക്കെ പറഞ്ഞാലും ....

പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ
അനുഗ്രഹം കൊണ്ട്

വിഴിഞ്ഞം ഇടവകയും, വിഴിഞ്ഞം ദേശവും വാനോളം വളരും .....

വളരാൻ നമ്മുടെ സഹായം സഹകരണവും
ഉണ്ടാവണം .....

അസൂയക്കാരെ മാറ്റി നിർത്തി ....
നമ്മുടെ ഇടവകയുടെ
വളർച്ചയ്ക്ക് വേണ്ടി ....

നമ്മുക്ക് മുന്നേറാം ....❤️

( ഈ പോസ്റ്റ് രൂപതയ്ക്കോ ,
മറ്റ് ഇടവകകൾക്കോ എതിരെ എഴുതിയതായി
കരുതരുത് ....
എന്റെ സ്വന്തം നാടിനോടുള്ള സ്നേഹവും ,
എന്റെ അർപ്പണ ബോധവും മാത്രം ❤️🙏)

Rechens Moraise vizhinjam 🐠🙏

ഇന്ത്യൻ നീതി വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞത്ത്‌ നടത്തുന്ന അനാവശ്യ സമരം.ഹൈകോടതി വി...
08/10/2022

ഇന്ത്യൻ നീതി വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞത്ത്‌ നടത്തുന്ന അനാവശ്യ സമരം.

ഹൈകോടതി വിധിക്ക് പോലും വില നൽകാതെ കാണിക്കുന്ന ശുദ്ധ പോക്രിത്തരം ഇത്. സർക്കാർ എന്തിനാണ് ഇങ്ങനെ മടിച്ചു നിൽക്കുന്നത്.

 #കാണാതെപോകരുതേ ...😪🙏ഓരോ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്.എന്ന് പറയുന്നത് എത്ര ശരിയാണ്.ഇത് Tvm Arts college ന് മുൻവശത്ത...
24/07/2021

#കാണാതെപോകരുതേ ...😪🙏

ഓരോ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്.
എന്ന് പറയുന്നത് എത്ര ശരിയാണ്.

ഇത് Tvm Arts college ന് മുൻവശത്തെ ഒരു സ്ഥിരം കാഴ്ചയാണ്.... വെയ്റ്റ് നോക്കുന്ന യന്ത്രവും അരികിൽ വച്ചുള്ള ഈ കുത്തിയിരുപ്പ്.
എന്നും അത് വഴി പോകുന്നവർ ഈ ദയനീയ കാഴ്ച കണ്ടു പോകുന്നതല്ലാതെ സിഗ്നലിന്റെ അടുത്തയതിനാൽ ഇറങ്ങാൻ സാധിക്കാത്തവർ ഉണ്ട്
ഈ വായിക്കുന്ന നിങ്ങളിൽ എത്രപേർ ഈ മനുഷ്യന്റെ മുന്നിൽ ഭാരം അളക്കാൻ പോയിട്ടുണ്ടെന്നും എനിക്ക് അറിയില്ല 🙏 ആരെയും വിളിച്ചു ശല്ല്യം ചെയ്യുകയുമില്ല ആ വൃദ്ധൻ😪
ഇനി എങ്കിലും അതുവഴി പോകുമ്പോൾ നിങ്ങളുടെ ഭാരം അറിയാൻ താല്പര്യം ഇല്ലെങ്കിൽ പോലും കയ്യിലുള്ള ഒരു 5 രൂപ കൊടുത്ത് ഭാരം നോക്കുക 🙏 അത്‍ അദ്ദേഹത്തിന് ഒരു മുതൽ കൂട്ടാകുമെങ്കിൽ നല്ലതല്ലേ 😍
കൈയ്ക്കും,കാലിനും പൂർണ ആരോഗ്യം ഉണ്ടായിട്ടും കക്കാനും, പിടിച്ചുപറിക്കാനും നടക്കുന്നവർ ഉള്ള ഈ നാട്ടിൽ ഇങ്ങനെ പോലുള്ളവരെ അല്ലേ നാം സഹായിക്കേണ്ടത്🙏

#ശരാശരിഒരുദിവസം 300 രൂപ വരെ കിട്ടിയിരുന്നത്രെ
കോവിഡ് വന്നതിനു ശേഷം വല്ലതും കിട്ടിയാൽ ആയി എന്ന സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും മഴ ഇല്ലെങ്കിൽ രാവിലെ മുതൽ ഉച്ചവരെയുള്ള അദ്ധേഹത്തിന്റെ ഇരുപ്പ് മുടക്കില്ല😪

