Devadaru

Devadaru Skincare should be simple & effective ✨
👩‍⚕️ Doctor-led guidance | Results, not hype .herbs

അധ്യായം 9ഫിനൈൽ പ്രൊപ്പനോലമൈൻ (PPA): ജലദോഷ ഗുളികയിലെ വില്ലൻ(PPA: The Stroke Risk in Your Cold Syrup)മഴക്കാലം വരുമ്പോൾ മലയ...
10/02/2026

അധ്യായം 9

ഫിനൈൽ പ്രൊപ്പനോലമൈൻ (PPA): ജലദോഷ ഗുളികയിലെ വില്ലൻ
(PPA: The Stroke Risk in Your Cold Syrup)

മഴക്കാലം വരുമ്പോൾ മലയാളിയുടെ പോക്കറ്റിൽ നിർബന്ധമായും ഉണ്ടാകുന്ന ഒരു സാധനമുണ്ടായിരുന്നു - ഒരു സ്ട്രിപ്പ് ജലദോഷ ഗുളിക. മൂക്കൊലിപ്പ് തുടങ്ങിയാൽ ഉടനെ മെഡിക്കൽ ഷോപ്പിലേക്ക് ഓടും. "ചേട്ടാ, ഒരു വിക്സ് ആക്ഷൻ 500", അല്ലെങ്കിൽ "ഒരു ഡി-കോൾഡ്" (D-Cold). ഡോക്ടറെ കാണേണ്ട കാര്യമില്ല, കുറിപ്പടി വേണ്ട. അത് നമ്മുടെ ശീലമായിരുന്നു. വിശ്വാസത്തോടെ നമ്മൾ അത് വാങ്ങി കഴിക്കും, ആശ്വാസം കണ്ടെത്തുകയും ചെയ്യും.
എന്നാൽ, ആ കുഞ്ഞു ഗുളികകൾക്കുള്ളിൽ ഒളിഞ്ഞിരുന്നത് നമ്മുടെ തലച്ചോറിനെ തകർക്കാൻ ശേഷിയുള്ള ഒരു ബോംബ് ആയിരുന്നു എന്ന് എത്രപേർക്ക് അറിയാം?

ആ ബോംബിന്റെ പേരായിരുന്നു ഫിനൈൽ പ്രൊപ്പനോലമൈൻ (Phenylpropanolamine) അഥവാ PPA.
ജലദോഷം വരുമ്പോൾ എന്തുകൊണ്ടാണ് മൂക്കടപ്പ് ഉണ്ടാകുന്നത്? മൂക്കിനുള്ളിലെ രക്തക്കുഴലുകൾ വീർത്ത് വരുന്നത് കൊണ്ടാണിത്. ഇവിടെയാണ് PPA ഒരു രക്ഷകനായി വരുന്നത്. ഇത് കഴിക്കുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നു (Vasoconstriction). മൂക്കിലെ കുഴലുകൾ ചുരുങ്ങുമ്പോൾ ശ്വാസം വിടാൻ എളുപ്പമാകുന്നു. മൂക്കൊലിപ്പ് നിൽക്കുന്നു.
കൂടാതെ, തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു പ്രിയപ്പെട്ട മരുന്നായിരുന്നു. കാരണം ഇത് വിശപ്പിനെ അടിച്ചമർത്താനും (Appetite Suppressant) സഹായിച്ചിരുന്നു. ഒറ്റനോട്ടത്തിൽ എല്ലാം ഭംഗിയായി തോന്നും.

പക്ഷെ ഇവിടെ ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. മരുന്ന് കഴിക്കുമ്പോൾ അത് മൂക്കിലെ രക്തക്കുഴലുകളെ മാത്രമല്ല ചുരുക്കുന്നത്. അത് ശരീരം മുഴുവൻ പ്രവർത്തിക്കുന്നു. ഏറ്റവും അപകടകരമായ കാര്യം, അത് തലച്ചോറിലെ രക്തക്കുഴലുകളെയും ചുരുക്കുന്നു എന്നതായിരുന്നു.
സങ്കൽപ്പിക്കുക, ഉയർന്ന മർദ്ദത്തിൽ രക്തം പമ്പ് ചെയ്യുമ്പോൾ, കുഴലുകൾ അമിതമായി ചുരുങ്ങിയാൽ എന്ത് സംഭവിക്കും? അതെ, അത് പൊട്ടും. PPA കഴിച്ച നിരവധി പേരിൽ, പ്രത്യേകിച്ച് 18-നും 49-നും ഇടയിൽ പ്രായമുള്ള യുവതികളിൽ ഇത് സംഭവിച്ചു. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടായി. ജലദോഷം മാറ്റാൻ ഗുളിക കഴിച്ചവർ, പക്ഷാഘാതം വന്ന് കിടപ്പിലായി, അല്ലെങ്കിൽ മരണത്തിന് കീഴടങ്ങി.

യേൽ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ

സംഭവങ്ങൾ കൂടിയപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ യൂണിവേഴ്സിറ്റി (Yale University) ഒരു പഠനം നടത്തി - 'The Yale Hemorrhagic Stroke Project'. ഫലം ഞെട്ടിക്കുന്നതായിരുന്നു:
തടി കുറയ്ക്കാൻ PPA ഉപയോഗിക്കുന്ന സ്ത്രീകളിൽ പക്ഷാഘാതം വരാനുള്ള സാധ്യത 16 മടങ്ങ്കൂടുതലാണ്!

ജലദോഷത്തിന് ഇത് കഴിക്കുന്നവരിലും റിസ്ക് വളരെ കൂടുതലാണ്.
ഈ കഥയിലെ ഏറ്റവും വലിയ ദുരന്തം മരുന്നിന്റെ പാർശ്വഫലമല്ല, മറിച്ച് നമ്മുടെ ഭരണകൂടത്തിന്റെ അനാസ്ഥയാണ്.

യേൽ യൂണിവേഴ്സിറ്റിയുടെ പഠനത്തെ തുടർന്ന് 2000-ൽ തന്നെ അമേരിക്ക ഈ മരുന്ന് നിരോധിച്ചു. ലോകരാജ്യങ്ങളെല്ലാം അത് പിന്തുടർന്നു. പക്ഷെ ഇന്ത്യയോ? നമ്മൾ കാത്തിരുന്നു. ഒന്നും രണ്ടും വർഷമല്ല, 11 വർഷം!

2011-ൽ മാത്രമാണ് ഇന്ത്യയിൽ PPA നിരോധിക്കുന്നത്. അതുവരെ, അമേരിക്ക "വിഷം" എന്ന് വിളിച്ച് ഉപേക്ഷിച്ച അതേ മരുന്ന്, ഇന്ത്യയിലെ മെഡിക്കൽ ഷോപ്പുകളിൽ "ജലദോഷത്തിനുള്ള ഉത്തമ ഔഷധം" എന്ന പേരിൽ നമ്മൾ വാങ്ങിക്കഴിച്ചു. എത്രപേർക്ക് ഇതിനിടയിൽ പക്ഷാഘാതം വന്നിട്ടുണ്ടാകാം? എത്രപേർ മരിച്ചിട്ടുണ്ടാകാം? ആർക്കും കണക്കില്ല.
കാരണം ഇന്ത്യയിൽ മരുന്ന് കഴിച്ച് മരിച്ചാൽ പോസ്റ്റ്മോർട്ടം ടേബിളിൽ അത് തെളിയിക്കപ്പെടാറില്ല.

ഇന്ന് വിപണിയിലുള്ള ജലദോഷ ഗുളികകളിൽ PPA ഇല്ല (പകരം ഫീനൈൽ എഫ്രിൻ - Phenylephrine ആണ് ഉപയോഗിക്കുന്നത്). എങ്കിലും, ഈ അധ്യായം ഒരു ഓർമ്മപ്പെടുത്തലാണ്. "പലരും കഴിക്കുന്നുണ്ട്", "പണ്ടേ ഉള്ളതാണ്" എന്നതൊന്നും ഒരു മരുന്ന് സുരക്ഷിതമാണെന്നതിന്റെ തെളിവല്ല. നമ്മുടെ മെഡിസിൻ കാബിനറ്റിലെ ഓരോ കുപ്പിയും ചിലപ്പോൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

അധ്യായം 7ഡി.ഇ.എസ് (DES): അമ്മ കഴിച്ചു, മകൾക്ക് രോഗം വന്നു!!!(DES: The Drug that Haunted the Next Generation) മരുന്ന് കഴി...
07/02/2026

അധ്യായം 7

ഡി.ഇ.എസ് (DES): അമ്മ കഴിച്ചു, മകൾക്ക് രോഗം വന്നു!!!
(DES: The Drug that Haunted the Next Generation)


മരുന്ന് കഴിക്കുന്നത് രോഗിയാണെങ്കിൽ, രോഗം മാറേണ്ടതും അയാൾക്കാണ്. പാർശ്വഫലം വരുന്നതും അയാൾക്കാണ്. അതാണ് സാധാരണ നിയമം. എന്നാൽ ആ നിയമത്തെ തിരുത്തിയെഴുതിയ, വൈദ്യശാസ്ത്രത്തിലെ ഏറ്റവും ക്രൂരമായ അധ്യായമാണ് ഡി.ഇ.എസ് (DES - Diethylstilbestrol).

ഇതൊരു മരുന്നല്ല, ഒരു ശാപമാണ്. താൻ കഴിച്ച മരുന്ന് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഭാവിയെ കാർന്നുതിന്നുമെന്ന് ആ പാവം അമ്മമാർ അറിഞ്ഞിരുന്നില്ല.

എന്തായിരുന്നു ഡി.ഇ.എസ്?

