08/12/2025
നടുമുറ്റം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു*
നുഐജ: കഴിഞ്ഞ നവംബർ 15 ശനിയാഴ്ച, ജാചി & മുചി ഒപ്റ്റികൽസുമായി സഹകരിച്ച് നടുമുറ്റം സ്ത്രീകൾക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കും വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ക്യാമ്പ് നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ വെച്ചാണ് സംഘടിപ്പിച്ചത്. നടുമുറ്റം പ്രസിഡണ്ട് സന നസീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 100 ഓളം പേരാണ് ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തിയത്.