14/09/2025
ഹിജാമ ഒരു വിസ്മയമാണ്. പക്ഷെ അംഗീകൃത കേന്ദ്രങ്ങളെ മാത്രം സമീപിക്കുക.
നിങ്ങൾ സർജറി ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
ഒരു പോത്തിനെ അറുത്ത് മാംസം വേർതിരിച്ച് വിതരണം ചെയ്യുന്ന പ്രയാസമൊന്നും ഒരു സർജറി ചെയ്യുന്നത് കാണുമ്പോൾ തോന്നുകയില്ല.
ഇതിനാണോ എം ബി ബി എസും അത് കഴിഞ്ഞ് എം എസും ഒക്കെ പഠിക്കുന്നത് എന്ന് ചിലപ്പോൾ തോന്നും.
എന്നാൽ അപ്രതീരക്ഷിതമായ പല അത്യാഹിതങ്ങളും സർജറിക്കിടെ ഉണ്ടാവാതിരിക്കുന്നത് മനുഷ്യന്റെ ശരീര ഘടനയെ നന്നായി മനസ്സിലാക്കിയ വളരെ നന്നായി പരിശീലനം ലഭിച്ച ഒരു സർജൻ അത് ചെയ്യുന്നത് കൊണ്ടാണ്.
സർജറി എങ്ങനെ ചെയ്യണം എപ്പോൾ ചെയ്യണം എന്നതിനേക്കാൾ എങ്ങനെ ചെയ്യരുത് എപ്പോൾ ചെയ്യരുത് എന്നാണ് ഒരു വിദഗ്ധ സർജന് കൂടുതൽ ബോധമുണ്ടാവുക.
കീറുന്നതും തുന്നുന്നതും സർജറിയെന്ന സങ്കീർണ്ണമായ ഒരു ക്രിയയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.
ഹിജാമയിലേക്ക് വരാം.
വളരെ ചുരുക്കി പറഞ്ഞാൽ, സർജിക്കൽ മുൻകരുതലുകളോടെ അണുവിമുക്തമായി കൺട്രോൾഡ് ഇൻഫ്ളമേഷനും ഇഞ്ചുറിയുമുണ്ടാക്കി ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം ആക്ടിവേറ്റ് ചെയ്ത് ഹീലിംഗ് പ്രക്രിയയെ പ്രൊമോട്ട് ചെയ്യുന്നതാണ് ഹിജാമ.
ചർമ സൗന്ദര്യം, വേദന, നീർക്കെട്ട്, രോഗ പ്രതിരോധം, ക്ഷീണം, ജീവിതശൈലീ രോഗങ്ങൾ, ചർമരോഗങ്ങൾ, ക്രോണിക് രോഗങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾക്കാണ് ഹിജാമ ചെയ്യുന്നത്.
രോഗിയുടെ ഫിറ്റ്നസ്, രോഗം, ഹിജാമ യുടെ കാരണം എന്നിവക്കനുസരിച്ചാണ് എവിടെ, എത്ര എന്നൊക്കെ തീരുമാനിക്കേണ്ടത്.
വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഹിജാമ ഉത്തരവാദിത്തമുള്ള അംഗീകൃത സെന്ററുകളിൽ നിന്ന് ഫിറ്റ്നസ് നോക്കി ഉപയോഗപ്പെടുത്തുക.
Dr. OKM
Professor & Chief Consultant,
Markaz Unani Medical College:
Contact:
9388909091