1938-ൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ 'സിന്തറ്റിക് ഈസ്ട്രജൻ' (Synthetic Estrogen - കൃത്രിമ സ്ത്രീ ഹോർമോൺ) ആയിരുന്നു ഇത്. 1940-കൾ മുതൽ 70-കൾ വരെ ഡോക്ടർമാർ ഗർഭിണികൾക്ക് ഇത് വ്യാപകമായി നൽകി. അന്നത്തെ വിശ്വാസം ഇതായിരുന്നു: "ഗർഭകാലത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതാണ് ഗർഭം അലസാൻ കാരണം. അതുകൊണ്ട് പുറമേ നിന്ന് ഈസ്ട്രജൻ കൊടുത്താൽ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കും."
അമേരിക്കയിലും യൂറോപ്പിലും ഗർഭിണികൾക്ക് ഇത് വൈറ്റമിൻ ഗുളിക പോലെ നൽകി. "സൂപ്പർ ബേബീസ്" ഉണ്ടാകാൻ ഇത് സഹായിക്കും എന്ന് വരെ പരസ്യങ്ങൾ വന്നു.

മരുന്ന് കഴിച്ച അമ്മമാർക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. അവർ പ്രസവിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ജനിച്ചു. അവർ ആരോഗ്യത്തോടെ വളർന്നു. എല്ലാവരും കരുതി മരുന്ന് വിജയിച്ചു എന്ന്. എന്നാൽ യഥാർത്ഥ ദുരന്തം തുടങ്ങുന്നത് ആ കുഞ്ഞുങ്ങൾ വളർന്ന് കൗമാരത്തിൽ എത്തിയപ്പോഴാണ് (15-20 വയസ്സ്).

ഡി.ഇ.എസ് പെൺമക്കൾ (The DES Daughters)

1970-ൽ ബോസ്റ്റണിലെ ഡോക്ടർമാർ അസാധാരണമായ ഒരു കാര്യം ശ്രദ്ധിച്ചു. 15-നും 22-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 'ക്ലിയർ സെൽ അഡിനോകാർസിനോമ' (Clear Cell Adenocarcinoma) എന്ന അത്യപൂർവ്വമായ യോനി ക്യാൻസർ (Vaginal Cancer) കാണപ്പെടുന്നു. സാധാരണയായി ആർത്തവവിരാമം വന്ന സ്ത്രീകളിൽ പോലും അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണിത്. പിന്നെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് ഇത് വന്നു?

ഡോ. ആർതർ ഹെർബ്സ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ക്യാൻസർ വന്ന പെൺകുട്ടികളുടെ എല്ലാം അമ്മമാർ, ഗർഭകാലത്ത് DES കഴിച്ചവരായിരുന്നു!
അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ, ഈ മരുന്ന് പെൺകുട്ടികളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഘടന മാറ്റിമറിച്ചിരുന്നു.

ദുരന്തത്തിന്റെ വ്യാപ്തി

പെൺമക്കൾ: വജൈനൽ ക്യാൻസർ കൂടാതെ, ഗർഭപാത്രത്തിന്റെ ആകൃതിയിൽ മാറ്റം (T-shaped Uterus), വന്ധ്യത , ഇടയ്ക്കിടെയുള്ള ഗർഭം അലസൽ.
ആൺമക്കൾ (DES Sons): വൃഷണങ്ങളിൽ മുഴകൾ (Testicular Cysts), ബീജത്തിന്റെ ഗുണനിലവാരക്കുറവ്.

ഏറ്റവും വലിയ ക്രൂരത എന്തെന്നാൽ, 1950-കളിൽ തന്നെ ചില പഠനങ്ങൾ തെളിയിച്ചിരുന്നു "ഗർഭം അലസൽ തടയാൻ DES ഫലപ്രദമല്ല" എന്ന്. അതായത്, ഒട്ടും ഗുണമില്ലാത്ത, എന്നാൽ മാരകമായ ദോഷമുള്ള ഒരു മരുന്നാണ് 30 വർഷത്തോളം വിറ്റഴിച്ചത്!

നിയമപരമായ നാഴികക്കല്ല്

DES ഇരകൾ കോടതിയിൽ പോയപ്പോൾ വലിയൊരു പ്രശ്നം നേരിട്ടു. 300-ഓളം കമ്പനികൾ ഈ മരുന്ന് ഉണ്ടാക്കിയിരുന്നു. ഏത് കമ്പനിയുടെ മരുന്നാണ് തന്റെ അമ്മ കഴിച്ചത് എന്ന് 20 വർഷത്തിന് ശേഷം എങ്ങനെ തെളിയിക്കും? ഇവിടെയാണ് കോടതി ചരിത്രപരമായ 'വിപണി വിഹിത ബാധ്യത' (Market Share Liability) എന്ന നിയമം കൊണ്ടുവന്നത്. "ഏത് കമ്പനി മരുന്ന് തന്നു എന്നത് നോക്കേണ്ട. ആ കാലഘട്ടത്തിൽ വിപണിയിൽ എത്ര ശതമാനം ഓരോ കമ്പനിക്കും ഉണ്ടായിരുന്നോ, ആ ശതമാനം അനുസരിച്ച് എല്ലാ കമ്പനികളും ചേർന്ന് നഷ്ടപരിഹാരം നൽകണം." ഇത് മരുന്ന് കമ്പനികൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു.

ഹോർമോണുകൾ വെറും മരുന്നുകളല്ല, അവ ശരീരത്തിന്റെ സോഫ്റ്റ്‌വെയർ മാറ്റാൻ കഴിവുള്ള സന്ദേശവാഹകരാണ്. പ്രകൃതിദത്തമായ ഹോർമോൺ വ്യവസ്ഥയിൽ കൃത്രിമമായി ഇടപെടുമ്പോൾ അത് അടുത്ത തലമുറയെ വരെ ബാധിക്കാം എന്ന് DES നമ്മളെ പഠിപ്പിച്ചു.

അധ്യായം 6ജോൺസൺ & ജോൺസൺ ടാൽക്ക്: സുഗന്ധത്തിനുള്ളിലെ കാൻസർ(The Baby Powder Scandal: Trust Turned to Dust)ഒരു കുഞ്ഞ് ജനിച്ച...
06/02/2026

അധ്യായം 6

ജോൺസൺ & ജോൺസൺ ടാൽക്ക്: സുഗന്ധത്തിനുള്ളിലെ കാൻസർ
(The Baby Powder Scandal: Trust Turned to Dust)

ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യം വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റിൽ ഒന്നാമതുണ്ടാകുന്ന പേരാണ് 'ജോൺസൺസ് ബേബി പൗഡർ'. 100 വർഷത്തിലധികമായി അമ്മമാരുടെ വിശ്വാസത്തിന്റെ പര്യായമായിരുന്നു ആ വെള്ള ബോട്ടിൽ. അതിന്റെ ഗന്ധം പോലും "സുരക്ഷിതത്വത്തിന്റെ" ലക്ഷണമായാണ് നമ്മൾ കണ്ടിരുന്നത്.

എന്നാൽ, ആ സുഗന്ധത്തിനുള്ളിൽ മാരകമായ ഒരു കാൻസർ ബീജം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ കോടതി രേഖകൾ പറയുന്നത് അതാണ്.
ബേബി പൗഡറിലെ പ്രധാന ഘടകം 'ടാൽക്ക്' (Talc) ആണ്. ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന വളരെ മൃദുവായ ഒരു പാറപ്പൊടിയാണിത്. മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവയടങ്ങിയ ഇത് ഈർപ്പം വലിച്ചെടുക്കാനും, ഘർഷണം കുറക്കാനും സഹായിക്കുന്നു.
ഇവിടെയാണ് പ്രകൃതിയുടെ ഒരു കളി. ഭൂമിയിൽ ടാൽക്ക് കാണപ്പെടുന്ന പാറയിടുക്കുകളിൽ തന്നെ ഒട്ടിചേർന്നു കാണപ്പെടുന്ന മറ്റൊരു വില്ലനുണ്ട് - ആസ്ബസ്റ്റോസ് (Asbestos).

ആസ്ബസ്റ്റോസ് ഒരു കൊടും വിഷമാണ്. ഇതിന്റെ സൂക്ഷ്മമായ നാരുകൾ ശ്വസിച്ചാൽ 'മെസോതെലിയോമ' (Mesothelioma) എന്ന ശ്വാസകോശ കാൻസറും, മറ്റ് മാരക രോഗങ്ങളും ഉണ്ടാകും. ടാൽക്ക് ഖനനം ചെയ്യുമ്പോൾ, അതിൽ ആസ്ബസ്റ്റോസ് കലരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പതിറ്റാണ്ടുകളായി സ്ത്രീകൾ ഈ പൗഡർ മുഖത്ത് മാത്രമല്ല, സ്വകാര്യ ഭാഗങ്ങളിലും (Ge***al area) ശുചിത്വത്തിനായി ഉപയോഗിച്ചിരുന്നു. ആസ്ബസ്റ്റോസ് കലർന്ന പൗഡർ വർഷങ്ങളോളം ഉപയോഗിച്ചതിലൂടെ, ഈ വിഷാംശം ശരീരത്തിനുള്ളിൽ കടക്കുകയും, അത് അണ്ഡാശയത്തിൽ (O***y) എത്തിച്ചേരുകയും ചെയ്തു.
ഫലം: ആയിരക്കണക്കിന് സ്ത്രീകൾക്ക് ഓവറിയൻ ക്യാൻസർ (Ovarian Cancer) സ്ഥിരീകരിച്ചു. കൂടാതെ, പൗഡർ ശ്വസിച്ച് ശ്വാസകോശ കാൻസർ വന്നവരും നിരവധിയാണ്.

മറച്ചുവെക്കപ്പെട്ട രഹസ്യം

ഈ കഥയിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാഗം ക്യാൻസർ വന്നതല്ല, മറിച്ച് കമ്പനിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു എന്നതാണ്.
2018-ൽ റോയിട്ടേഴ്സ് വാർത്താ ഏജൻസി ജോൺസൺ & ജോൺസൺ കമ്പനിയുടെ പഴയ രേഖകൾ പുറത്തുവിട്ടു. 1971 മുതൽ 2000 വരെയുള്ള പല പരിശോധനകളിലും, അവരുടെ പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു!

