നിലാവ് മുറ്റിച്ചൂര്

നിലാവ് മുറ്റിച്ചൂര് പ്രതീക്ഷകളിൽ ഇരുട്ട് കയറിയവർക്ക് കൈത്താങ്ങിന്റെ നിലാ വെളിച്ചം...

CANDID EVENTS ...
01/06/2016

CANDID EVENTS ...

Thank You For All The Support & Guidance To Everyone :-) --BY TEAM NILAAV
31/05/2016

Thank You For All The Support & Guidance To Everyone :-)
-
-
BY TEAM NILAAV

30/05/2016

ഡോക്ടർ വി പി ഗംഗാധരൻ

കാന്‍സര്‍ എന്ന ഒറ്റ വാക്കില്‍ നടുങ്ങി നില്‍ക്കുന്നവര്‍ പ്രതീക്ഷയുടെ തിരിനാളം പോലെ ,ജീവശ്വാസം പോലെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നൊരു പിടിവള്ളിയാണ്‌ ഡോ.വി.പി.ഗംഗാധരന്‍ .കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴിയില്‍ നിന്നു ജീവിതത്തിന്റെ വെളിച്ചത്തിലേക്കും മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തി കൊടുക്കുന്ന കാവല്‍ മാലാഖ.

സാമൂഹിക-ജീവകാരുണ്യ -ആരോഗ്യമേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വച്ച്‌ സേവന്‍മിത്ര്‌ അവാര്‍ഡിനര്‍ഹനായ ഡോ.വി.പി.ഗംഗാധരന്‍ 1954 ആഗസ്റ്റ്‌ 7-ാം തിയതി ഇരിങ്ങാലക്കുടയിലാണ്‌ ജനിച്ചത്‌.നാഷ്‌ണല്‍ ഹൈസ്‌ക്കൂള്‍ ,ക്രൈസ്റ്റ്‌ കോളേജ്‌,എറണാകുളം മഹാരാജാസ്‌ കോളേജ്‌,കോട്ടയം മെഡിക്കല്‍ കോളേജ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌,അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളില്‍ പഠനം.റേഡിയേഷന്‍ തെറാപ്പിയിലും,ജനറല്‍ മെഡിസിനിലും എം.ഡി,മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം.വാഷിംഗ്‌ടണ്‍ ഡീസിയിലെ ജോര്‍ജ്ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നാഷ്‌ണല്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫെലോഷിപ്പ്‌ ലബനനിലെ റോയല്‍ മാഴ്‌സണ്‍ ഹോസ്‌പിറ്റലില്‍ നിന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ്‌.എറണാകുളം ലേക്‌ഷോര്‍ ഹോസ്‌പിറ്റലില്‍ സേവനം അനുഷ്‌ഠിക്കുന്ന ഡോ.വി.പി ഗംഗാധരന്‍ ഇപ്പോള്‍ തൃപ്പൂണിത്തറയില്‍ താമസിച്ചു പോരുന്നു.

കാന്‍സര്‍ എന്ന മഹാമാരിയോട് പടവെട്ടി ജീവിതം തിരികെ പിടിച്ചവരെയും മനസാന്നിധ്യം കൈവടാതെ ജീവിച്ച് മരണത്തെ അഭിമുഖീകരിച്ചവരെയും കുറിച്ചുള്ള ഡോ വി.പി ഗംഗാധരന്റെ അനുഭവക്കുറിപ്പുകളാണ് ജീവതമെന്ന അത്ഭുതം. നിസ്സംഗനായ ഒരു കാഴ്ച്ചക്കാരനായി മാറിനില്‍ക്കാതെ കൊടുംവേദനയുടെ ഒരു ജന്മം തന്നെയാണ് ഡോക്ടര്‍ രോഗികള്‍ക്കൊപ്പം ജീവിച്ചത്. നന്മയും കാരുണ്യവും മറന്ന് പലതും വെട്ടിപ്പിടിക്കാന്‍ പായുന്ന മനുഷ്യന് ഒരു താക്കീതാണ് ഈ കൃതി. നന്മയുടെ മഹാ പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്ന് നമുക്ക് കാട്ടിത്തരുകയാണ് ഡോക്ടര്‍ ഗംഗാധരന്റെ അനുഭവങ്ങള്‍.

ക്യാന്‍സര്‍ രോഗത്തില്‍ തളര്‍ന്നു പോകുന്ന കുറേ മനസ്സുകളെയെങ്കിലും സമാശ്വാസത്തിന്റെ തീരങ്ങളിലെത്തിക്കുന്ന സംരഭമാണ് ‘ജീവിതമെന്ന അത്ഭുതം’. 2004ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ പുസ്‌കതത്തിന്റെ 13ാമത് പതിപ്പ് പുറത്തിറങ്ങി. ഡോക്ടര്‍ ഗംഗാധരന്റെ മുപ്പതിലധികം അനുഭവക്കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡോക്‌റുടെ തീവ്രാനുഭവങ്ങള്‍ വായനക്കാരന് മുന്നിലെത്തിക്കുന്നത് പ്രശസ്ത കഥാകൃത്ത് കെ.എസ് അനിയനാണ്. പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നതും കെ.എസ് അനിയനാണ്.

അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകനായ ഡോ.വി.പി ഗംഗാധരന്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍, ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായാണ് വിദ്യാ9ഭ്യാസം പൂര്‍ത്തിയാക്കിയത്. റേഡിയേഷന്‍ തൊറാപ്പിയിലും ജനറല്‍ മെഡിസിനിലും എം ഡി വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ഹോസ്പിറ്റലില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ് എന്നിവ നേടി. കാന്‍സര്‍ ചികിത്സാരംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പുസ്തകം ഏതൊരു ഓരോ ക്യാന്‍സര്‍ രോഗിയെയും ജീവിതം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.

ഏഷ്യയിൽ എന്നല്ല ലോകത്ത് തന്നെ പ്രശസ്തനായ വി പി ജി സാർ നമ്മുടെ മുറ്റിചൂരിലെക്കു വരുമ്പോൾ അത് നാട്ടിലെ മുഴുവൻ സുഹ്ര്ത്തുക്കളും പ്രയോജനപ്പെടുത്തണം. നിലാവ് മുറ്റിച്ചൂരിന്റെ പ്രഥമ പ്രോഗ്രാമിലേക്ക് ഏവരേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു :-)

All Crew Members Of Nilaav Muttichur :-)
27/05/2016

All Crew Members Of Nilaav Muttichur :-)

25/05/2016
24/05/2016
നിലാവ് മുറ്റിച്ചൂര്‍ സംഘടിപ്പിച്ച 'അധ്യാപകര്‍-രക്ഷീതാക്കള്‍-കുട്ടികള്‍' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ബോധവല്‍ക്കരണ ക്ല...
17/05/2016

നിലാവ് മുറ്റിച്ചൂര്‍ സംഘടിപ്പിച്ച 'അധ്യാപകര്‍-രക്ഷീതാക്കള്‍-കുട്ടികള്‍' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ നിന്ന്....

Venue: S.H.M ഹാള്‍ (17-05-2016)

Address

Thrissur
680641

Website

Alerts

Be the first to know and let us send you an email when നിലാവ് മുറ്റിച്ചൂര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to നിലാവ് മുറ്റിച്ചൂര്:

Share