13/08/2022
ഇന്ന് ആഗസ്റ്റ് 13 ലോക അവയവദാന ദിനം......
Maximum share
സുഹൃത്തുക്കളെ,അവയവദാന രംഗത്തുള്ള അനാവശ്യ വിവാദങ്ങൾ മൂലം അവയവദാനം കുറഞ്ഞു,കേരളത്തിൽ അവയവം കിട്ടാതെയുള്ള മരണസംഖ്യ ഉയരുന്നു.
അവയവദാനത്തിന്റെ മഹത്വം പൊതുജനങ്ങളിലേക്ക് എത്തുന്നില്ല,അതിനുള്ള ബോധവൽക്കരണം സ്‌കൂളിൽ നിന്നേ തുടങ്ങണം.പൊതുജനങ്ങളെ ഇക്കാര്യങ്ങളിൽ വേണ്ടരീതിയിൽ ബോധവൽക്കരണം വളരെ അത്യാവശ്യമാണ്.
അവയവം ദാനം ചെയ്യാൻ തയ്യാറുള്ളവരും,അവയവം അവശ്യമുള്ളവരും സർക്കാർ മൃതസഞ്ജീവിനി പദ്ധതിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
www.knos.org
You can....
save a life.
ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ദാനമാണ് അവയവദാനം.
സ്വന്തം ജീവൻ പകുത്ത് നൽകി മറ്റോരാളുടെ ജീവൻ രക്ഷിക്കുക എന്ന കർമ്മം ചെയ്യുക എന്നുള്ളത് വളരെ മഹത്തായ പ്രവൃത്തിയാണ്.
ഒരാൾക്ക് ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിന് ശേഷമോ അവയവം ദാനം ചെയ്യാം.
എല്ലാവരും തീർച്ചയായും മരണശേഷം അവയവം ദാനം ചെയ്യാനുള്ള തീരുമാനം എടുക്കണം,വെറുതെ നശിപ്പിച്ചു കളയേണ്ട അവയവം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെങ്കിൽ തീർച്ചയായും ചെയ്യണം.
ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് വൃക്ക,കരൾ,മൂലകോശം,രക്തം...തുടങ്ങിയവ ദാനം ചെയ്യാം.
ഒരാളുടെ ശരീരത്തിൽ രണ്ട് വൃക്കകൾ ഉണ്ട്,ഒരാൾക്ക് ജീവിക്കാൻ ഒരു വൃക്ക മതി,അതിനാൽ മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്ത ആരോഗ്യമുള്ളയാൾക്ക് വൃക്ക ദാനം ചെയ്യാം.അവരുടെ ജീവിതത്തിൽ മറ്റൊരു പ്രശ്നവും ഉണ്ടാകുന്നില്ല,സാധാരണ ജീവിതം നയിക്കാം.അതുപോലെ തന്നെ കരളും ദാനം ചെയ്യാം,പകുത്ത് നൽകിയ കരൾ മാസങ്ങൾക്കുള്ളിൽ പൂർവസ്ഥിതിയിൽ എത്തും,ഭാവിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല.
കേരളത്തിൽ അവയവ ദാനത്തിനായി കാത്തിരിക്കുന്നത് ആയിരങ്ങൾ ആണ്. അതിൽ ഒരുപാട് പേർ അവയവം കിട്ടാതെ മരണമടയുന്നുണ്ട്.ഇങ്ങനെ എത്രയോ കുടുംബങ്ങൾ ആണ് അനാഥാമാകുന്നത്.
ഒരാൾക്ക് ജീവൻ രക്ഷിക്കാൻ വേറെ മർഗ്ഗമില്ലാതെ വരുമ്പോഴാണ് ഡോക്‌ടർമാർ അവയവദാനത്തെക്കുറിച്ചു ചിന്തിക്കുന്നത്,ഭീമമായ തുകയാണ് ഓപ്പറേഷന് വേണ്ടിവരുന്നത്,കൂടാതെ ജീവിതാവസാനം വരെ മരുന്നും കഴിക്കണം,യോജിച്ച അവയവം കിട്ടിയില്ലെങ്കിൽ ജീവിതം നഷ്ടമാകും,അവയവത്തിന് പകരമാകില്ല മറ്റൊന്നും,
അതിനാൽ പൂർണ്ണ ആരോഗ്യവും മനസ്സും ഉള്ളവർ ഈ പുണ്യ പ്രവൃത്തിയിൽ പങ്കാളിയായി ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കുക,മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്ന പുണ്യ പ്രവർത്തിയിൽ പങ്കാളിയായി കിട്ടുന്ന മാനസിക ആഹ്ലാദം ചെറുതല്ല....
