19/04/2020
പൊതുജനങ്ങളുടെ
ജാഗ്രതയ്ക്ക്
Covid19 രോഗബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ല റെഡ് സോണിൽ പെടുന്നതിനാലും വടകര താലൂക്കിലെ ഭാഗങ്ങൾ വിവിധ ഭാഗങ്ങൾ ഹോട്ട്സ്പോട്ട് ആയി കണക്കാക്കുന്നതിനാലും മാർച്ച് 24ന് ഗവൺമെൻറ് പുറത്തിറക്കിയ മാർഗ്ഗരേഖ നിലനിൽക്കുന്നതിനാലും dental ക്ലിനിക് കളിൽ അടിയന്തര സ്വഭാവമുള്ള ചികിത്സകൾ മാത്രമേ ലഭ്യമാകുകയുള്ളൂ.
ഈ ഘട്ടത്തിൽ അടിയന്തര സ്വഭാവമുള്ള ചികിത്സകൾക്ക് നിങ്ങളുടെ ഡെന്റിസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ടത്തിനു ശേഷമെ ക്ലിനിക്കുകളിൽ എത്താൻ പാടുള്ളു. തൂവാലയോ മാസ്‌കോ കൊണ്ട് മുഖം മറച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് ഡോക്ടർ നിർദേശിച്ച സമയത്തു മാത്രം അത്തരം ചികിത്സയ്ക്കു പോവുക(വരിക).
👉🏼 അടിയന്തര പ്രാധാന്യമുള്ളവ അല്ലാത്ത ചികിത്സക്കർക്ക് രൊഗികൾ വരാതിരിക്കുക.
👉🏼 ഫോൺ മുഖാന്തരം സമയക്രമം മുന്കൂട്ടി നിശ്ചയിച്ച് മാത്രം ക്ലിനിക്കുകളിൽ എത്തിച്ചേരുക.
👉🏼ഒരു രോഗിയെ ഒരാൾ മാത്രമേ അനുഗമിക്കാവൂ.
👉🏼 ഇരുവരും മാസ്ക്/മുഖമറ നിർബന്ധമായും ധരിച്ചിരിക്കണം.
👉🏼 സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, കൈ സാനിറ്റൈസിങ്ങ് മുതലായവ ആവശ്യപ്പെടുന്നതനുസരിച്ച് നിർവ്വഹിക്കണം.
👉🏼 ക്ലിനിക്കുകളിലെ വെയ്റ്റിങ് മുറികളിൽ സാമൂഹിക അകലം പാലിക്കെണ്ടത് നിർബന്ധമാണ്.
👉🏼 രോഗിയെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങൾ സത്യസന്ധതമായും ആവശ്യപ്പെടുന്ന മുയയ്ക്കും നിർബന്ധമായും നൽകേണ്ടതുണ്ട്.
👉🏼 ചുമ, പനി, ശ്വാസം തടസ്സും മുതലായ രോഗലക്ഷണങ്ങൾ ഉള്ളവർ/ നിരിക്ഷണത്തിലുള്ളവർ/ക്വാറൻറ്റൈനിലുള്ളവർ ദയവായി ചികിത്സക്കായി വരാതിരിക്കുക.
👉🏼 അടിയന്തര പ്രാധാന്യമുള്ളവ അല്ലാത്ത ചികിത്സകൾ ആരോഗ്യ വകുപ്പിന്റെ ഉത്തരവുകൾക്ക് അനുസൃതമായി മാത്രം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ആരംഭിക്കുന്നതായിരിക്കും.
👉🏼 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയാകും തുടർന്നങ്ങോട്ടുള്ള ചികിത്സകൾ. രോഗികൾ പുതിയ സമ്പ്രദായങ്ങളുമായി സഹകരിക്കണം എന്നപേക്ഷിക്കുന്നു.
IDA VADAKARA BRANCH