നിങ്ങൾ ആവഴി പോകുന്നവർ ആണെകിൽ ഒന്ന് #സഹായിക്കണേ
🙏

#തലസ്ഥാനം

തിരുവനന്തപുരത്തിന്റെ ഭാവിക്ക് വേണ്ടി ഞങ്ങളും പിന്തുണ നൽകുന്നു ❤️
01/11/2020

തിരുവനന്തപുരത്തിന്റെ ഭാവിക്ക് വേണ്ടി ഞങ്ങളും പിന്തുണ നൽകുന്നു ❤️

We are All in this Together Fighting Against Covid19
14/04/2020

We are All in this Together Fighting Against Covid19

തിരുവനന്തപുരം നഗരസഭയുടെ നഗരപരിധിയിൽ അണു നശീകരണ പ്രവൃത്തികൾ നടന്നു വരുന്നു. ജീവനക്കാർ വിശ്രമമില്ലാതെയാണ് കോവിഡ് പ്രതിരോധ ...
29/03/2020

തിരുവനന്തപുരം നഗരസഭയുടെ നഗരപരിധിയിൽ അണു നശീകരണ പ്രവൃത്തികൾ നടന്നു വരുന്നു. ജീവനക്കാർ വിശ്രമമില്ലാതെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത് മനസിലാക്കി പൊതു ജനങ്ങൾ പൂർണമായും സഹകരിക്കുക.നമ്മുടെ നാടിന്റെ സുരക്ഷക്കായി നാം തന്നെ ശ്രമിക്കേണ്ടതാണ്.കാര്യങ്ങൾ ഇനിയെങ്കിലും തമാശയായി എടുക്കാതെ ജാഗ്രത പാലിക്കുക.

അറിയിപ്പ് : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. നമുക്ക് ഈ പ്രതിസന്ധി അതിജീവിച്ചേ മതിയാകൂ....

ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് ഈ സമയത്ത്‌ നമ്മുടെ കേരളത്തിൽ നടക്കുന്നത്. അതും ഇതര സംസ്ഥാന തൊഴിലാളികൾ. കാര്യ...
29/03/2020

ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് ഈ സമയത്ത്‌ നമ്മുടെ കേരളത്തിൽ നടക്കുന്നത്. അതും ഇതര സംസ്ഥാന തൊഴിലാളികൾ. കാര്യങ്ങളുടെ ഗൗരവം ഇപ്പോളും ഇവർ മനസിലാക്കുന്നില്ല. ഇങ്ങനെ ജനങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.

29/03/2020

ഇറ്റലി നമുക്ക് നൽകുന്ന പാഠം ഇതാണ്. ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കാതെ ഇരിക്കുവാൻ വേണ്ടിയാണ് രാപകൽ ഇല്ലാതെ ആരോഗ്യ പ്രവർത്തകരും, സർക്കാരും ഓടി നടക്കുന്നത്. പക്ഷേ ഒരു വിഭാഗത്തിന് ഇപ്പോളും ബോധം ഉദിച്ചിട്ടില്ല...

ഓർക്കുക ഈ അപകട വയറസ്‌ നമ്മുടെ പടിവാതിൽക്കൽ നിൽപ്പുണ്ട്. ജാഗ്രത മാത്രമാണ് അതിനുള്ള ഏക മരുന്ന്..

29/03/2020

ഈ അപകട നിലയിലും കേരളത്തെ കണ്ടു പഠിക്കണം എന്ന് അഭിമാന പൂർവ്വം പറയും. ഇന്നലെ ഡൽഹിയിൽ ഉൾപ്പടെ കൂട്ടപലായനം ആണ് കണ്ടത്. അവിടെ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലും സൗകര്യങ്ങൾ ഒരുക്കുന്നില്ല. അവിടെയാണ് നമ്മുടെ കൊച്ചു കേരളം മാതൃകയാകുന്നത്. തിരുവനന്തപുരത്ത്‌ ലുലു മാൾ നിർമാണ മേഖലയിൽ 700 തൊഴിലാളികൾ ഉണ്ട്, വിഴിഞ്ഞം തുറമുഖ പ്രദേശത്തും ആയിരത്തിൽ പരവും ഉൾപ്പടെ, സംസ്ഥാനത്തെ എല്ലാ അന്യ സംസ്ഥാന തൊഴിലാളികളുടെയും സംരക്ഷണം, ആരോഗ്യം, ഭക്ഷണം എല്ലാം കേരളം ഉറപ്പാക്കുന്നു. ഒരു പ്രശ്‌നം വന്നപ്പോൾ അതിർത്തി കൊട്ടിയടച്ച കർണാടകത്തിനും ഞങ്ങൾ നൽകുന്ന ഭിക്ഷ ഇതാകുന്നു. നിങ്ങളുടെ സംസ്കാരം നിങ്ങൾ കാണിക്കുന്നു ഞങ്ങളുടെ സംസ്കാരം ഞങ്ങളും. അഥിതി ദേവോ ഭവ.

Address

Thiruvananthapuram
695102

Opening Hours

Saturday 9am - 5pm
Sunday 9am - 5pm

Telephone

9809333661

Alerts

Be the first to know and let us send you an email when TRINDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram