Vedadays

Vedadays Diligent Kerala Ayurveda & Yoga

ജീവിതശൈലീരോഗങ്ങൾ ആരംഭിച്ചവരിൽ അവ വർദ്ധിക്കാതെയും അവകാരണം മറ്റു രോഗങ്ങൾ ഉണ്ടാകാതെയും ജീവിതം മുന്നോട്ടു തള്ളിനീക്കേണ്ടി വര...
04/09/2021

ജീവിതശൈലീരോഗങ്ങൾ ആരംഭിച്ചവരിൽ അവ വർദ്ധിക്കാതെയും അവകാരണം മറ്റു രോഗങ്ങൾ ഉണ്ടാകാതെയും ജീവിതം മുന്നോട്ടു തള്ളിനീക്കേണ്ടി വരുന്നവരുണ്ട്.അത് എത്രകാലം വരെ എന്നത് പലരിലും വളരെ വ്യത്യസ്തമാണ്. ചിലർക്ക് വർഷങ്ങളോളം മരുന്നൊഴിവാക്കി ജീവിതശൈലീരോഗങ്ങൾ വഷളാകാതെതന്നെ കൊണ്ടുപോകുവാൻ സാധിക്കാറുണ്ട്.എന്നാൽ ഇത്തരം രോഗങ്ങളുടെ നിയന്ത്രണം കൈവിട്ടുപോയാൽ ഒരു രോഗം തന്നെ ക്രമേണ മറ്റൊരു രോഗത്തിനും അത് വേറൊന്നിനും കാരണമാകുന്ന രീതിയാണ് കാണാറുള്ളത്.-ഡോ ഷർമദ് ഖാൻ എഴുതുന്നു.
തുടർന്ന് വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ-
https://compayur.com/2021/09/04/diseases/

ഏത് ജീവിതശൈലീ രോഗമെടുത്താലും അവ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നത് നല്ലതല്ല. രോഗത്തിന്റെ വ്യതിയാനത്ത....

21/08/2021

പുരുഷന്മാർക്കുണ്ടാകുന്ന മിക്കവാറും എല്ലാത്തരം രോഗങ്ങളും സ്ത്രീകൾക്കുമുണ്ടാകാം. സ്ത്രീകൾക്ക് മാത്രമായി ഉണ്....

നമ്മുടെ ജീവിതരീതിയിൽ പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ വന്ന മാറ്റം തീരെ ചെറിയ പ്രായത്തിൽ തന്നെ രോഗിയായി മാറുന്ന അവസ്ഥയ്ക്ക്...
18/08/2021

നമ്മുടെ ജീവിതരീതിയിൽ പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ വന്ന മാറ്റം തീരെ ചെറിയ പ്രായത്തിൽ തന്നെ രോഗിയായി മാറുന്ന അവസ്ഥയ്ക്ക് കാരണമാകുന്നതായി മനസ്സിലാക്കേണ്ടതുണ്ട്. പുറത്തിറങ്ങി നടക്കുവാനും വെയിൽ കൊള്ളുവാനുമുള്ള മടിയും ഗുണം നോക്കാതെയുള്ള ഇഷ്ടഭക്ഷണങ്ങളുടെ ഉപയോഗവും പാരമ്പര്യവും ടെൻഷനും പഠനപരമായും തൊഴിൽപരമായുമുള്ള പ്രശ്നങ്ങളും കൃത്യനിഷ്ടയിലും ശീലിച്ചുപോന്ന സംസ്കാരങ്ങളിലും വന്ന കാതലായ മാറ്റവുമുല്പെടെ നിരവധി കാരണങ്ങൾ ഒരാളിനെ ചെറിയപ്രായത്തിൽതന്നെ രോഗിയാക്കുന്നതിന് മുന്നിട്ടുനിൽക്കുന്നു.-ഡോ ഷർമദ് ഖാൻ എഴുതുന്നു

ഇത്രയേറെ രോഗങ്ങൾ ഉണ്ടാകുന്ന പ്രായം മുമ്പ് ഇതായിരുന്നോ?ആ പ്രായം കുറഞ്ഞു കുറഞ്ഞുവരുന്നത് വലിയ ആശങ്ക ഉണ്ടാക്കേണ...

കോവിഡാനന്തരം തുടർന്നുനിൽക്കുന്ന ചില ബുദ്ധിമുട്ടുകൾ സന്ധികളെ ആശ്രയിച്ച് ആർത്രൈറ്റിസും മെറ്റബോളിസത്തെ കുഴപ്പത്തിലാക്കി കരൾ...
15/08/2021

കോവിഡാനന്തരം തുടർന്നുനിൽക്കുന്ന ചില ബുദ്ധിമുട്ടുകൾ സന്ധികളെ ആശ്രയിച്ച് ആർത്രൈറ്റിസും മെറ്റബോളിസത്തെ കുഴപ്പത്തിലാക്കി കരൾ രോഗങ്ങളും പ്രമേഹവും ഹൃദയത്തെ ആശ്രയിച്ച് രക്തസമ്മർദ്ദവും ശ്വാസകോശത്തെ ആശ്രയിച്ച് ശ്വാസരോഗങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. വൃക്കരോഗങ്ങളുണ്ടാകുവാനുള്ള സാദ്ധ്യതയുമുണ്ട്.-ഡോ ഷർമദ് ഖാൻ എഴുതുന്നു

കോവിഡ് ബാധിച്ച് നെഗറ്റീവായവർ നിർബന്ധമായും അവരുടെ രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ, ബി.പി, കരളിന്റെ പ്രവർത്തനങ്ങൾ എന...

