20/10/2025
ഇതുപോലെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ചന്ദ്രിക ടീച്ചർ ❤️
ജീവനത്തിന്റെ ജീവൻ്റെ ജീവനായ ചന്ദ്രിക ടീച്ചർ, ഒരു കുഞ്ഞു കാര്യം ചോദിച്ചാൽ 100 പേജിൽ ഉത്തരം തരുന്ന എൻറെ ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറ്റവുമധികം സ്നേഹിച്ച ചന്ദ്രിക ടീച്ചർ ഇന്ന് എന്നെന്നേക്കുമായി മൗനത്തിൽ ആഴ്ന്നിരിക്കുന്നു. എല്ലാവരെയും പോലെ പറഞ്ഞ് തീർക്കാൻ ഇനിയും ഒരുപാട് കഥകളും കാര്യങ്ങളും ബാക്കിവെച്ച്...
ഒന്നും പറയാനില്ല ടീച്ചറെ കുറിച്ച്. ടീച്ചർ അതാണ്, എല്ലാമെല്ലാമാണ്. സത്യവും, നന്മയും, നിഷ്കളങ്കതയും, ധർമ്മബോധവും ഓരോ നിമിഷത്തിലും നെഞ്ചോട് ചേർത്ത് പിടിച്ച ചന്ദ്രിക ടീച്ചർ. കണ്ടുമുട്ടിയ ഓരോരുത്തരുടെ ഉള്ളിലും ഒരായിരം ചന്ദ്രവെളിച്ചം നിറച്ച് ഇന്നും എന്നും നിറനിലാവ് പരത്തുന്ന ടീച്ചർ...
ടീച്ചർ ഇല്ലാത്ത ഇടത്ത്, ടീച്ചറെ കുറിച്ച് എന്തുപറഞ്ഞാലും, അത് കേൾക്കാൻ ടീച്ചർ ഇല്ലെങ്കിൽ...
മുൻപൊരിക്കൽ വന്നുപോയ ബ്ലഡ് ക്യാൻസറിന്റെ സാധ്യത വീണ്ടും കണ്ടതിന്റെ അടിസ്ഥാനത്തിൽ കുറച്ചു മാസങ്ങളായി ടീച്ചർ ചികിത്സയിലായിരുന്നു.
ഒക്ടോബർ ആദ്യത്തിൽ ആരംഭിച്ച ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ കുറച്ചു കഠിനമായിരിക്കും എന്ന് ടീച്ചർ അറിയിച്ചിരുന്നു.
'ഞാൻ വരും, ജീവനത്തിലേക്ക് ഞാൻ വന്നുകൊണ്ടേയിരിക്കും' എന്ന് ഓരോ തവണ ജീവനത്തിൽ വന്നു പോകുമ്പോഴും ടീച്ചർ ആവർത്തിച്ചു കൊണ്ടേയിരുന്നു.
ഇനി എന്ന് ടീച്ചർ?