പക്ഷെ കമ്പനി എന്ത് ചെയ്തു?

അവർ ഈ വിവരം FDA-യിൽ നിന്ന് മറച്ചുവെച്ചു.
ആസ്ബസ്റ്റോസ് കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റിംഗ് രീതികളിൽ കൃത്രിമം കാണിച്ചു.

"ഞങ്ങളുടെ പൗഡർ 100% സുരക്ഷിതമാണ്" എന്ന് പരസ്യം ചെയ്തുകൊണ്ടേയിരുന്നു.

സത്യം പുറത്തുവന്നതോടെ അമേരിക്കയിൽ കമ്പനിക്കെതിരെ 40,000-ത്തിലധികം കേസുകൾ ഫയൽ ചെയ്യപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായത് 2018-ൽ സെന്റ് ലൂയിസ് കോടതിയിൽ നടന്ന കേസാണ്. ക്യാൻസർ ബാധിച്ച 22 സ്ത്രീകൾ നൽകിയ കേസിൽ കോടതി കമ്പനിക്ക് വിധിച്ച പിഴ 4.7 ബില്യൺ ഡോളർ (ഏകദേശം 35,000 കോടി രൂപ) ആയിരുന്നു!
ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു: "കമ്പനിക്ക് 1970-കളിൽ തന്നെ ഇതറിയാമായിരുന്നു, എന്നിട്ടും അവർ അത് വിറ്റു. ഇത് തികഞ്ഞ തിന്മയാണ്."

ചോളപ്പൊടിയിലേക്കുള്ള മാറ്റം

കേസുകൾ പെരുകുകയും, സൽപ്പേര് തകരുകയും ചെയ്തതോടെ കമ്പനി മുട്ടുകുത്തി.
2020-ൽ അമേരിക്കയിലും കാനഡയിലും ടാൽക്ക് അധിഷ്ഠിത പൗഡർ വിൽക്കുന്നത് അവർ നിർത്തി.
2023-ൽ, ആഗോളതലത്തിൽ തന്നെ (ഇന്ത്യയിലുൾപ്പെടെ) ടാൽക്ക് ഒഴിവാക്കി, പകരം Cornstarch ഉപയോഗിച്ചുള്ള പൗഡർ ഇറക്കാൻ തുടങ്ങി.
ഇപ്പോഴും കമ്പനി പറയുന്നത് "പഴയ പൗഡർ സുരക്ഷിതമായിരുന്നു, ബിസിനസ്സ് കുറഞ്ഞതുകൊണ്ടാണ് മാറ്റിയത്" എന്നാണ്. എന്നാൽ നിയമനടപടികൾ ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് വിദഗ്ധർ പറയുന്നു.

"നല്ല മണം", "പരമ്പരാഗത വിശ്വാസം" എന്നിവയൊന്നും സുരക്ഷിതത്വത്തിന്റെ അളവുകോലല്ല. ഒരു ഉൽപ്പന്നം എത്ര വലിയ ബ്രാൻഡിന്റേതായാലും, അതിലെ ചേരുവകൾ എന്താണെന്ന് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.

അധ്യായം 5ഓക്സികോൺട്ടിൻ: വേദന മാറ്റി ലഹരി നൽകിയ മരുന്ന്(OxyContin: The Painkiller that Killed) മരുന്നുകൾ സാധാരണയായി ശരീരത...
05/02/2026

അധ്യായം 5

ഓക്സികോൺട്ടിൻ: വേദന മാറ്റി ലഹരി നൽകിയ മരുന്ന്
(OxyContin: The Painkiller that Killed)

മരുന്നുകൾ സാധാരണയായി ശരീരത്തിലെ അവയവങ്ങളെയാണ് ബാധിക്കാറുള്ളത് - കരൾ, വൃക്ക, ഹൃദയം എന്നിങ്ങനെ. എന്നാൽ "ഓക്സികോൺട്ടിൻ" (OxyContin) എന്ന മരുന്ന് തകർത്തത് മനുഷ്യന്റെ അവയവങ്ങളെയായിരുന്നില്ല; അത് തകർത്തത് മനുഷ്യന്റെ മനസ്സിനെയും, കുടുംബബന്ധങ്ങളെയും, ഒരു സമൂഹത്തെ ഒന്നാകെയുമാണ്.

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ "മനുഷ്യനിർമ്മിത മഹാമാരി" എന്ന് വിശേഷിപ്പിക്കാവുന്ന 'ഓപിയോയിഡ് ക്രൈസിസ്' (Opioid Crisis) ന്റെ മുഖ്യ സൂത്രധാരൻ ഈ മരുന്നായിരുന്നു.

തുടക്കം:

1996-ൽ അമേരിക്കൻ മരുന്ന് കമ്പനിയായ 'പർഡ്യൂ ഫാർമ' (Purdue Pharma) അവരുടെ പുതിയ വേദനസംഹാരി വിപണിയിൽ ഇറക്കുമ്പോൾ വലിയൊരു അവകാശവാദം ഉന്നയിച്ചു: "ഇതൊരു അത്ഭുത മരുന്നാണ്. ക്യാൻസർ വേദന മുതൽ നടുവേദന വരെ എന്തിനും ഇത് പരിഹാരമാണ്. ഏറ്റവും പ്രധാനം, ഇത് കഴിച്ചാൽ മറ്റ് ലഹരി മരുന്നുകൾ പോലെ അടിമപ്പെടില്ല ."

അക്കാലത്ത് മോർഫിൻ പോലുള്ള മരുന്നുകൾ ക്യാൻസർ രോഗികൾക്ക് മാത്രമേ നൽകിയിരുന്നുള്ളൂ, കാരണം അവ പെട്ടെന്ന് അഡിക്ഷൻ ഉണ്ടാക്കും. എന്നാൽ പർഡ്യൂ ഫാർമ ഡോക്ടർമാരെ വിശ്വസിപ്പിച്ചു - ഓക്സികോൺട്ടിൻ വ്യത്യസ്തമാണെന്ന്.
ഓക്സികോൺട്ടിന്റെ ഉള്ളിലുള്ളത് 'ഓക്സികോഡോൺ' (Oxycodone) എന്ന മരുന്നാണ്. ഇത് ഹെറോയിൻ (He**in) പോലെ തന്നെ വീര്യമുള്ള ഒരു ലഹരിവസ്തുവാണ്. പിന്നെ എങ്ങനെയാണ് കമ്പനി ഇത് സുരക്ഷിതമാണെന്ന് പറഞ്ഞത്?

അവർ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചു - 'കണ്ടിന്യുവസ് റിലീസ്' (Continuous Release). അതായത്, ഗുളിക വിഴുങ്ങിയാൽ അത് ഒറ്റയടിക്ക് ലയിക്കില്ല. 12 മണിക്കൂർ കൊണ്ട് കുറേശ്ശെ മാത്രമേ മരുന്ന് രക്തത്തിൽ കലരൂ. അതുകൊണ്ട് ലഹരിയുടെ ഒരു "ഹൈ" (High/Euphoria) കിട്ടില്ല എന്നും, അതിനാൽ അഡിക്ഷൻ ഉണ്ടാകില്ല എന്നും അവർ കള്ളം പറഞ്ഞു. "ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ അഡിക്ഷൻ വരൂ" എന്നായിരുന്നു അവരുടെ പ്രചാരണം.

യഥാർത്ഥത്തിൽ സംഭവിച്ചത്

ഡോക്ടർമാർ വ്യാപകമായി ഈ മരുന്ന് കുറിക്കാൻ തുടങ്ങി. പല്ലുവേദനയ്ക്കും, നടുവേദനയ്ക്കും, സ്പോർട്സ് പരിക്കുകൾക്കും വരെ ഓക്സികോൺട്ടിൻ നൽകി.
പക്ഷെ, രോഗികൾ (അല്ലെങ്കിൽ ലഹരി തേടുന്നവർ) പെട്ടെന്ന് തന്നെ കമ്പനിയുടെ തന്ത്രം പൊളിച്ചു. ഗുളികയുടെ പുറത്തുള്ള കോട്ടിംഗ് നീക്കം ചെയ്ത്, അത് പൊടിച്ച് മൂക്കിലൂടെ വലിക്കുകയോ (Snort), വെള്ളത്തിൽ കലക്കി ഇൻജക്ഷൻ എടുക്കുകയോ ചെയ്താൽ, 12 മണിക്കൂർ കൊണ്ട് കിട്ടേണ്ട മരുന്ന് 12 സെക്കൻഡ് കൊണ്ട് തലച്ചോറിലെത്തും! അത് നൽകുന്നത് ഹെറോയിനേക്കാൾ ശക്തമായ ലഹരിയായിരുന്നു.
സാധാരണക്കാരായ വീട്ടമ്മമാരും, വിദ്യാർത്ഥികളും, തൊഴിലാളികളും ഇതിന് അടിമകളായി. വേദന മാറാൻ കഴിച്ചു തുടങ്ങിയവർ, മരുന്ന് കിട്ടാതെ വന്നാൽ ഭ്രാന്തെടുക്കുന്ന അവസ്ഥയിലായി.

ലഹരിയുടെ പാത

ഇവിടെയാണ് ദുരന്തം അതിന്റെ പൂർണ്ണരൂപം കാണിക്കുന്നത്. രോഗികൾ അഡിക്റ്റുകൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡോക്ടർമാർ മരുന്ന് നൽകുന്നത് നിർത്തി. അതോടെ ശരീരം വേദന കൊണ്ട് പുളയാൻ തുടങ്ങി (Withdrawal Symptoms). ഓക്സികോൺട്ടിൻ കിട്ടാതായപ്പോൾ, അല്ലെങ്കിൽ അതിന് വിലകൂടിയപ്പോൾ, അവർ തെരുവിലിറങ്ങി. അവിടെ അവർക്ക് ഓക്സികോൺട്ടിന്റെ അതേ ഫലം നൽകുന്ന, എന്നാൽ വിലകുറഞ്ഞ മറ്റൊരു സാധനം കിട്ടി - ഹെറോയിൻ.
അങ്ങനെ, ഡോക്ടറുടെ കുറിപ്പടിയിൽ തുടങ്ങിയ യാത്ര അവസാനിച്ചത് തെരുവിലെ മയക്കുമരുന്നിലാണ്. ഫെന്റനൈൽ (Fentanyl) പോലുള്ള മാരക ലഹരികളിലേക്ക് ഇത് വാതിലുകൾ തുറന്നു.

