11/01/2026
ഒരു കൊതുക് നിങ്ങളുടെ കാലിൽ വന്നിരിക്കുമ്പോഴേക്കും നിങ്ങൾ അസ്വസ്ഥരാവാറില്ലേ. ഒരു ഗ്രാം പോലും ഭാരമില്ലാത്ത ഒരു കൊച്ചു കൊതുക്? നിങ്ങളുടെ തൊലിയിലെ സ്പർശനം വളരെ സങ്കീർണ്ണമായ പാതകളിലൂടെ സഞ്ചരിച്ച് നിങ്ങളുടെ മസ്തിഷ്കത്തിലെത്തിയാണ് അത് സാധിക്കുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ആ കൊതുകിനെ ഓടിക്കാൻ നിങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന ഒരു ചെറിയ ചലനം പോലും എത്ര സങ്കീർണ്ണമായ നെറ്റവർക്കുകളിലൂടെയാണ് സാദ്ധ്യമാകുന്നത് എന്നതിനെ കുറിച്ച് നിങ്ങൾ ബോധവാനാണോ?
ഈ പാതകൾ, ഈ നെറ്റ് വർകുകൾ പ്രവർത്തനരഹിതമാവാൻ എത്ര സമയം വേണ്ടിവരും? എത്ര വലിയ അപകടം വേണ്ടിവരും??
ഒരു നിമിഷത്തിന്റെ പത്തിലൊന്നോ, നൂറിലൊന്നോ സമയം!!
ഒരു കടുകുമണിയോളം വലിപ്പമുള്ള മുറിവ് അല്ലെങ്കിൽ ചതവ് !!
ഒരു വേള നമ്മെ കരുത്തരാക്കുന്ന, നാം അഹങ്കരിക്കുന്ന നമ്മുടെ കൈകാലുകൾ, നമ്മുടെ കണ്ണുകൾ, കാതുകൾ.... ഇവ നമ്മുടേതല്ലാതാവാൻ എത്ര ചെറിയ സമയം!
ഇങ്ങനെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് സ്വന്തം ശരീരം തങ്ങളുടേതല്ലാതായവർ, പ്രകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടവർ, തന്റെ ആത്മ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഇനി ഒരു തിരിച്ച് വരവ്
പ്രതീക്ഷക്കാത്ത തന്റെ ചുറ്റുപാടുകളിൽ നിന്നും മാറാ രോഗങ്ങളാൽ നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ടു പോയവർ, ഇന്ദ്രിയങ്ങൾ വേദനയെന്ന വികാരം മാത്രം പകരാൻ വിധിക്കപ്പെട്ടവർ, മാറാരോഗികൾ..... ഇങ്ങനെ എത്ര പേർ നമുക്കു ചുറ്റും ജീവിക്കാതെ ജീവിക്കുന്നു!!
ഇങ്ങനെ ജീവിതം വഴിമുട്ടി പോയവർക്കു വേണ്ടി, അന്ധകാരത്തിൽ അകപ്പെട്ടു പോയവർക്ക് വേണ്ടി, വെളിച്ചമാവാൻ ശ്രമിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ...!! ഒരു സ്ഥാപനമുണ്ടിവിടെ നമ്മുടെ പഞ്ചായത്തിൽ....അവിടെ വിദഗ്ദ്ധൻമാർ മാത്രമല്ല, സഹായിക്കാനുള്ള മനസ്സ് മാത്രം ആയുധമാക്കി മറ്റൊരു ലാഭേഛയും ആഗ്രഹിക്കാത്ത നിരവധി പേർ....അതിന്റെ പേരാണ് ....
*ഹോപ്പ് ഫൗണ്ടേഷൻ*
അതിന്റെ കീഴിൽ
*പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ....*
*ഇരുട്ടിൽ ഒരു മിന്നാമിനുങ്ങെങ്കിലുമാവാൻ നമുക്കും ശ്രമിച്ചു കൂടെ...!!!!*
ജനുവരി 15 പാലിയേറ്റീവ് ദിനത്മാചരിക്കുമ്പോൾ നിങ്ങളാൽ കഴിയുന്ന ഒരു തുക പാലിയേറ്റീവിന് നൽകി കടമ നിർവഹിക്കുമല്ലോ....
On line Transfer :-
Federal Bank Oorakam
Parappur Pain And Paliative Center
Account No : 12940100278525
NEFT : FDRL0001294
➖➖➖
AXIS Bank
Ac Num: 924010013278272
Ac Name: Parappur Pain And Paliative Center-Hope Foundation
IFSC Code: UTIB0004198
Bank: Axis Bank Ltd, Chemmad Branch