Ardram Charitable Trust , Annamanada

Ardram Charitable Trust , Annamanada A charitable trust that has been for those who needs help

കോവിഡ് 19 (കൊറോണ) ൻ്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക്, എന്ന മു...
09/03/2020

കോവിഡ് 19 (കൊറോണ) ൻ്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക്, എന്ന മുഖാവരണം.

നിരവധി തരം മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കിൽ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്.

പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്തു എന്ന കേട്ട ഉടനെ ഇത്തരം മാസ്‌കുകൾ വാങ്ങാൻ ആൾക്കാർ തിരക്ക് കൂട്ടുന്നു എന്നൊരു വാർത്ത കേട്ടൂ. ഈ മാസ്കിന്റെ പ്രസക്തിയും പ്രയോഗവും എങ്ങനെ എന്നത് സംബന്ധിച്ച് പല തെറ്റിധാരണയും സമൂഹത്തിൽ ഉണ്ടെന്നു വേണം കരുതാൻ.

സർജിക്കൽ ഫേസ് മാസ്ക് എങ്ങനെ, എപ്പോ, ഏതു രീതിയിൽ ഉപയോഗിക്കണം എന്ന് ഇത്തരുണത്തിൽ സാമാന്യ ജനം കൂടി അറിയുന്നത് നന്നാവും.

😷സർജിക്കൽ ഫേസ് മാസ്ക് ആരാണ് ഉപയോഗിക്കേണ്ടത്?

രോഗമോ/ രോഗമെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് ഇത് ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും.

😷എന്താണ് ഫേസ് മാസ്ക്?

3 ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കേണ്ടത്.

നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയിൽ ഇടയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്.

തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും നീല (പച്ച) ഭാഗം. പുറമെ നിന്നുള്ള ബാഷ്പത്തെയും, വലിയ കണിക (droplets) കളെയും ഒരു പരിധി വരെ ഈ പാളി തടയും. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തു നിന്നും വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയും എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല.

ഉൾഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും.

😷മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം അകത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല. തെറ്റായ സന്ദേശം ആണ്.

😷രോഗം ഇല്ലാത്തവർ ഇത്തരം മാസ്ക് ഉപയോഗിക്കേണ്ടതുണ്ടോ?

ഉപയോഗിക്കുന്നതിനു അധിക പ്രാധാന്യം ഇല്ല.
അനാവശ്യമായി മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് ഉള്ള പ്രശ്നങ്ങൾ .
1.സുരക്ഷിതരാണെന്ന് മിഥ്യാബോധമുണ്ടാവുമ്പൊ മറ്റ് മുൻ കരുതലുകൾ അവഗണിക്കപ്പെടാം. ഇത്തരം ഒരു മാസ്ക് ധരിച്ചു എന്നത് കൊണ്ട് നാം പൂർണ്ണമായും സേഫ് ആണെന്ന് കരുതിക്കൊണ്ടു മറ്റു സുരക്ഷാ നിർദ്ദേശങ്ങളിൽ അശ്രദ്ധ കാണിക്കുന്നതോ, രോഗപ്പകർച്ച കൂടുതൽ വരാനുള്ള സാഹസിക പ്രവർത്തികൾ കാണിക്കുന്നതോ അഭികാമ്യം അല്ല.
2. അനാവശ്യമായ ചിലവ്.
3. അനാവശ്യമായി മാസ്കുകൾ ഏവരും വാങ്ങിക്കൂട്ടിയാൽ ദൗർലഭ്യം ഉണ്ടാവാനും, ഇത് അവശ്യം വേണ്ടവർക്ക് കിട്ടാതാവാനും സാധ്യത ഉണ്ട്.

😷അപ്പൊ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും മറ്റും എങ്ങനെ രോഗാണുക്കളിൽ നിന്നും സുരക്ഷ നേടും?

👉ആരോഗ്യപ്രവർത്തകരെ ഉദ്ദേശിച്ചു നിർമ്മിച്ചിരിക്കുന്ന സുരക്ഷാ മാസ്കുകൾ പലവിധം ഉണ്ട്. അതിൽ പ്രമുഖം N95 മാസ്ക് അഥവാ respirator ആണ്. ഇത് സാധാരണ ജനങ്ങൾ വാങ്ങിച്ചു ഉപയോഗിക്കുന്നത് അനാവശ്യമാണ്.

