30/11/2025
TMD Occlusal Splint
താടിയെല്ലിനെ തലയോട്ടിയുമായി ബന്ധിപ്പിക്കുന്ന രണ്ട് സന്ധികളാണ് ടെംപോറോമാൻഡിബുലാർ ജോയിന്റുകൾ (TMJ).
ഈ സന്ധികളിലോ, അതിനോട് ബന്ധിപ്പിച്ചുള്ള പേശികളിലോ, നാഡികളിലോ ഉണ്ടാകുന്ന പ്രവർത്തനത്തകരാറുകളാണ് TMD എന്ന് അറിയപ്പെടുന്നത്.
ലക്ഷണങ്ങൾ:
• വാ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ താടിയെല്ലിൽ ക്ലിക്കിംഗ് (clicking), പോപ്പിംഗ് (popping) അല്ലെങ്കിൽ ഗ്രൈൻഡിംഗ് (grinding) ശബ്ദങ്ങൾ കേൾക്കുക.
• വായിലെ ചലനത്തിന് പരിമിതികളുണ്ടാകുകയോ, താടിയെല്ല് കുടുങ്ങുകയോ (locking) ചെയ്യുക.
• തലവേദന, ചെവി വേദന, ചവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.