05/05/2025
ഇത് വികാസ് ഖന്ന. അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഷെഫ് ആണ്. ഒരു സെലിബ്രിറ്റി ഷർട്ട് എന്ന് പറയാം. അടുത്തിടെ ഇദ്ദേഹത്തെ ഒരു അന്തർദേശീയ മാധ്യമം ഇൻറർവ്യൂ ചെയ്തിരുന്നു. തരം കിട്ടുമ്പോൾ എല്ലാം ഇന്ത്യക്കാരെ കൊച്ചാക്കുക എന്നത് ഇന്നും അവരുടെ ശീലമായി തുടരുന്നു.
നിങ്ങൾ ഒരു ഇന്ത്യക്കാരൻ അല്ലേ? അതുകൊണ്ടുതന്നെ വിശപ്പിന്റെ വില എന്താണ് എന്ന് നിങ്ങൾക്ക് ശരിക്കും അറിയാമായിരിക്കും അല്ലേ? - ഇതായിരുന്നു വികാസ് ഖന്നയോട് അവർ ചോദിച്ച ചോദ്യം.
ഇതിന് വികാസ് ഖന്ന നൽകിയ മറുപടി ഇങ്ങനെ:
"അങ്ങനെ പറയാൻ പറ്റില്ല. ഞാൻ ഇന്ത്യയിലെ അമൃത്സറിൽ നിന്നുമാണ് വരുന്നത്. അവിടെ ഒരാൾ പോലും പട്ടിണി കിടക്കുകയില്ല. ഏതു ഗുരുദ്വാരയിൽ പോയാലും നിങ്ങൾക്ക് ലങ്കാർ (പ്രസാദം) ലഭിക്കും. സത്യത്തിൽ ഞാൻ ന്യൂയോർക്കിലേക്ക് വന്നതിനുശേഷമാണ് ഞാൻ പട്ടിണി എന്താണ് എന്നറിഞ്ഞത്" 🥰💯