മരണസംഖ്യ

അമേരിക്കയിൽ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ 5 ലക്ഷത്തിലധികം (500,000) ആളുകളാണ് ഓപിയോയിഡ് ഓവർഡോസ് മൂലം മരിച്ചത്. ഒരു വലിയ യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ! പല നഗരങ്ങളും പ്രേതനഗരങ്ങളായി. മാതാപിതാക്കൾ ഓവർഡോസ് മൂലം മരിച്ച്, കാറുകളിലും വീടുകളിലും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാഴ്ചകൾ നിത്യസംഭവമായി.

തകർന്ന സാമ്രാജ്യം

ഒടുവിൽ നിയമം പർഡ്യൂ ഫാർമയെ പിടികൂടി. ആയിരക്കണക്കിന് കേസുകൾ അവർക്കെതിരെ വന്നു. കമ്പനിയുടെ ഉടമകളായ സാക്ലർ കുടുംബം (Sackler Family), തങ്ങളുടെ മരുന്ന് അഡിക്ഷൻ ഉണ്ടാക്കുമെന്ന് 1990-കളിൽ തന്നെ അറിഞ്ഞിരുന്നു എന്ന് രേഖകൾ തെളിയിച്ചു. ലാഭത്തിന് വേണ്ടി അവർ അത് മറച്ചുവെക്കുകയായിരുന്നു.
പർഡ്യൂ ഫാർമ പാപ്പരായി (Bankruptcy) പ്രഖ്യാപിക്കപ്പെട്ടു.
സാക്ലർ കുടുംബത്തിന് ഏകദേശം 6 ബില്യൺ ഡോളർ (45,000 കോടി രൂപ) പിഴയടക്കേണ്ടി വന്നു.

ഇതൊരു വലിയ തുകയായി തോന്നാം. പക്ഷെ, ലക്ഷക്കണക്കിന് ജീവനുകൾ വെച്ച് അവർ ഉണ്ടാക്കിയ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നുമല്ല എന്നതാണ് സത്യം. സാക്ലർ കുടുംബത്തിലെ ആരും ജയിലിൽ പോയില്ല എന്നത് നീതിന്യായ വ്യവസ്ഥയുടെ മറ്റൊരു ഇരുണ്ട വശമാണ്.

വേദന എന്നത് ഒരു ലക്ഷണമാണ്. അതിനെ മരവിപ്പിക്കാൻ മാരകമായ ലഹരി നൽകുന്നതല്ല വൈദ്യശാസ്ത്രം. "വേദന സഹിക്കാൻ പാടില്ല" എന്ന ഫാർമ കമ്പനികളുടെ മാർക്കറ്റിംഗ് തന്ത്രം എങ്ങനെയാണ് ഒരു സമൂഹത്തെ കുഴിയിൽ ചാടിച്ചതെന്ന് ഓക്സികോൺട്ടിൻ നമ്മളെ പഠിപ്പിക്കുന്നു.

അധ്യായം 4റാനിറ്റിഡിൻ: അസിഡിറ്റി മാറ്റി ക്യാൻസർ നൽകിയ മരുന്ന്(Ranitidine: The Antacid that caused Cancer Scares) മലയാളികള...
04/02/2026

അധ്യായം 4

റാനിറ്റിഡിൻ: അസിഡിറ്റി മാറ്റി ക്യാൻസർ നൽകിയ മരുന്ന്

(Ranitidine: The Antacid that caused Cancer Scares)


മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെ) "ദേശീയ രോഗം" എന്താണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ - 'ഗ്യാസ് ട്രബിൾ'. പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ, വയറുവേദന... ഇതിനെല്ലാം നമ്മൾ ഓടിച്ചെന്ന് വാങ്ങിയിരുന്ന ഒരു മരുന്നുണ്ട് - റാനിറ്റിഡിൻ (Ranitidine).

'സിൻടാക്' (Zantac), 'റാൻടാക്' (Rantac), 'അസിലോക്ക്' (Aciloc) എന്നീ പേരുകളിൽ നമ്മുടെ നാട്ടിലെ മെഡിക്കൽ ഷോപ്പുകളിൽ ഇത് സുലഭമായിരുന്നു. 40 വർഷത്തോളം ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട മരുന്നുകളിൽ ഒന്നായിരുന്നു ഇത്.
സുരക്ഷിതമായ, വിലകുറഞ്ഞ, ആർക്കും കഴിക്കാവുന്ന മരുന്ന്.

പക്ഷെ, 2019-ൽ ആ വിശ്വാസം തകർന്നുതരിപ്പണമായി. വയറ്റിലെ തീ അണക്കാൻ നമ്മൾ കഴിച്ച മരുന്ന്, ശരീരത്തിൽ ക്യാൻസർ എന്ന തീ കോരിയിടുകയായിരുന്നു എന്ന് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

വില്ലന്റെ പേര്: NDMA

ഈ കഥയിലെ വില്ലൻ ഒരു രാസവസ്തുവാണ് - NDMA (N-Nitrosodimethylamine).

ലളിതമായി പറഞ്ഞാൽ ഇതൊരു കൊടും വിഷമാണ്. പണ്ട് റോക്കറ്റ് ഇന്ധനങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നു. ലബോറട്ടറികളിൽ എലികളിൽ ക്യാൻസർ ഉണ്ടാക്കാൻ ഗവേഷകർ ഉപയോഗിക്കുന്ന അതേ രാസവസ്തു. ഇത് മനുഷ്യശരീരത്തിൽ അർബുദം ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്.

2019-ൽ അമേരിക്കയിലെ 'വാലിഷർ' (Valisure) എന്ന ഓൺലൈൻ ഫാർമസി നടത്തിയ പരിശോധനയിലാണ് റാനിറ്റിഡിൻ ഗുളികകളിൽ ഉയർന്ന അളവിൽ NDMA അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

മരുന്നിന്റെ "സ്വയം നശിക്കൽ" മറ്റ് മരുന്ന് ദുരന്തങ്ങളിൽ നിന്ന് റാനിറ്റിഡിൻ കേസിനെ വ്യത്യസ്തമാക്കുന്നത് ഒരു പ്രത്യേകതയാണ്. നിർമ്മാണ സമയത്ത് അബദ്ധവശാൽ വിഷം കലർന്നതല്ല ഇവിടെ സംഭവിച്ചത്. മറിച്ച്, റാനിറ്റിഡിൻ എന്ന മരുന്നിന് തന്നെ ഒരു കുഴപ്പമുണ്ടായിരുന്നു.
ഈ മരുന്ന് കുപ്പിയിൽ ഇരിക്കുമ്പോഴോ, അല്ലെങ്കിൽ നമ്മുടെ വയറ്റിലെ ചൂടിൽ എത്തുമ്പോഴോ സാവധാനം വിഘടിച്ച് NDMA ആയി മാറുന്നു! അതായത്, മരുന്ന് പഴകുന്തോറും, അല്ലെങ്കിൽ ചൂട് തട്ടുന്തോറും (നമ്മുടെ നാട്ടിലെ കാലാവസ്ഥ ഓർക്കുക) അത് കൂടുതൽ വിഷമയമായി മാറിക്കൊണ്ടിരുന്നു. വർഷങ്ങളായി നമ്മൾ കഴിച്ചുകൊണ്ടിരുന്നത്, സാവധാനം വിഷമായി മാറുന്ന ഒരു രാസക്കൂട്ടായിരുന്നു.

ആഗോള നിരോധനം

ഈ വിവരം പുറത്തുവന്നതോടെ ലോകമെമ്പാടും ഭീതി പടർന്നു.
2019 സെപ്റ്റംബർ: അമേരിക്കൻ FDA മുന്നറിയിപ്പ് നൽകി.
2020 ഏപ്രിൽ: റാനിറ്റിഡിൻ അടങ്ങിയ എല്ലാ മരുന്നുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ FDA ഉത്തരവിട്ടു.

ഇന്ത്യയിലും ഡോക്ടർമാർ ഈ മരുന്ന് കുറിക്കുന്നത് നിർത്തി.

ഗ്ലൈക്സോ (GSK), സനോഫി തുടങ്ങിയ വമ്പൻ കമ്പനികൾ മരുന്ന് തിരിച്ചുവിളിച്ചു.

ദീർഘകാലം ഈ മരുന്ന് കഴിച്ചവരിൽ പലതരം ക്യാൻസറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രധാനമായും,
ബ്ലാഡർ ക്യാൻസർ, ലിവർ ക്യാൻസർ, ആമാശയ ക്യാൻസർ

"ഒരു ഗ്യാസ് ഗുളികയല്ലേ" എന്ന് കരുതി വർഷങ്ങളോളം ഇത് സ്ഥിരമായി കഴിച്ചവരായിരുന്നു ഏറ്റവും വലിയ ഇരകൾ.

ഭീമൻ സെറ്റിൽമെന്റുകൾ

ഇപ്പോഴും തുടരുന്ന നിയമയുദ്ധമാണിത്. മരുന്ന് കമ്പനികൾക്ക് (GSK, Pfizer, Sanofi) എതിരെ അമേരിക്കയിൽ മാത്രം 70,000-ത്തിലധികം കേസുകൾ ഫയൽ ചെയ്യപ്പെട്ടു.

2024 (ഏറ്റവും പുതിയത്): ഗ്ലൈക്സോ സ്മിത്ത് ക്ലൈൻ (GSK) ഏകദേശം 2.2 ബില്യൺ ഡോളർ (18,000 കോടി രൂപ) നൽകി വലിയൊരു ഭാഗം കേസുകൾ ഒത്തുതീർപ്പാക്കി.

സനോഫി (Sanofi), ഫൈസർ (Pfizer) എന്നീ കമ്പനികളും മില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകി തലയൂരാൻ ശ്രമിക്കുകയാണ്.

"ഓവർ ദി കൗണ്ടർ" ആയി, അതായത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്ന ശീലം എത്രത്തോളം അപകടകരമാണെന്ന് റാനിറ്റിഡിൻ നമ്മളെ ഓർമ്മിപ്പിക്കുന്നു. ഗ്യാസ് വരുമ്പോൾ കടയിൽ പോയി 'മരുന്ന്' ചോദിച്ചു വാങ്ങുന്നതിന് മുൻപ് ഇനി രണ്ടുതവണ ആലോചിക്കുക.

അധ്യായം 3ഫെൻ-ഫെൻ: തടി കുറക്കാൻ പോയി ജീവൻ കളഞ്ഞവർ(Fen-Phen: The Diet Pill Disaster)1990-കളുടെ മധ്യം. ലോകം മുഴുവൻ "സ്ലിം" ...
03/02/2026

അധ്യായം 3
ഫെൻ-ഫെൻ: തടി കുറക്കാൻ പോയി ജീവൻ കളഞ്ഞവർ
(Fen-Phen: The Diet Pill Disaster)

1990-കളുടെ മധ്യം. ലോകം മുഴുവൻ "സ്ലിം" ആവുക എന്ന ഭ്രമത്തിന് പിന്നാലെയായിരുന്നു. മെലിഞ്ഞ ശരീരമായിരുന്നു സൗന്ദര്യത്തിന്റെ അളവുകോൽ. എന്നാൽ വ്യായാമം ചെയ്യാനോ, ഭക്ഷണം നിയന്ത്രിക്കാനോ പലർക്കും മടിയായിരുന്നു. എല്ലാവരും ആഗ്രഹിച്ചത് എളുപ്പത്തിലുള്ള ഒരു വഴിയാണ്.

ആ ആഗ്രഹത്തിലേക്കാണ് "ഫെൻ-ഫെൻ" (Fen-Phen) എന്ന അത്ഭുത മരുന്ന് കടന്നുവരുന്നത്.

അമേരിക്കയിൽ ഇതൊരു തരംഗമായി മാറി. ഡോക്ടർമാരുടെ ക്ലിനിക്കുകൾക്ക് മുന്നിൽ തടിച്ച ശരീരമുള്ളവരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. മരുന്ന് കഴിക്കുക, ഉറങ്ങുക, ഉണരുമ്പോൾ തടി കുറഞ്ഞിട്ടുണ്ടാകും - ഇതായിരുന്നു ജനങ്ങളുടെ വിശ്വാസം. 1996-ൽ മാത്രം അമേരിക്കയിൽ 18 ദശലക്ഷം പ്രിസ്‌ക്രിപ്‌ഷനുകളാണ് ഈ മരുന്നിന് വേണ്ടി എഴുതപ്പെട്ടത്!

എന്തായിരുന്നു ഈ മാജിക് മരുന്ന്?

യഥാർത്ഥത്തിൽ ഫെൻ-ഫെൻ എന്നത് ഒറ്റ മരുന്നല്ല, രണ്ട് മരുന്നുകളുടെ കൂട്ടുകെട്ടാണ്:

1. ഫെൻഫ്ലൂറാമൈൻ (Fenfluramine): ഇത് തലച്ചോറിലെ സെറോട്ടോണിൻ അളവ് കൂട്ടി, വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്നു.
2. ഫെന്റർമൈൻ (Phentermine): ഇത് ശരീരത്തിന്റെ മെറ്റബോളിസം (Metabolism) വർദ്ധിപ്പിക്കുന്നു.

ഇവ രണ്ടും വെവ്വേറെ ഉപയോഗിക്കുന്നത് കുഴപ്പമില്ലായിരുന്നു. എന്നാൽ ഇവ രണ്ടും ചേർത്തപ്പോൾ അതൊരു വിഷക്കൂട്ടായി മാറി എന്ന് തിരിച്ചറിയാൻ വൈകിപ്പോയി.

മായോ ക്ലിനിക്കിലെ കണ്ടെത്തൽ

1997-ൽ, ലോകപ്രശസ്തമായ മായോ ക്ലിനിക്കിലെ (Mayo Clinic) ഡോക്ടർമാർ ഞെട്ടിക്കുന്ന ഒരു കാര്യം ശ്രദ്ധിച്ചു.
ഹൃദയസംബന്ധമായ യാതൊരു ചരിത്രവുമില്ലാത്ത 24 യുവതികൾ ഗുരുതരമായ ഹൃദയ വാൽവ് തകരാറുമായി ചികിത്സയ്ക്ക് എത്തി. സാധാരണയായി വാർദ്ധക്യത്തിലോ, റുമാറ്റിക് പനി വന്നവരിലോ ആണ് ഇത്തരം വാൽവ് തകരാറുകൾ കാണാറുള്ളത്.
എന്നാൽ ഈ യുവതികൾക്ക് ഒരേയൊരു പ്രത്യേകതയേ ഉണ്ടായിരുന്നുള്ളൂ - അവരെല്ലാം തടി കുറക്കാൻ 'ഫെൻ-ഫെൻ' കഴിച്ചവരായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നു. ഈ മരുന്ന് ഹൃദയത്തിലെ വാൽവുകളെ കട്ടിപിടിപ്പിക്കുകയും, അത് ലീക്ക് ആകാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, 'പ്രൈമറി പൾമണറി ഹൈപ്പർടെൻഷൻ' (PPH) എന്ന മാരകമായ അവസ്ഥയും ഇത് വരുത്തിവെച്ചു. ശ്വാസകോശത്തിലെ രക്തസമ്മർദ്ദം കൂടി, ഒടുവിൽ മരണം സംഭവിക്കുന്ന അവസ്ഥയാണിത്. PPH വന്നാൽ പിന്നെ ചികിത്സയില്ല, മരണം ഉറപ്പാണ്.

വിപണിയിൽ നിന്നുള്ള പിൻമാറ്റം

മായോ ക്ലിനിക്കിന്റെ പഠനം പുറത്തുവന്നതോടെ FDA ഉണർന്നു. 1997 സെപ്റ്റംബറിൽ, ഫെൻ-ഫെൻ വിപണിയിൽ നിന്ന് അടിയന്തിരമായി പിൻവലിക്കാൻ മരുന്ന് നിർമ്മാതാക്കളായ 'അമേരിക്കൻ ഹോം പ്രൊഡക്ട്സ്' (ഇന്നത്തെ Wyeth/Pfizer) നിർബന്ധിതരായി.
പക്ഷെ, അപ്പോഴേക്കും ലക്ഷക്കണക്കിന് ആളുകൾ മരുന്ന് കഴിച്ചു കഴിഞ്ഞിരുന്നു.

കോടികളുടെ നഷ്ടപരിഹാരം (The $21 Billion Settlement)

തുടർന്ന് നടന്നത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നാണ്. മരുന്ന് കഴിച്ചവരും, ഉറ്റവർ നഷ്ടപ്പെട്ടവരും കമ്പനിക്കെതിരെ തിരിഞ്ഞു.
ആദ്യം 3.75 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാം എന്ന് കമ്പനി പറഞ്ഞു. എന്നാൽ കേസുകളുടെ എണ്ണം കൂടിയതോടെ തുക കുത്തനെ ഉയർന്നു. ഒടുവിൽ ഏകദേശം 21 ബില്യൺ ഡോളറിലധികം (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനിക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. ഒരു മരുന്ന് കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നടുവൊടിക്കുന്ന അടിയായിരുന്നു.

ഫെൻ-ഫെൻ ദുരന്തം നമ്മളെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്: ആരോഗ്യത്തിന് കുറുക്കുവഴികളില്ല. വ്യായാമവും ഭക്ഷണനിയന്ത്രണവും കഷ്ടപ്പാടാണെന്ന് കരുതി വിഴുങ്ങുന്ന ഇത്തരം "മാജിക് ഗുളികകൾ" പലപ്പോഴും സമ്മാനിക്കുന്നത് മാരിക്കാത്ത രോഗങ്ങളായിരിക്കും. സൗന്ദര്യം എന്നത് ജീവനേക്കാൾ വലുതല്ലല്ലോ?

നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് പോസ്റ്റ് ചെയ്‌തെപ്പോൾ പലരും കരുതിയത്, പുതിയ അപ്ഡേറ്റഡ് മരുന്ന് വന്നപ്പോൾ പഴയതു പിൻവലിച്ച...
02/02/2026

നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് പോസ്റ്റ് ചെയ്‌തെപ്പോൾ പലരും കരുതിയത്, പുതിയ അപ്ഡേറ്റഡ് മരുന്ന് വന്നപ്പോൾ പഴയതു പിൻവലിച്ചു എന്നാണ്. എന്നാൽ ഇതിന്റെ പിന്നിൽ ഉണ്ടായ കച്ചവട , രാഷ്ട്രീയ താല്പര്യങ്ങൾ കൂടെ എല്ലാവരും അറിയേണ്ടതുണ്ട് എന്ന് തോനുന്നു.

ഒരു പുതിയ പരമ്പര തുടങ്ങുന്നു,
നിരോധിച്ച മരുന്നുകളുടെ കാണാപ്പുറം. അദ്ധ്യായം 1. (താലിഡോമൈഡ്: ഒരു തലമുറയെ കരയിപ്പിച്ച മരുന്ന്) എഴുതിയത് എല്ലാവരും വായിച്ചിരിക്കും എന്ന് കരുതുന്നു.