രോഗികൾ പറയുന്ന ഓരോ ലക്ഷങ്ങൾക്കും പ്രത്യേകം പ്രത്യേകം ചികിത്സിക്കേണ്ടിവരാറില്ല. ഒരു രോഗത്തിന്റെതന്നെ പല ലക്ഷണങ്ങളാകും ഒരേ...
14/08/2021

രോഗികൾ പറയുന്ന ഓരോ ലക്ഷങ്ങൾക്കും പ്രത്യേകം പ്രത്യേകം ചികിത്സിക്കേണ്ടിവരാറില്ല. ഒരു രോഗത്തിന്റെതന്നെ പല ലക്ഷണങ്ങളാകും ഒരേസമയം ഉണ്ടാകുന്നത്. പ്രധാനരോഗത്തിനുള്ള ചികിത്സകൊണ്ട്തന്നെ രോഗികൾ ഉന്നയിക്കുന്ന പല ലക്ഷണങ്ങളും ശമിക്കുന്നതുമായിരിക്കും. അതുകൊണ്ട് രോഗികൾ അവർക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ 'പൊടിപ്പും തൊങ്ങലും' ചേർത്ത് പറയാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്-ഡോ ഷർമദ് ഖാൻ എഴുതുന്നു

ചില രോഗികൾ ഡോക്ടർ ചോദിക്കുന്നതിനുമാത്രമേ ഉത്തരം പറയു. ചിലപ്പോൾ ഡോക്ടർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുത....

കണ്ണിൽ നിന്നും കൂടുതലായി വെള്ളം വരികയോ, ചുവക്കുകയോ, കണ്ണ് അടയ്ക്കുവാനും തുറക്കുവാനും മുമ്പത്തേക്കാൾ പ്രയാസം നേരിടുകയോ വേ...
12/08/2021

കണ്ണിൽ നിന്നും കൂടുതലായി വെള്ളം വരികയോ, ചുവക്കുകയോ, കണ്ണ് അടയ്ക്കുവാനും തുറക്കുവാനും മുമ്പത്തേക്കാൾ പ്രയാസം നേരിടുകയോ വേദന തോന്നുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന് കുഴപ്പമുണ്ടാക്കിയോ എന്ന് ചിന്തിക്കണം. ഇത് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന കുട്ടികൾ മാത്രമല്ല സദാസമയവും വാട്ട്സാപ്പും ഫേസ് ബുക്കും നോക്കിയിരിക്കുന്ന മുതിർന്നവർക്കും ഒരുപോലെ ബാധകമാണ്.-ഡോ ഷർമദ് ഖാൻ എഴുതുന്നു.

എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന ര.....

കോവിഡ് ബാധയെ തുടർന്ന് വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.ഇതിൽ സാധാരണ മുടി കൊഴിച്ചിലിൽ നിന്ന് വ്യത്യസ്...
07/08/2021

കോവിഡ് ബാധയെ തുടർന്ന് വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.
ഇതിൽ സാധാരണ മുടി കൊഴിച്ചിലിൽ നിന്ന് വ്യത്യസ്തമായി വളരെ അധികം മുടികൾ ദിവസവും പൊഴിയുന്നതായി കാണപ്പെടുന്നു. കോവിഡ് വന്നു ആഴ്ചകൾക്കു ശേഷമാണ് തുടക്കം, 5 മാസം വരെ ഇത് തുടരാം.-ഡോ സൗമ്യാ ജഗദീശൻ
കൺസൾട്ടന്റ് ഡെര്മറ്റോളജിസ്റ്
അമൃത ഹോസ്പിറ്റൽ, കൊച്ചി

മാനസിക സംഘർഷം കുറക്കുന്നത് മുടി കൊഴിച്ചിൽ കുറക്കാൻ സഹായകമാണ്. അതല്ലെങ്കിൽ മാനസിക വിഷമം മൂലം ഉണ്ടാവുന്ന സ്ട്ര.....

പല മരുന്നുകളുടെയും പാർശ്വഫലങ്ങൾ പരിശോധിച്ചാൽ അത്യാവശ്യത്തിനുപോലും അവ ഉപയോഗിക്കാൻ മടിക്കുമെന്നതാണ് സത്യം. ഒരു പ്രത്യേക രോ...
05/08/2021

പല മരുന്നുകളുടെയും പാർശ്വഫലങ്ങൾ പരിശോധിച്ചാൽ അത്യാവശ്യത്തിനുപോലും അവ ഉപയോഗിക്കാൻ മടിക്കുമെന്നതാണ് സത്യം. ഒരു പ്രത്യേക രോഗാവസ്ഥയിൽ വിവിധങ്ങളായ കാര്യങ്ങൾ മനസ്സിലാക്കി ഒരു ഡോക്ടർതന്നെ മരുന്ന് നിർദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സുരക്ഷിതമാകുന്നത്.-ഡോ ഷർമദ് ഖാൻ എഴുതുന്നു.

വളരെ അത്യാവശ്യത്തിനും ഏറ്റവും സുരക്ഷിതവുമായിമാത്രം ഉപയോഗിക്കുവാനുള്ളതാണ് മരുന്ന്. അത്യാവശ്യമില്ലാതെ ഉപയോഗ....

അമിതവണ്ണം, പ്രമേഹം, തൈറോയിഡ് എന്നീ അവസ്ഥകളുള്ളവരും മദ്യപാനശീലമുള്ളവരും വേദനാസംഹാരികളും പനി ഗുളികകളും ശീലമാക്കിയവരും മറ്റ...
03/08/2021

അമിതവണ്ണം, പ്രമേഹം, തൈറോയിഡ് എന്നീ അവസ്ഥകളുള്ളവരും മദ്യപാനശീലമുള്ളവരും വേദനാസംഹാരികളും പനി ഗുളികകളും ശീലമാക്കിയവരും മറ്റ് കരൾരോഗങ്ങൾ ബാധിച്ചിട്ടുണ്ടായിരുന്നവരും മുഖത്ത് പുതിയതായി കറുത്ത നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നവരും കരളിന്റെ ആരോഗ്യം വിലയിരുത്തുന്നത് നല്ലതായിരിക്കും.-ഡോ ഷർമദ് ഖാൻ എഴുതുന്നു.

മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് ക...

കേരളീയർക്ക് പ്രിയം വെളിച്ചെണ്ണ കൊണ്ടുണ്ടാക്കിയ തലയ്ക്കെണ്ണയാണെങ്കിൽ തൊട്ടടുത്ത സംസ്ഥാനത്ത് എള്ളെണ്ണ ഉപയോഗിച്ച് നിർമ്മിക്...
01/08/2021

കേരളീയർക്ക് പ്രിയം വെളിച്ചെണ്ണ കൊണ്ടുണ്ടാക്കിയ തലയ്ക്കെണ്ണയാണെങ്കിൽ തൊട്ടടുത്ത സംസ്ഥാനത്ത് എള്ളെണ്ണ ഉപയോഗിച്ച് നിർമ്മിക്കുന്ന തൈലങ്ങളോടാണ് പ്രിയം. കേരമെന്നു കേട്ടാൽ വെളിച്ചെണ്ണയാണെന്നും തൈലമെന്നോ എണ്ണ എന്നോ പറഞ്ഞാൽ അത് നല്ലെണ്ണ കൊണ്ടുണ്ടാക്കിയതാണെന്നും സാമാന്യേന മനസ്സിലാക്കാം.അങ്ങനെ അല്ലാത്തവയുമുണ്ട്. അടുത്തകാലത്തായി നിർമ്മിക്കുന്ന ചില എണ്ണകളിൽ ആവണക്കെണ്ണയും വെളിച്ചെണ്ണയും എള്ളെണ്ണയും പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമ്മിക്കുന്നവയുമുണ്ട്.-ഡോ ഷർമദ് ഖാൻ എഴുതുന്നു.

തലയ്ക്ക് വേണ്ടി എണ്ണകൾ നിർമ്മിക്കുന്നതിനുള്ള പലതരം വിധികൾ ആയുർവേദത്തിലുണ്ട്. ആയുർവേദത്തിലേ ഇതൊക്കെ ഉള്ളൂ എന....

വേദന കുറയുന്നതിനും ദുർമേദസ്സുള്ളവർക്കും ദേഹം ചുട്ടുനീറുന്നവർക്കും സന്ധികൾ അനക്കുവാൻ പ്രയാസമുള്ളവർക്കും സന്ധികളിൽ നീരുള്ള...
30/07/2021

വേദന കുറയുന്നതിനും ദുർമേദസ്സുള്ളവർക്കും ദേഹം ചുട്ടുനീറുന്നവർക്കും സന്ധികൾ അനക്കുവാൻ പ്രയാസമുള്ളവർക്കും സന്ധികളിൽ നീരുള്ളവർക്കും വണ്ണമുള്ളവർക്കും വണ്ണം കുറഞ്ഞവർക്കും ഒരേ തൈലംതന്നെ ഉപയോഗിക്കാൻ പറ്റില്ല.ഓരോ അവസ്ഥകൾക്കും യോജിക്കുന്നവിധം നൂറിലേറെ തൈലങ്ങൾ ആയുർവേദത്തിലുണ്ട്.-ഡോ ഷർമദ് ഖാൻ എഴുതുന്നു.

നിത്യവും ചെയ്യണമെന്നും അതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും വിധിയുണ്ടായിരുന്നിട്ടും അതിനു സമയമില്ലാത്.....

Address

Varkala

Alerts

Be the first to know and let us send you an email when Vedadays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vedadays:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

“Happiness is not something you postpone for the future; it is something you design for the present.” - Jim Rohn

At vedadays, we serve happiness first, Ayurveda and Yoga next.