18/06/2020
എന്താണ് ടെന്നീസ് എൽബോ അഥവാ കൈമുട്ട് വേദന?
കൈപത്തി മേശമേൽ കമിഴ്ത്തി വയ്ക്കുക. കൈ മുട്ടിന് മുകളിൽ ഒരു ചെറിയ എല്ലു പോലെ ചെറിയ ഉയർച്ച കാണാം. ആ ഭാഗത്തോ അതിനു ചുറ്റുമോ ചിലപ്പോൾ വേദനയോ കഴപ്പോ അനുഭവപ്പെടാം.ഇത് ടെന്നീസ് എൽബോ ആകാനുള്ള സാദ്ധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
എന്തെങ്കിലും സാധനങ്ങൾ ഉയർത്തുകയോ പിടിക്കുകയോ ചെയ്യുമ്പോൾ മുകളിൽ പറഞ്ഞ ഭാഗത്തോ വിരലുകളിലേക്കോ കഴപ്പോ വേദനയോ ഉണ്ടാകാം.
കാരണങ്ങൾ
1) കൈമുട്ട് നിവർത്തിപ്പിടിച്ച് ഉയരത്തിൽ നിന്ന് ഭാരമുള്ള എന്തെങ്കിലും സാധനങ്ങൾ എടുക്കുകയോ തിരിച്ച് വയ്ക്കുകയോ ചെയ്യുക.
2) കാറിൽ മുൻ സീറ്റിൽ ഇരുന്ന് പുറകിലെ സീറ്റിൽ നിന്ന് സാധനങ്ങൾ എടുക്കുന്ന രീതി.
3) കൈപത്തി കൊണ്ട് കൈ മുറുക്കാൻ സഹായിക്കുന്ന പേശികളിൽ ഉണ്ടാകുന്ന ബലക്കുറവും കൈമുട്ടിൽ നീർകെട്ടും വേദനയും ഉണ്ടാക്കാം.
പരിഹാരം
മുകളിൽ പറഞ്ഞ തെറ്റായ രീതികൾ ഒഴിവാക്കുക. കൈയിലെ പേശികൾ ബലപ്പെടുത്തുക.
ഡോക്ടറുടേയോ ഫിസിയോ തെറാപ്പിസ്റ്റിന്റേയോ ഉപദേശം സ്വീകരിക്കുക.
സംശയ നിവാരണത്തിന് വിളിക്കുക : 8547396299
Whatsapp : https://api.whatsapp.com/send?phone=+971525544737