അധ്യായം 2
വയോക്സ്: ഹൃദയം തകർത്ത വേദനസംഹാരി
(Vioxx: The Heartbreaking Painkiller)

1999-ൽ ഫാർമസി ലോകത്ത് വലിയൊരു ആഘോഷം നടന്നു. അമേരിക്കൻ മരുന്ന് കമ്പനിയായ 'മെർക്ക്' (Merck & Co.) അവരുടെ പുതിയ അത്ഭുത മരുന്ന് വിപണിയിൽ ഇറക്കി - വയോക്സ് (Vioxx).
അതൊരു സാധാരണ വേദനസംഹാരി ആയിരുന്നില്ല. അതുവരെ നിലവിലുണ്ടായിരുന്ന മരുന്നുകൾക്ക് (ഉദാഹരണത്തിന് ആസ്പിരിൻ, ഐബുപ്രൂഫൻ) ഒരു വലിയ ദോഷമുണ്ടായിരുന്നു; അവ സ്ഥിരമായി കഴിച്ചാൽ വയറ്റിൽ അൾസർ ഉണ്ടാകുമായിരുന്നു. എന്നാൽ വയോക്സ് വ്യത്യസ്തമായിരുന്നു. "വയറിന് ദോഷം ചെയ്യാത്ത വേദനസംഹാരി" എന്നതായിരുന്നു മെർക്കിന്റെ വാഗ്ദാനം. വാതരോഗികൾക്കും വിട്ടുമാറാത്ത വേദനയുള്ളവർക്കും ഇതൊരു അനുഗ്രഹമായി തോന്നി.
പ്രശസ്തരായ കായികതാരങ്ങളെ വെച്ച് മെർക്ക് വലിയ പരസ്യങ്ങൾ നൽകി. ടിവിയിലും പത്രങ്ങളിലും വയോക്സ് നിറഞ്ഞുനിന്നു. വെറും അഞ്ച് വർഷത്തിനുള്ളിൽ 80 ദശലക്ഷത്തിലധികം ആളുകളാണ് ലോകമെമ്പാടുമായി ഈ മരുന്ന് വാങ്ങിക്കഴിച്ചത്. മെർക്കിന്റെ ഖജനാവിലേക്ക് കോടികൾ ഒഴുകി.
പക്ഷെ, ആ ലാഭക്കണക്കുകൾക്ക് പിന്നിൽ മറച്ചുവെക്കപ്പെട്ടത് ആയിരക്കണക്കിന് മനുഷ്യരുടെ ജീവനായിരുന്നു.
നിശബ്ദമായ മരണങ്ങൾ
വയോക്സ് വിപണിയിൽ എത്തിയതോടെ വിചിത്രമായൊരു പ്രവണത കണ്ടുതുടങ്ങി. മരുന്ന് കഴിച്ചവരിൽ പെട്ടെന്ന് ഹൃദയാഘാതവും, പക്ഷാഘാതവും ഉണ്ടാകുന്നു. ആരോഗ്യമുള്ള, ഹൃദ്രോഗ ചരിത്രമില്ലാത്തവർ പോലും കുഴഞ്ഞുവീണു മരിച്ചു.
ആദ്യം ഇതാരും കാര്യമാക്കിയില്ല. കാരണം, വയോക്സ് കഴിച്ചിരുന്നത് അധികവും പ്രായമായവരായിരുന്നു. "പ്രായത്തിന്റേതാകും" എന്ന് ഡോക്ടർമാർ പോലും വിശ്വസിച്ചു. എന്നാൽ കണക്കുകൾ നുണ പറയില്ലല്ലോ. വയോക്സ് കഴിക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാലിരട്ടിയാണെന്ന് പഠനങ്ങൾ തെളിയിച്ചു.

മറച്ചുവെക്കപ്പെട്ട സത്യം
ഈ കഥയിലെ യഥാർത്ഥ വില്ലൻ മരുന്നല്ല, മറിച്ച് അത് വിറ്റ കമ്പനിയാണ്.

2000-ൽ തന്നെ, അതായത് മരുന്ന് ഇറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ, വയോക്സ് ഹൃദയത്തിന് അപകടകാരിയാണെന്ന് മെർക്കിന് മനസ്സിലായിരുന്നു. അവർ നടത്തിയ 'VIGOR' എന്ന പഠനത്തിൽ ഇത് വ്യക്തമായിരുന്നു. എന്നാൽ ഈ വിവരം പുറത്തുവിട്ടാൽ തങ്ങളുടെ "സ്വർണ്ണ മുട്ടയിടുന്ന താറാവിനെ" നഷ്ടപ്പെടുമെന്ന് അവർ ഭയന്നു.
അതുകൊണ്ട് അവർ ഡാറ്റയിൽ കൃത്രിമം കാണിച്ചു. വയോക്സ് ഹൃദയാഘാതം ഉണ്ടാക്കുന്നു എന്ന് പറയുന്നതിന് പകരം, താരതമ്യം ചെയ്ത മരുന്ന് (Naproxen) ഹൃദയത്തെ സംരക്ഷിക്കുന്നത് കൊണ്ടാണ് വയോക്സിൽ റിസ്ക് കൂടുതൽ എന്ന് തോന്നുന്നതെന്ന് അവർ കള്ളം പറഞ്ഞു.

വിസിൽബ്ലോവർ: ഡോ. ഡേവിഡ് ഗ്രഹാം
ഈ കള്ളത്തരം പൊളിച്ചടുക്കിയത് അമേരിക്കൻ FDA-യിലെ ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഗ്രഹാം (Dr. David Graham) ആണ്. അദ്ദേഹം തന്റെ കരിയർ പണയപ്പെടുത്തിക്കൊണ്ട് വിളിച്ചു പറഞ്ഞു: "വയോക്സ് ദുരന്തം എന്നത് അമേരിക്ക കണ്ട ഏറ്റവും വലിയ മരുന്ന് സുരക്ഷാ പരാജയമാണ്."
അദ്ദേഹത്തിന്റെ കണക്ക് പ്രകാരം, അമേരിക്കയിൽ മാത്രം ഏകദേശം 88,000 മുതൽ 1,40,000 വരെ ഹൃദയാഘാതങ്ങൾ വയോക്സ് മൂലം ഉണ്ടായി. അതിൽ 38,000-ത്തോളം പേർ മരിച്ചു. വിയറ്റ്നാം യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ഇത്!

വീഴ്ചയും പിൻവലിക്കലും

സത്യം മൂടിവെക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, 2004 സെപ്റ്റംബർ 30-ന് മെർക്ക് വയോക്സ് വിപണിയിൽ നിന്ന് പിൻവലിച്ചു. അപ്പോഴേക്കും നടക്കേണ്ട ദുരന്തങ്ങളെല്ലാം നടന്നിരുന്നു.
നിയമയുദ്ധം
ഇരകളുടെ കുടുംബങ്ങൾ കോടതിയിലേക്ക് ഒഴുകി. 27,000-ത്തിലധികം കേസുകളാണ് കമ്പനിക്കെതിരെ വന്നത്. വിചാരണ വേളയിൽ പുറത്തുവന്ന കമ്പനിയുടെ ആഭ്യന്തര ഇമെയിലുകൾ ഞെട്ടിക്കുന്നതായിരുന്നു. മരുന്നിനെ വിമർശിക്കുന്ന ഡോക്ടർമാരെ വേട്ടയാടാൻ കമ്പനി തയ്യാറാക്കിയ "ഹിറ്റ് ലിസ്റ്റ്" പോലും ഇതിൽ ഉൾപ്പെടുന്നു.

ഒടുവിൽ, 2007-ൽ മെർക്ക് ഒത്തുതീർപ്പിന് തയ്യാറായി. 4.85 ബില്യൺ ഡോളർ (ഏകദേശം 35,000 കോടി രൂപ)നഷ്ടപരിഹാരം നൽകാൻ അവർ സമ്മതിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിലൊന്നാണിത്.

"രോഗിയേക്കാൾ വലുതാണ് ലാഭം" എന്ന കോർപ്പറേറ്റ് ചിന്താഗതിയുടെ ഉത്തമ ഉദാഹരണമാണ് വയോക്സ്. ഒരു മരുന്ന് ഡോക്ടർ കുറിച്ചുതന്നാലും, അതിന് പിന്നിലെ വാണിജ്യ താൽപ്പര്യങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം എന്ന് വയോക്സ് നമ്മളെ പഠിപ്പിക്കുന്നു.

02/02/2026

Papaya Nectar: The Ultimate Tan Removal Secret

Sun Tan മാറാനും മുഖം തിളങ്ങാനും ഇനി പാർലറിൽ പോകണ്ട. Here is how I make my “Papaya Nectar” cream at home using natural ingredients. It helps with tan removal and gives an instant glow!

മുഖത്തെ കറുത്ത പാടുകൾ മാറാൻ ഇത് ബെസ്റ്റ് ആണ്. Watch the full process to see how easy it is to make.
herbs devadaru



HomeRemedy Ayurveda SkinCareRoutine PapayaCream beautytalks devadaru

ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ അതിയായ വിഷമമുണ്ട്. ഞാൻ വൈദ്യശാസ്ത്രത്തിന് എതിരല്ല എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ. ...
26/01/2026

ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ അതിയായ വിഷമമുണ്ട്. ഞാൻ വൈദ്യശാസ്ത്രത്തിന് എതിരല്ല എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ പോസ്റ്റ് ചെയ്ത 'താലിഡോമൈഡ് ദുരന്തം' എന്ന പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾക്കുള്ള മറുപടിയായി ഒരു ലിസ്റ്റ് ഇവിടെ നൽകുന്നു. പിൻവലിക്കപ്പെട്ട മരുന്ന് താലിഡോമൈഡ് മാത്രമല്ല എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണിത്. ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഫേസ്‌ബുക്ക് പോസ്റ്റിന്റെ ലിമിറ്റ് ഉള്ളതുകൊണ്ട് ചുരുക്കുന്നു എന്ന് മാത്രം.

