15/10/2025
കരിപ്പൂർ:പാവങ്ങളായ മാനസിക രോഗികൾക്ക് സൗജന്യ ചികിത്സയും പുനരധിവാസവും നൽകി വരുന്ന പുളിയം പറമ്പ് കമ്മ്യൂണിറ്റി മെൻ്റൽ ഹെൽത്ത് ക്ലിനിക്ക് ലോക മാനസികാരോഗ്യ ദിന പ്രോഗ്രാം സംഘടിപ്പിച്ചു. കരുവാൻ കല്ല് ക്ലിനിക്ക് പരിസരത്ത് നടന്ന പ്രോഗ്രാമിൽ ശാജഹാൻ പി.പി യുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത മാനസികാരോഗ്യ വിദഗ്ധൻ Dr. ഫവാസ് ഉദ്ഘാടനം ചെയ്തു.മാനസിക രോഗികൾക്കുവേണ്ടി ക്ലിനിക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മാനസിക പ്രശ്നങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടി നൽകി. ക്ലിനിക് രക്ഷാധികാരി അരീക്കൻ ബാപ്പുട്ടി, വാർഡ് മെമ്പർ ചെമ്പാൻ ബാവ ,വ്യാപാരി വ്യവസായി കരുവാൻ കല്ല് യൂണിറ്റ് പ്രസിഡൻ്റ് കളത്തിങ്ങൽ കുഞ്ഞാൻ, നാണി മുസ്ല്യാർ, ഹസ്ന ആസിഫ് എന്നിവർ സംസാരിച്ചു.ഹനീഫ എ.കെ സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.