12/04/2018
ഹൗസ് സർജൻസ് അസോസിയേഷൻ 2017-2018
ഏപ്രിൽ 02 2018-
ലോക ഓട്ടിസം ദിനം
വൈദ്യശാസ്ത്രം ഇന്നും അങ്കലാപ്പോടെ ഉറ്റുനോക്കുന്ന, ഉത്തരം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന, കുട്ടികളിൽ കാണുന്ന ശാരീരിക-മാനസിക-ബുദ്ധിപരങ്ങളായ വൈശേഷ്യങ്ങളുടെ സമൂഹമാണ് ഓട്ടിസം. അത്തരം കുട്ടികളെ ഒറ്റപ്പെടുത്താതെ, അവരുടെ ശക്തിമേഖലകളെ കണ്ടെത്തുവാനും, സമൂഹത്തിന്റെ ഭാഗമാക്കുവാനും പൊതുജനത്തോട് വൈദ്യ സമൂഹത്തിനു വേണ്ടി ആഹ്വാനം ചെയ്തു കൊണ്ട്, HSA 2017-'18 ന്റെ ആഭിമുഖ്യത്തിൽ കൗമാരഭൃത്യം വിഭാഗത്തിൽ ഉള്ള രോഗികൾക്കെല്ലാവർക്കും കോളേജ് വിദ്യാർത്ഥികളാൽ പെയിന്റ് ചെയ്യപ്പെട്ട ടി ഷർട്ടുകൾ സമ്മാനിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സരസ ടി പി മുഖ്യാതിഥിയായ ചടങ്ങിൽ കൗമാരം വിഭാഗം ഡോ. ഷാജു എം കെ, ഡോ. ആയ്ഷത് എം, എന്നിവർ പങ്കെടുത്തു, ഓട്ടിസം ദിന സന്ദേശം നൽകി.
ടി ഷർടുകൾ പെയിന്റ് ചെയ്ത
അമൽ എൻ എസ്,
സ്വാതി എസ് നായർ,
മിഥുൻ കെ ആർ,
ശരത് രാജീവ്
വിശാഖ് കെ രഘു
എന്നിവർക്ക് പ്രത്യേകം നന്ദി,
പരിപാടി പങ്കെടുത്ത് വിജയമാക്കിയ മറ്റെല്ലാവർക്കും കൃതജ്ഞത.