Fit4U

Fit4U A Complete Health Guide....Self Difence...Meditation...Yoga..MMA...Shaolin KungFu...Sanda...JKD...Kali..etc

23/06/2016

യോഗ ചെയ്യുന്നതിനു മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

1) ശാന്തവും നിശ്‌ശബ്‌ദവുമായ അന്തരീക്ഷത്തില്‍ സ്വസ്ഥമായ മനസ്സും ശരീരത്തോടും കൂടി വേണം യോഗ അഭ്യസിക്കാന്‍

2)ഒഴിഞ്ഞ വയറുമായി യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്തെങ്കിലും കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ലഘുവായി മാത്രം എന്തെങ്കിലും കഴിക്കുക.

3)ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് അല്പാല്പം കഴിക്കാം. വിരേചനത്തിന് ശേഷമായിരിക്കണം യോഗ അഭ്യസിക്കേണ്ടത്.

4)വെറും തറയില്‍ യോഗ ചെയ്യരുത്. യോഗാഭ്യാസത്തിനായി ഒരു പായ ഉപയോഗിക്കണം.

5) യോഗ അഭ്യസിക്കുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കട്ടികുറഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ഏറ്റവും ഉത്തമം.

6)അസുഖമുള്ളപ്പോഴോ തളര്‍ച്ചയുള്ളപ്പോഴോ മാനസിക പിരിമുറുക്കമുള്ളപ്പോഴോ യോഗ ചെയ്യാന്‍ പാടില്ല.

7)വിട്ടുമാറാത്ത അസുഖങ്ങള്‍, വേദന എന്നിവ ഉള്ളവര്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍, യോഗ അഭ്യസിക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പായി ഒരു ഡോക്‌ടറെയോ യോഗാ തെറാപ്പിസ്റ്റിനെയോ കാണേണ്ടതാണ്.

8)ഗര്‍ഭകാലത്തും ആര്‍ത്തവസമയത്തും യോഗ ചെയ്യുന്നതിനു മുമ്പ് യോഗ വിദഗ്‌ധരെ കാണേണ്ടതാണ്.

9)ശരീരം ബലം പിടിച്ചിരിക്കരുത്. ധ്യാനത്തോടെയോ അഗാധമായ മൌനത്തിലൂടെയോ വേണം യോഗ ചെയ്യുന്നത് അവസാനിപ്പിക്കാന്‍.

10)യോഗ ചെയ്ത് 20 - 30 മിനിറ്റുകള്‍ക്ക് ശേഷമേ കുളിക്കാന്‍ പാടുള്ളൂ. യോഗ ചെയ്തു കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അതും 20-30 മിനിറ്റുകള്‍ക്ക് ശേഷമായിരിക്കുന്നതാണ് ഉത്തമം.

https://www.youtube.com/watch?v=oeN5RE0UjN0
22/06/2016

https://www.youtube.com/watch?v=oeN5RE0UjN0

സൂര്യ നമസ്കാരം: ഗുണഫലങ്ങൾ സൂര്യ നമസ്കാരം = ജനറൽ ടോണിക് ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും ...

21/06/2016

സൂര്യ നമസ്കാരം: ഗുണഫലങ്ങൾ
സൂര്യ നമസ്കാരം = ജനറൽ ടോണിക്
ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു അയവു തരുന്നു. അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (MuscularSystem) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു
സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)
ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും വായുവും ഊർജ്ജവും പോഷണവും എത്തുന്നു. അവ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.
സൂര്യ നമസ്കാരം = സജീവ നാഡീ വ്യവസ്ഥ ( Nervous System)
പുതിയ കോശങ്ങൾ സൃഷ്ടിച്ചു മസ്തിഷ്ക്കത്തെ പ്രബലപ്പെടുത്തുന്നു. നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം എന്നിവയുടെ പ്രവർത്തനം ഉത്തേജിതമാകുന്നു. തത്ഫലമായി ഉന്നതമായ പ്രതിഭാ-ധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി ഇവ വർദ്ധിക്കുന്നു.
മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും. മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ സൂര്യ നമസ്ക്കാരം പുറം തള്ളും
സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)
വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും, (pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.
സൂര്യ നമസ്കാരം = ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)
ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു
സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)
മല-മൂത്ര-വിയർപ്പുകൾ വേണ്ടവിധം പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം പുറത്താകുകയും ചെയ്യുന്നു (Respiratory System). ഇക്കാരണത്താൽ വിയർപ്പിന്റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.
സൂര്യ നമസ്കാരം = രോഗപ്രതിരോധശേഷി (Immune System)
രോഗപ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു; കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു. നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.

