National Health Mission Thrissur

National Health Mission Thrissur Promotion and awareness creation of programmes implemented by Health Department of Thrissur district

15/10/2025

ആഗോള കൈകഴുകൽ ദിനത്തിൽ കൈ കഴികേണ്ട രീതികൾ വിശദീകരിക്കുന്ന വീഡിയോയുമായി ഇടവിലങ്ങ് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ.....

15/10/2025

ആഗോള കൈകഴുകൽ ദിനം....
കൈകഴുകാൻ പഠിക്കാം....

കുഞ്ഞിന് ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകാൻ വിട്ടു പോയോ?ഒക്ടോബർ 13&14ന് ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ നൽകണേ....
13/10/2025

കുഞ്ഞിന് ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകാൻ വിട്ടു പോയോ?
ഒക്ടോബർ 13&14ന് ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ നൽകണേ....

13/10/2025

Vision 2030
ആരോഗ്യ സെമിനാർ
ഒക്ടോബർ 14ന് തിരുവല്ലയിൽ വച്ച്.....

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS  അക്രഡിറ്റേഷൻ സർട്ടിഫിക്കേഷൻ.....കൈപ്പമംഗലം, കക്കാട്, കട്ടപ്പുറം എന്നീ ആരോഗ്യ സ്ഥാപ...
11/10/2025

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS അക്രഡിറ്റേഷൻ സർട്ടിഫിക്കേഷൻ.....

കൈപ്പമംഗലം, കക്കാട്, കട്ടപ്പുറം എന്നീ ആരോഗ്യ സ്ഥാപങ്ങളിലെ ടീമാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ......

തൃശ്ശൂർ സർക്കാർ മാനസിക ആശുപത്രിയിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചാരണം തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ അർജ്ജുൻ പാണ്ഡ്യൻ  ...
10/10/2025

തൃശ്ശൂർ സർക്കാർ മാനസിക ആശുപത്രിയിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചാരണം തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ചു..... പരിപാടിയിൽ നിന്ന്....

ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാവറട്ടി സെൻറ് ജോസഫ...
04/10/2025

ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാവറട്ടി സെൻറ് ജോസഫ് ട്രെയിനിങ് കോളേജിൽ വച്ച് മണലൂർ നിയോജക മണ്ഡലം എം.എൽ.എ. മുരളി പെരുനെല്ലി നിർവഹിച്ചു.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ തോമസ് ദിനാചരണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാവറട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ ജെറോം പേവിഷബാധ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. അനൂപ് ടി.കെ. സ്വാഗതം ആശംസിക്കുകയും മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലുസിനാ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ദിനാചരണത്തോടെ അനുബന്ധിച്ച് പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിംസൺ ജോസ് ചാലക്കൽ വിഷയാവതരണം നടത്തി.

ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ സോണിയ ജോണി പി., ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 1 ഇൻ ചാർജ് ഗോപകുമാർ കെ., ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ദീപ വർഗീസ്, മുല്ലശ്ശേരി സാമൂഹ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ മനോജ് ചന്ദ്രൻ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ ബൃന്ദ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് സാൻജോസ് പാരിഷ് ഹോസ്പിറ്റൽ നേഴ്സിങ് വിദ്യാർഥിനികൾ ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു.

ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാവക്കാട് താലൂക്ക് ആസ്ഥാ...
03/10/2025

ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

ലോക വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വെച്ച് ബഹു. ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ശ്രീദേവി ടി.പി. മുഖ്യപ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി. വയോജന ദിന സന്ദേശവും നൽകി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷീജ എൻ.എ. വിഷയാവതരണം നടത്തി.

ചാവക്കാട് നഗരസഭ കൗൺസിലർ എം.ബി. പ്രമീള സ്വാഗതവും ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

ചാവക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ റഷീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് അൻവർ എ.വി., കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ഷീജ എം.എസ്., ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സോണിയ ജോണി പി., ടെക്നിക് അസിസ്റ്റൻറ് ഗ്രേഡ് 1 ഇൻ ചാർജ് ഗോപകുമാർ കെ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 രാംകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് ബഹു എം എൽ എ മുതിർന്ന പൗരൻമാരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ മെഡിക്കൽ ക്യാമ്പും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ചാവക്കാട് രാജ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ കലാപരിപാടികൾ അവതരിപ്പിച്ചു.മുതിർന്ന പൗരന്മാരുടെ കലാപരിപാടികളും സി.ഐ.കെ. ഗുരുവായൂരിൻ്റെ മാജിക് ഷോയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) തൃശൂർ
03.10.2025

30/09/2025
30/09/2025

സ്വസ്ഥ് നാരി സശക്ത് പരിവാർ ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വനിതാ ശിശു സംരക്ഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന തെരുവ് നാടകം. അൻകൂർ മീഡിയയുടെ നേതൃത്വത്തിൽ നടന്ന അവതരണത്തിൽ കലാകാരന്മാർ ജങ്ക് ഫുഡ്‌ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും, പോഷകപ്രദമായ ഭക്ഷണത്തോടൊപ്പം വ്യായാമത്തിന്റെ പ്രാധാന്യവും ഉയർത്തി കാണിച്ചു.

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ച...
29/09/2025

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു.ബഹു തൃശ്ശൂർ മേയർ ശ്രീ എം കെ വർഗ്ഗീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

തുടർന്ന് നടന്ന പൊതു ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഷാജൻ അധ്യക്ഷത വഹിച്ചു.ജനറൽ ആശുപത്രിയിലെ കാഡിയോളജിസ്റ്റുകളായ ഡോക്ടർ കൃഷ്ണകുമാറിനെയും ഡോക്ടർ വിവേകിനെയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ താജ് പോൾ സ്വാഗതം ഏകി.

വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് സന്ദേശം എകുന്നതായിരുന്നു.

Address

Thrissur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914872325824

Website

Alerts

Be the first to know and let us send you an email when National Health Mission Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to National Health Mission Thrissur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram