11/12/2025
"ഒരപ്പന്റെ ഹൃദയം വേണം.. ഒരമ്മയുടെ മനസ്സ് വേണം "... 2019 ഇൽ വാർധയ്ക്യവും രോഗവും തളർത്തിയവരെ ഞങ്ങളാൽ ആവും വിധം ശുശ്രുഷിക്കാൻ തീരുമാനമെടുത്തു ഞങ്ങൾ ഇറങ്ങുമ്പോൾ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല ഉപദേശങ്ങളിൽ ഒന്ന് ഇതായിരുന്നു... നാൽപതു തികയാത്ത ഞങ്ങൾ എഴുപതും തൊണ്ണൂറും കഴിഞ്ഞ അപ്പച്ചൻ, അമ്മച്ചിമാരെ നോക്കുമ്പോൾ..എങ്ങനെയാണു മകന്റെയോ മകളുടെയോ അല്ലാതെ ഒരപ്പന്റെയോ അമ്മയുടെയോ മനസുണ്ടാവുക?.. ഞങ്ങൾക്കറിയില്ലായിരുന്നു... എങ്കിലും ആ ഉപദേശത്തെ ഞങ്ങൾ വിട്ടുകളഞ്ഞില്ല.. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും അങ്ങനെ ഒരു ഹൃദയത്തിനായി ഉള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു...കഴിഞ്ഞ മാസത്തിൽ ഒരപ്പച്ചനും അമ്മച്ചിയും നമ്മുടെ ഹാപ്പി നെസ്റ്റ് കെയർ ഹോമിൽ വന്നു... മറ്റൊരു കെയർ ഹോമിൽ നിന്നും നില വഷളായതിനു ശേഷം വന്നതാണ്... അമ്മച്ചിയുടെ അവസ്ഥയിൽ അധികനാളുണ്ടാവില്ല എന്നുവരെ പറഞ്ഞാണ് നമ്മുടെ അടുത്ത് അഡ്മിറ്റ് ചെയ്തത്... വളരെ കുറഞ്ഞ ചലനശേഷി, ട്യൂബിലൂടെ ഉള്ള ആഹാരം, തുടങ്ങിയവ ഒക്കെയാവാം അങ്ങനെ അവരെ കൊണ്ട് ചിന്തിപ്പിച്ചത്..എങ്കിലും ഞങ്ങൾ .ശുഭാബത്തി വിശ്വാസം വിട്ടില്ല... ഇന്ന് ആ അമ്മച്ചി എഴുന്നേറ്റു പതിയെ നടക്കാൻ തുടങ്ങിയപ്പോൾ.. ഹോ... ശരിക്കും ഒരുകുഞ്ഞു ആദ്യം പിച്ചവെച്ചു നടക്കുന്നത് കാണുമ്പോൾ ഒരു അപ്പന്റെ, അമ്മയുടെ ഉള്ളിൽ തോന്നുന്ന ആഹ്ലാദം ഞങ്ങൾക്കും ഉണ്ടായി... ഞങ്ങൾക്ക് ദൈവം ആ ഹൃദയം തന്നു എന്ന തോന്നുന്നേ... ഏഴും എഴുപതും ശരിയാണെന്നു പറയുന്നതിലും കാര്യമുണ്ട്... അവർക്കു എഴുപതാകുമ്പോൾ നമ്മൾ ഇടക്കെങ്കിലും ഒരപ്പന്റെയോ അമ്മയുടെയോ ഹൃദയത്തോടെ ഇടപെട്ടാൽ നമ്മുടെ വീട്ടിലെ വർദ്ധക്യവും സന്തോഷമാവും...."""ശരിയാണെന്നു തോന്നിയാൽ ഒന്ന് ഷെയർ ചെയ്യാമോ.. കരുതലും സ്നേഹവും ഏറെ നൽകേണ്ട ഒരു ഘട്ടമാണ് വർദ്ധ്യക്യം ""