അവയവദാനം ..മഹാദാനം
രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്‌നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ സേവനത്തിന്റെ, വിവേകത്തിന്റെ നല്ലൊരു മാര്‍ഗമാണ് അവയവദാനം. മനുഷ്യസേവ തന്നെയാണ് മാധവസേവ എന്നത് അവയവദാനത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ കഴിയണം. പലപ്പോഴും നാം സ്വാര്‍ത്ഥരാണ് എന്നതില്‍ തര്‍ക്കമില്ല. എങ്കില്‍പ്പോലും തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും രോഗങ്ങള്‍ വരാം എന്ന സാദ്ധ്യതയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാല്‍ , നമ്മുടെ മനസ്സുകള്‍ അവയവദാനത്തിന് തീര്‍ച്ചയായും സന്നദ്ധമാകും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നത് , മറ്റൊരാള്‍ക്ക് ജീവനും ജീവിതവും കൊടുക്കുന്നതിനു തുല്യം തന്നെ…. രക്തം, വൃക്ക എന്നിവ ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാമെങ്കില്‍ മരണശേഷം കണ്ണ് , കരള്‍ , ഹൃദയം ,ത്വക്ക് , മജ്ജ തുടങ്ങിയവ ദാനം ചെയ്തു മരണത്തിന്റെ കരാളഹസ്തത്തില്‍ നിന്നും ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നമുക്ക് കഴിയും. അങ്ങിനെ ജന്മങ്ങളില്‍ നിന്നു ജന്മങ്ങളിലേക്കു അവനവനെ പകരാനും അവയവദാനം കൊണ്ട് സാധിക്കും.
ആരോഗ്യമുള്ളവർക്ക് ജീവിത കാലത്ത് ചെയ്യാവുന്ന മഹത്തായ ദാനമാണ് അവയവദാനം, ആരോഗ്യം മാത്രം ഉണ്ടായാൽ പോര അതിന്നു സമ്മതവും സാഹചര്യവും വേണം സ്വയം സന്നദ്ധമാ ണെങ്കിലും, ബന്ധപ്പെട്ടവർ കൂടി അതിന്നു സമ്മതിച്ചാലെ പ്രായോഗികമായി അവയവ ദാനം നടക്കുകയുള്ളൂ
ജീവൻ പോയാലും ചെയ്യാവുന്ന ദാനമല്ലേ അവയവ ദാനം നമുക്ക് കേട് പാടില്ലാത്ത അവയവങ്ങൾ ഉള്ളപ്പോൾ അവയുടെ യഥാർത്ഥ വില നമുക്കറിയില്ല അവ അമൂല്യമാണ് നമ്മുടെ ജീവനെ പോലെ ഓരോ ജീവനെയും സ്നേഹിക്കുന്ന അനവധി പേരുണ്ടാകും ഓരോ അവയവവും ശരിക്കു പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
എന്നിട്ടും എത്ര ജീവനുകളാണു സ്വയം നശിപ്പിക്കാനിടയാകുന്നത് ആത്മഹത്യ എന്നാ വിപത്തിന്നാൽ ആത്മഹത്യ ചെയ്യുന്നവർക്ക് ഇത്തരം ജീവിക്കണമെന്ന ബോധം ഇല്ലാത്തവരാണ് എന്നാൽ ഉള്ള അവയവം പ്രവർത്തന ക്ഷമമായാൽ എത്ര അനുഗ്രഹമായേനെ , ജീവിക്കാൻ ജീവൻ കുറെ കൂടി നീട്ടി കിട്ടിയാൽ കൊള്ളാമെന്ന അതിയായ ആഗ്രഹമുള്ളതിനാൽ എന്തും സഹിക്കാൻ തയ്യാറുള്ള അനവധി പേർ അനുയോജ്യമായ അവയവം കിട്ടാത്തതിന്നാൽ ജീവൻ വെടിയാനുള്ള ഒരു സാഹചര്യം ഇല്ലാതാക്കേണ്ടത് സഹജീവികളോട് കരുണയുള്ള ഓരോരുത്തടെയും കടമയാണ്.