👉മുഖത്ത് അമർന്നു ഇരിക്കുന്ന ഈ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ശ്വാസം എടുക്കാൻ അല്പം പ്രയാസം നേരിടാം. ആയതിനാൽ തന്നെ കൂടുതൽ നേരം അടുപ്പിച്ചു ഇത് ഉപയോഗിക്കാൻ പറ്റില്ല.

👉മാത്രമല്ല രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതൽ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാൻ കാരണമായേക്കും.

👉N 95 മാസ്കുകൾ അധികം ലഭ്യമല്ല, ആയതിനാൽ തന്നെ ആരോഗ്യപ്രവർത്തകർക്കും രോഗിയെ നേരിട്ട് പരിചരിക്കുന്നവർക്കും ആവശ്യമായ ഈ മാസ്ക് നിലവിൽ പൊതുജനങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അനുചിതമാണ്.

😷മാസ്കിന്റെ ശരിയായ ഉപയോഗം എങ്ങനെ ആവണം എന്നത് സംബന്ധിച്ച് ഏറ്റവും ഒടുവിലായി ലോകാരോഗ്യ സംഘടന (WHO ) നൽകിയ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

മാസ്ക് മാത്രം ഉപയോഗിച്ചതുകൊണ്ട് ആവശ്യത്തിനു സുരക്ഷ ലഭിക്കണമെന്നില്ല, ഒപ്പം കൈകൾ വൃത്തിയാക്കുന്നതും മറ്റ് രോഗ പ്രതിരോധ നടപടികളും കൂടി അനുവർത്തിക്കണം എന്നാണ് WHO പറയുന്നത്.

😷മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികൾ😷

1. മാസ്ക് ധരിക്കും മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കണം, ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
2. ഉള്ളിൽ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വെച്ചതിനു ശേഷം, വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യുക.
3. നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.
4. ഉപയോഗത്തിലായിരിക്കുമ്പൊ മാസ്കിൽ സ്പർശിക്കരുത്.
5. മാസ്ക് നനയുകയോ, ഉപയോഗശൂന്യമാവുകയോ, നിശ്ചിത സമയം കഴിയുകയോ ചെയ്‌താൽ മാസ്ക് സുരക്ഷിതമായി നീക്കം ചെയ്യുക.
6. മാസ്ക് അഴിച്ചെടുക്കുമ്പൊ മാസ്കിൻ്റെ മുന്നിൽ (മുഖത്തെ ആവരണം ചെയ്തിരിക്കുന്ന ഭാഗത്ത്) സ്പർശിക്കരുത്. പിന്നിൽ, അതിൻ്റെ ലേസിൽ പിടിച്ച് അഴിച്ചെടുക്കുക.
7. അബദ്ധത്തിലെങ്ങാനും അങ്ങനെ സ്പർശിക്കാനിടയായാൽ ഉടൻ തന്നെ മേൽപ്പറഞ്ഞ രീതിയിൽ കൈകൾ ശുചിയാക്കുക.
8. ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്കുകൾ വീണ്ടുമുപയോഗിക്കരുത്.
9. മാസ്ക് അതിൻ്റെ വള്ളിയിൽ മാത്രം പിടിച്ചു കൊണ്ട് അടപ്പുള്ള വേസ്റ്റ് പിന്നിൽ നിക്ഷേപിക്കുക.
10. ഇതിനു ശേഷവും മുൻ പറഞ്ഞ പോലെ കൈകൾ ശുചിയാക്കുക.