1. Thalidomide (താലിഡോമൈഡ്), Global (ലോകമെമ്പാടും) due to Severe birth defects (കുട്ടികളിൽ അംഗവൈകല്യം). No of people affected is 10,000+ infants (പതിനായിരത്തിലധികം കുട്ടികൾ) and no of people lost life or got serious injuries or diseases is ~4,000 deaths (നാലായിരത്തോളം മരണം).
Banned in 1961

2. Rofecoxib (റോഫെകോക്സിബ് - Vioxx), Global due to Heart attack and stroke risk (ഹൃദയാഘാതം, പക്ഷാഘാതം). No of people affected is ~88,000+ cases and no of people lost life or got serious injuries or diseases is ~38,000 deaths.
Banned in 2004

3. Valdecoxib (വാൽഡെകോക്സിബ് - Bextra), Global due to Serious skin reactions and heart issues (ത്വക്ക് രോഗങ്ങൾ, ഹൃദയ പ്രശ്നങ്ങൾ). No of people affected is 7,000+ reports and no of people lost life or got serious injuries or diseases is Data not available.
Banned in 2005

4. Fenfluramine/Phentermine (ഫെൻ-ഫെൻ), Global due to Heart valve damage (ഹൃദയ വാൽവ് തകരാർ). No of people affected is 50,000+ legal claims and no of people lost life or got serious injuries or diseases is 100+ deaths estimates.
Banned in 1997

5. Cerivastatin (സെറിവാസ്റ്റാറ്റിൻ - Baycol), Global due to Rhabdomyolysis (പേശി തകരാർ). No of people affected is ~385 serious cases and no of people lost life or got serious injuries or diseases is 52 confirmed deaths.
Banned in 2001

6. Troglitazone (ട്രോഗ്ലിറ്റാസോൺ - Rezulin), Global due to Liver toxicity (കരൾ തകരാർ). No of people affected is ~430 liver failures and no of people lost life or got serious injuries or diseases is ~63 deaths.
Banned in 2000

7. Sibutramine (സിബുட்ராമിൻ - Meridia), Global due to Stroke and heart attack risk (ഹൃദയാഘാത സാധ്യത). No of people affected is Increased risk by 16% in trials and no of people lost life or got serious injuries or diseases is Data not available.
Banned in 2010

8. Cisapride (സിസാപ്റൈഡ് - Propulsid), Global due to Heart arrhythmias (ഹൃദയമിടിപ്പിലെ തകരാർ). No of people affected is 341 reports and no of people lost life or got serious injuries or diseases is 80 deaths reported.
Banned in 2000

9. Rosiglitazone (റോസിഗ്ലിറ്റാസോൺ - Avandia), Europe/India (Restricted in US) due to Heart attack risk (ഹൃദയാഘാതം). No of people affected is Estimated 83,000 excess cases and no of people lost life or got serious injuries or diseases is Data not available.
Banned in 2010

10. Astemizole (അസ്റ്റെമിസോൾ), Global due to Fatal heart arrhythmias (മാരകമായ ഹൃദയ താളം തെറ്റൽ). No of people affected is Unknown and no of people lost life or got serious injuries or diseases is Multiple cardiac deaths reported.
Banned in 1999

11. Terfenadine (ടെർഫെനാഡിൻ - Seldane), Global due to Cardiac arrhythmia (ഹൃദയമിടിപ്പ് തകരാർ). No of people affected is Millions of users exposed and no of people lost life or got serious injuries or diseases is Data not available.
Banned in 1998

12. Phenylpropanolamine (ഫെനിൽപ്രൊപ്പനോലമൈൻ), Global due to Stroke risk (പക്ഷാഘാതം). No of people affected is Estimated 200-500 strokes annually and no of people lost life or got serious injuries or diseases is Data not available.
Banned in 2000

13. Gatifloxacin (ഗാറ്റിഫ്ലോക്സാസിൻ - Tequin), Global due to Dysglycemia (രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം). No of people affected is 15,000+ reports and no of people lost life or got serious injuries or diseases is Data not available.
Banned in 2006

14. Grepafloxacin (ഗ്രെപാഫ്ലോക്സാസിൻ - Raxar), Global due to QT prolongation (ഹൃദയ പ്രശ്നങ്ങൾ). No of people affected is Unknown and no of people lost life or got serious injuries or diseases is 7 deaths reported.
Banned in 1999

15. Bromfenac (ബ്രോംഫെനാക് - Duract), Global due to Liver damage (കരൾ നാശം). No of people affected is 50+ liver failure cases and no of people lost life or got serious injuries or diseases is 4 deaths reported.
Banned in 1998

16. Levomethadyl (ലെവോമെതാഡൈൽ), Global due to Heart rhythm disorders (ഹൃദയ താളം തെറ്റൽ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2003

17. Tegaserod (ടെഗാസെറോഡ് - Zelnorm), Global due to Heart attack and stroke (ഹൃദയാഘാതം). No of people affected is 0.1% increase in risk and no of people lost life or got serious injuries or diseases is Data not available.
Banned in 2007

18. Efalizumab (എഫാലിസുമാബ് - Raptiva), Global due to Brain infection PML (മസ്തിഷ്ക അണുബാധ). No of people affected is 3 confirmed cases and no of people lost life or got serious injuries or diseases is 3 deaths.
Banned in 2009

19. Rimonabant (റിമോണാബന്റ്), Global due to Psychiatric effects/Suicide risk (മാനസിക പ്രശ്നങ്ങൾ/ആത്മഹത്യാ പ്രവണത). No of people affected is 2,500 reports and no of people lost life or got serious injuries or diseases is 5 suicides reported.
Banned in 2008

20. Sitaxsentan (സിറ്റാക്സെന്റൻ), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is 2 confirmed deaths.
Banned in 2010

21. Benoxaprofen (ബെനോക്സാപ്രോഫെൻ - Oraflex), Global due to Liver toxicity (കരൾ വിഷബാധ). No of people affected is Unknown and no of people lost life or got serious injuries or diseases is 61 deaths (UK).
Banned in 1982

22. Ticrynafen (ടിക്രിനാഫെൻ), Global due to Hepatitis (മഞ്ഞപ്പിത്തം). No of people affected is Unknown and no of people lost life or got serious injuries or diseases is 36 deaths (US).
Banned in 1980

23. Zomepirac (സോമെപിരാക്), Global due to Anaphylaxis (അലർജി). No of people affected is Unknown and no of people lost life or got serious injuries or diseases is 5 deaths reported.
Banned in 1983

24. Nomifensine (നോമിഫെൻസിൻ), Global due to Hemolytic anemia (വിളർച്ച). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1986

25. Suprofen (സുപ്രോഫെൻ), Global due to Kidney toxicity (വൃക്ക തകരാർ). No of people affected is 300+ cases and no of people lost life or got serious injuries or diseases is Data not available.
Banned in 1987

26. Encainide (എൻകൈനൈഡ്), Global due to Fatal arrhythmia (ഹൃദയ സ്തംഭനം). No of people affected is Unknown and no of people lost life or got serious injuries or diseases is Excessive mortality in CAST trial.
Banned in 1991

27. Flosequinan (ഫ്ലോസെക്വിനാൻ), Global due to Increased mortality (മരണ നിരക്ക് വർദ്ധന). No of people affected is Unknown and no of people lost life or got serious injuries or diseases is 14% increased death risk.
Banned in 1993

28. Temafloxacin (ടെമാഫ്ലോക്സാസിൻ), Global due to Hemolytic anemia (രക്ത തകരാർ). No of people affected is 100 reported cases and no of people lost life or got serious injuries or diseases is 3 deaths.
Banned in 1992

29. Mibefradil (മിബെഫ്രാഡിൽ - Posicor), Global due to Dangerous drug interactions (മരുന്ന് പ്രതിപ്രവർത്തനം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1998

30. Tolcapone (ടോൾകാപ്പോൺ - Tasmar), Europe (Restricted in US) due to Hepatotoxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is 3 deaths.
Banned in 1998

31. Trovafloxacin (ട്രോവാഫ്ലോക്സാസിൻ - Trovan), Europe (Restricted in US) due to Liver failure (കരൾ പരാജയം). No of people affected is 140 cases and no of people lost life or got serious injuries or diseases is 14 deaths.
Banned in 1999

32. Alosetron (അലോസെട്രോൺ - Lotronex), US (Withdrawn then Restricted) due to Ischemic colitis (കുടൽ രോഗം). No of people affected is 70 reported cases and no of people lost life or got serious injuries or diseases is 3 deaths.
Banned in 2000

33. Rapacuronium (റാപാകുറോണിയം), Global due to Bronchospasm (ശ്വാസതടസ്സം). No of people affected is Unknown and no of people lost life or got serious injuries or diseases is 5 deaths.
Banned in 2001

34. Kava Kava (കാവ കാവ - Herbal), Europe/Canada due to Liver damage (കരൾ നാശം). No of people affected is 60+ cases reported and no of people lost life or got serious injuries or diseases is 6 deaths.
Banned in 2002

35. Ximelagatran (ക്സിമെലഗാട്രാൻ), Global due to Liver toxicity (കരൾ വിഷബാധ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2006

36. Lumiracoxib (ലൂമിറാകോക്സിബ്), Global due to Liver failure (കരൾ പരാജയം). No of people affected is Unknown and no of people lost life or got serious injuries or diseases is Multiple deaths reported.
Banned in 2007

37. Aprotinin (അപ്രോട്ടിനിൻ - Trasylol), Global due to Increased death risk (മരണ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is 50% higher mortality rate.
Banned in 2007

38. Zimelidine (സിമെലിഡിൻ), Global due to Guillain-Barre syndrome (നാഡീരോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1983

39. Pergolide (പെർഗോളൈഡ്), US due to Heart valve damage (ഹൃദയ വാൽവ് തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2007

40. Pemoline (പെമോലിൻ), US due to Liver toxicity (കരൾ തകരാർ). No of people affected is 13 liver failure cases and no of people lost life or got serious injuries or diseases is 11 deaths.
Banned in 2005

41. Propoxyphene (പ്രൊപോക്സിഫെൻ - Darvon), US/India due to Heart toxicity (ഹൃദയ പ്രശ്നങ്ങൾ). No of people affected is Millions of users and no of people lost life or got serious injuries or diseases is Data not available.
Banned in 2010

42. Rosiglitazone (റോസിഗ്ലിറ്റാസോൺ), India/Europe due to Cardiovascular risk (ഹൃദയ രോഗ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2010

43. Nimesulide (നിമെസുലൈഡ് - Paediatric), India (Restricted in kids) due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Multiple pediatric deaths reported.
Banned in 2011 (for kids)

44. Analgin (അനൽജിൻ), Many countries due to Agranulocytosis (രക്തകോശ കുറവ്). No of people affected is Unknown and no of people lost life or got serious injuries or diseases is Fatal in some cases.
Banned in 1970s

45. Amidopyrine (അമിഡോപിരിൻ), India due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1983

46. Phenacetin (ഫെനാസെറ്റിൻ), Global due to Kidney failure/Cancer (വൃക്ക തകരാർ/ക്യാൻസർ). No of people affected is Widespread use historically and no of people lost life or got serious injuries or diseases is Significant renal mortality.
Banned in 1983

47. Oxyphenbutazone (ഓക്സിഫെൻബ്യുട്ടാസോൺ), Global due to Bone marrow depression (അസ്ഥിമജ്ജ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1984

48. Methaqualone (മെഥക്വലോൺ), Global due to Addiction/Abuse (ലഹരി ഉപയോഗം). No of people affected is Widespread abuse and no of people lost life or got serious injuries or diseases is Data not available.
Banned in 1984

49. Practolol (പ്രാക്ടോലോൾ), Global due to Eye/Skin damage (കണ്ണ്/ത്വക്ക് രോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1976

50. Metipranolol (മെറ്റിപ്രാനോലോൾ), UK due to Uveitis (കണ്ണ് രോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990

51. Indoprofen (ഇൻഡോപ്രോഫെൻ), Global due to Gastrointestinal bleeding (ആന്തരിക രക്തസ്രാവം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1980s

52. Alclofenac (അൽക്ലോഫെനാക്), UK due to Vasculitis (രക്തക്കുഴൽ വീക്കം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1979

53. Phenformin (ഫെൻഫോർമിൻ), Global due to Lactic acidosis (ലാക്റ്റിക് അസിഡോസിസ്). No of people affected is Unknown and no of people lost life or got serious injuries or diseases is 50% mortality in affected cases.
Banned in 1978

54. Diethylstilbestrol (DES), Global due to Vaginal cancer in offspring (അടുത്ത തലമുറയിൽ ക്യാൻസർ). No of people affected is 5-10 million exposed and no of people lost life or got serious injuries or diseases is Unknown but high.
Banned in 1971

55. Chlormezanone (ക്ലോർമെസാനോൺ), Global due to Serious skin reactions (ത്വക്ക് രോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1996

56. Tolrestat (ടോൾറെസ്റ്റാറ്റ്), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Severe liver damage reported.
Banned in 1996

57. Triazolam (ട്രയാസോളം - High dose), UK due to Psychiatric side effects (മാനസിക വിഭ്രാന്തി). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1991

58. Danthron (ഡാൻത്രോൺ), Global due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1987

59. Methapyrilene (മെഥാപിരിലീൻ), Global due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1979

60. Sulfathiazole (സൾഫാതയാസോൾ), Global due to Toxicity (വിഷാംശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

61. Urethane (യുറീഥെയ്ൻ), Global due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

62. Bithionol (ബിത്തിയോനോൾ), Global due to Photosensitivity (സൂര്യപ്രകാശ അലർജി). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1967

63. Triparanol (ട്രിപാറനോൾ), Global due to Cataracts/Hair loss (തിമിരം/മുടികൊഴിച്ചിൽ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1962

64. Bunamiodyl (ബുനാമിയോഡൈൽ), Global due to Kidney failure (വൃക്ക പരാജയം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1963

65. Zimelidine (സിമെലിഡിൻ), Global due to Neuropathy (നാഡീരോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1983

66. Pipamazine (പിപാമസൈൻ), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1969

67. Pronethalol (പ്രോനെതലോൽ), Global due to Carcinogenicity in mice (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1965

68. Ibufenac (ഇബുഫെനാക്), Global due to Liver toxicity (കരൾ വിഷബാധ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1968

69. Clozanol (ക്ലോസനോൾ), Global due to Toxicity (വിഷാംശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

70. Aminophenazone (അമിനോഫെനാസോൺ), Global due to Agranulocytosis (രക്തകോശ നാശം). No of people affected is Unknown and no of people lost life or got serious injuries or diseases is Fatal cases reported.
Banned in 1970s

71. Azaribine (അസാരിബൈൻ), US due to Thrombosis (രക്തം കട്ടപിടിക്കൽ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1976

72. Buformin (ബുഫോർമിൻ), Global due to Lactic acidosis (ലാക്റ്റിക് അസിഡോസിസ്). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1978

73. Canrenone (കാൻറെനോൺ), Some countries due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

74. Chlornaphazine (ക്ലോർനാഫാസിൻ), Global due to Bladder cancer (ബ്ലാഡർ ക്യാൻസർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1964

75. Cyclobarbitone (സൈക്ലോബാർബിറ്റോൺ), Global due to Dependence (അടിമത്തം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

76. Desipramine (ഡെസിപ്രാമിൻ - in kids), Restricted due to Sudden death (പെട്ടെന്നുള്ള മരണം). No of people affected is Unknown and no of people lost life or got serious injuries or diseases is Multiple pediatric deaths.
Banned in 1990s (Warning added)

77. Dexfenfluramine (ഡെക്സ്ഫെൻഫ്ലൂറാമൈൻ), Global due to Heart valve damage (ഹൃദയ വാൽവ് തകരാർ). No of people affected is Millions exposed and no of people lost life or got serious injuries or diseases is Data not available.
Banned in 1997

78. Dilevalol (ഡിലെവാലോൽ), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990

79. Dithiazanine (ഡിതയാസാനിൻ), Global due to Cardiovascular collapse (ഹൃദയ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1964

80. Drotrecogin alfa (ഡ്രോട്രെക്കോഗിൻ ആൽഫ), Global due to Lack of efficacy/Bleeding (ഫലപ്രദമല്ല/രക്തസ്രാവം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2011

81. Enclomiphene (എൻക്ലോമിഫെൻ), Global due to Thromboembolism (രക്തം കട്ടപിടിക്കൽ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

82. Etretinate (എട്രെറ്റിനേറ്റ്), Global due to Birth defects (ജന്മവൈകല്യങ്ങൾ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990s

83. Fencamfamin (ഫെൻകാംഫാമിൻ), Global due to Dependence (അടിമത്തം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

84. Fenostilben (ഫെനോസ്റ്റിൽബെൻ), Global due to Toxicity (വിഷാംശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

85. Feprazone (ഫെപ്രാസോൺ), Global due to Skin/Liver toxicity (ത്വക്ക്/കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1980s

86. Furazolidone (ഫ്യൂരാസോളിഡോൺ), India due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2011

87. Galtifenin (ഗാൽട്ടിഫെനിൻ), Global due to Anaphylaxis (അലർജി). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1980s

88. Indalpine (ഇൻഡാൽപൈൻ), Global due to Agranulocytosis (രക്തകോശ നാശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1980s

89. Isoxicam (ഐസോക്സികാം), Global due to Skin toxicity (SJS) (ത്വക്ക് രോഗം). No of people affected is Unknown and no of people lost life or got serious injuries or diseases is Fatal cases reported.
Banned in 1987

90. Kitasamycin (കിറ്റാസാമൈസിൻ), Some countries due to Toxicity (വിഷാംശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

91. Levamisole (ലെവാമിസോൾ - Human use), US/Canada due to Agranulocytosis (രക്തകോശ നാശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 2000

92. Mebanazine (മെബാനാസൈൻ), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

93. Methysergide (മെത്തിസെർജൈഡ്), Restricted due to Fibrosis (ഫൈബ്രോസിസ്). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

94. Minaprine (മിനാപ്രിൻ), Global due to Seizures (അപസ്മാരം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1996

95. Moxisylyte (മോക്സിസിലൈറ്റ്), Global due to Efficacy issues (ഫലപ്രാപ്തി ഇല്ലായ്മ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in Various years

96. Nialamide (നിയാലാമൈഡ്), Global due to Drug interactions (മരുന്ന് പ്രതിപ്രവർത്തനം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1970s

97. Oxolinic acid (ഓക്സോലിനിക് ആസിഡ്), Global due to Toxicity (വിഷാംശം). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990s

98. Perhexiline (പെർഹെക്സിലിൻ), Global due to Liver/Nerve toxicity (കരൾ/നാഡീ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1980s

99. Phenolphthalein (ഫീനോൾഫ്താലീൻ), Global due to Carcinogenicity (ക്യാൻസർ സാധ്യത). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990s

100. Pirprofen (പിർപ്രോഫെൻ), Global due to Liver toxicity (കരൾ തകരാർ). No of people affected is Unknown and no of people lost life or got serious injuries or diseases is Data not available.
Banned in 1990

Address

Malappuram

Telephone

+917306408443

Website

http://openinyoutube.com/@Devadaruherbs, https://whatsapp.com/channel/0029VaBJhcBEVccNjcHtTq3Q

Alerts

Be the first to know and let us send you an email when Devadaru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Devadaru:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Woodbee.in

Woodbee is a complete website for furniture, home decor, and construction news