02/11/2021
*ദേശീയ ആയുർവേദ ദിനാചരണം നവംബർ 2, 2021*
മരുതോങ്കര ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെൻസറിയും *ആയുഷ് ഗ്രാമം* *കോഴിക്കോട് ജില്ല*യും (കുന്നുമ്മൽ ബ്ലോക്ക് )** ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ സംയുക്‌തമായി * ആറാമത് അന്താരാഷ്ട്ര ആയുർവേദ ദിനത്തോട് * അനുബന്ധിച്ചു 'മാതൃക ഔഷധ ഉദ്യാനം' മരുതോങ്കര ഗവ.ആയുർവേദ ഡിസ്‌പെൻസറി അങ്കണത്തിൽ വച്ചു
2നവംബർ , 2021 തിങ്കളാഴ്ച രാവിലെ 10.30മണിയ്ക്ക് ഉത്ഘാടനം നിർവഹിച്ചു..
*യോഗാദ്ധ്യക്ഷനായി *ശ്രീ.ഡെന്നി തോമസ് * .*(ചെയ്യർപേഴ്സൻ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാണ്ടിങ് കമ്മിറ്റി മരുതോങ്കര പഞ്ചായത്ത് )* പങ്കെടുത്ത ചടങ്ങിന്റെ *ഉദ്ഘാടനം ശ്രീ. സജിത്ത്. കെ (പ്രസിഡണ്ട് ,മരുതോങ്കര പഞ്ചായത്ത് )* ഔഷധ തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ശ്രീ.ബാബുരാജ്, ശ്രീ. തോമസ് കാഞ്ഞിരത്തിങ്കൽ മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു. ഡോ. സുഗേഷ്കുമാർ ജി. എസ് (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്‌പെൻസറി, മരുതോങ്കര ) 'ആയുർവേദം നിത്യ ജീവിതത്തിൽ ' എന്നവിഷയത്തിലും .*ഡോ. അരുൺ.പി.എസ് (ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, കുന്നുമ്മൽ ബ്ലോക്ക്)* ' നമുക്ക് ചുറ്റുമുള്ള ഔഷധ സസ്യങ്ങൾ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ആയുള്ള യോഗ പരിശീലനത്തിനു ആയുഷ്ഗ്രാം യോഗ ട്രെയിൻർ ഡോ. അപർണ നേതൃത്വം കൊടുത്തു. Panchayth #
Ayurveda Day