സൂര്യ നമസ്കാരം = സൌന്ദര്യം
യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും. രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും. ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല . A twenty five face on a seventy five body.
സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ പൊണ്ണത്തടി കുറയും; ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും. ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും. വയർ ഒതുങ്ങി ആലിലയോ, സിക്സ് പായ്ക്കോ ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും ഉണ്ടാകും.
സൂര്യ നമസ്കാരം = സുകേശം
കഴുത്തിനുള്ള വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും. തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി, നര എന്നിവ വരാതിരിക്കും.
സൂര്യ നമസ്കാരം = പൊക്കം
മുടക്കം കൂടാതെ ശരിയായി ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും.
സൂര്യ നമസ്കാരം = സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം (Reproductive system)
സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല. അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം, ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല. ദാമ്പത്യ ജീവിതം ഭദ്രമാകും
സൂര്യ നമസ്കാരം = പ്രഭാ വലയം (Aura)
ശരീരത്തിലുള്ള പ്രധാന നാഡികളായ 'ഇഡ', 'പിംഗള' എന്നിവയെ ക്രമപ്പെടുത്തി വ്യക്തികളിലുള്ള സ്ത്രീ-പുരുഷ-സ്വഭാവ-അംശങ്ങളെ ക്രമീകരിക്കുന്നു. നട്ടെല്ലിന്റെ അടിയറ്റത്തുള്ള മൂലാധാരം (root) മുതൽ ഉച്ചിയിലുള്ള സഹസ്രാരം (crown) വരെയുള്ള നാഡീ-മർമ്മ-കേന്ദ്രങ്ങളായ ആധാരങ്ങളുടെ (chakraas) പ്രവർത്തനം ക്രമപ്പെടുത്തി സൂക്ഷ്മ ശരീരത്തെ ഓജസ്സുറ്റതാക്കുന്നു. ശാരീരിക- മാനസിക- ആരോഗ്യം സമ്പൂർണ്ണമാക്കുന്നു
സൂര്യ നമസ്കാരം = മഹനീയമായ വ്യക്തിത്വം:
സദാ ആനന്ദ ചിത്തരായി ജീവിക്കുവനാവശ്യമായ മനോബലം ലഭിക്കും. ആത്മ ധൈര്യം, ശുഭാപ്തിവിശ്വാസം എന്നിവ വർദ്ധിക്കും. വിഷാദ രോഗം, മാനസ്സിക സമ്മർദ്ദം, മനോവിഷമം, ഉന്മേഷക്കുറവു, മറവി, വേവലാതി മുതലായവ ഒഴിഞ്ഞു മനസ്സ് ശാന്തമാകുകയും മഹനീയമായ ഒരു വ്യക്തിത്വത്തിനു ഉടമ യാകുകയും ചെയ്യുന്നു..
സൂര്യ നമസ്കാരം = മൃതസഞ്ജീവനി
സൂര്യ നമസ്കാരം മുടക്കം വരുത്താതെ ആചരിച്ചു വന്നാൽ ഒരാൾക്ക്, ഏറ്റവും നല്ല ആരോഗ്യം, എപ്പോഴും ഉന്മേഷം, എല്ലാറ്റിനും കാര്യശേഷി, ദീർഘായുസ്സ് എന്നിവ നല്കുന്ന ഒരു മൃതസഞ്ജീവനിയായി അനുഭവപ്പെടും.

Fit4u wishing lnternational Yoga Day
21/06/2016

Fit4u wishing lnternational Yoga Day

19/06/2016

Coming Soon

Address

Fit4u
Thodupuzha
685584

Telephone

9961950020

Website

Alerts

Be the first to know and let us send you an email when Fit4U posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Fit4U:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram