09/04/2021
താരനുള്ള ആയുർവേദ ചികിത്സ
ആയുർവേദത്തിൽ താരനെ ദാരുണകം എന്നാണ് പറയുന്നത് ഈ അസുഖം ഒരിക്കലെങ്കിലും വരാത്തവർ ഉണ്ടാകില്ല. ഈ അസുഖത്തെ ഡാൻഡ്രഫ് ആണ് ആധുനിക ശാസ്ത്രത്തിൽ പറയുന്നത്.ശിരസ്സിലെ ചർമത്തിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അമിതമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ വരാൻ കാരണമാകും.നമ്മുടെ ഇന്നത്തെ തെറ്റായ ജീവിതശൈലിയും, ഫാസ്റ്റ്ഫുഡ് സംസ്കാരവും, ദഹന പ്രശ്നങ്ങളും എല്ലാം തന്നെ താരന് ഒരു കാരണമായി മാറാറുണ്ട്. താരൻ ഉണ്ടായ വ്യക്തിക്ക് അസഹനീയമായ തല ചൊറിച്ചിൽ, മുടികൊഴിച്ചിൽ മുടിയുടെ ബലക്കുറവും അതുമൂലം ഉണ്ടാക്കാം. താരൻ ഉള്ള രോഗികളുടെ മുടിയിഴകൾ വരേണ്ടതായി മാറുകയും മുടിയുടെ തിളക്കവും ആരോഗ്യവുമെല്ലാം അതുമൂലം നഷ്ടപ്പെടുന്നു. കാരണങ്ങൾ കൊണ്ടും തോരൻ ഉണ്ടാകാം പ്രധാനമായും പാരമ്പര്യം, മോശമായ മുടി ശുചിത്വം, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ മൂലവും പല വ്യക്തികൾക്കും താരൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവേദത്തിൽ അകത്തോട്ട് സേവിക്കുവാനും തലയിൽ പുരട്ടുവാൻ ഫലപ്രദമായ പല മരുന്നുകളും ഇന്ന് ലഭ്യമാണ്.
1) സ്കർഫ് ഹെർബൽ ഓയിൽ
ദുർദുര പത്രാദി വെളിച്ചെണ്ണ, ഹമാരക പത്രരസം മുതലായ ഔഷധങ്ങൾ അടങ്ങിയിരിക്കുന്ന തൈലമാണ് സ്കർഫ് ഹെർബൽ ഓയിൽ. ഇത് ഉപയോഗിച്ചാൽ തലയിൽ ഉണ്ടാകുന്ന താരൻ, ചൊറിച്ചിൽ, രോമം കൊഴിച്ചിൽ, അലോപേഷ്യ, തലവേദന മുതലായ രോഗങ്ങൾ ശ്രമിക്കുന്നതാണ്.
2) നരസിംഹം ടാബ്ലെറ്റ്
കരിങ്ങാലി, കൊടുവേലി, വേങ്ങാക്കാതൽ, ത്രിഫല, കന്മദം, കഞ്ഞുണ്ണി, അന്നഭേദി ഭസ്മം മുതലായ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നരസിംഹം ടാബ്ലെറ്റ് അകത്തോട്ട് സേവിച്ചാൽ തല മുടികൊഴിച്ചിൽ , അകാലനര, മുടിയുടെ ബലക്കുറവ് മുതലായവ എല്ലാം ശമിച്ച് നല്ല ആരോഗ്യമുള്ള ഇടതൂർന്ന മുടി ലഭിക്കുന്നതാണ്.
3) സീതാറാം നരസിംഹം ഷാംപൂ
കരിങ്ങാലിക്കാതൽ, കൊടുവേലിക്കിഴങ്ങ്, ഇരുപൂളിൻ കാതൽ, വേങ്ങാക്കാതൽ, കന്മദം, നെല്ലിക്ക ,കഞ്ഞുണ്ണി മുതലായ ഔഷധങ്ങൾ ചേർത്ത് സംസ്കരിക്കുകയും ചെയ്ത സൾഫേറ്റ് ഫ്രീ ആയ ഷാംപൂ താരൻ പൂർണമായി പോകുവാനും മുടിയ്ക്ക് നല്ല തിളക്കം ആരോഗ്യം ലഭിക്കുവാനും നല്ലതാണ് അതുകൂടാതെ വളരെ നല്ല ഒരു എയർ കണ്ടീഷണർ കൂടിയാണ് നരസിംഹം ഷാംപൂ.