😷ഈ മാസ്കുകൾ ബാക്റ്റീരിയകളെയും വൈറസുകളെയും നേരിട്ട് തടയുകയാണോ ചെയ്യുന്നത്. അവയൊക്കെ അത്രയും സൂക്ഷ്മാണുക്കളല്ലേ..?
ബാക്ടീരിയകളെക്കാൾ വലിപ്പക്കുറവുള്ള വൈറസിനെ തടയാൻ സുഷിരങ്ങൾക്ക് വലിപ്പക്കുറവ് ഉള്ള മാസ്കുകൾ വേണം എന്നൊരു ധാരണ പലർക്കുമുണ്ട്. നമ്മൾ മാസ്ക് കൊണ്ട് തടയുന്നത് അതിലെ സുഷിരങ്ങളിൽ കൂടി കടന്നുവരുന്ന ഒറ്റപ്പെട്ട ബാക്ടീരിയെയോ വൈറസിനെയോ അല്ല. പകരം ബാക്ടീരിയയും വൈറസും ഒക്കെയുള്ള തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലേക്ക് എത്തുന്ന ഡ്രോപ്പ്ലെറ്റ്സിനെയാണ് തടയുന്നത്. മാസ്കുകളിലെ സുഷിരങ്ങൾ എത്ര ചെറുതാവുന്നോ അത്രയും ചെറിയ ബാഷ്പകണങ്ങൾ മാത്രമേ ഉള്ളിലേക്ക് വരൂ എന്ന് ചുരുക്കം. അതുകൊണ്ടാണ് സുഷിരങ്ങളിലൂടെ വലിപ്പം കുറവുള്ള N 95 മാസ്കുകൾ കൂടുതൽ പ്രയോജനപ്പെടുന്നത്.

😷 ഒരു മാസ്ക് എത്ര നേരം തുടർച്ചയായി ഉപയോഗിക്കാം? അല്ലെങ്കിൽ എപ്പോൾ ഡിസ്പോസ് ചെയ്യണം?
സാധാരണ സർജിക്കൽ മാസ്കാണെങ്കിൽ 4-6 മണിക്കൂർ കഴിയുമ്പോൾ മാറ്റുന്നതാണുചിതം. N95 മാസ്കുകൾ 4 മണിക്കൂറിലധികം ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. രോഗീ പരിചരണത്തിലേർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് 4 മണിക്കൂർ വീതമുള്ള ഷിഫ്റ്റ് ഡ്യൂട്ടി നൽകുന്നതിൻ്റെ ഒരു കാരണവും ഇതാണ്.

😷മാസ്ക് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ

പൊതുജനങ്ങൾ ചെയ്യേണ്ടത്
✋കൈകളുടെ ശുചിത്വം മേൽപ്പറഞ്ഞ രീതിയിൽ പാലിക്കുക.
🤝പൊതു സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
🙈ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും പിടിക്കാതെ ഇരിക്കുക. ഇതത്ര എളുപ്പമല്ല, നിങ്ങളറിയാതെ തന്നെ കൈ മുഖത്തെത്തും, അതും ഒരു മണിക്കൂറിൽ പലതവണ.
👏അതുകൊണ്ട് ഇടയ്ക്കിടെയുള്ള കൈ കഴുകൽ ശീലമാക്കുക.
🤷ആശുപത്രി പരിസരത്തെത്തുമ്പോൾ ഷാളോ സാരിയോ ഉപയോഗിച്ച് മുഖം മൂടുന്ന പ്രവണതയുണ്ട് പലർക്കും. മൂടാത്തതിനേക്കാൾ അപകടകരമാണ് അത്. കാരണം, ഷാൾ, സാരി എവിടെയൊക്കെ സമ്പർക്കം വന്നു എന്ന് അറിയില്ല. കൂടുതൽ അപകടകരമാവാം.
🙊ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കിൽ മടക്കിയ കൈ മുട്ടിനുള്ളിലേക്ക് തുമ്മുക. ഒരിക്കലും കൈപ്പത്തികൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.

ചുരുക്കിപ്പറഞ്ഞാൽ കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്നവരും അടുത്ത് ഇടപഴകുന്നവരും മാസ്കും മറ്റ് വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങളും ഉപയോഗിക്കണം. മാസ്കിനെ പറ്റിയും ധരിക്കേണ്ട രീതിയെ പറ്റിയും എല്ലാവരും അറിയണം, പക്ഷെ എല്ലാവരും മാസ്ക് ധരിച്ച് നടക്കേണ്ട കാര്യവുമില്ല. മറ്റു വ്യക്തി ശുചിത്വ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം.

എഴുതിയത് - ഡോ.Deepu Sadasivan, ഡോ.Jinesh PS, ഡോ. Nelson Joseph, ഡോ. Manoj Vellanad
കവർ - Abhilash Chacko
info clinic
#കൊറോണ

Address

Thrissur
680001

Website

Alerts

Be the first to know and let us send you an email when Ardram Charitable Trust , Annamanada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram